ധാരാവിയിൽ നിയമപരമല്ലാതെ ആയുധങ്ങൾ വിൽക്കുന്ന പ്രധാന കേന്ദ്രങ്ങൾ ‘ഇഷിത്’ എന്ന മറാത്തിക്കാരന്റേതാണ്. ടൈമൂറും മോറിയയും വേഗത്തിൽ മുന്നോട്ട് നടന്നു, കൂടെ എത്താൻ ഞാൻ ഇത്തിരി പാട് പെട്ടു. ഞങ്ങളെ കണ്ട് ഇഷിത് എഴുന്നേറ്റ് നിന്നു. മോറിയ പെട്ടെന്ന് എന്നെ തിരിഞ്ഞ് നോക്കി കൊണ്ട് അവിടെ നിൽക്കാൻ പറഞ്ഞു.

ധാരാവിയിൽ നിയമപരമല്ലാതെ ആയുധങ്ങൾ വിൽക്കുന്ന പ്രധാന കേന്ദ്രങ്ങൾ ‘ഇഷിത്’ എന്ന മറാത്തിക്കാരന്റേതാണ്. ടൈമൂറും മോറിയയും വേഗത്തിൽ മുന്നോട്ട് നടന്നു, കൂടെ എത്താൻ ഞാൻ ഇത്തിരി പാട് പെട്ടു. ഞങ്ങളെ കണ്ട് ഇഷിത് എഴുന്നേറ്റ് നിന്നു. മോറിയ പെട്ടെന്ന് എന്നെ തിരിഞ്ഞ് നോക്കി കൊണ്ട് അവിടെ നിൽക്കാൻ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധാരാവിയിൽ നിയമപരമല്ലാതെ ആയുധങ്ങൾ വിൽക്കുന്ന പ്രധാന കേന്ദ്രങ്ങൾ ‘ഇഷിത്’ എന്ന മറാത്തിക്കാരന്റേതാണ്. ടൈമൂറും മോറിയയും വേഗത്തിൽ മുന്നോട്ട് നടന്നു, കൂടെ എത്താൻ ഞാൻ ഇത്തിരി പാട് പെട്ടു. ഞങ്ങളെ കണ്ട് ഇഷിത് എഴുന്നേറ്റ് നിന്നു. മോറിയ പെട്ടെന്ന് എന്നെ തിരിഞ്ഞ് നോക്കി കൊണ്ട് അവിടെ നിൽക്കാൻ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാസിം ജാഫറിന്റെ മരണവും, മോഹിതയുടെയും മോറിയയുടെയും പ്രതികാരവും. ഇതായിരുന്നു ഞാൻ ഇനി വായിക്കാനുണ്ടായിരുന്ന ഭാഗം. പുസ്തകം ഇപ്പോൾ വളരെ ത്രില്ലിങ് ആയി വരുകയാണ്. അടുത്ത അധ്യായം ഒരു ഡയറിയുടെ രൂപത്തിലായിരുന്നു ഉണ്ടായിരുന്നത്. അതുവരെ ഉണ്ടായിരുന്ന ആഖ്യാനത്തിന്റെ ഘടന പെട്ടെന്ന് മാറിയിരിക്കുന്നത് കണ്ട് എനിക്ക് അത്ഭുതമായി. ഞാൻ ആകാംഷയോടെ വായന തുടർന്നു.

 

ADVERTISEMENT

*വാസിമിന്റെ മരണം* (മോഹിതയുടെ ഡയറി)

 

6.12.94

 

ADVERTISEMENT

ഇന്ന് എല്ലാം അവസാനിപ്പിക്കണം എന്ന് തീരുമാനിച്ചാണ് ഞാനും മോറിയയും വീട്ടിൽ നിന്നിറങ്ങിയത്. പുറത്ത് ഡ്രഗ് ബാഗേജുകളുമായ് തൈമൂറും, അയാളുടെ തെമ്മാടി സുഹൃത്തുക്കളുമുണ്ടായിരുന്നു. പതിവ് കലാപരിപാടികളായ കമന്റടിയും. ഞങ്ങളൊന്നും

പറഞ്ഞില്ല. ഇത് അവസാന തവണയാണ്.

