തമാശ നിറഞ്ഞ അബദ്ധങ്ങളുമായി തിത്തിമിക്കുട്ടി; അവ പുഞ്ചിരിയോടെ സ്വീകരിക്കുന്ന കുടുംബം
അധ്യായം: പതിമൂന്ന് ഏതായാലും തിത്തിമിക്ക് മുത്തശ്ശി ഇതു പറഞ്ഞതോടെ സമാധാനമായി. എന്തെങ്കിലും വിഷമം വരുമ്പം തിത്തിമീടെ അച്ഛനും മുത്തശ്ശിയോട് പ്രാർഥിക്കുന്നത് കേൾക്കാം, എന്റെ കാര്യം മുത്തശ്ശി ഒന്നു പ്രാർഥിക്കണേ എന്ന്. മിക്കവാറും കാര്യങ്ങൾ മുത്തശ്ശി പ്രാർഥിച്ചാൽ നടക്കുകയും ചെയ്യും. എല്ലാവരും വലിയ
അധ്യായം: പതിമൂന്ന് ഏതായാലും തിത്തിമിക്ക് മുത്തശ്ശി ഇതു പറഞ്ഞതോടെ സമാധാനമായി. എന്തെങ്കിലും വിഷമം വരുമ്പം തിത്തിമീടെ അച്ഛനും മുത്തശ്ശിയോട് പ്രാർഥിക്കുന്നത് കേൾക്കാം, എന്റെ കാര്യം മുത്തശ്ശി ഒന്നു പ്രാർഥിക്കണേ എന്ന്. മിക്കവാറും കാര്യങ്ങൾ മുത്തശ്ശി പ്രാർഥിച്ചാൽ നടക്കുകയും ചെയ്യും. എല്ലാവരും വലിയ
അധ്യായം: പതിമൂന്ന് ഏതായാലും തിത്തിമിക്ക് മുത്തശ്ശി ഇതു പറഞ്ഞതോടെ സമാധാനമായി. എന്തെങ്കിലും വിഷമം വരുമ്പം തിത്തിമീടെ അച്ഛനും മുത്തശ്ശിയോട് പ്രാർഥിക്കുന്നത് കേൾക്കാം, എന്റെ കാര്യം മുത്തശ്ശി ഒന്നു പ്രാർഥിക്കണേ എന്ന്. മിക്കവാറും കാര്യങ്ങൾ മുത്തശ്ശി പ്രാർഥിച്ചാൽ നടക്കുകയും ചെയ്യും. എല്ലാവരും വലിയ
അധ്യായം: പതിമൂന്ന്
ഏതായാലും തിത്തിമിക്ക് മുത്തശ്ശി ഇതു പറഞ്ഞതോടെ സമാധാനമായി. എന്തെങ്കിലും വിഷമം വരുമ്പം തിത്തിമീടെ അച്ഛനും മുത്തശ്ശിയോട് പ്രാർഥിക്കുന്നത് കേൾക്കാം, എന്റെ കാര്യം മുത്തശ്ശി ഒന്നു പ്രാർഥിക്കണേ എന്ന്. മിക്കവാറും കാര്യങ്ങൾ മുത്തശ്ശി പ്രാർഥിച്ചാൽ നടക്കുകയും ചെയ്യും. എല്ലാവരും വലിയ നോട്ടുകളൊക്ക വഞ്ചിയിലിട്ട് പ്രാർഥിക്കുമ്പം മുത്തശ്ശി ഒരു വെള്ളിരൂപായിട്ട് പ്രാർഥിക്കുന്നതേയുള്ളൂ.
'മുത്തശ്ശിയുടെ കയ്യിൽ വല്യ നോട്ടൊന്നും ഇല്ല. വേലയും കൂലിയുമില്ലാത്ത എനിക്കെവിടുന്ന് വരാനാ മോളേ കാശ്.'
മുത്തശ്ശി ഇങ്ങനെ പറയുമ്പം തിത്തിമിക്ക് പാവം തോന്നും. എന്നാലെന്താ, മുത്തശ്ശി പറയുന്നത് കേൾക്കാനാ വല്യ കാശുള്ളോര് ഒത്തിരി കാശിട്ട് പ്രാർഥിക്കുന്നതിനെക്കാൾ ദേവിക്ക് ഇഷ്ടം എന്നു തോന്നും തിത്തിമിക്ക്. അല്ലെങ്കിലും എല്ലാ ദൈവങ്ങളും അങ്ങനെ വേണം പെരുമാറാൻ എന്നാണ് കുട്ടിയാണെങ്കിലും തിത്തിമിയുടെയും അഭിപ്രായം.
മുത്തശ്ശിയുടെ പ്രാർഥന ഫലിക്കുമെന്ന് ഓർത്തപ്പോ തോന്നിയ സന്തോഷത്തിന് അവളെന്തോ മൂളിപ്പാട്ട് പാടി. ആരും ശ്രദ്ധിക്കുന്നില്ലെന്ന് അറിഞ്ഞാലേ അവൾ പാടൂ. മനസ്സിന് സന്തോഷം തോന്നുമ്പം അച്ഛന്റെയും അമ്മയുടെയും കൂടെ കാറിലിരുന്ന് പോവുമ്പോഴും ഇങ്ങനെയാ. അവളെ കാറിന്റെ പിൻസീറ്റിലിരുത്തി അച്ഛനുമമ്മയും മുന്നിലായിരിക്കും. കാർ കുറേ ദൂരം പോവുമ്പോ അവള് പാടുന്നത് അച്ഛനും അമ്മയും സൂത്രത്തിൽ കേൾക്കും. അവൾ സ്ഥിരമായി പാടുന്ന സിനിമാപ്പാട്ട്, 'കണ്ണാന്തുമ്പീ പോരാമോ എന്നോടിഷ്ടം കൂടാമോ...' ആണ്.
