‘എഴുത്തു നിർത്താൻ വരെ ഞാൻ ചിന്തിച്ചു’; ബെസ്റ്റ് സെല്ലർ നോവലിസ്റ്റിന്റെ വിജയരഹസ്യം; ലാജോ ജോസ് അഭിമുഖം
ലാജോ ജോസ്. മലയാളത്തിൽ സമീപകാലത്ത് ഏറ്റവുമധികം വായിക്കപ്പെടുന്നതും വിറ്റഴിക്കപ്പെടുന്നതുമായ സാഹിത്യശാഖയായി ജനപ്രിയ സാഹിത്യവും കുറ്റാന്വേഷണ സാഹിത്യവും മാറിയിട്ടുണ്ടെങ്കിൽ, ഒട്ടേറെ എഴുത്തുകാർക്ക് ഈ മേഖലയിലെ തങ്ങളുടെ പാഷൻ ആത്മവിശ്വാസത്തോടെ പിന്തുടരാനും അവരുടെ പുസ്തകങ്ങൾക്ക് വായനക്കാരെ കണ്ടെത്താനും
ലാജോ ജോസ്. മലയാളത്തിൽ സമീപകാലത്ത് ഏറ്റവുമധികം വായിക്കപ്പെടുന്നതും വിറ്റഴിക്കപ്പെടുന്നതുമായ സാഹിത്യശാഖയായി ജനപ്രിയ സാഹിത്യവും കുറ്റാന്വേഷണ സാഹിത്യവും മാറിയിട്ടുണ്ടെങ്കിൽ, ഒട്ടേറെ എഴുത്തുകാർക്ക് ഈ മേഖലയിലെ തങ്ങളുടെ പാഷൻ ആത്മവിശ്വാസത്തോടെ പിന്തുടരാനും അവരുടെ പുസ്തകങ്ങൾക്ക് വായനക്കാരെ കണ്ടെത്താനും
ലാജോ ജോസ്. മലയാളത്തിൽ സമീപകാലത്ത് ഏറ്റവുമധികം വായിക്കപ്പെടുന്നതും വിറ്റഴിക്കപ്പെടുന്നതുമായ സാഹിത്യശാഖയായി ജനപ്രിയ സാഹിത്യവും കുറ്റാന്വേഷണ സാഹിത്യവും മാറിയിട്ടുണ്ടെങ്കിൽ, ഒട്ടേറെ എഴുത്തുകാർക്ക് ഈ മേഖലയിലെ തങ്ങളുടെ പാഷൻ ആത്മവിശ്വാസത്തോടെ പിന്തുടരാനും അവരുടെ പുസ്തകങ്ങൾക്ക് വായനക്കാരെ കണ്ടെത്താനും
ലാജോ ജോസ്. മലയാളത്തിൽ സമീപകാലത്ത് ഏറ്റവുമധികം വായിക്കപ്പെടുന്നതും വിറ്റഴിക്കപ്പെടുന്നതുമായ സാഹിത്യശാഖയായി ജനപ്രിയ സാഹിത്യവും കുറ്റാന്വേഷണ സാഹിത്യവും മാറിയിട്ടുണ്ടെങ്കിൽ, ഒട്ടേറെ എഴുത്തുകാർക്ക് ഈ മേഖലയിലെ തങ്ങളുടെ പാഷൻ ആത്മവിശ്വാസത്തോടെ പിന്തുടരാനും അവരുടെ പുസ്തകങ്ങൾക്ക് വായനക്കാരെ കണ്ടെത്താനും ഇന്നു കഴിയുന്നുണ്ടെങ്കിൽ അതിനു വലിയൊരളവിൽ നന്ദി പറയേണ്ടത് ഈ ചെറുപ്പക്കാരനോടാണ്. ലാജോയുടെ അഞ്ചാമതു നോവൽ കന്യാ–മരിയ പുറത്തിറങ്ങുന്നതിനു മുൻപു തന്നെ ഒരു എഡിഷൻ പൂർണമായി പ്രീ ബുക്കിങ്ങിലൂടെ വിറ്റഴിക്കപ്പെട്ട് പുസ്തകം രണ്ടാമത് എഡിഷനിലെത്തി എന്നതുതന്നെ അതിനുള്ള ഏറ്റവും വലിയ തെളിവ്.
