തോളില്‍ ഒരു കൈ പതിയെ സ്പര്‍ശിക്കുന്നു, പിന്നിൽ കണ്ണുകളിൽ സന്തോഷ തിളക്കവുമായി കുമാരേട്ടന്‍. നീലാംബരി എവിടെ? സമയം കളയാതെ പടികയറി അകത്തേക്കു ചെന്നു. മുറിയുടെ മൂലയിലിരുന്ന കസേരയിലിരുന്ന അവള്‍ അമ്പരന്നുനോക്കി. ജനല്‍പാളികളെല്ലാം കുമാരൻ കൈ എത്തിച്ചു തുറന്നു. ഇരുട്ടുകോട്ടയിലേക്കു വെളിച്ചവും വെയിലും പരന്നു

തോളില്‍ ഒരു കൈ പതിയെ സ്പര്‍ശിക്കുന്നു, പിന്നിൽ കണ്ണുകളിൽ സന്തോഷ തിളക്കവുമായി കുമാരേട്ടന്‍. നീലാംബരി എവിടെ? സമയം കളയാതെ പടികയറി അകത്തേക്കു ചെന്നു. മുറിയുടെ മൂലയിലിരുന്ന കസേരയിലിരുന്ന അവള്‍ അമ്പരന്നുനോക്കി. ജനല്‍പാളികളെല്ലാം കുമാരൻ കൈ എത്തിച്ചു തുറന്നു. ഇരുട്ടുകോട്ടയിലേക്കു വെളിച്ചവും വെയിലും പരന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തോളില്‍ ഒരു കൈ പതിയെ സ്പര്‍ശിക്കുന്നു, പിന്നിൽ കണ്ണുകളിൽ സന്തോഷ തിളക്കവുമായി കുമാരേട്ടന്‍. നീലാംബരി എവിടെ? സമയം കളയാതെ പടികയറി അകത്തേക്കു ചെന്നു. മുറിയുടെ മൂലയിലിരുന്ന കസേരയിലിരുന്ന അവള്‍ അമ്പരന്നുനോക്കി. ജനല്‍പാളികളെല്ലാം കുമാരൻ കൈ എത്തിച്ചു തുറന്നു. ഇരുട്ടുകോട്ടയിലേക്കു വെളിച്ചവും വെയിലും പരന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തോളില്‍ ഒരു കൈ പതിയെ സ്പര്‍ശിക്കുന്നു, പിന്നിൽ കണ്ണുകളിൽ സന്തോഷ തിളക്കവുമായി കുമാരേട്ടന്‍. നീലാംബരി എവിടെ? സമയം കളയാതെ പടികയറി അകത്തേക്കു ചെന്നു. മുറിയുടെ മൂലയിലിരുന്ന കസേരയിലിരുന്ന അവള്‍ അമ്പരന്നുനോക്കി. ജനല്‍പാളികളെല്ലാം കുമാരൻ കൈ എത്തിച്ചു തുറന്നു. ഇരുട്ടുകോട്ടയിലേക്കു വെളിച്ചവും വെയിലും പരന്നു കയറി.  

 

ADVERTISEMENT

നീലാംബരിയുടെ കൈപിടിച്ച് പുറത്തേക്ക് നടന്നു. വാതില്‍ പാളിയുടെ സമീപമെത്തിയപ്പോള്‍ അവള്‍  പേടിച്ചു പിന്നാക്കം മാറി. അവളെ കൈകളില്‍ കോരിയെടുത്ത് പടിയ്ക്കു താഴെ വരച്ചിരുന്ന ആ ഭസ്മവരയ്ക്ക് അപ്പുറത്തേക്ക് കടന്നു. നിൽക്ക്! അപ്പാപ്പൻ ഗോവണി കയറി ഓടി വന്നു. ആ ഭസ്മവരയിലേക്കു കുനിഞ്ഞു നോക്കി. കൈയില്‍ കുറച്ചു വാരിയെടുത്ത് മൂക്കിനോടടുപ്പിച്ചു. എപ്പോഴും നനഞ്ഞുകിടക്കുന്ന ഗോവണിപ്പടിയിലേക്ക് ആ പൊടി കുറച്ചു വലിച്ചെറിഞ്ഞു. ഒരു ചുവപ്പും നീലയും കലർന്ന ഒരു തീഗോളം അന്തരീക്ഷത്തിലുണ്ടായി. ഗന്ധകവും ഏതോ ക്ഷാര ലോഹവും കലർന്ന മിശ്രിതം! കുറുപ്പൊരുക്കിയ കെണി. നിശ്ചയ ദാർഡ്യത്തോടെ ഞാൻ പടിയിലേക്കിറങ്ങി, തുകൽ ചെരിപ്പിനടിയിൽ ചെറിയ പൊട്ടലും ചീറ്റലും മാത്രം. 

 

അവള്‍ എന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു. അവളുടെ പേടിയെല്ലാം അപ്രത്യക്ഷമായിരുന്നു. വള്ളക്കടവില്‍ നിന്ന് ഒരുകെട്ടുവള്ളം വേമ്പനാട്ട് കായലിലൂടെ അക്കരയ്ക്ക് നീങ്ങി. അതില്‍ നീലാംബരിയും ശങ്കരനും പിന്നെ കുമാരേട്ടനും അയ്പ്പൂട്ടിയും നാറാണനും അവരുടെ കുടുംബവുമായിരുന്നു. മനയ്ക്കലെ നെല്ലറകളും തേങ്ങാപ്പുരയും കാലിയായി. കെട്ടിടം പതുക്കെ ചിതല്‍ തിന്നാന്‍ തുടങ്ങി.

