ബ്രേക്ക് അമർത്തുന്നതിനുമുമ്പ് ബെൻസ് ട്രക്കിനകത്തേക്ക് ഇരച്ചുകയറി; ആഘാതത്തിൽ ജോബിന്റെ ബോധംമങ്ങി....
ആരും പിന്തുടരുന്നില്ലെന്ന ധൈര്യത്തിൽ അയാൾ കാറിലേക്ക് ചാഞ്ഞിരുന്നു...തന്റെ മുന്നിൽ നിശ്ചിത അകലത്തിൽ പോകുന്ന ട്രെക്ക് ഒരു നിമിഷം അസ്വസ്ഥതയുണ്ടാക്കി.. ഓവർ ടേക്ക് ചെയ്യാൻ അയാൾ ശ്രമിച്ചു..മുന്നോട്ട് ചെല്ലുന്തോറും വേഗം കൂട്ടി ട്രക്ക് വഴിതടസമുണ്ടാക്കി.
ആരും പിന്തുടരുന്നില്ലെന്ന ധൈര്യത്തിൽ അയാൾ കാറിലേക്ക് ചാഞ്ഞിരുന്നു...തന്റെ മുന്നിൽ നിശ്ചിത അകലത്തിൽ പോകുന്ന ട്രെക്ക് ഒരു നിമിഷം അസ്വസ്ഥതയുണ്ടാക്കി.. ഓവർ ടേക്ക് ചെയ്യാൻ അയാൾ ശ്രമിച്ചു..മുന്നോട്ട് ചെല്ലുന്തോറും വേഗം കൂട്ടി ട്രക്ക് വഴിതടസമുണ്ടാക്കി.
ആരും പിന്തുടരുന്നില്ലെന്ന ധൈര്യത്തിൽ അയാൾ കാറിലേക്ക് ചാഞ്ഞിരുന്നു...തന്റെ മുന്നിൽ നിശ്ചിത അകലത്തിൽ പോകുന്ന ട്രെക്ക് ഒരു നിമിഷം അസ്വസ്ഥതയുണ്ടാക്കി.. ഓവർ ടേക്ക് ചെയ്യാൻ അയാൾ ശ്രമിച്ചു..മുന്നോട്ട് ചെല്ലുന്തോറും വേഗം കൂട്ടി ട്രക്ക് വഴിതടസമുണ്ടാക്കി.
ഏതോ ത്രില്ലർ സിനിമയുടെ ആദ്യ സീനിൽ കുടുങ്ങിയതു പോലുണ്ട്. സിഐ റഷീദ് കെയ്ൻ കറക്കി റൂമിലൂടെ നടന്നു. ദീപ കിർമിക്കറും ജെജെയും സോഫയിൽ അയാളെ നോക്കി ഇരുന്നു. ദീപ നമ്മുടെ നാട്ടിൽ കൊലപാതകവും ആക്രമണവുമൊക്കെ ചെയ്യുന്ന ലോക്കൽ ഗാംങ്സ്റ്റേഴ്സ് ഗ്രൂപ്പുകളുണ്ട്. പക്ഷേ മറ്റു ചിലരുണ്ട് യഥാർഥ വാർ ലോർഡ്സ്, അവര്‍ക്കിതൊക്കെ തമാശയാണ്. ലോകത്തെവിടെയോ ഇരുന്നു ഇതെല്ലാം നിയന്ത്രിക്കുന്നു. കിട്ടുന്നതെല്ലാം ലാഭം.
വേലിതന്നെ വിളവ് തിന്നുന്ന കാലം. അധികാരത്തിന്റെ ഇടനാഴികളിലെ ബിസിനസുകളാണ് ഇവയെല്ലാം. ജെജെ അൽപം വിഷമത്തോടെ പറയട്ടെ, എനിക്കു പരിമിതിയുണ്ട്. രണ്ട് പൊലീസുകാരെ ഡ്യൂട്ടിക്കിടുന്ന തോടെ ഇവിടുത്തെ എന്റെ ജോലി കഴിഞ്ഞു, എനിക്ക് സ്റ്റേഷനിലെ സ്ഥിരം തിരക്കുകളിലേക്കു പോകണം, പക്ഷേ റഷീദ് റഹ്മാൻ എന്ന വ്യക്തി കൂടെയുണ്ടാവും. എന്താവശ്യം വന്നാലും താങ്കൾക്ക് വിളിക്കാം.
