ആരാണ് കെ.കെ.? ദുരൂഹമായ കുരുക്കുകളുടെ കെട്ടഴിയുമ്പോൾ
ദിവസങ്ങൾ അസ്വസ്ഥതയോടെ കടന്ന് പോയ്ക്കൊണ്ടിരുന്നു. ശരത്തിന്റെ അസുഖവിവരങ്ങൾ ഞാനന്വേഷിക്കാതിരുന്നില്ല. ആശാവഹമല്ല സ്ഥിതി എന്നു മാത്രമാണു മറുപടി കിട്ടിയിരുന്നത്... ഒടുവിൽ കാത്തിരുന്ന ഡിസംബർ ആറ് എത്തിച്ചേർന്നു. രാത്രി പത്ത് മണിയോടെ W.J. എക്സ്പോർട്ട്സ് സ്ഥിതി ചെയ്യുന്ന ഷോപ്പിങ് മാളിലെ ഏറ്റവും
ദിവസങ്ങൾ അസ്വസ്ഥതയോടെ കടന്ന് പോയ്ക്കൊണ്ടിരുന്നു. ശരത്തിന്റെ അസുഖവിവരങ്ങൾ ഞാനന്വേഷിക്കാതിരുന്നില്ല. ആശാവഹമല്ല സ്ഥിതി എന്നു മാത്രമാണു മറുപടി കിട്ടിയിരുന്നത്... ഒടുവിൽ കാത്തിരുന്ന ഡിസംബർ ആറ് എത്തിച്ചേർന്നു. രാത്രി പത്ത് മണിയോടെ W.J. എക്സ്പോർട്ട്സ് സ്ഥിതി ചെയ്യുന്ന ഷോപ്പിങ് മാളിലെ ഏറ്റവും
ദിവസങ്ങൾ അസ്വസ്ഥതയോടെ കടന്ന് പോയ്ക്കൊണ്ടിരുന്നു. ശരത്തിന്റെ അസുഖവിവരങ്ങൾ ഞാനന്വേഷിക്കാതിരുന്നില്ല. ആശാവഹമല്ല സ്ഥിതി എന്നു മാത്രമാണു മറുപടി കിട്ടിയിരുന്നത്... ഒടുവിൽ കാത്തിരുന്ന ഡിസംബർ ആറ് എത്തിച്ചേർന്നു. രാത്രി പത്ത് മണിയോടെ W.J. എക്സ്പോർട്ട്സ് സ്ഥിതി ചെയ്യുന്ന ഷോപ്പിങ് മാളിലെ ഏറ്റവും
ദിവസങ്ങൾ അസ്വസ്ഥതയോടെ കടന്ന് പോയ്ക്കൊണ്ടിരുന്നു. ശരത്തിന്റെ അസുഖവിവരങ്ങൾ ഞാനന്വേഷിക്കാതിരുന്നില്ല. ആശാവഹമല്ല സ്ഥിതി എന്നു മാത്രമാണു മറുപടി കിട്ടിയിരുന്നത്... ഒടുവിൽ കാത്തിരുന്ന ഡിസംബർ ആറ് എത്തിച്ചേർന്നു.
രാത്രി പത്ത് മണിയോടെ W.J. എക്സ്പോർട്ട്സ് സ്ഥിതി ചെയ്യുന്ന ഷോപ്പിങ് മാളിലെ ഏറ്റവും മുകൾനിലയിലെ റോസി ഡ്രസ് ഷോപ്പിന്റെ ഗോഡൗണിലേക്ക് വരാനുള്ള നിർദ്ദേശം അന്നു രാവിലെ അയച്ച മെയിലിലൂടെ കെ.കെ. എനിക്കു തന്നു. ഞാൻ പകൽ ചെറിയൊരന്വേഷണമൊക്കെ അവിടെ നടത്തി. രാത്രി ഒരു ഒമ്പതരയോടെ ആ കോംപ്ലക്സിലെ അവസാന കച്ചവടക്കാരനും കട പൂട്ടി ഇറങ്ങും എന്നാണ് എനിക്കറിയാൻ കഴിഞ്ഞത്. ഒരു വയസൻ സെക്യൂരിറ്റി അവിടെ ഉണ്ട്. അയാൾ ഒമ്പതു മണിക്കേ ക്യാബിനിൽ കയറി ഉറക്കം തുടങ്ങുമത്രേ.
എല്ലാവരും പോയിക്കഴിഞ്ഞ് എന്നെ തനിച്ച് അത്തരമൊരു സ്ഥലത്ത് കാണാൻ കെ.കെ. തീരുമാനിച്ചെങ്കിൽ... തീർച്ചയായും അതിലെന്തോ അപകടം മറഞ്ഞിരിക്കുന്നുണ്ടെന്ന് എനിക്ക് മനസിലായി.
