'ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ടെറസിൽ അതിരാവിലെ അയാൾ എത്തിയതെന്തിന്? ആരാണയാളെ കൊന്ന് ചാക്കിൽക്കെട്ടിയത്?'
അധ്യായം: ആറ് "നിറയെ ക്യാമറകളുള്ള ആ ഓഫീസ് സമുച്ചയത്തിൽ ക്യാമറക്കണ്ണുകളെ വെട്ടിച്ച് ടെറസിലെത്തുക സാധ്യമല്ല.ശരിയല്ലേ?" "അതെ സർ. ക്യാമറയിൽ പെടാതിരിക്കണമെങ്കിൽ ക്യാമറകളോ അതിന്റെ ഡിവൈസുകളോ കേടു വരുത്തണം. അല്ലെങ്കിൽ അതിവിദഗ്ധമായി ദൃശ്യങ്ങൾ മായ്ച്ചു കളയുകയോ, റീപ്ലേസ് ചെയ്യുകയോ വേണം. ഇവിടെ ഇതൊന്നും
അധ്യായം: ആറ് "നിറയെ ക്യാമറകളുള്ള ആ ഓഫീസ് സമുച്ചയത്തിൽ ക്യാമറക്കണ്ണുകളെ വെട്ടിച്ച് ടെറസിലെത്തുക സാധ്യമല്ല.ശരിയല്ലേ?" "അതെ സർ. ക്യാമറയിൽ പെടാതിരിക്കണമെങ്കിൽ ക്യാമറകളോ അതിന്റെ ഡിവൈസുകളോ കേടു വരുത്തണം. അല്ലെങ്കിൽ അതിവിദഗ്ധമായി ദൃശ്യങ്ങൾ മായ്ച്ചു കളയുകയോ, റീപ്ലേസ് ചെയ്യുകയോ വേണം. ഇവിടെ ഇതൊന്നും
അധ്യായം: ആറ് "നിറയെ ക്യാമറകളുള്ള ആ ഓഫീസ് സമുച്ചയത്തിൽ ക്യാമറക്കണ്ണുകളെ വെട്ടിച്ച് ടെറസിലെത്തുക സാധ്യമല്ല.ശരിയല്ലേ?" "അതെ സർ. ക്യാമറയിൽ പെടാതിരിക്കണമെങ്കിൽ ക്യാമറകളോ അതിന്റെ ഡിവൈസുകളോ കേടു വരുത്തണം. അല്ലെങ്കിൽ അതിവിദഗ്ധമായി ദൃശ്യങ്ങൾ മായ്ച്ചു കളയുകയോ, റീപ്ലേസ് ചെയ്യുകയോ വേണം. ഇവിടെ ഇതൊന്നും
അധ്യായം: ആറ്
"നിറയെ ക്യാമറകളുള്ള ആ ഓഫീസ് സമുച്ചയത്തിൽ ക്യാമറക്കണ്ണുകളെ വെട്ടിച്ച് ടെറസിലെത്തുക സാധ്യമല്ല.ശരിയല്ലേ?"
"അതെ സർ. ക്യാമറയിൽ പെടാതിരിക്കണമെങ്കിൽ ക്യാമറകളോ അതിന്റെ ഡിവൈസുകളോ കേടു വരുത്തണം. അല്ലെങ്കിൽ അതിവിദഗ്ധമായി ദൃശ്യങ്ങൾ മായ്ച്ചു കളയുകയോ, റീപ്ലേസ് ചെയ്യുകയോ വേണം. ഇവിടെ ഇതൊന്നും സംഭവിച്ചിട്ടില്ല."
"അപ്പോൾ സ്റ്റെപ്പുകൾ വഴിയോ ലിഫ്റ്റ് വഴിയോ അല്ല അയാൾ ടെറസിലെത്തിയത് എന്നാണോ...?"
"എക്‌സാക്റ്റ്‌ലി സർ...!"
"എങ്ങനെ അയാൾ ടെറസിലെത്തി?"
"അവിടെയാണ് സർ ദുരൂഹത. 'തേലേപ്പാട്ട് കോംപ്ലക്‌സി'ന്റെ ഇടത് വശത്തുള്ള കാട്ടിൽ നിന്നാണ് മനാഫ് ടെറസിൽ കയറിയിരിക്കുന്നത് എന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. അയാളെ ആരും അവിടേക്കെത്തിച്ചതല്ല. അയാൾ സ്വയം അവിടെ എത്തിച്ചേർന്നതാണ്. കെട്ടിടത്തിൽ നിന്നും നാനൂറ് മീറ്റർ അകലെ കാട്ടിൽ അയാളിരുന്ന് ഭക്ഷണം കഴിച്ചതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഫുഡ് പാക്കറ്റുകളും, ഭക്ഷണാവശിഷ്ടങ്ങളും അവിടെ കിടപ്പുണ്ടായിരുന്നു. കടയുടെ പേരും അഡ്രസുമൊന്നുമില്ലാത്ത സാധാരണ കവറുകളാണ് ഭക്ഷണം പാക്ക് ചെയ്യാൻ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ എവിടെ നിന്നാണയാൾ ഭക്ഷണം വാങ്ങിയതെന്ന് വ്യക്തമല്ല. സിംഫണിയിൽ നിന്നല്ല. കാരണം അവിടെ ബ്രേക്ക് ഫാസ്റ്റ് ലഭിക്കില്ല."