ഒരു മൾട്ടി നാഷനൽ കമ്പനിയിലെ വലിയ ശമ്പളം ലഭിച്ചിരുന്ന ജോലി 2015ൽ രാജിവച്ചു മുഴുവൻ സമയ എഴുത്തുകാരനായി മാറാനുള്ള ലാജോയുടെ തീരുമാനം പുസ്തകങ്ങളോടും എഴുത്തിനോടുമുള്ള അങ്ങേയറ്റത്തെ ഇഷ്ടത്തിൽ നിന്നുണ്ടായതായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഒട്ടൊരു ഭയത്തോടെയും വിമർശനത്തോടെയും കണ്ട ആ തീരുമാനമെടുത്ത് 7 വർഷം പിന്നിടുമ്പോൾ 5 പുസ്തകങ്ങളെഴുതി മലയാളത്തിലെ കുറ്റാന്വേഷണ എഴുത്തുകാരിൽ ബ്രാൻഡ് വാല്യുവിൽ മുന്നിൽ നിൽക്കുന്നൊരാളായി ലാജോ മാറിയിരിക്കുന്നു. ആത്മവിശ്വാസത്തോടെ പുസ്തകം പ്രസിദ്ധീകരിക്കാൻ ഒട്ടേറെപ്പേർക്ക് പ്രചോദനമാകുന്നു.
ക്രൈം ഫിക്‌ഷൻ എന്ന ജോണറിലെ നാല് ഉപവിഭാഗങ്ങളിലായിട്ടാണ് പല പതിപ്പുകൾ വിറ്റഴിക്കപ്പെട്ടിട്ടുള്ള ലാജോയുടെ 4 പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുള്ളത്. കോഫീ ഹൗസ് (കോഫീ ഹൗസ് നോവൽ), ഹൈഡ്രേഞ്ചിയ (ക്രൈം ത്രില്ലർ), റൂത്തിന്റെ ലോകം (സൈക്കോളജിക്കൽ ത്രില്ലർ), റെസ്റ്റ് ഇൻ പീസ് (കോസി മർഡർ മിസ്റ്ററി) എന്നിവയാണവ. അഞ്ചാമത്തെ നോവൽ കന്യാ–മരിയയെപ്പറ്റിയും എഴുത്തിനെപ്പറ്റിയും മലയാളത്തിലെയും ലോകത്തിലെയും ക്രൈംഫിക്‌ഷൻ സാഹിത്യത്തെപ്പറ്റിയും ലാജോ ‘മനോരമ ഓൺലൈനിനോടു’ മനസ്സു തുറക്കുന്നു...
ഒരു വർഷത്തിനു ശേഷമാണു ലാജോയുടെ നോവൽ വരുന്നത്. അഞ്ചാമത്തെ പുസ്തകം. ഈയൊരു ഇടവേള മനഃപൂർവം എടുക്കുന്നതാണോ? അത് എഴുത്തിനു സഹായകരമാകുന്നുണ്ടോ?
2020 ജൂണിലാണ് ‘റെസ്റ്റ് ഇൻ പീസ്’ എന്ന എന്റെ നോവൽ ഇറങ്ങുന്നത്. ശരിക്കും അപ്പോൾ ഒന്നര വർഷം കഴിഞ്ഞു. ഇടവേള മനഃപൂർവം ആണോയെന്നു ചോദിച്ചാൽ ആണെന്നു തന്നെ പറയാം. ഞാനൊരു മോശം എഴുത്തുകാരനാണ് എന്നൊരു ചിന്ത എങ്ങനെയോ എന്റെ മനസ്സിൽ അക്കാലത്ത് ഉടലെടുത്തിരുന്നു. അപ്പോൾ പിന്നെ ഇനി ഒന്നും എഴുതേണ്ട എന്നൊരു ചിന്തയിലേക്കു ഞാനങ്ങ് മാറി. അതുകൊണ്ടാണ് ഇതുവരെ ഒന്നും പ്രസിദ്ധീകരിക്കാതെ അങ്ങനെ ഇരുന്നത്.