സർ.. ദീപ ജെജെയെ വിളിച്ചു. എനിക്ക് അക്കാദമിക് താത്പര്യം മാത്രമായിരുന്നു ഈ സംഭവം, പക്ഷേ അങ്ങയുടെ വീട്ടിൽ അതിക്രമിച്ചു കടന്നത് പൊലീസ് സേനയിലെ ഉയർന്ന ഉദ്യോഗസ്ഥനാണെ ന്നറിഞ്ഞതോടെ ഞാൻ ഞെട്ടിപ്പോയി. അയാൾ ഈ വീട്ടിൽ നിന്നും ഇറങ്ങി വരുന്നത് ഞാൻ കണ്ടതാണ്. പക്ഷേ എനിക്ക് ഇപ്പോഴാണ് അതിന്റെ പിന്നിലെ വിവരങ്ങൾ മനസിലാവുന്നത്. ഏതായാലും ഇങ്ങനെയൊക്കെയുള്ളവ അറിയുമ്പോൾ എനിക്കും പിൻമാറാനാവില്ല. സാർ ഒറ്റയ്ക്കല്ല, ഞാനും ഉണ്ട്. പിന്നെ ഒരു കാര്യം. ഈ പൊലീസുകാർ കാവൽ നിന്നാലും അവർക്ക് ഒന്നും ചെയ്യാനാവില്ല, ക്രിസ്റ്റൽ സ്കൾ താങ്കൾ ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെങ്കിൽ അത് ഒട്ടും സുരക്ഷിതമല്ല, മറ്റൊരിടത്തേക്ക് അത്യാവശ്യമായി മാറ്റണം, ഞാൻ ഇറങ്ങട്ടെ. റഷീദ് പുറത്തേക്കു നടന്നു.
രാത്രി 11 മണി
ജെജെ തന്റെ ബെൻസിൽ ഇരുന്ന് പരിസരം നിരീക്ഷിച്ചു. വിജനമാണെന്ന് ഉറപ്പുവരുത്തിയശേഷം പുറത്തേക്കിറങ്ങി..മതിൽചാടിക്കടന്നു..വിശാലമായ ഒരു ഗോഡൗൺ. പൂട്ടിക്കിടക്കുന്ന കെട്ടിടത്തിനു ചുറ്റും അയാൾ നടന്നു പരിശോധിച്ചു. ഒരു വശത്തെ അടർന്ന ജനൽ ചില്ലിലൂടെ അയാൾ ആ കെട്ടിടത്തിലേക്ക് കയറി. പൊടിയുടെ ഗന്ധം. ടൗവൽ കൊണ്ട് മൂക്ക് പൊത്തി ജെജെ ആ കെട്ടിടത്തിനുള്ളിലേക്കു നടന്നു. തിരികെ എത്തി കാറിൽ കയറുന്നതിനിടെ അയാൾ പുറത്തേക്ക് നോക്കി...കാർ ഒഴുകി നീങ്ങി...
