സുന്ദരമായ നുണകൾ
‘‘ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും...’’ എന്ന പ്രാർഥനയായിരുന്നു., പുതിയ സ്കൂളിൽ. കേൾക്കാൻ തന്നെ എന്തു രസം. സ്റ്റാഫ് റൂമിൽ പോയി ക്ലാസ് ടീച്ചറെ കണ്ടിട്ട് ക്ലാസിൽ കയറാനാണ് ഹെഡ്മാസ്റ്റർ പറഞ്ഞത്. ഇതുവരെ ടീച്ചർമാരെയും സിസ്റ്റർമാരെയും മാത്രം കണ്ടുശീലിച്ചിട്ട് പെട്ടെന്ന് സാറന്മാരെ കാണുമ്പോൾ ഒരു
‘‘ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും...’’ എന്ന പ്രാർഥനയായിരുന്നു., പുതിയ സ്കൂളിൽ. കേൾക്കാൻ തന്നെ എന്തു രസം. സ്റ്റാഫ് റൂമിൽ പോയി ക്ലാസ് ടീച്ചറെ കണ്ടിട്ട് ക്ലാസിൽ കയറാനാണ് ഹെഡ്മാസ്റ്റർ പറഞ്ഞത്. ഇതുവരെ ടീച്ചർമാരെയും സിസ്റ്റർമാരെയും മാത്രം കണ്ടുശീലിച്ചിട്ട് പെട്ടെന്ന് സാറന്മാരെ കാണുമ്പോൾ ഒരു
‘‘ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും...’’ എന്ന പ്രാർഥനയായിരുന്നു., പുതിയ സ്കൂളിൽ. കേൾക്കാൻ തന്നെ എന്തു രസം. സ്റ്റാഫ് റൂമിൽ പോയി ക്ലാസ് ടീച്ചറെ കണ്ടിട്ട് ക്ലാസിൽ കയറാനാണ് ഹെഡ്മാസ്റ്റർ പറഞ്ഞത്. ഇതുവരെ ടീച്ചർമാരെയും സിസ്റ്റർമാരെയും മാത്രം കണ്ടുശീലിച്ചിട്ട് പെട്ടെന്ന് സാറന്മാരെ കാണുമ്പോൾ ഒരു
‘‘ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും...’’ എന്ന പ്രാർഥനയായിരുന്നു., പുതിയ സ്കൂളിൽ. കേൾക്കാൻ തന്നെ എന്തു രസം.
സ്റ്റാഫ് റൂമിൽ പോയി ക്ലാസ് ടീച്ചറെ കണ്ടിട്ട് ക്ലാസിൽ കയറാനാണ് ഹെഡ്മാസ്റ്റർ പറഞ്ഞത്. ഇതുവരെ ടീച്ചർമാരെയും സിസ്റ്റർമാരെയും മാത്രം കണ്ടുശീലിച്ചിട്ട് പെട്ടെന്ന് സാറന്മാരെ കാണുമ്പോൾ ഒരു അപരിചിതത്വം.. സുധിസാറിന് ആണ് അരുണയുടെ ക്ലാസിന്റെ ചുമതല. ഉയരം കുറഞ്ഞ്, പുഞ്ചിരിക്കുന്ന മുഖമുള്ള ഒരാൾ...
അമ്മ സാറിനോടു പറഞ്ഞു.
‘‘കുറുമ്പിയാണ്. നല്ല മടിയുണ്ട്. സാർ ഒന്നു ശ്രദ്ധിക്കണം.’’
‘‘സംശയമെന്താ... ഇനി അരുണ ഞങ്ങളുടെ കുട്ടിയല്ലേ... ?’’ സാർ വാൽസല്യത്തോടെ പറഞ്ഞു.
‘‘നുണ പറയാതെ നോക്കണം. അതും ഒന്നു നന്നായി അവളെ പറഞ്ഞു മനസ്സിലാക്കണം. എന്നെക്കൊണ്ട് പറ്റുന്നില്ല.’’ അമ്മ മനസ്സുതുറന്നു.
‘‘എനിക്കറിയാം കാര്യങ്ങളെല്ലാം. ജീവിതം തന്നെ വലിയൊരു നുണയല്ലേ ഷീലാ... ? അവളെ കുറ്റം പറയുന്നതെന്തിന്... ?’’
അമ്മ തലയാട്ടി.
‘‘അരുണ ഇവിടെ വന്നിരിക്ക്. എന്നിട്ട് ഞാൻ പറയുന്ന കാര്യങ്ങൾ ആ വെള്ളക്കടലാസ്സിൽ ഒന്ന് എഴുത്...’’