എന്തുകൊണ്ടാണ് എന്റെയുള്ളിൽ അങ്ങനെയൊരു ചിന്ത വന്നതെന്ന് അറിയില്ല. ഒരുപക്ഷേ, നമ്മൾ കൂടുതൽ അപ്ഡേറ്റ് ആകേണ്ടതുണ്ട് എന്നു തോന്നിയതു കൊണ്ടായിരിക്കാം. ഭാഷയുടെ കാര്യത്തിലാണെങ്കിലും നരേഷന്റെ കാര്യത്തിലാണെങ്കിലും കണ്ടന്റിന്റെ കാര്യത്തിലാണെങ്കിലും ഇപ്പോഴത്തേക്കാൾ അപ്ഡേറ്റ് ആകേണ്ടതുണ്ട് എന്നു തോന്നിയതു കൊണ്ടായിരിക്കാം. തുടർന്നു ഞാൻ കുറേക്കാലം പബ്ലിക് സ്പേസിൽനിന്നു മാറി നിന്നു. ഫെയ്സ്ബുക് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തു. ഇൻസ്റ്റയിൽ ചെറിയ പോസ്റ്റുകൾ ഇടുന്നതല്ലാതെ മറ്റെല്ലാ ഇടപെടലുകളും വേണ്ടെന്നുവച്ചു. എന്നെയൊന്നു സ്വയം നവീകരിക്കാൻ വേണ്ടി എടുത്ത ബ്രേക്ക് ആണെന്നു വേണമെങ്കിൽ പറയാം. അതിനർഥം ഇപ്പോൾ ഞാൻ നവീകരിക്കപ്പെട്ട് വലിയ എഴുത്തുകാരനായി എന്നല്ല.
ക്രൈം ഫിക്‌ഷൻ വളരെ പോപ്പുലർ ആയ ഒരു ജോണർ ആയതിനാൽ പല സിനിമകളുടെയും വെബ് സീരീസുകളുടെയും പ്ലോട്ടുമായൊക്കെ എന്റെ കഥകൾക്ക് സാമ്യമുണ്ടെന്ന് ചില ആളുകൾ പറയുമായിരുന്നു. ക്രൈം എഴുത്തിൽ ഒരു പുതുമ കൊണ്ടുവരികയെന്നതു വലിയ ബുദ്ധിമുട്ടേറിയ കാര്യമാണ്. എവിടെയെങ്കിലുമൊക്കെ, എന്തിലെങ്കിലുമൊക്കെ നമ്മൾ എഴുതുന്നതുമായിട്ട് സാമ്യം തോന്നാം. വലിയ പ്രശസ്തരായ എഴുത്തുകാരുടെ കൃതികളിലും അതു തോന്നും. അതു നമ്മുടെ ഒരു വലിയ കുറ്റമായിട്ട് അവതരിപ്പിക്കപ്പെടാൻ തുടങ്ങി. അതുകൂടാതെ എന്നെ ടാർഗറ്റ് ചെയ്തു കുറേപ്പേർ വളരെ മോശമായി സംസാരിച്ചു. അപ്പോൾ ഞാനോർത്തു നമ്മളെ ആവശ്യമില്ലാത്ത സ്ഥലത്തു നമ്മൾ നിൽക്കേണ്ട കാര്യമില്ലല്ലോ എന്ന്. പതിയെ എഴുത്തു നിർത്താം എന്നുപോലും വിചാരിച്ചു. അത്രമേൽ പാഷനോടെ ഈ രംഗത്തേക്കു വന്നയാളാണു ഞാൻ. അങ്ങനെയാണ് ആ ഇടവേള സൃഷ്ടിക്കപ്പെട്ടത്.