ആരും പിന്തുടരുന്നില്ലെന്ന ധൈര്യത്തിൽ അയാൾ കാറിലേക്ക് ചാഞ്ഞിരുന്നു...തന്റെ മുന്നിൽ നിശ്ചിത അകലത്തിൽ പോകുന്ന ട്രെക്ക് ഒരു നിമിഷം അസ്വസ്ഥതയുണ്ടാക്കി.. ഓവർ ടേക്ക് ചെയ്യാൻ അയാൾ ശ്രമിച്ചു..മുന്നോട്ട് ചെല്ലുന്തോറും വേഗം കൂട്ടി ട്രക്ക് വഴിതടസമുണ്ടാക്കി. വാഹനത്തിന്റെ പിന്നാലെ വേഗത്തിൽ സഞ്ചരിക്കവേ വലിയ ശബ്ദത്തില്‍ ട്രക്കിന്റെ പിൻവാതിൽ റോഡിലേക്ക് വീണ് നിലത്തുരഞ്ഞു ബ്രേക്ക് അമർത്തുന്നതിനുമുമ്പ് വാഹനം ട്രക്കിനകത്തേക്ക് ഇരച്ചുകയറി..റബർഫോമുള്ള മെത്തയിലേക്കെന്ന പോലെ ഇടിച്ചുകയറിയ വാഹനത്തിന്റെ എയർബാഗുകളെല്ലാം വിടർന്നു..പെട്ടെന്നുണ്ടായി ആഘാതത്തിൽ ജോബിന്റെ ബോധംമങ്ങി....
..............................
സാലറി ബില്ലിലെ ഇൻസെന്റീവ് കളത്തിലേക്ക് മനോജ് നോക്കി, നാലക്കം കടന്നിട്ടില്ല. കമ്പനി നിലവിൽ രണ്ട‌് ട്രെയിനിങ് സെക്ഷൻ തന്നു. അടുത്ത മാസത്തെ ടാർജറ്റ് വാങ്ങാൻ മാനേജറെ കാണണമെന്നോർത്തപ്പോൾ മനോജ് ആകെ വിയർത്തു. പതുക്കെ മാനേജരുടെ മുറിയിലേക്ക് മനോജ് ചെന്നു. മനോജ് നീ ഇരിക്ക്, മാനേജർ എബ്രഹാം മാത്യുവിന് മുന്നിൽ മനോജ് ഇരുന്നു.. നീ ഈ ജോലിക്ക് അൺഫിറ്റ് ആണെന്ന് ഞാൻ മുമ്പ് പറഞ്ഞു.
ഇനി ഒരു അവസരമില്ല, നിന്റെ ടെർമിനേഷൻ ലെറ്റർ മാനേജർ ഒരു കവർ നീട്ടി. യാന്ത്രികമായി വാങ്ങി മനോജ് പുറത്തേക്ക് നടന്നു. പല സിനിമകളിലെയും പോലെ പൊട്ടിത്തെറിക്കാനും മാനേജരുടെ മുഖമടച്ചൊന്നു കൊടുത്ത് ഡയലോഗടിച്ച് ഇറങ്ങിപ്പോരുന്ന രംഗമൊക്കെ ഭാവന ചെയ്തു നോക്കി, ബാഗിനകത്ത് ആ കവർ ചുളിവു വീഴാതെ വച്ച് പൊരിവെയിലത്തേക്ക് മനോജ് ഇറങ്ങി
എബ്രഹാം മാത്യുവിന്റെ ഫോണ്‍ റിങ് ചെയ്തു. സിഇഒയുടെ പഴ്സണൽ നമ്പർ. ആ കോൾ അറ്റന്‍ഡ് ചെയ്ത് നിമിഷങ്ങൾക്കുള്ളില്‍ എബ്രഹാം മാത്യു ക്യാബിൻ ഡോറിൽനിന്ന് പുറത്തേക്ക് ഓടി വന്നു.. ആ മനോജ് എവിടെ?, മാനേജറുടെ പരിഭ്രമവും ഭാവവ്യത്യാസവും കണ്ട് ഏവരും അമ്പരന്നു, പുറത്തേക്ക് പോകുന്നത് കണ്ടു എന്ന് കമ്പ്യൂട്ടറിൽ നിന്നും മുഖമുയർത്താതെ അലസമായി അനീറ്റ പറഞ്ഞു. മാനേജർ എക്സിക്യുട്ടീവ്സിനു നേരേ തിരിഞ്ഞു. അയാളെ പെട്ടെന്ന് കണ്ടുപിടിച്ച് കൊണ്ടുവരണം, ഫാസ്റ്റ്..ബോയ്സ് നിങ്ങള്‍ക്ക് വേറൊരു അസൈൻമെന്റും ഇന്നില്ല, മാർക്കറ്റിങ് എക്സിക്യൂട്ടീവ്സ്– ബൈക്കിന്റെ താക്കോലുമെടുത്ത് ചാടിയിറങ്ങി, മുഖത്തെ വിയർപ്പ് തുടച്ച്..വാച്ചിൽ തുടരെ നോക്കിക്കൊണ്ട് എബ്രഹാം മാത്യു സൈഡ് വിൻഡോയിലൂടെ കാണാവുന്ന ദൂരം എത്തിനോക്കി നിന്നു....