അരുണ പേനയും കടലാസ്സുമെടുത്തു. സാർ പറഞ്ഞുതുടങ്ങി.
‘‘ഞാനിനി നൂറുശതമാനം മാർക്കും വാങ്ങിയിരിക്കും. പഠനത്തിലും കലാ പ്രവർത്തനങ്ങളിലും സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായിരിക്കും. എല്ലാ കാര്യത്തിലും ഉത്തരവാദിത്വത്തോടെ പെരുമാറും.’’
അത്രയും പറഞ്ഞശേഷം ഒന്നു നിറുത്തിയിട്ട് സാറുചോദിച്ചു.
‘‘എങ്ങനെയുണ്ട്?’’
‘‘ ഇനി എഴുതിയതത്രയും ഒന്നുവായിക്ക്.’’
അരുണ വായിച്ചു.
‘‘ഇനി അടിയിലൊരു ഒപ്പിട്ട് ഇന്നത്തെ ഡേറ്റുമിട്ട് മേശപ്പുറത്തു വയ്ക്ക് . പിന്നെ എനിക്കൊപ്പം ക്ലാസിലേക്ക് വാ....’’
പത്തുനാല്പതു കുട്ടികളങ്ങനെ വിശാലമായി ഇരിക്കുന്ന ക്ലാസ്മുറി. നമസ്കാരവും ഗുഡ്മോണിങ്ങും ഇടകലർന്ന് പലരും പല മട്ടിൽ പറഞ്ഞു.
സാറു പരിചയപ്പെടുത്താൻ തുടങ്ങി.
‘‘ഇതാണ് അരുണ .ഇനി നിങ്ങളുടെ കൂട്ടത്തിലെ ഒരാൾ... അരുണ നല്ല മിടുക്കിക്കുട്ടിയാണ്. ആ മിടുക്ക് കണ്ടറിഞ്ഞ് നമ്മുടെ ഫിസിക്കൽ എജ്യൂക്കേഷൻ സാറാണ് അവളുടെ കാര്യം ഇവിടെ പറയുന്നത്. അങ്ങനെ നമ്മുടെ സ്കൂളിലേക്ക് ക്ഷണിച്ചുകൊണ്ടുവന്ന കുട്ടിയാണ്. അരുണയെപ്പോലെ ഒരു സമർഥയായ വിദ്യാർത്ഥിനി നമ്മുടെ സ്കൂളിന്റെ ഭാഗമായതിൽ ഒന്നു കൈയടിക്കേണ്ടേ..’’.
സാറും കുട്ടികളും കൈയടിച്ച് ആഘോഷമാക്കി.
സാർ എത്ര വലിയ നുണയാണ് പറഞ്ഞതെന്ന് അരുണ ഒരു ചെറുചിരിയോടെ ആലോചിക്കുമ്പോഴേയ്ക്കും സാർ അരുണയോടായി പറഞ്ഞു
‘‘ദൈവത്തിന്റെ ഏറ്റവും മനോഹരമായ നുണയാണ് കുട്ടികൾ... അതു അരുണയ്ക്ക് അറിയാമോ?’’
അരുണ ഹൃദയമൊക്കെ അങ്ങനെ കാറ്റിൽ പറത്തി ചിരിച്ചു..
അന്നു വീട്ടിലെത്തി പഠിക്കാനിരിക്കുമ്പോൾ അരുണയ്ക്ക് ഒരു പേടി തോന്നി. സഞ്ജീവ് സാറിന്റെ വിരട്ടൽ, സുധി സാറിന്റെ സ്നേഹമുള്ള നുണകൾ, അമ്മയുടെ സങ്കടം.... അതെല്ലാം ഓർക്കുമ്പോൾ നല്ല ഭാരമുണ്ട്. സിസ്റ്റർ മേഴ്സി, സീന, മേരിക്കുട്ടി ടീച്ചർ.... അവരെ ഓർക്കുമ്പോൾ വാശിയുമുണ്ട്.
എന്താണ് ഒരു പരിഹാരം?
