അധ്യായം: പത്ത് ഉത്സവം ആയതിനാലും പാണ്ഡവരുടെ ആഗമനം അറിഞ്ഞതിനാലും ഇടവിടാതെ കൊട്ടാരത്തിലേക്കു സന്ദർശകർ വന്നുകൊണ്ടിരുന്നു. ആദ്യമാദ്യം സന്ദര്‍ശകരുടെ ഒപ്പം എല്ലാം കേൾക്കാനെന്ന ഭാവത്തിൽ പുരോചനനും ഇരുപ്പുറച്ചിരുന്നു. ഇത്തരം വൃഥാ സന്ദർശനങ്ങൾ തുടർക്കഥയായതോടെ ആരെങ്കിലും വരുമ്പോൾ പുറത്തിറങ്ങി കൊട്ടാരത്തിനു

അധ്യായം: പത്ത് ഉത്സവം ആയതിനാലും പാണ്ഡവരുടെ ആഗമനം അറിഞ്ഞതിനാലും ഇടവിടാതെ കൊട്ടാരത്തിലേക്കു സന്ദർശകർ വന്നുകൊണ്ടിരുന്നു. ആദ്യമാദ്യം സന്ദര്‍ശകരുടെ ഒപ്പം എല്ലാം കേൾക്കാനെന്ന ഭാവത്തിൽ പുരോചനനും ഇരുപ്പുറച്ചിരുന്നു. ഇത്തരം വൃഥാ സന്ദർശനങ്ങൾ തുടർക്കഥയായതോടെ ആരെങ്കിലും വരുമ്പോൾ പുറത്തിറങ്ങി കൊട്ടാരത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യായം: പത്ത് ഉത്സവം ആയതിനാലും പാണ്ഡവരുടെ ആഗമനം അറിഞ്ഞതിനാലും ഇടവിടാതെ കൊട്ടാരത്തിലേക്കു സന്ദർശകർ വന്നുകൊണ്ടിരുന്നു. ആദ്യമാദ്യം സന്ദര്‍ശകരുടെ ഒപ്പം എല്ലാം കേൾക്കാനെന്ന ഭാവത്തിൽ പുരോചനനും ഇരുപ്പുറച്ചിരുന്നു. ഇത്തരം വൃഥാ സന്ദർശനങ്ങൾ തുടർക്കഥയായതോടെ ആരെങ്കിലും വരുമ്പോൾ പുറത്തിറങ്ങി കൊട്ടാരത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യായം: പത്ത് 

ഉത്സവം ആയതിനാലും പാണ്ഡവരുടെ ആഗമനം അറിഞ്ഞതിനാലും ഇടവിടാതെ കൊട്ടാരത്തിലേക്കു സന്ദർശകർ വന്നുകൊണ്ടിരുന്നു. ആദ്യമാദ്യം സന്ദര്‍ശകരുടെ ഒപ്പം എല്ലാം കേൾക്കാനെന്ന ഭാവത്തിൽ പുരോചനനും ഇരുപ്പുറച്ചിരുന്നു. ഇത്തരം വൃഥാ  സന്ദർശനങ്ങൾ തുടർക്കഥയായതോടെ ആരെങ്കിലും വരുമ്പോൾ പുറത്തിറങ്ങി കൊട്ടാരത്തിനു ചുറ്റും ഓരോ ഭാഗവും സസൂക്ഷ്മം നോക്കിക്കൊണ്ട് ഉലാത്തുകയാകും ചെയ്യുക.

ADVERTISEMENT

അങ്ങനെയിരിക്കെ ഒരു ദിവസമാണ് അയാൾ വന്നുചേർന്നത്.  മനോഹരമായ പട്ടുകമ്പളങ്ങള്‍ വിൽക്കുന്ന നാടോടി. വാതോരാതെ സംസാരിച്ചു ആളെ വീഴ്ത്താൻ കഴിവുള്ളവനായതിനാൽത്തന്നെ അവന്റെ പട്ടുകമ്പളങ്ങളുടെ സവിശേഷതകൾ കാണാൻ നകുലനും സഹദേവനും അമ്മയുടെ ഒപ്പം കൂടി. പുരോചനൻ പതിവുപോലെ പുറത്തേക്കിറങ്ങി. പുരോചനൻ രംഗം വിട്ടെന്നു മനസിലായതോടെ ഒരു കമ്പളത്തിന്റെ മൃദുത്വം നോക്കുകയായിരുന്നു കുന്തിയുടെ കാലിൽ ആ നാടോടി നമസ്കരിച്ചു.