 

ഞങ്ങളെ കണ്ടതും ടൈമൂർ എന്തൊക്കെയോ കൂടെയുണ്ടായിരുന്ന ആളുകളോട് പിറുപിറുക്കാൻ തുടങ്ങി. ഞങ്ങൾ അടുത്തെത്തിയതും അയാൾ എന്നെയും മോറിയയും പിടിച്ച് വണ്ടിക്കകത്തേക്ക് തള്ളി. വണ്ടിക്കകത്ത് എപ്പോഴത്തെയും പോലെ തന്നെ ഡ്രഗ് ബാഗേജുകൾ സീറ്റിലും, ഡാഷ് ബോക്സിലുമായി ഒളിപ്പിച്ചിട്ടുണ്ടായിരുന്നു. ടൈമൂറും സുഹൃത്തുക്കളും ഗുട്ക നുണയുന്നതിന്റെ ലഹരിയിൽ എന്തൊക്കെയോ പറയുന്നുണ്ട്. പക്ഷേ ശരീരോപദ്രവം നടത്താൻ ആവശ്യത്തിലധികം ലഹരി കഴിച്ച അയാളുടെയോ സുഹൃത്തുക്കളുടെയോ ആരോഗ്യത്തിന് കഴിയുമായിരുന്നില്ല.

ADVERTISEMENT

 

ബ്ലോക്കുകൾ കടന്നും പോലീസ് പരിശോധനയുള്ള വഴികൾ ഒഴിവാക്കിയും വണ്ടി ധാരാവി എത്തിയപ്പോഴേക്കും കുറച്ച് വൈകിയിരുന്നു. അവർ ഒന്ന് രണ്ട് പൊതികളുമായി ഞങ്ങളെ തെരുവിലേക്കിറക്കി. കൂടെ ടൈമൂറും ഇറങ്ങിയിരുന്നു. അയാൾ ഞങ്ങളെ ആ

സ്ട്രീറ്റിന്റെ ആൾത്തിരക്ക് ഒഴിഞ്ഞ മൂലയിലേക്ക് നയിച്ചു.

 

ധാരാവിയിൽ നിയമപരമല്ലാതെ ആയുധങ്ങൾ വിൽക്കുന്ന പ്രധാന കേന്ദ്രങ്ങൾ ‘ഇഷിത്’ എന്ന മറാത്തിക്കാരന്റേതാണ്. ടൈമൂറും മോറിയയും വേഗത്തിൽ മുന്നോട്ട് നടന്നു, കൂടെ എത്താൻ ഞാൻ ഇത്തിരി പാട് പെട്ടു. ഞങ്ങളെ കണ്ട് ഇഷിത് എഴുന്നേറ്റ് നിന്നു. മോറിയ പെട്ടെന്ന് എന്നെ തിരിഞ്ഞ് നോക്കി കൊണ്ട് അവിടെ നിൽക്കാൻ പറഞ്ഞു. ഞാൻ ഒന്നും മനസ്സിലാവാതെ കുറച്ചകലെ നിന്ന് അവരെ ഉറ്റുനോക്കി.

 

മോറിയയും ടൈമൂറും വളരെ ഗൗരവത്തോടെ എന്തൊക്കെയോ സംസാരിക്കുകയാണ്. ഇഷിതും അവരുടെ കൂടെ ചേർന്നു. ഇഷിത് അരയിൽ നിന്നും പെട്ടെന്ന് ഒരു ലോക്കൽ മെയ്ഡ് ഗൺ എടുത്ത് തൈമൂറിന് നേരെ ചൂണ്ടി. ഞാൻ ആകെ പേടിച്ച് പോയി. പക്ഷേ ഒന്നും സംഭവിച്ചില്ല. 

ടൈമൂർ അത് കൈ നീട്ടി വാങ്ങി പരിശോധിച്ചു. പിന്നെ പോക്കറ്റിൽ നിന്ന് ഒരു ചെറിയ പൊതി എടുത്തു, അതിനകത്ത് നിന്നും എന്തോ ചെറിയ സാധനങ്ങൾ എടുത്ത് തോക്കു തുറന്ന് അതിലിട്ടു. അത് ചെറിയ  ബുള്ളറ്റുകളാണെന്ന് എനിക്കു മനസിലായി. അതിനു ശേഷം തോക്ക് മോറിയയ്ക്കു നീട്ടി. അവളത് ഭദ്രമായി ബാഗിൽ വെച്ചു. എന്തിനാണത്? ഞങ്ങളെ കൂട്ടി ഇവിടെ വന്നതെന്തിന്? എന്താണ് സംഭവിക്കുന്നത്? ഒന്നുംമനസിലാവാതെ ഞാൻ മിഴിച്ച് നിന്നു.

 

മോറിയ ഇഷിതിന് ഒരു പൊതി എടുത്തുകൊടുത്തു. അയാളതു വാങ്ങി ഇരുപുറവും നോക്കി അരയിലേക്കു തിരുകി. പിന്നെ മോറിയയും ടൈമുറും എന്റടുക്കലേക്ക് വന്നു. അവർ തമ്മിൽ സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. മോറിയ എന്തിനാണ് ഞങ്ങളെ സഹായിക്കുന്നത് എന്നാണവനോട് ചോദിക്കുന്നത്. അതു കേട്ട് ഒരു പൊട്ടനെ പോലെ ടൈമൂർ ചിരിക്കുകയായിരുന്നു. എനിക്കും നിങ്ങൾക്കുണ്ടായിരുന്നത് പോലെ ഒരു കുടുംബം  ഉണ്ടായിരുന്നു എന്നു മാത്രമാണ് തുടർന്ന് അവൻ ഞങ്ങളോട് പറഞ്ഞത്. അതും പറഞ്ഞ് കൈയ്യും വീശി അവനെങ്ങോട്ടോ പോയി. 