"സ്റ്റാഫ് ഫുഡോ മറ്റോ പാക്ക് ചെയ്തെടുത്തതായിക്കൂടേ?"
"പക്ഷേ ഇന്നലെ വൈകിട്ട് ആറ് മണിക്ക് ആ റെസ്റ്റോറന്റിൽ നിന്നും ഇറങ്ങിയതാണയാൾ. പിന്നെ അവിടേക്ക് തിരികെ ചെന്നിട്ടില്ല. രാത്രിയുമില്ല. അതിരാവിലെയുമില്ല. ക്യാമറാ ഫൂട്ടേജുകൾ നോക്കിയിരുന്നു."
"ശരി. അപ്പോൾ കാട്ടിലിരുന്ന് ഭക്ഷണം കഴിച്ച ശേഷം അയാൾ ടെറസിലേക്ക് വലിഞ്ഞു കയറി."
"അതെ സർ. കെട്ടിടത്തോട് ചേർന്ന് നിൽക്കുന്ന ഉയരമേറിയ മരത്തിൽ കയറി ശിഖരങ്ങളിലൂടെ അയാൾ ടെറസിലെത്തി. കെട്ടിടത്തിൽ കാട്ടിലേക്ക് തുറക്കുന്ന ജാലകങ്ങൾ ഇല്ലാത്തത് അയാൾക്ക് ഗുണകരമായി. മരത്തിലും ടെറസിന്റെ പാരപ്പറ്റിലുമെല്ലാം അയാളുടെ വിരൽപ്പാടുകളോ കാൽപ്പാടുകളോ ഉണ്ട്. അയാൾ അവിടേക്ക് ഭയന്നോടിക്കയറിയതല്ല. കാരണം വെപ്രാളപ്പെട്ട് ഓടുന്ന ഒരാളുടെ കാൽപ്പാടുകളല്ല കാട്ടിൽ നിന്നും ലഭിച്ചിട്ടുള്ളത്. മറിച്ച് വളരെ സാവധാനം പതുങ്ങി നടക്കുന്ന ഒരാളുടേതാണ്."
"അതായത് പുറമേ നിന്ന് വാങ്ങിക്കൊണ്ട് വന്ന പ്രാതൽ സമാധാനമായിരുന്ന് കഴിച്ച്,മാർജാര പാദങ്ങളോടെ കെട്ടിടത്തിനടുത്തേക്ക് നടന്നെത്തി, മരത്തിൽ കയറി ടെറസിലെത്തി. അല്ലേ?"
"അതെ സർ. ഈ പറയുന്ന ഒരു ഘട്ടത്തിലും രണ്ടാമതൊരാളുടെ സാന്നിധ്യം കാണാൻ സാധിക്കുന്നുമില്ല."
"അതിരാവിലെ, തനിച്ച് അയാളെന്തിന് താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഓഫീസ് സമുച്ചയത്തിന്റെ ടെറസിലെത്തി? എന്തായിരുന്നു അയാളുടെ പ്ലാൻ? ടെറസിൽ വെച്ച് ആരയാളെ കുത്തി വീഴ്ത്തി? ചാക്കിൽക്കെട്ടി? ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ലല്ലോടോ..." രവിശങ്കർ നിസ്സഹായതയോടെ തലയാട്ടി.
"അതെ സർ... നിരവധി ചോദ്യങ്ങൾക്ക് നാം ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. ഇറ്റ്സ് സ്ട്രെയിഞ്ചു്." പ്രതാപിനേയും വല്ലാത്തൊരു നിരാശ ആവേശിച്ചിരുന്നു.
"എന്താണ് കൊല്ലപ്പെട്ട മനാഫിന്റെ ബാക്ക് ഗ്രൗണ്ട്?" അൽപ്പ നേരത്തെ മൗനത്തിന് ശേഷം രവിശങ്കർ ചോദിച്ചു.
