‘നിന്റെ ഭർത്താവ് തന്നെയാ എന്നെ ഇവിടേക്കു വിട്ടത്...’ അവളുടെ നിലവിളി ആ മുറിയിൽ ഒതുങ്ങിപ്പോയി
കൊച്ചമ്മ കട്ടിലിൽ പകൽ മുഴുവൻ പൊങ്ങാനാവാതെ കിടന്നു. നല്ല പനിയുമുണ്ടായിരുന്നു. വൈകുന്നേരം അവർ ആശുപത്രിയിൽ പോയിവന്നു. ഞാൻ വൈകുന്നേരം ചെന്നൈയ്ക്കു പോന്നു.
കൊച്ചമ്മ കട്ടിലിൽ പകൽ മുഴുവൻ പൊങ്ങാനാവാതെ കിടന്നു. നല്ല പനിയുമുണ്ടായിരുന്നു. വൈകുന്നേരം അവർ ആശുപത്രിയിൽ പോയിവന്നു. ഞാൻ വൈകുന്നേരം ചെന്നൈയ്ക്കു പോന്നു.
കൊച്ചമ്മ കട്ടിലിൽ പകൽ മുഴുവൻ പൊങ്ങാനാവാതെ കിടന്നു. നല്ല പനിയുമുണ്ടായിരുന്നു. വൈകുന്നേരം അവർ ആശുപത്രിയിൽ പോയിവന്നു. ഞാൻ വൈകുന്നേരം ചെന്നൈയ്ക്കു പോന്നു.
ബെൻസിന്റെ ചക്രങ്ങൾ പോർച്ചിലുരഞ്ഞു നിന്നു. വിശ്വനാഥൻ കയറിവന്നു. പെട്ടിയുമായി സുധാകരൻ പരിഭ്രമത്തോടെ ഒപ്പം നിന്നു. പണി കൊടുക്കാം... അവന്മാർക്കുള്ള പണി ഞാൻകൊടുക്കാം. അയാൾ പുലമ്പിക്കൊണ്ടു സ്യൂട്കേസ് ടീപ്പോയിലേക്കിട്ടു സെറ്റിയിലിരുന്നു. ചായയുമായി ജോലിക്കാരിയെത്തിയപ്പോള്‍ അയാൾ ദേഷ്യത്തോടെ നോക്കി. ലക്ഷ്മി താഴേക്കുള്ള പടിയുടെ പകുതിയിലെത്തി അഴിച്ചിട്ട മുടിയിൽ തടവി നിന്നു. എന്താ പ്രശ്മെന്ന് അവൾ ആംഗ്യത്തിൽ സുധാകരനോടു തിരക്കി. അയാൾ കണ്ണടച്ചു കാണിച്ചപ്പോൾ, ലക്ഷ്മി മുകളിലേക്കു തിരിച്ചു കയറിപ്പോയി.
ഫോണെടുത്തു ഡയൽ കറക്കുന്നതിനിടെ അയാൾ സുധാകരനോടു പറഞ്ഞു– ആ സീറ്റിൽ എനിക്ക് നോട്ടമുണ്ടെന്ന് ഞാൻ അവൻമാരോടു പറഞ്ഞിരുന്നതാണ്, ഇപ്പോഴൊരു നേതാവിനെ കെട്ടിയിറക്കിയേക്കുന്നു.സാർ അവരെ പിണക്കാതിരിക്കുന്നതാണ് ഇപ്പോൾ നല്ലതെന്നാണ് എന്റെ അഭിപ്രായം– സുധാകരന്‍ അനുനയിപ്പിക്കാൻ ശ്രമിച്ചു. നിന്റെ അഭിപ്രായമൊന്നും ചോദിച്ചില്ല, എനിക്കറിയാം എന്താ ചെയ്യണ്ടേന്ന്...
അയാൾ ഫോണെടുത്തു കറക്കി– ജോസ് സാറേ ഇന്നു വൈകിട്ടു ഒന്നു കൂടിയാലോ? വൈകിട്ട് ഇങ്ങോട്ടിറങ്ങ്. ഫോൺ വച്ച് അയാൾ പടി കയറി മുകളിലേക്കു പോയി. അകത്തുനിന്നും വിശ്വനാഥന്റെ രോഷംകലർന്ന ശബ്ദം കേട്ടു. എന്തൊക്കെയോ വീണുടയുന്ന ശബ്ദം. വൈകുന്നേരത്തോടെ ജോസും സംഘവും വന്നു.
പിറ്റേന്നു ഞങ്ങൾ ചെന്നാണ് മുറികൾ വൃത്തിയാക്കിയത്. കൊച്ചമ്മ കട്ടിലിൽ പകൽ മുഴുവൻ പൊങ്ങാനാവാതെ കിടന്നു. നല്ല പനിയുമുണ്ടായിരുന്നു. വൈകുന്നേരം അവർ ആശുപത്രിയിൽ പോയിവന്നു. ഞാൻ വൈകുന്നേരം ചെന്നൈയ്ക്കു പോന്നു.