ഒരു ദിവസം അവൾ വീട്ടിൽ വച്ചും തനിയെ പാടിക്കൊണ്ടിരുന്നു, 'കളിയാടാ നീ കിളിമരത്തിത്തണലോരം..' ഇതു കേട്ട് അതുവഴി പോയ അവളുടെ അച്ഛന് ചിരി വന്നു. തിത്തിമിയെ സ്നേഹത്തോടെ വിളിച്ചു പറഞ്ഞു, 'മോളേ, കിളിമരത്തിത്തണലോരം അല്ല, കിളിമരത്തണലോരം ആണ് ശരി.' എന്നാലും അവൾ ശീലിച്ചത് അറിയാതെ പാടിപ്പോവും.
തിത്തിമി ഒരു ദിവസം രാവിലെ ഒറ്റയ്ക്ക് മുറ്റത്തിരുന്ന് എന്തോ കളിക്കുകയായിരുന്നു. അമ്മയും അമ്മൂമ്മയുമൊക്കെ അടുക്കളയിലും പറമ്പിലുമൊക്കെയായി ഓരോ ജോലിയിലാണ്. പെട്ടെന്ന് തിത്തിമി അകത്തു വന്ന് എന്തോ രഹസ്യം പറയുന്ന മാതിരി അമ്മയുടെ ചെവിയിൽ പറഞ്ഞു.
'അമ്മേ, ദോണ്ടെ, മുറ്റത്ത് രണ്ട് പെൺകുട്ടികള് വന്നു നിൽക്കുന്നു.'
അമ്മ കിഴക്കേത്ത് ചെന്ന് ആരാ വന്നതെന്നു നോക്കിയപ്പം പത്തിരുപത് വയസ്സുള്ള രണ്ട് ആൺകുട്ടികള്. അവര് ചോദിച്ചു, 'സാറുണ്ടോ സാറിനെ ഒന്നു കാണാൻ വന്നതാ.'
'ഉണ്ടല്ലോ ഇരിക്കെന്നു' പറഞ്ഞ് അമ്മ തിത്തിമിയുമായി അകത്തേക്ക് പോയി മുത്തച്ഛനെ വിളിച്ചു കൊണ്ടുവന്നു. തിത്തിമിയുടെ മുത്തച്ഛനെ എന്തിനോ കാണാൻ വന്നതാണ് അവർ. എല്ലാം കഴിഞ്ഞ് തിത്തിമിയെ ഒറ്റയ്ക്ക് വിളിച്ച് അമ്മ ചോദിച്ചു, 'മോളെന്തുവാ രണ്ട് പെൺകൾ കാണാൻ വന്നെന്നു പറഞ്ഞത്.'
അപ്പോ തിത്തിമി, 'രണ്ടു ഗേൾസ്. അവര് രണ്ടു പേരും ഓരോ കാതിൽ കമ്മലിട്ടിട്ടുണ്ടല്ലോ. മുടി നീട്ടി വളർത്തിയിട്ടുമുണ്ട്.'
തിത്തിമി അതു പറഞ്ഞപ്പോൾ വീട്ടിലാകെ ചിരിയായി. അമ്മ പറഞ്ഞു, 'മോളേ, അത് കമ്മലൊന്നുമല്ല. ഇപ്പോഴത്തെ ആൺപിള്ളേര് ഒരു ഫാഷനു വേണ്ടി കടുക്കനിട്ടിരിക്കുന്നതാ. ആ പിള്ളേര് ഒരു സ്റ്റൈലിന് ഇത്തിരി മുടി നീട്ടി വളർത്തിയിട്ടുമുണ്ട് എന്നേയുള്ളൂ. അത് ചേട്ടന്മാരാ. അല്ലാതെ നീ പറഞ്ഞ പോലെ പെൺകുട്ടികള് അല്ല.'
മുത്തശ്ശിയും മുത്തച്ഛനുമൊക്കെ അതു കേട്ട് തിത്തിമിയെ കളിയാക്കിച്ചിരിച്ചു. ആ പിള്ളേര് പോവാൻ നേരം തിത്തിമി വാതിൽക്കൽ ചെന്ന് പതുങ്ങി അവരെ ഒന്നു കൂടി നോക്കുന്നത് കണ്ട് എല്ലാവർക്കും ചിരി വന്നു. 'രണ്ട് പെൺകുട്ടികള് അല്യോ. ചേട്ടന്മാര് തന്നെയാണോ' എന്നു ഒന്നു കൂടി ഉറപ്പാക്കട്ടെ എന്നു നോക്കാനാണ് തിത്തിമി ചെന്നത് എന്നു മനസ്സിലായി.
അവരും തിത്തിമിയെ നോക്കി കൈവീശീ ചിരിച്ചപ്പോ തിത്തിമിക്ക് ആകെപ്പാടെ അങ്കലാപ്പായി. താൻ അബദ്ധക്കാരിയായല്ലോ എന്നതിന്റെ ചമ്മൽ. അതിൽപ്പിന്നെ കടുക്കനിട്ട ഏതെങ്കിലും ആൺപിള്ളേരെ കണ്ടാൽ തിത്തിമിയെ അമ്മ കളിയാക്കും, 'തിത്തിമീ രണ്ട് പെൺകുട്ടികള് ദാ വന്നു നിൽക്കുന്നു.' തിത്തിമി ആകെ ശുണ്ഠി കയറി അമ്മയുടെ സാരിയിൽ പിടിച്ചുവലിക്കും.
(തുടരും)