കുട്ടികളുടെ മനസ്സിൽ എന്തെല്ലാമായിരിക്കും? അച്ഛനെ അത്ഭുതപ്പെടുത്തി തിത്തിമിക്കുട്ടി
അധ്യായം: എട്ട് തിത്തിമി കൂടെക്കൂടെ മുത്തശ്ശിയുടെ അടുത്തുചെന്ന് ചോദിക്കും, "തേങ്ങാവെള്ളമൊണ്ടോ?" തിത്തിമി അടുക്കളയിൽ അമ്മ തേങ്ങാ പൊട്ടിക്കുമ്പം അടുത്തുചെന്ന് നിൽക്കും. അമ്മ ഒരു ഗ്ലാസിൽ തേങ്ങാ പൊട്ടിച്ച് തിത്തിമിക്ക് കൊടുക്കും. ചില തേങ്ങാ പൊട്ടിച്ചാൽ ഇത്തിരി വെള്ളമേ കാണൂ. അപ്പോ അതുകണ്ട്
അധ്യായം: എട്ട് തിത്തിമി കൂടെക്കൂടെ മുത്തശ്ശിയുടെ അടുത്തുചെന്ന് ചോദിക്കും, "തേങ്ങാവെള്ളമൊണ്ടോ?" തിത്തിമി അടുക്കളയിൽ അമ്മ തേങ്ങാ പൊട്ടിക്കുമ്പം അടുത്തുചെന്ന് നിൽക്കും. അമ്മ ഒരു ഗ്ലാസിൽ തേങ്ങാ പൊട്ടിച്ച് തിത്തിമിക്ക് കൊടുക്കും. ചില തേങ്ങാ പൊട്ടിച്ചാൽ ഇത്തിരി വെള്ളമേ കാണൂ. അപ്പോ അതുകണ്ട്
അധ്യായം: എട്ട് തിത്തിമി കൂടെക്കൂടെ മുത്തശ്ശിയുടെ അടുത്തുചെന്ന് ചോദിക്കും, "തേങ്ങാവെള്ളമൊണ്ടോ?" തിത്തിമി അടുക്കളയിൽ അമ്മ തേങ്ങാ പൊട്ടിക്കുമ്പം അടുത്തുചെന്ന് നിൽക്കും. അമ്മ ഒരു ഗ്ലാസിൽ തേങ്ങാ പൊട്ടിച്ച് തിത്തിമിക്ക് കൊടുക്കും. ചില തേങ്ങാ പൊട്ടിച്ചാൽ ഇത്തിരി വെള്ളമേ കാണൂ. അപ്പോ അതുകണ്ട്
അധ്യായം: എട്ട്
തിത്തിമി കൂടെക്കൂടെ മുത്തശ്ശിയുടെ അടുത്തുചെന്ന് ചോദിക്കും, "തേങ്ങാവെള്ളമൊണ്ടോ?"
തിത്തിമി അടുക്കളയിൽ അമ്മ തേങ്ങാ പൊട്ടിക്കുമ്പം അടുത്തുചെന്ന് നിൽക്കും. അമ്മ ഒരു ഗ്ലാസിൽ തേങ്ങാ പൊട്ടിച്ച് തിത്തിമിക്ക് കൊടുക്കും. ചില തേങ്ങാ പൊട്ടിച്ചാൽ ഇത്തിരി വെള്ളമേ കാണൂ. അപ്പോ അതുകണ്ട് അടുത്തുനിൽക്കുന്ന മുത്തശ്ശി പറയും, "ഇതുകണ്ടോ, ആകെയൊരു എലി പെടുത്ത പോലത്തെ വെള്ളമേയുള്ളൂ."
അതു കിട്ടിയാലും മതി. തിത്തിമിക്ക് തേങ്ങാവെള്ളം വലിയ ഇഷ്ടമാണ്. അമ്മ രാവിലെ തേങ്ങാ പൊട്ടിച്ചു കഴിഞ്ഞാലും പറമ്പിലൊക്കെ ചുറ്റിനടന്ന് ക്ഷീണിക്കുമ്പം തിത്തിമി മുത്തശ്ശിയുടെ അടുത്തുവന്ന് വീണ്ടും തേങ്ങാവെള്ളം ചോദിക്കും. അപ്പോ മുത്തശ്ശി പറയും. "പോടീ പെണ്ണേ അങ്ങോട്ട്. എപ്പഴുമെപ്പഴും തേങ്ങാവെള്ളം തരാൻ ഇവിടെന്തുവാ തേങ്ങാവെട്ടൊണ്ടോ. അതിനങ്ങ് കാരാളത്ത് ചെല്ല്..