കുറച്ചുകാലം എഴുതാതിരുന്നു. പക്ഷേ, പിന്നെയും പിന്നെയും എഴുതണം, എഴുതണം എന്നൊരു തോന്നൽ ഉള്ളിൽ നിന്നു സ്വാഭാവികമായി വന്നുകൊണ്ടിരുന്നു. എഴുതാതിരിക്കാൻ എനിക്ക് ആകുമായിരുന്നില്ല എന്നതാണു സത്യം. അങ്ങനെയാണു വീണ്ടും എഴുതിത്തുടങ്ങുന്നത്. എന്റെ ജീവിതത്തിലുണ്ടായ ഒരു യഥാർഥ സംഭവത്തിൽ നിന്നാണു കന്യാ–മരിയ എനിക്കു ട്രിഗർ ചെയ്യുന്നത്. പിന്നെ എഴുത്തു വേഗത്തിൽ നടന്നു. പുസ്തകം പ്രസിദ്ധീകരണത്തിലേക്കു നീങ്ങി. പുറത്തിറങ്ങുന്നതിനു മുൻപു തന്നെ ആദ്യ പതിപ്പു വിറ്റു തീർന്നു. വലിയ സന്തോഷം.
ആഗോള കുറ്റാന്വേഷണ സാഹിത്യശാഖയിലുണ്ടായിട്ടുള്ള മാറ്റങ്ങളും പുതുരീതികളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? അവിടുത്തെ പുതിയ ട്രെൻഡ് എന്തൊക്കെയാണ്?
ആഗോളതലത്തിൽ കുറ്റാന്വേഷണ ജോണറിലുള്ള മാറ്റങ്ങളും പുതുരീതികളുമൊക്കെ നമ്മൾ കാര്യമായി ശ്രദ്ധിക്കണം. ഇല്ലെങ്കിൽ പെട്ടെന്ന് ഔട്ട്ഡേറ്റഡ് ആയിപ്പോകും. ന്യൂയോർക് ടൈംസ് പോലുള്ള പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ ബെസ്റ്റ് സെല്ലർ പട്ടികയിൽ വരുന്ന ക്രൈം ഫിക്‌ഷൻ ജോണറിലുള്ള നോവലുകൾ തേടിപ്പിടിച്ചു വായിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. കുറച്ചുവർഷങ്ങളായി വിദേശ പുസ്തകങ്ങളിൽ ഞാൻ കണ്ടുവരുന്ന ഒരു മാറ്റം കുറ്റാന്വേഷണരീതിയുടേതാണ്. ഒരു അമച്വർ കുറ്റാന്വേഷണമാണ് അവിടുത്തെ എഴുത്തിൽ ഇപ്പോൾ സംഭവിക്കുന്നത്. സൈക്കോളജിക്കൽ ത്രില്ലർ നോവലുകളാണ് കൂടുതൽ വായിക്കപ്പെടുന്നതെന്നും തോന്നുന്നു.
മറ്റൊരു രസകരമായ ട്രെൻഡ് കണ്ടതു റീമേക്ക് എന്നൊക്കെ പറയാവുന്ന തരത്തിലുള്ള ഒരെഴുത്താണ്. പഴയകാലത്ത് ഹിറ്റ് ആയ ഒരു കുറ്റാന്വേഷണ നോവലിന്റെ ത്രെഡ് എടുത്തിട്ട് പുതുതായി എഴുതുന്നതാണത്. അഗത ക്രിസ്റ്റിയുടെ ‘ഒടുവിലാരും അവശേഷിച്ചില്ല’ എന്നു പറഞ്ഞ നോവൽ ഉദാഹരണം. അതിനെ പിൻപറ്റി, അതേ പ്ലോട്ട് വച്ച് പുതിയ ആളുകൾ എഴുതുന്നു. കാരണം, ക്രൈമിനകത്ത് പുതുതായി ഒന്നും പറയാനില്ല. പറയുന്ന രീതി മാറ്റാൻ മാത്രമേ നമുക്കു പറ്റുകയുള്ളൂ. വിദേശത്തെ ഇപ്പോഴത്തെ ഒരു ട്രെൻഡ് അതാണെന്നാണു ഞാൻ കരുതുന്നത്.