ഇരുപത്തിയാറ് വർഷം മുൻപ് നടന്ന കൊല, പക്ഷേ അതിന് പ്രതികാരം വീട്ടാൻ വെറേയും സാഹചര്യങ്ങൾ ഇതിന് മുൻപും അവർക്ക് കിട്ടിയിട്ടുണ്ടാവില്ലേ?. ഒരു തരത്തിൽ എനിക്ക് കെകെയോട് ആദരവുണ്ട്, കാരണം അയാൾ നിയമം പോലും യാതൊരു കരുണയും കാട്ടാത്ത ആ പെൺകുട്ടികൾക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നുണ്ടല്ലോ.
പക്ഷേ, മാൻവിയുടെ മരണവും, ശരത്തിനിപ്പോൾ സംഭവിച്ച ആക്സിഡന്റുമെല്ലാം ചേർത്തു വായിക്കുമ്പോൾ അയാൾ ചെയ്ത് കൂട്ടുന്നത് ന്യായീകരിക്കാൻ പറ്റാവുന്നതല്ല. അയാൾ തന്നെയാണോ ഇതിനെല്ലാം പുറകിലെന്നത് എനിക്ക് ഉറപ്പുള്ള കാര്യവുമല്ല. പക്ഷേ കെ.കെയുടെ ആരാധകൻ മാത്രമായിരുന്ന എന്നെ ഈ സംഭവങ്ങളിലേക്കെല്ലാം വലിച്ചിഴച്ചതും ബന്ധിപ്പിച്ചതും കെ.കെയാണ്. മോഹിതയുടെയും മോറിയയുടെയും കഥ പറയുന്ന പുസ്തകം എന്റെ കൈയ്യിലെത്തിച്ചതും ആ പുസ്തകത്തിലെ പ്രധാന വില്ലനായിരുന്ന ശരത്തിന്റെ യഥാർത്ഥ മുഖം കാണിച്ചു തന്നതും കെകെ ആണല്ലോ. സുതപയുടെ ഉടമസ്ഥതയിലുള്ള ഓൺലൈനിൽ അയാൾ തന്റെ നോവലുകൾ പ്രസിദ്ധീകരിക്കുന്നു! അതിന് മാൻവിയുടെ സഹായം തേടുന്നു! അവൾ കൊല്ലപ്പെടുന്നു. എന്തെല്ലാമോ ദുരൂഹമായ കുരുക്കുകൾ ഇനിയും കെട്ടഴിയാനുണ്ട്. അറിഞ്ഞോ അറിയാതെയോ ഞാനുമിതിൽ കുരുങ്ങിയിരിക്കുകയാണ്.
ഞാൻ ടൗണിലേക്കിറങ്ങി. കയ്യിൽ ഇനി നുള്ളി പെറുക്കിയാൽ ഒരു മൂവായിരം രൂപയുണ്ടാകും. അത് തന്നെ തിരിച്ച് പോകാൻ തികയണമെന്നില്ല. ബ്രേക്ക്ഫാസ്റ്റും ലഞ്ചുമൊക്കെ കഴിക്കാൻ ഒരു വിഹിതം മാറ്റിവെച്ച ശേഷം ഞാൻ ബാക്കിയുള്ള പൈസ സൂക്ഷിച്ചു. ഇവിടെ നിന്ന് ഒരു തിരിച്ച് പോക്ക് നാട്ടിലേക്ക് ഉണ്ടാകണമെന്നുമില്ല. അത് കൊണ്ട് തന്നെ ഈ സേവിങ്ങ്സിന്റെ ആവശ്യമൊന്നുമില്ലായെന്ന വിചിത്രമായ തോന്നലും എനിക്കുണ്ടായി.