നാലഞ്ച് വീടിനപ്പുറമാണ് കാരാളത്ത് വീട്. നാട്ടിലുള്ളവരൊക്കെ കൂടുതൽ തേങ്ങയുള്ളപ്പോൾ വിൽക്കുന്നത് കാരാളത്തുകാർക്കാണ്. കാരാളത്തുകാർ ഈ തേങ്ങയെല്ലാം കൊപ്രയാക്കി മില്ലിൽ കൊണ്ടുപോയി ആട്ടി എണ്ണയാക്കി വിൽക്കും.
മുത്തശ്ശി പറഞ്ഞു, "നിന്റച്ഛന് ഒരു കൂട്ടുകാരനുണ്ടായിരുന്നു കാരാളത്ത്. പള്ളിക്കൂടത്തിൽ അവരൊന്നിച്ചാ പഠിച്ചത്. അന്നൊക്കെ അവൻ പള്ളിക്കൂടത്തി പതിനൊന്നുമണിയുടെ ബെല്ലടിക്കുമ്പം ആ കൂട്ടുകാരനേം വിളിച്ച് കാരാളത്ത് പോയി തേങ്ങാവെള്ളം കുടിക്കുമായിരുന്നു. പതിനൊന്നുമണിയുടെ ബെല്ലടിച്ചാൽ പിന്നെ പതിനഞ്ച് മിനിറ്റ് കഴിഞ്ഞേ അടുത്ത ക്ലാസ് ഉണ്ടായിരുന്നുള്ളൂ."
ഒരിക്കൽ തിത്തിമി അച്ഛന്റെ കൂടെ നടന്നു പോവുമ്പം കാരാളത്ത് വീട് കണ്ടിട്ടുണ്ട്. തിത്തിമി നോക്കിയപ്പം ആ മുറ്റത്താകെ തേങ്ങാമുറികൾ നിരത്തി ഉണക്കാൻ വച്ചിരിക്കുന്നു. കാറ്റടിക്കുമ്പോ അവിടെയൊക്കെ തേങ്ങാവെള്ളത്തിന്റെ നേരിയ മണം.
അന്ന് അച്ഛൻ തിത്തിമിയോട് പറഞ്ഞുകൊടുത്തു. "മോള്‍ നോക്കിയേ മുറ്റത്താകെ നിലാവ് വിരിച്ച പോലെ തോന്നുന്നില്ലേ?"
തിത്തിമി പറഞ്ഞു, "ശരിയാ."
അച്ഛൻ ഭാവന ചേർത്ത് ഇങ്ങനെ ചിലതൊക്കെപ്പറയും. അതുകേൾക്കാൻ തിത്തിമിക്ക് ഇഷ്ടമാണ്. പോവുന്ന വഴിക്ക് തിത്തിമിയെയും കൂട്ടി അച്ഛൻ പച്ചക്കറിക്കടയിൽ കയറി, തക്കാളി വാങ്ങാൻ. ചെന്നുനിൽക്കുന്നിടത്ത് നമുക്കെടുക്കാവുന്നത്ര അടുത്തായാണ് കടയിൽ പച്ചക്കറി നിരത്തി വച്ചിരിക്കുന്നത്. അച്ഛൻ കടക്കാരനോട് വർത്തമാനം പറയുന്നതിനിടയ്ക്ക് തിത്തിമി ആരുമറിയാതേ കടയിലെ തക്കാളി ഓരോന്നായി എടുത്ത് വിരൽ കയറ്റി കിഴുത്തയിട്ട് വയ്ക്കും. വെറുതെ ഒരു രസത്തിന്.
ഒരു ദിവസം കടയിൽ വച്ച് തിത്തിമി അഞ്ചോ ആറോ തക്കാളി ഇങ്ങനെ കിഴുത്തയിട്ട് വയ്ക്കുന്നത് കണ്ടപ്പോഴാണ് അച്ഛൻ അന്തം വിട്ടത്. "അവര്‍ വിൽക്കാൻ വച്ചിരിക്കുന്ന തക്കാളിയാ തിത്തിമീ നീയിങ്ങനെ ചെയ്യുന്നത്. ചെല്ലുന്ന കടയിലെല്ലാം ആരുമറിയാതെ ഇങ്ങനെ തക്കാളി ചീത്തയാക്കി വച്ചാല് അതെല്ലാം അവരെങ്ങനെ വിൽക്കും? ഇനി ഇങ്ങനെ ചെയ്യരുത്. കേട്ടല്ലോ. തന്നെയുമല്ല, ആ കടക്കാര് കണ്ടാല് വഴക്ക് പറയും. അവര് നമ്മളെ രണ്ടാളേം പിടിച്ചവിടെ നിർത്തും. അല്ലെങ്കിൽ അതിന്റെയെല്ലാം പൈസ കൊടുത്തിട്ട് പോയാൽ മതിയെന്നു പറയും."