എന്തുകൊണ്ടാണ് ഒരു പുസ്തകം ആളുകൾ ഇത്രമാത്രം വായിക്കുന്നത്, എന്താണ് അതിനുള്ളിൽ ക്ലിക്ക് ആയിരിക്കുന്നത് എന്നതു ഞാൻ സൂക്ഷ്മമായി പിന്തുടരാറുണ്ട്. അതു ക്രൈം ഫിക്‌ഷനിൽ മാത്രമല്ല, മറ്റു ജോണറുകളിലും ഞാൻ ശ്രദ്ധിക്കാറുണ്ട്. ഹിറ്റായ വെബ് സീരീസുകളൊക്കെ ഞാൻ ഇതിനായി വീണ്ടും വീണ്ടും കാണാറുണ്ട്. തച്ചിനിരുന്ന് പഠിക്കും. അതിനകത്ത് എന്താണ് ആളുകൾക്ക് ഇഷ്ടമാകാനുള്ള യുണിക് സെല്ലിങ് പോയിന്റ് എന്നതു മനസ്സിലാക്കാൻ ശ്രമിക്കും. ആളുകൾക്ക് പെട്ടെന്നു മടുക്കുന്നതും പെട്ടെന്നു വലിച്ചെറിയാൻ സാധ്യതയുള്ളതുമായ ഒരു ജോണറാണു ക്രൈം ഫിക്‌ഷൻ. അതിനാൽ വളരെയധികം അപ്ഡേറ്റഡ് ആയി നിന്നില്ലെങ്കിൽ നമ്മൾ പിന്തള്ളപ്പെട്ടു പോകും.
കഴിഞ്ഞ ഒരു വർഷം എന്തൊക്കെ വായിച്ചു? മനസ്സിൽ തട്ടിയ പുസ്തകങ്ങൾ, എഴുത്തുകൾ ഏതൊക്കെയാണ്?
ഞാനൊരു സിലക്ടീവ് റീഡർ ആണ്. ഒരുപാടു മൂഡ് സ്വിംഗ്സ് ഉള്ള മനുഷ്യനാണ്. അതുകൊണ്ട് എന്റെ മൂഡ് അനുസരിച്ചാണ് എനിക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കുക. ജിസ ജോസ് എഴുതിയ ‘മുദ്രിത’ എന്ന നോവൽ എനിക്കു ഭയങ്കരമായി ഇഷ്ടമായ ഒന്നാണ്. ഒരുപാടു വായിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന പുസ്തകമാണ്. ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ചു ചെറുപ്പക്കാർ’, ബിജു സി.പി. എഴുതിയ ‘ചരക്ക്’ എന്ന കഥാസമാഹാരം, കെ.എൻ. പ്രശാന്തിന്റെ ‘ആരാൻ’, പ്രമോദ് രാമന്റെ കഥകൾ, നകുൽ വി.ജിയുടെ കഥകൾ എന്നിവയും കഴിഞ്ഞ വർഷം വായിച്ചവയിൽ ഒരുപാട് ഇഷ്ടപ്പെട്ടവയാണ്.
പുസ്തകത്തിന്റെ പ്രചാരണത്തിന്റെ കാര്യത്തിൽ എഴുത്തുകാർ മുൻപത്തേക്കാളും സമ്മർദത്തിലാണെന്നു തോന്നുന്നുണ്ടോ? എഴുതിയാൽ മാത്രം പോരാ, അതു പരമാവധി വായനക്കാരുടെ കൈകളിലെത്തിക്കുന്നതിൽ എഴുത്തുകാരൻ കൂടി മുന്നിട്ടിറങ്ങണം എന്നതു വേണ്ടതാണെന്ന് അഭിപ്രായമുണ്ടോ?