 

ഞങ്ങൾ അവിടെ നിന്നും നടന്ന്  വാൻ നിർത്തിയിടത്തേക്ക് ചെന്നു. അവിടെ ആ തെമ്മാടികളുണ്ടായിരുന്നില്ല, വാനും പോയിക്കഴിഞ്ഞു. പെട്ടെന്ന് കറുത്ത് മെലിഞ്ഞ ഒരു കുളളൻ

ഞങ്ങളെ തുറിച്ച് നോക്കി കൊണ്ട് അടുത്തേക്ക് വന്നു. അയാൾ ഞങ്ങളുടെ നേരേ ഒരു താക്കോൽ നീട്ടി, കുറച്ചപ്പുറത്തേക്ക് കൈ ചൂണ്ടി. എന്നിട്ട് പറഞ്ഞു: ‘एक लाल ओम्नी आहे। ही त्याची की आहे’। അങ്ങനെ പറഞ്ഞ് കൊണ്ട് അയാൾ പെട്ടെന്ന് അപ്രത്യക്ഷനായി. ആ കുള്ളനെക്കുറിച്ചാലോചിച്ച് നിൽക്കാതെ ഞങ്ങൾ നേരേ അയാൾ കൈചൂണ്ടിയ ഭാഗത്തേക്ക് നടന്നു.

 

അവിടെ ഒരു ഓമ്നി കിടന്നിരുന്നു. WJ exports ന്റെ ഔദ്യോഗിക വാഹനങ്ങളിലൊന്നായിരുന്നു

അത്. മോറിയ താക്കോൽ കൊണ്ട് ഡോർ തുറന്ന് വണ്ടിയെടുത്തു. എന്നോടു കേറാൻ പറഞ്ഞു. അവൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല. മോറിയ ആകെ അസ്വസ്ഥയാണ്. ഞാനവളോട് തോക്ക് എന്തിനാണെന്ന് ചോദിച്ചപ്പോഴും അവൾ ഒരക്ഷരം മിണ്ടിയില്ല.

 

മോറിയ നേരേ പോയത് W.J. എക്സ്പോർട്ടിന്റെ ഓഫിസിലേക്കായിരുന്നു. ഏതാണ്ടൊരു രണ്ടു മണി സമയമായി ഞങ്ങൾ എത്തിയപ്പോൾ. വാസിമിന്റെ ശിങ്കിടികൾ ഒന്നും അവിടെ ഉണ്ടായിരുന്നില്ല, പുറത്ത് ശരത്തിന്റെ ഇംപാല കാറ് കിടക്കുന്നുണ്ടായിരുന്നു. അയാൾ അകത്തുണ്ടാകുമെന്ന് ഞങ്ങൾ ഉറപ്പിച്ചു.

 

ഞാനും മോറിയയും ഷോപ്പിങ് മാളിലെ തിരക്കിലൂടെ നടന്ന് പടികൾ കയറി. നാല് നിലയുള്ള കെട്ടിടത്തിന്റെ നാലാമത്തെ നിലയിലായിരുന്നു വാസിമിന്റെ ക്യാബിൻ. വാസിമിന്റെ ഓഫിസിനകത്തേക്ക് കടന്നപ്പോൾ അവിടെയൊന്നും ആരുമില്ലായിരുന്നു. ചുറ്റും ശൂന്യം.

എന്നാൽ അവിടെ അശാന്തമായ ഒരു ശാന്തത കെട്ടികിടക്കുന്നുണ്ടായിരുന്നുവെന്ന് എനിക്കനുഭവിക്കാനായി. 

 

അവിടെ മിക്കവാറും ശരത്തുണ്ടാകും എന്ന് കരുതിയാണ് ഞങ്ങൾ അങ്ങോട്ടേക്ക് ചെന്നത്. പടികൾ വേഗത്തിൽ ചവിട്ടിക്കയറിയപ്പോൾ ഉണ്ടായ ശബ്ദത്തേക്കാൾ ഇരട്ടിയായിരുന്നു അപ്പോൾ എനിക്കുണ്ടായ ഹൃദയമിടിപ്പ്.

 

English Summary:  KK Chila Anweshana Kurippukal E-Novel written by Swarandeep