അതു പറഞ്ഞതിനു ശേഷമാണ് തിത്തിമി നല്ല കുട്ടിയായി ആ സ്വഭാവം നിർത്തിയത്. വീട്ടിലേക്ക് പോവുന്ന വഴിക്ക് തിത്തിമി എന്തോ മൂളിപ്പാട്ട് പാടുന്നത് അച്ഛൻ പിടിച്ചെടുത്തു.
"തതെയ്യം കാട്ടിലെ തക്കാളിക്കാട്ടിലെ തത്തമ്മ പണ്ടൊരു വീടുവച്ചു , ആഹാ തത്തമ്മ പണ്ടൊരു വീടുവച്ചു."
തിത്തിമി തക്കാളിക്കാര്യം ഇതുവരെ കളഞ്ഞിട്ടില്ലെന്ന് അച്ഛന് മനസ്സിലായി. അതുകേട്ട് അച്ഛൻ ആലോചിക്കുകയായിരുന്നു.
കുട്ടികളുടെ മനസ്സിൽ എന്തെല്ലാമായിരിക്കും? എന്തെല്ലാം ചേർന്നതായിരിക്കും അവരുടെ ലോകം. തത്തെയ്യം കാട്, തക്കാളിച്ചെടികൾ നിറഞ്ഞ ഒരു കാട്. അവിടെ വീടുവച്ച് കാവലിരിക്കുന്ന തത്തമ്മ. ജനിച്ചപ്പോഴേ ചുവന്ന ചുണ്ടുകൾ കൊണ്ട് തക്കാളി കൊത്തിത്തിന്നുന്ന തത്തമ്മ. തിത്തിമിയുടെ മട്ടും ഭാവവും കണ്ടപ്പോ അവളൊരു തിത്തിമിയല്ല തത്തമ്മയാണെന്ന് അയാൾക്കു തോന്നി. തക്കാളിയിൽ കിഴുത്തയിടുന്ന തത്തമ്മ.
ഇതുപോലെ തിത്തിമിക്ക് പണ്ടുള്ള ഒരു ശീലമായിരുന്നു ഏതുകടയിൽ ചെന്നാലും ആരുമറിയാതെ ഇത്തിരി അരിയെടുത്ത് ചവയ്ക്കുന്നത്. മുത്തശ്ശി അരി പാറ്റിപ്പെറുക്കാൻ മുറവുമായി തിണ്ണയിൽ വന്നാൽ തിത്തിമി അടുത്തുകൂടും. എന്നിട്ട് മുത്തശ്ശിയറിയാതെ സൂത്രത്തിൽ ഇത്തിരി അരി പെറുക്കി വായിലിടും.
"മോളേ, എപ്പഴുമിങ്ങനെ അരി വാരിത്തിന്നാല് പിത്തം പിടിക്കും."
ഉടനെ തിത്തിമി, "അതെന്തുവാ ഈ പിത്തം പിടിക്കും എന്നു വച്ചാല്‍?"
മുത്തശ്ശി കുഴങ്ങി. എങ്കിലും തിത്തിമി ചോദിച്ചതല്യോ പറഞ്ഞുകൊടുക്കണ്ടായോ. മുത്തശ്ശി പറഞ്ഞു, "പിത്തം പിടിച്ചാല്‍ ഒന്നിനും കൊള്ളാതാവും. ഒരുത്സാഹവും ചൊടിയും ചുണയുമില്ലാതാവും. ചില പിള്ളേരെ മോള്‍ കണ്ടിട്ടില്യോ, എന്തു ചോദിച്ചാലും ഉറക്കം തൂങ്ങിയതു മാതിരി ഇരിക്കുന്നത്. വേവിക്കാത്ത ഇമി വയറ്റിക്കിടന്നാ നമ്മളിങ്ങനായിപ്പോവും." തിത്തിമി പച്ചരി വാരിത്തിന്നുന്നത് അതോടെ നിർത്തി.
(തുടരും)