സംസാരത്തിലെ ഉച്ചാരണ വൈകൃതങ്ങളും പെരുമാറ്റത്തിലെ വികടത്തരവും പൊടുന്നനെ മാറിയതു കണ്ട് ഏവരും ചാടിയെണീറ്റു. ഭീമൻ ആ നാടോടിയെ സൂക്ഷിച്ചു നോക്കി. "നീ ആരാണ് മകനെ. എന്താണ് ആഗമനോദ്യേശ്യം?" കുന്തി ആകാംക്ഷയോടെയും വാത്സല്യത്തോടെയും തിരക്കി. 

"വിദുര മഹാശയ ദൂതനാണ് ഞാൻ. എന്നെ വിശ്വാസത്തിലെടുക്കാനായി ദേ, ഈ മോതിരം കാണിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു." അവർ അതിലേക്കു നോക്കി പാണ്ഡു മഹാരാജാവിന്റെ മുദ്രമോതിരം.

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

"അടുത്ത കൃഷ്ണപക്ഷ നാൾ ഇരുട്ടുവീഴുമ്പോൾ ഈ കൊട്ടാരം അഗ്നിക്കിരയാകും!" അയാൾ പരിഭ്രാന്തികൾക്കിട കൊടുക്കാതെ സംസാരം തുടർന്നു. "ദാ റാണി നിൽക്കുന്ന ഇവിടെ, നിങ്ങള്‍ക്കുള്ള രക്ഷാമാർഗം തുറക്കും. കവാടത്തിലിറങ്ങിയാൽ പിന്നെ രക്ഷപ്പെടാനുള്ള വഴി നിങ്ങൾക്കു അറിയാനാകും. ദാ ഈ പട്ടുകമ്പളം ഇവിടെ വിരിച്ചിടണം. ഇതിനു താഴെയായിരിക്കും ഗുഹാ മാർഗം വരിക." അയാളുടെ കമ്പളങ്ങൾ വാങ്ങി, നാലിരട്ടി ധനവും നൽകി യാത്രയാക്കി. പുരോചനൻ അകത്തേക്കു തിരികെ വന്നതോടെ ഏവരും അറകളിലേക്കു പിരിഞ്ഞു.

ADVERTISEMENT

സൗത്രാമണി യാഗദിവസമെത്തി. ഹോമാഗ്നിയിൽ മൃഗക്കൊഴുപ്പ് പുകഞ്ഞുകത്തി. പൂജാരി വീണ്ടും വീണ്ടും കൊഴുപ്പ് പകർന്നതോടെ അഗ്നിദേവൻ പ്രകാശമാനായി. ദേവകൾ പ്രസാദിച്ചിരിക്കുന്നു. ബ്രാഹ്മണ ശ്രേഷ്ഠന്മാർക്കും കാഴ്ചക്കാർക്കുമെല്ലാം സമ്മാനങ്ങൾ നൽകപ്പെട്ടു. ദിവസമാകെ നീണ്ട പൂജാചടങ്ങുകളാൽ ഏവരും ക്ഷീണിതരായിരുന്നു. സന്ധ്യാവന്ദനത്തിനുശേഷം അക്ഷീണനാകാത്ത ഭീമസേനൻപോലും മണ്ഡപത്തിലെ സപ്രമഞ്ചത്തിൽ സ്ഥാനം പിടിച്ചു. സിംഹം, പുലി, ചെന്നായ എന്നിവയുടെ രോമം ചേർത്ത സുര ഹോമകുണ്ഡത്തിലേക്കു പകർന്നു. മൂന്ന് ആടുകളെ ബലിയായി നൽകപ്പെട്ടു.