സമയമേറെ കടന്ന് പോയി.... രാത്രി ഏകദേശം ഒമ്പത് മണിയായപ്പോൾ ഞാൻ ഡബ്ല്യു.ജെ. എക്സ്പോർട്ട്സിന്റെ ഓഫീസിന് പരിസരം എത്തി. കെകെയെ ഞാൻ ഇതിന് മുൻപ് കണ്ടിട്ടില്ല, അയാളെ എഴുത്തുകളിലൂടെ മാത്രമാണ് എനിക്ക് പരിചയമുള്ളത്, എന്നെ കണ്ടാൽ അയാൾക്കുണ്ടാകുന്ന റിയാക്ഷൻ എന്തായിരിക്കും? അയാളെ കാണാൻ എങ്ങനെയുണ്ടാകും? ഞാനാകെ വല്ലാത്ത പരവേശത്തിലായി. പത്തു മുപ്പതു വർഷം പഴക്കമുള്ള ഷോപ്പിങ് മാളാണ്. ഇപ്പോഴത് അറുപഴഞ്ചനായിരിക്കുന്നു. ആകർഷകമായ കടകളൊന്നും ഇപ്പോഴതിനുള്ളിലില്ല. പഴയ മട്ടിലുള്ള കടകളും ഗോഡൗണുകളുമാണ് അധികം. ന്യൂ ജനറേഷൻ പിള്ളേര് തിരിഞ്ഞു നോക്കില്ല. മുൻവശത്തും സൈഡിലുമാണ് പാർക്കിങ് ഏരിയ. അണ്ടർ ഗ്രൗണ്ട് പാർക്കിങിനുള്ള ചെറിയ സ്പേസും ഉണ്ട്. മുപ്പതു വർഷം മുൻപ് അതൊക്കെ വലിയ പുതുമയായിരുന്നിരിക്കണം.
ഡബ്ല്യു.ജെ. എക്സ്പോർട്സ് പ്രവർത്തിച്ചിരുന്ന മൂന്നാം നില ഇപ്പോഴും അവരുടെ ഓഫീസ് തന്നെയാണ്. മിക്കപ്പോഴും അടച്ചു പൂട്ടിയിട്ടിരിക്കാണെന്നു മാത്രം. വാടക കൊടുത്ത് അത് കൊണ്ടു നടക്കാൻ ശരത്തിനെപ്പോലുള്ള അനുയായികൾ ഉണ്ടല്ലോ.
അങ്ങനെ ഒമ്പതരയായപ്പോഴേക്കും അവിടുത്തെ അവസാനത്തെ കടക്കാരനും കടപൂട്ടി ഇറങ്ങിയപ്പോൾ ഞാൻ കോപ്ലക്സിന്റെ കോവണിപ്പടികൾ കേറിതുടങ്ങി. ആകാംക്ഷയും കൗതുകവുമൊക്കെ എന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു. അഞ്ചുനില കയറുമ്പോഴേക്കും എനിക്ക് പതിവില്ലാത്ത വിധം എന്തൊക്കെയോ അസ്വസ്ഥകൾ തോന്നി, പക്ഷേ അതിനൊന്നും കീഴ്പ്പെട്ട് നിൽക്കാൻ എന്നെ മനസ് അനുവദിച്ചില്ല, ഞാൻ ബാക്കിയുള്ള പടികൾ ഓടിച്ചാടി കയറി മുകളിലെ നിലയിൽ എത്തി.
കെ.കെ. പറഞ്ഞ റോസി ഡ്രസ് ഷോപ്പ് പണ്ടേ അടച്ച് പൂട്ടിയ ഒരു കടയായിരുന്നു. ഏഴാം നിലയിൽ അങ്ങനെ ആളുകൾ വരാറില്ല. ഇവിടെ ഒരേഴെട്ട് കട മുറികൾ കാണും. ഒന്നും ആരും ഉപയോഗിക്കാതെ ചെളിയും പൊടിയും പിടിച്ച് കിടക്കുകയാണ്.
കുറച്ച് സമയം ആ പരിസരമാകെ ഒന്ന് കണ്ണോടിച്ച് പോയപ്പോൾ എനിക്കെന്തോ ഒരു വശപിശക് തോന്നി. ഇങ്ങനെ ഒരു കുഴപ്പം പിടിച്ച സ്ഥലം തിരഞ്ഞെടുക്കാനും എന്തോ ഒരു കാരണം കെകെയ്ക്കുണ്ട്. ഞാൻ അയാളുടെ വരവും പ്രതീക്ഷിച്ച് റോസി ഡ്രസ് സ്റ്റോറിന്റെ അകത്തേക്ക് കടക്കാൻ നോക്കി. ഷട്ടർ ചെറുതായി പൊക്കിയതും അതു പൊങ്ങി വന്നു. ലോക്ക് ചെയ്തിട്ടില്ലായിരുന്നു എന്നെനിക്കു മനസ്സിലായി. ഞാൻ അകത്തേക്ക് കടന്നു.