പഠിക്കുക എന്നത് ഒരു ശീലമാക്കിയാൽ മതി. കാര്യങ്ങൾ എളുപ്പമാകും. ആദ്യമൊക്കെ പഠിക്കാനിരിക്കുമ്പോൾ വലിയ പ്രയാസമായിരുന്നു. വെള്ളം കുടിക്കാൻ തോന്നും. എന്തെങ്കിലും കൊറിക്കാൻ തോന്നും. മൊബൈലിൽ ഗെയിം കളിക്കാൻ തോന്നും. മൂത്രമൊഴിക്കാൻ തോന്നും. കുളത്തിലെ മീനുകളെ നോക്കാൻ തോന്നും. പൂച്ചെടികളെ ലാളിക്കാൻ തോന്നും. ഉറക്കം വരും. കിടക്കാൻ തോന്നും. ആ തോന്നലുകളെ അടക്കി, വെള്ളത്തിൽ കാൽ ഇറക്കി വച്ചും ഉറക്കം വരുമ്പോൾ വീടിനുള്ളിൽ തന്നെ അങ്ങോട്ടുമിങ്ങോട്ടും ഓടിയും കുറച്ചു ധ്യാനം ചെയ്തും എങ്ങനെയൊക്കെയോ പഠിക്കാൻ ശീലിച്ചു.
പിന്നെ പഠിത്തത്തിന് ഒരു ക്രമമുണ്ടാക്കി. രാവിലെ നേരത്തെ എഴുന്നേൽക്കാൻ വലിയ പ്രയാസമായിരുന്നു. കുറേ ദിവസം ശീലിച്ചപ്പോൾ അതും വഴങ്ങി. നേരത്തേ എഴുന്നേറ്റാൽ ആ ദിവസം ഇഷ്ടം പോലെ സമയം കിട്ടുന്നതായി തോന്നി. അധ്വാനത്തിന് ഫലം കാണാതിരുന്നില്ല. അമ്മയുടെ മുഖത്തെ തിളക്കമാണ് ആദ്യത്തെ നേട്ടം. പരീക്ഷയ്ക്ക് മുഴുവൻ മാർക്ക് ഒന്നും കിട്ടിയില്ലെങ്കിലും ഒരു പേപ്പറിനും 90 ശതമാനം മാർക്കിൽ കുറഞ്ഞില്ല.
സഞ്ജീവ് സാറിനെ കാണാൻ അദ്ദേഹത്തിന്റെ ഓഫിസിലെത്തിയപ്പോൾ അദ്ദേഹം ട്രെയിനിങ്ങിന് ഡൽഹിയിൽ പോയിരിക്കയാണ്.
അദ്ദേഹത്തിന്റെ ഓഫിസിൽ വിവരം പറഞ്ഞപ്പോൾ അവർ അദ്ദേഹത്തെ വിളിച്ചു. സൈഡ് ടേബിളിൽ ഒരു ഗിഫ്റ്റ് വച്ചിട്ടുണ്ടെന്നും അത് അരുണയ്ക്ക് കൈമാറാനും സഞ്ജീവ് സാർ പറഞ്ഞു. മരത്തിന്റെ വിത്ത് ഒളിപ്പിച്ചുവച്ച ഒരു കൂട്ടം കടലാസുപേനകളായിരുന്നു ആ സമ്മാനം.... പേന എഴുതിത്തീർന്നാൽ മണ്ണിൽ കുഴിച്ചിടണം. അപ്പോൾ മരം കിളിർക്കും. നമ്മുടെ അക്ഷരങ്ങളുടെ ചൂടറിഞ്ഞ മരം.... ! നമ്മുടെ തെറ്റും ശരിയും അറിയാവുന്ന മരം! അതെന്തുമരമാകും? അരുണയുടെ കൗതുകം കൊണ്ട് കണ്ണു വിടർന്നു.
അരുണ എഴുതിയ അനുഭവ കഥ സാറിനു കൈമാറാനായി ആ ഓഫിസിലെ ഉദ്യോഗസ്ഥനു കൈമാറിയപ്പോൾ അയാൾ അതു നോക്കി തലക്കെട്ട് പതുക്കെ വായിച്ചു.
‘‘മുഖ്യമന്ത്രിയോടു വധഭീഷണി നടത്തിയ ഒരു പെൺകുട്ടിയുടെ കഥ....’’
‘‘ഓ ആ കുട്ടിയാണല്ലേ..... അടുത്ത കൊല്ലം അരുണ പത്താം ക്ലാസിലേക്ക് അല്ലേ... ? നന്നായി പഠിക്കണമെന്നും സാറു പറഞ്ഞിട്ടുണ്ട്.’’ അയാൾ ചിരിച്ചു.
ആൻഫ്രാങ്കിന്റെ ഡയറിയുടെ ഓർമ നുണഞ്ഞ് അന്ന് അരുണ ഡയറിയിൽ ഇങ്ങനെ കുറിച്ചു-
ഈ ലോകം എത്ര നല്ലതാണ്!!!
(തുടരും)
English Summary: ‘Nunayathi’ Novel written by K Rekha