"സർ, അയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.റാന്നിയിൽ നിന്നും മട്ടാഞ്ചേരിയിൽ വന്ന് താമസമാക്കിയ ഒരു സ്ത്രീയാണ് അയാളുടെ ഉമ്മയെന്ന് അറിയാൻ കഴിഞ്ഞു. ആ സ്ത്രീ പക്ഷേ കുറച്ചു കൊല്ലം മുൻപ് മരിച്ചു പോയി. വേറെ കാര്യപ്പെട്ട ബന്ധുക്കളോ അടുപ്പക്കാരോ അയാൾക്കില്ല. അയാളുടെ ഭാര്യാ വീട്ടുകാർക്കും അയാളെക്കുറിച്ച് അധികമൊന്നും അറിയില്ല. ഹസീന അയാളുമായി പ്രണയത്തിലായിരുന്നു. അയാളെ ഭർത്താവായി വേണമെന്ന് അവൾ വാശി പിടിച്ചു. വീട്ടുകാർ അവളെ അയാൾക്ക് കെട്ടിച്ചു കൊടുത്തു. അത്ര തന്നെ.ഹസീനയെ വിശദമായി ചോദ്യം ചെയ്താൽ ഒരുപക്ഷേ എന്തെങ്കിലും വിവരങ്ങൾ കിട്ടിയേക്കും."
"മനാഫിനും ഹസീനക്കും കുട്ടികളില്ലേ?"
"ഇല്ല സർ. കുഴപ്പം അയാൾക്കാണെന്നാണ് ലഭ്യമായ സൂചനകളിൽ നിന്നും മനസ്സിലാകുന്നത്. അയാളുടെ ബെൽറ്റിലെ അറയിൽ നിന്നും വന്ധ്യതയ്ക്ക് കഴിക്കുന്ന ടാബ്‌ലറ്റ്സ് കണ്ടു കിട്ടിയിട്ടുണ്ട്. അതുപോലെ മാനസിക പ്രശ്നങ്ങൾക്കുള്ള ചില മരുന്നുകളും കിട്ടിയിട്ടുണ്ട്."
"ഉം... മാനസിക പ്രശ്‌നവും വന്ധ്യതയുമുള്ള ഒരാൾ... ദുരൂഹമായ സാഹചര്യത്തിൽ അയാൾ കൊല്ലപ്പെട്ടിരിക്കുന്നു... യു ആർ കറക്ട് പ്രതാപ്... ഇറ്റ്സ് സ്‌ട്രേഞ്ച്...!" രവിശങ്കർ കസേരയിലേക്ക് ചാരിയിരുന്ന് കണ്ണുകൾ അടച്ച് തല ഒരു പ്രത്യേക താളത്തിലാട്ടിക്കൊണ്ട് പറഞ്ഞു.
അന്ന് വൈകുന്നേരം വരെ രവിശങ്കർ ആ കേസിനെക്കുറിച്ചോർത്ത് തല പുകഞ്ഞു കൊണ്ടിരുന്നു. ഇതിനിടെ പലവട്ടം വീട്ടിൽ നിന്നും ഭാര്യയും അമ്മയുമൊക്കെ വിളിച്ചെങ്കിലും അയാൾ കോളുകളോട് അനുകൂലമായി പ്രതികരിച്ചില്ല. മനാഫ് വധക്കേസിൽ താൻ തോറ്റു പോകുമോ എന്ന ഒരു ഉത്കണ്ഠ അയാളെ വന്ന് പൊതിഞ്ഞു കഴിഞ്ഞിരുന്നു. എത്രയും വേഗം കേസിന് തുമ്പുണ്ടാക്കിയില്ലെങ്കിൽ കേസ് മറ്റ് അന്വേഷണ ഏജൻസികൾക്ക് കൈമാറേണ്ടി വരുമെന്ന് അയാൾക്കറിയാമായിരുന്നു. അത് അയാളെ സംബന്ധിച്ച് ചിന്തിക്കാവുന്നതിലും അപ്പുറത്തുള്ള ഒരു കാര്യമായിരുന്നു. അയാളുടെ ഇരുപത്തിയഞ്ചു വർഷത്തെ സർവീസിനിടക്ക് ഒരിക്കൽ പോലും അത്തരമൊരു സ്ഥിതിവിശേഷം ഉണ്ടായിട്ടില്ല. ഉണ്ടാകാൻ അയാൾ ഇട വരുത്തിയിട്ടില്ല.
പരാജിതനെന്ന് മുദ്ര ചാർത്തപ്പെട്ട്, കേസ് ഫയലുകൾ മറ്റൊരു ഏജൻസിക്ക് കൈമാറുന്നതിനേക്കാൾ വലിയ അപമാനം ഒരു അന്വേഷണ ഉദ്യോഗസ്ഥന് വരാനില്ല എന്ന വിശ്വാസക്കാരനായിരുന്നു അയാൾ. അന്വേഷണം ഏറ്റെടുക്കുന്ന ഏജൻസി കേസ് വിജയകരമായി പൂർത്തിയാക്കിയാൽ പ്രത്യേകിച്ചും. അങ്ങനെയൊക്കെ സംഭവിക്കുന്ന പക്ഷം കരിയർ ഗ്രാഫ് താഴേക്ക് മാത്രമായിരിക്കുമെന്ന ഉത്തമ ബോധ്യവും അയാൾക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ കേസ് എങ്ങനെയും തെളിയിക്കണമെന്ന് അയാൾ സ്വയം ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു.
(തുടരും)