റോസി ഡ്രസ് ഷോപ്പിന്റെ ഉൾവശം മാറാലയും പൊടിയും കൊണ്ട് നിറഞ്ഞതായിരുന്നു. അകത്ത് കയറിയ പാടെ ഞാൻ മൂന്ന് നാല് തവണ നിർത്താതെ തുമ്മിപ്പോയി. പൊട്ടിപ്പൊളിഞ്ഞ ഒരുപാട് ഫർണിച്ചറുകൾ അവിടെ കിടക്കുന്നുണ്ടായിരുന്നു. റൂമിന്റെ നടുക്ക് സിനിമാ സെറ്റപ്പിൽ ഒരു പഴഞ്ചൻ ടേബിളും അതിന്റെ മേലെ തൂങ്ങി ആടുന്ന ഒരു
ലാമ്പുമുണ്ട്. അതൊക്കെ കണ്ടപ്പോൾ പഴയ ജോസ് പ്രകാശ് സിനിമയിലെ കൊള്ള സങ്കേതങ്ങളൊക്കെയാണ് എനിക്ക് ഓർമ്മ വന്നത്. എലികളും പാറ്റകളുമൊക്കെ നിറഞ്ഞ ആ മുറിയിൽ വേറെയും എന്തൊക്കെയോ അനക്കങ്ങൾ! മേശക്കടുത്തിട്ട പൊട്ടിയ ചെയറിൽ ഞാനിരുന്നു.
സമയം പിന്നെയും കടന്ന് പോയിക്കൊണ്ടിരുന്നു. കെ.കെ. ഇതുവരെ എത്തിയില്ല. ഒരു കത്യനിഷ്ഠയുമില്ലാത്ത മനുഷ്യനാണയാൾ. എനിക്ക് കെകെയെ കാണാൻ പോകുന്നതിൽ അത്യധികം സന്തോഷമുണ്ട്. അത്രയും തന്നെ ആശങ്കയുമുണ്ട്. അയാൾ വൈകും തോറും എന്റെ ടെൻഷൻ കൂടുകയാണ്. അതു മറികടക്കാൻ എപ്പോഴും ചെയ്യാറുള്ളതുപോലെ ഞാനൊരു പാട്ടു മൂളി.
‘സദിയോം കീ മദോസിയോം സേ
സോയാ ഹുവാ ദിൻ ജഗാ’ ആയുഷ്മാൻ ഖുറാനയുടെ എനിക്കേറ്റവും ഇഷ്ടപ്പെട്ട ആ പാട്ട് തന്നെയാണ് ഞാൻ പാടിയത്..
‘ആപ് മിലേ തോ ചക്കാ ലഗാ, ആപ് മിലേ
തോ ചക്കാ ലഗാ ആ ലഗാ.’
തുടർന്ന് പാടാൻ തുടങ്ങുമ്പോഴേക്കും പെട്ടെന്ന് ആരുടെയോ കാലടി ശബ്ദങ്ങൾ എന്റെ ശ്രദ്ധയാകർഷിച്ചു. ആരോ ഇങ്ങോട്ടേക്ക് വരുന്നു. ഞാനാകെ ത്രില്ലടിച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് ഒരു സ്ത്രീ ശബ്ദം ഞാൻ പാടി പകുതി നിർത്തിയ ആ വരികൾ തുടർന്ന് പാടുന്നു, നല്ല താളത്തിൽ വളരെ മനോഹരമായി:
‘ആപ് സേ മിൽക്കർ അച്ഛാ ലഗാ ആപ് സേ മിൽക്കർ അച്ഛാ അച്ഛാ ലഗാ,’
അതാരെന്ന് അമ്പരന്ന എന്റെ മുന്നിലേക്ക് പെട്ടെന്ന് ചിരിച്ച് കൊണ്ട് ഒരു സ്ത്രീ കേറി വന്നു. അവർക്ക് ഒരു മധ്യവയസൊക്കെ കാണും. എന്റെ മുന്നിലേക്ക് വന്ന് അവർ ആ പാട്ടിന്റെ അവസാന വരിയും മനോഹരമായി പാടി
‘ഓ അച്ഛാ ലഗാ...’
ആരാണതെന്ന് മനസിലാവാതെ ആകെ അമ്പരന്നിരിക്കുകയായിരുന്ന എന്നെ നോക്കി ആ സ്ത്രീ അടക്കി പിടിച്ച് കൊണ്ട് ചിരിക്കുകയും എന്തൊക്കെയോ പിറുപിറുക്കുകയും ചെയ്യുന്നുണ്ട്. ഒന്ന് രണ്ട് നിമിഷത്തേക്ക് ആ പരിസരമാകെ എന്റെ ഹൃദയമിടിപ്പിന്റെ ഒച്ച മാത്രം !
(തുടരും..)
English Summary: KK Chila Anweshana Kurippukal, E-Novel written by Swarandeep