12.പിഎം..
സാർ കിട്ടി സാർ....കോളറിനു പിടിച്ച് തള്ളിയെന്നവണ്ണം മനോജിനെയും കൊണ്ട് അവർ എത്തി, ആ പാലത്തിന്റെ താഴെ ഇരിക്കുകയായിരുന്നു..ഞങ്ങൾ പൊക്കി...ഏയ്..ഏയ് എന്താ കാണിക്കുന്നേ..അവനെ വിട്..എബ്രഹാം മാത്യു ഓടിയെത്തി അവരെ മാറ്റി നിർത്തി. മനോജിന്റെ തോളിൽ പിടിച്ച് തന്നോട് ചേർത്തു.
വരൂ മനോജ് അകത്തേക്ക് വാ..പിള്ളേർക്കൊരു അബദ്ധം പറ്റിയതാ..മനേജരുടെ പ്രവർത്തി കണ്ട് ഏവരും അമ്പരന്നു നിന്നു. മാനേജരുടെ കാബിന്റെ ഡോർ അടഞ്ഞു...
മനോജ് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഒരു കാർ മുന്നിലേക്കു വന്നു. ഡ്രൈവർ ഡോർ തുറന്നുനൽകി, കാർ നീങ്ങി. തലയ്ക്ക് ഒരു പെരുപ്പ് പോലെ തോന്നിയ മനോജ് കണ്ണടച്ചിരുന്നു. പാറച്ചിറ പാലത്തിലൂടെ അകലെ തൊമ്മൻകുടി ഗ്രാമം കണ്ടപ്പോൾ താൻ കടന്നുവന്ന സംഭവങ്ങളുടെ യാഥാർഥ്യം പതുക്കെ മനോജിന് മനസിലാകാൻ തുടങ്ങി, ഒരു കൈ സീറ്റിന് മുകളിലേക്ക് വച്ച് കാൽ കാലിനുമുകളിൽവച്ച് മനോജ് തന്റെ ഷർട്ടിലെ ചുളിവുകൾ നിവർത്തി ഇരുന്നു.
ഹൗറ എന്നെഴുതിയ കണ്ടെയ്നറുകൾ റോഡിനിരുവശവും കിടക്കുന്നത് മനോജ് കാണുന്നില്ലായിരുന്നു, അയാൾ ഏതോ സ്വപ്നലോകത്തായിരുന്നു. കൈയ്യിലിരുന്ന അപ്പോയ്ൻമെന്റ് ലെറ്റർ അയാൾ ഒന്നൂകൂടി തുറന്നുനോക്കി, അതെ ഹൗറ സീഫുഡ് ലിമിറ്റഡിന്റെ റീജിയണൽ മാനേജർ. അലോചിച്ചിരിക്കെ അയാളുടെ കാർ വീട്ടിലേക്ക് കയറുന്ന ഇടവഴിയിലെത്തി നിന്നു.പുതിയൊരു ആത്മവിശ്വാസവുമായി മുഖം അമർത്തിതുടച്ച് അയാൾ പുറത്തേക്കിറങ്ങി..
English Summary : Ashokante Padayalikal - Sci-Fi-Thriller E - Novel by Jalapalan Thiruvarpu