 

ADVERTISEMENT

ഒരു ദിവസം കവലയിലേക്കു നാട്ടുകാരെ അമ്പരപ്പിച്ച് ഒരു മോറിസ് മൈനർ എത്തി. കുട്ടികളുടെ സംഘം ആ ശകടാസുരന് ചുറ്റും തുള്ളിച്ചാടവെ കാര്‍ മനയ്ക്കലേക്ക് നീങ്ങി. ഡോര്‍ തുറന്ന് ആദ്യം ഇറങ്ങിയത് അമ്മുവാണ്. പിന്നാലെ ശങ്കര്‍ദാസും. അവന്റെ രൂപത്തിലും ഭാവത്തിലുമെല്ലാം കാലം മാറ്റംവരുത്തിയിരുന്നു. അവനെ തറവാട്ടിലേക്ക് കയറുന്നത് തടയാന്‍ ആരും അവിടെ ഉണ്ടായിരുന്നില്ല. ശങ്കർദാസ് എഴുത്തു നിർത്തി അടച്ചു വെച്ചു. 

.............

 

ഡയറി ലാപ്ടോപ്പിലേക്ക് ടൈപ്പ് ചെയ്യുകയായിരുന്ന പൗലോസ് ശങ്കർദാസിനു നേരേ തിരിഞ്ഞു. സാറേ ഇതൊക്കെ സത്യമാണോ?, കഥയിൽ ചോദ്യമില്ലെന്ന് കേട്ടിട്ടില്ലേ പൗലോച്ചാ... എന്നാലും പറയാം അർദ്ധ സത്യങ്ങളും സത്യങ്ങളുമെല്ലാം ഉണ്ടെന്നു കരുതിക്കോ?, ആ ഇരുമ്പ് പെട്ടിയിലെ തുകൽ ചുരുളിലെ എഴുത്തൊക്കെ എന്തായിരുന്നു എന്ന് പിന്നെ തിരക്കിയില്ലേ?

ADVERTISEMENT

 

എല്ലാത്തിലും വലിയ ഒരു നിധിയല്ലേ എനിക്കു കിട്ടിയത്– നീലാംബരി എന്റെ അമ്മു. ആ പെട്ടിയിലെ രഹസ്യം ഞാൻ കണ്ടെത്തി. ഗജവടിവ് അല്ലെങ്കിൽ നാനം മോനം എഴുത്തുകളുടെ ഒരു പ്രാചീന രൂപം. സ്വതേ എഴുതുമ്പോൾ കൂട്ടക്ഷരങ്ങൾക്ക് ലിപിയില്ലാത്ത ആ എഴുത്തു പിന്നിലേക്കു തലതിരിച്ചായിരുന്നു എഴുതിയിരുന്നതും. എന്നിട്ട് സാറിന് ആ നിധി കിട്ടിയോ?, മറുപടിയായി കസേരക്കൈയ്യിൽ വലംകൈ കൊണ്ടു തല്ലി ശങ്കർദാസ് പൊട്ടിച്ചിരിച്ചു. ശേഷം ഇടംകൈ അയാളുടെ നേരേ ഉയർത്തി. ആ കൈകളിൽ മൂന്ന് വിരലുകൾ അപ്രത്യക്ഷമായിരുന്നു. 

 

അത് എനിക്ക് അവകാശപ്പെട്ടതല്ല പൗലോച്ചാ, അത് എന്റെ മുത്തച്ഛനും അപ്പനുമെല്ലാം അറിയാമായിരുന്നു. ഞാൻ അതിനായി ഇറങ്ങുമെന്നറിയാമായിരുന്നതിനാലാവണം അവരതെല്ലാം ഒളിച്ചു പിടിച്ചത്. അതിനു കാവലിരിക്കുന്നവർ തീരുമാനിക്കും എപ്പോൾ അതു വെളിപ്പെടുമെന്ന് അതുവരെ ആ  രഹസ്യം ഞാനും സൂക്ഷിക്കും. ശങ്കർദാസിന്റെ കണ്ണുകൾ പൗലോസിരിക്കുന്ന മേശയ്ക്കു മുകളിലെ ബുക് ഷെൽഫിലേക്കു ചെന്നു. 

............

 

ബുക് ഷെൽഫിനു പിന്നിലെ രഹസ്യ അറിയിലിരുന്ന കാലപഴക്കം ചെന്ന തടിപ്പെട്ടി കരളാൻ ഒരു എലി ശ്രമിക്കുകയായിരുന്നു. ഏതോ ജീവിയുടെ വേദന കലർന്ന ശബ്ദം മുഴങ്ങി, പൗലോസിന്റെ കൈവശമിരുന്ന ഡയറിയിലേക്കു ചെറിയ രക്തത്തുള്ളികൾ വീണു. അയാൾ പഴക്കം ചെന്ന മുകൾത്തട്ടിലേക്കു സംശയത്തോടെ നോക്കി. ഇരുളറിയിലെവിടെയോ.. എന്തോ ശബ്ദം... അയാളുടെ കൈവിരലുകൾ കീബോർഡിൽ മഴ പെയ്യുന്നതുപോലെ വീണ്ടും ചലിച്ചു...

 

ശുഭം

 

(അവസാനിച്ചു)

 

English Summary: Neelakkoduveli e-novel written by Jalapalan Thiruvarppu