പിൻവാതിൽക്കൽ ഒരു കോലാഹലം കേട്ടു. കുന്തീദേവി യാഗവിഹിതം ഒരു താലത്തിലെടുത്തു അവിടേക്കു നീങ്ങി. പുരികമൊന്നു ഉയർത്തിയശേഷം ഭീമസേനൻ വീണ്ടും മയക്കത്തിലാണ്ടു. ദാനം തേടിയെത്തിയ ഒരു ചണ്ഡാലത്തിയും മക്കളുമാണത്. പാണ്ഡവരെ അനുസ്മരിപ്പിക്കുന്ന ഏകദേശം 15, 16 വയസായ അഞ്ചു മക്കൾ പാണ്ഡവരെ അനുസ്മരിപ്പിക്കുന്ന കുടുംബം. അവർക്കു ഭക്ഷണം നൽകാൻ ഏർപ്പാടുണ്ടാക്കിയ ശേഷം യാഗത്തിനായി എത്തിച്ച ഔഷധക്കൂട്ടുകളുള്ള സോമരസം പാനപാത്രങ്ങളിലാക്കി. ചണ്ഡാളത്തിയുടെയും മക്കളുടെയും മുന്നിൽ വച്ചു. അവർക്കായി അറയുടെ ഒരു ഭാഗം നൽകി.

യാഗത്തിനായി പ്രത്യേകം നിർമ്മിച്ചതായതിനാൽ ലഹരിയുടെ പാരമ്യത്തിലായിരുന്നു ചണ്ഡാലത്തിയും മക്കളും. കുറച്ചുസമയം അട്ടഹാസം മുഴങ്ങി, പിന്നെ അവരും മതിമറന്നുറങ്ങി. അതിനിടയിൽ ഗൃഹമധ്യത്തിലിരുന്നു ഭീമൻ, അർജ്ജുനൻ, നകുലൻ, സഹദേവൻ എന്നിവർ തങ്ങളുടെ അടുത്ത നീക്കത്തെക്കുറിച്ച് ചർച്ച ചെയ്തു. ഭീമന്റെ ആവേശ പാരമ്യത്തിലുണ്ടാകുന്ന നിരാശയും പ്രകടമായിരുന്നു. എന്തെങ്കിലും സംഭവിക്കുന്നതിനായി കാത്തിരിക്കാനാവില്ല. അവിടേക്കെത്തിയ യുധിഷ്ഠിരൻ ശാന്തനായി പ്രതികരിച്ചു.

"സഹോദരന്മാരേ, നാം വിദുര മഹാശയന്റെ ജ്ഞാനത്തിൽ വിശ്വസിക്കണം. എടുത്തുചാടിയുള്ള പ്രവൃത്തികൾ അപകടത്തിലേ കലാശിക്കൂ."

ADVERTISEMENT

നകുലനും സഹദേവനും സമ്മതഭാവത്തിൽ തലയാട്ടി. 

"ഐക്യത്തോടെയും ശ്രദ്ധയോടെയും നിലകൊള്ളണം. നമ്മുടെ സമയം വരും." സഹദേവൻ പറഞ്ഞു. 

"ഇന്നാണ് ആ ദിനം." കുന്തി മക്കളുടെ നേരേ തിരിഞ്ഞു. "ഇവർ വന്നതും ഒരു നിമിത്തമെന്നു കരുതാം." കുന്തി അകത്തേക്കു വിരൽചൂണ്ടി. "നിങ്ങൾ വിചാരിച്ചാൽ പുരോചനെയും സംഘത്തെയും പരാജയപ്പെടുത്തി രക്ഷപ്പെടാം. പക്ഷേ പുറത്ത് ഇനിയു നമ്മെക്കാത്ത് ഇനിയും ചതിയുടെ പടയൊരുക്കമുണ്ടാകാം. അതിനായി നാം ശക്തി സംഭരിക്കേണ്ടതുണ്ട്. നമുക്ക് അരക്കില്ലത്തിൽ ഒന്നു പുനർജനിക്കാം."

(തുടരും) 

English Summary:

Agneyam Enovel written by Sanu Thiruvarppu