അന്നു രാത്രിയാണ് മുതലാളി. വിശ്വനാഥൻ മുതലാളി മരിച്ചെന്നു ലക്ഷ്മി എന്നെ വിളിച്ചു പറഞ്ഞു. പൊലീസ് എന്നെ തിരയുന്നുണ്ടെന്നറിഞ്ഞതോടെ പിന്നെ ഞാൻ തിരിച്ചു വന്നില്ല.
കോൺസ്റ്റബിൾ സുരാസുവിനെ അറിയാമോ സുധാകരാ, മ്മ്മ് അയാൾ മൂളി, റിപ്പോർട്ടർ പപ്പനെയോ?. അറിയാം. രഹസ്യം പുറത്തറിയാതിരിക്കാൻ തന്ന ലക്ഷങ്ങളെന്തെടുത്തു താന്‍. ലക്ഷ്മിയുടെ കൈയ്യീന്നു മകന്റെ ചികിത്സയ്ക്കെന്നു പറഞ്ഞു താൻ കൈക്കലാക്കിയതെത്രയാ. നീ പെട്ടു മോനേ സുധാകരാ.
പിന്നെ?.
സുധാകരനിപ്പോൾ തമിഴ്നാട്ടിലെ ഹോട്ടൽ വ്യവസായിയാണ്, സിനിമാ നടനാണ്.
അറസ്റ്റൊന്നും ഉണ്ടായില്ലേ.
ങേ.. ഏവരുടെയും മുഖത്തെ അമ്പരപ്പ് ശ്രദ്ധിച്ചശേഷം ജെയിംസ് ഒന്നു ചിരിച്ചു.
..............
പുറത്തെ ബാൽക്കണിയിൽ നിന്നുയരുന്ന ശബ്ദങ്ങൾ കേൾക്കാത്ത മട്ടിൽ ലക്ഷ്മി തലകുനിച്ചു കിടന്നു. അവളുടെ കണ്ണീർ കിടക്കയെ നനച്ചു കൊണ്ടിരുന്നു. ഫോണിൽ ആ ഫോട്ടോകൾ അവൾ നോക്കിക്കൊണ്ടിരുന്നു. ഒരു കുട്ടിയുടെ വിവിധ പ്രായത്തിലുള്ള ചിത്രങ്ങൾ... ബാൽക്കണിയിലെ അട്ടഹാസങ്ങളും ശബ്ദങ്ങളും ഉച്ചത്തിലായി.
കൊച്ചമ്മേ.. അവൾ തലയുയർത്തി നോക്കി. ജോലിക്കാരി അകത്തേക്കു കയറി വന്നു മേശപ്പുറത്തു പാൽവച്ചശേഷം തിരികെ നടന്നു. വാതിൽ കടക്കും മുന്‍പ് ഒന്നൂടെ അവർ തിരിഞ്ഞുനോക്കി.
ലക്ഷ്മി മയക്കത്തിലേക്കു വഴുതി വീണിരുന്നു. കഴുത്തിലാരോ തടവുന്നപോലെ തോന്നി അവൾ മുഖം തിരിച്ചു. ശരീരത്തമരുന്ന ഭാരം. അസഹ്യമായ മദ്യത്തിന്റെ ഗന്ധം. അവൾ കുതറാൻ നോക്കി. അവൾക്കു ശ്വാസം മുട്ടി. നിലവിളിച്ചു കൊണ്ടു അയാളുടെ മുടിയിൽ വലിച്ചു മാറ്റാൻ അവൾ ശ്രമിച്ചപ്പോൾ കരണം പൊത്തി അടിവീണു. എടീ നീ ആരാന്നും എന്താന്നും ഞങ്ങൾക്കറിയാം, നിന്റെ ഭർത്താവ് തന്നെയാ എന്നെ ഇവിടേക്കു വിട്ടത്.. അമ്മേ... അമ്മേ...അവൾ വിളിച്ചു.
മുറിയുടെ വാതിൽ ആരോ പുറത്തുനിന്നും പൂട്ടി. ബാൽക്കണിയിലേക്കുള്ള വാതിലും പൂട്ടി. അവളുടെ നിലവിളി ആ മുറിയിൽ ഒതുങ്ങിപ്പോയി. ഒന്നുമറിയാത്ത ഭാവത്തിലാണ് വിശ്വനാഥൻ പിറ്റേന്നു മുറിയിലേത്തു വന്നത്. അയാൾ അവൾ കിടക്കുന്ന ഭാഗത്തേക്കു നോക്കാതെ, ഒരു സിഗരറ്റും കൊളുത്തി പുറത്തേക്കു പോയി. അവൾ ഒരു പ്രേതം പോലെ മുറിവിട്ടിറങ്ങി. അടുക്കളപടിയിലെത്തി താഴെയിരുന്നു പൊട്ടിക്കരഞ്ഞു, പരിഭ്രമിച്ച വേലക്കാരി ഓടിയെത്തി അവളുടെ അടുക്കൽ മുട്ടുകുത്തിയിരുന്നു, അവൾ തല ആ ജോലിക്കാരിയുടെ നെഞ്ചിലേക്കു ചാരി..
English Summary: E- Novel White Trumpet Murder - Chapter 8 by Sanu Thiruvarppu