പുസ്തകത്തിന്റെ പ്രചാരണത്തിൽ എഴുത്തുകാരന്റെ ഇടപെടൽ നാലഞ്ചു വർഷമായി നല്ല രീതിയിൽ നടക്കുന്നതു ഞാൻ കാണുന്നുണ്ട്. നോക്കൂ, നമ്മൾ ഒരു പുസ്തകം എഴുതി, ഒരു പ്രസാധകൻ അത് അച്ചടിച്ചു. തുടർന്ന് വായനക്കാരൻ അതു ചുമ്മാ വായിച്ചോളും എന്നു പറയണമെങ്കിൽ നമ്മൾ മുൻപേ വളരെ പ്രശസ്തനായ ഒരു എഴുത്തുകാരനായിരിക്കണം. എന്നേപ്പോലുള്ള, പുതുതായിട്ടു വരുന്ന ആൾക്കാരുടെ കാര്യം പറയുകയാണെങ്കിൽ ഞങ്ങളുടെ പേരു കൊണ്ടൊന്നും ആരും പുസ്തകമൊന്നും വായിക്കില്ല. ഇങ്ങനെ ഒരു പുസ്തകം ഉണ്ട്. അതിന്റെ കണ്ടന്റ് ഇതാണ് എന്ന് ആളുകൾ അറിയണം. എന്നാൽ മാത്രമേ ആൾക്കാർക്ക് അത് വായിക്കാൻ തോന്നുകയുള്ളൂ.
എഴുത്തുകാർ ശ്രമിക്കാത്തതു കൊണ്ടു വായനക്കാർ ശ്രദ്ധിക്കാതെ പോയ ഒരുപാടു കൃതികൾ എന്റെ കണ്ണിൽപ്പെട്ടിട്ടുണ്ട്. അതു വലിയ വിഷമമുണ്ടാക്കിയിട്ടുമുണ്ട്. ചിലർ സ്വന്തം കൃതികളുടെ പ്രചാരത്തിനായി ഒന്നും ചെയ്യുകയില്ല. ഒരു നാണക്കേട് പോലെ കരുതിയിട്ടാണെന്നു തോന്നുന്നു. പക്ഷേ, ഓരോ പുസ്തകത്തിനും ഒരോതരം വായനക്കാരാനുള്ളത്. അവരുടെയടുത്തേക്ക് പുസ്തകം എത്തേണ്ടേ. എന്നാലല്ലേ ഇതു വായിക്കപ്പെടുകയുള്ളൂ. വായിക്കപ്പെടാനല്ലേ നമ്മൾ പുസ്തകങ്ങൾ എഴുതുന്നത്. വായിക്കപ്പെടാനല്ലെങ്കിൽ അതൊരു ഡയറി ആയി എഴുതി, നമ്മൾ സൂക്ഷിച്ചുവച്ച് നമുക്കു സൗകര്യപ്രദമായ സമയത്തു മേശയ്ക്കുള്ളിൽ നിന്നെടുത്തു വായിച്ചാൽ മതിയല്ലോ.
പുസ്തകം മാർക്കറ്റ് ചെയ്യുന്നതു സംബന്ധിച്ചു രസകരമായ ഒരു കാര്യം കഴിഞ്ഞ ദിവസം ഒരു ഇന്റർവ്യൂവിൽ ഞാൻ വായിച്ചു. ഞാനാരാധിക്കുന്ന ഒരെഴുത്തുകാരനാണ് അദ്ദേഹം. ക്രൈം ഫിക്‌ഷൻ, പോപ്പുലർ ഫിക്‌ഷൻ തുടങ്ങിയവ എഴുതുന്നവർക്കെല്ലാം തങ്ങൾ വലിയ എഴുത്തുകാരാണെന്ന ധാരണയുണ്ടെന്നും അങ്ങനെ ആക്കിത്തീർക്കാനായിട്ട് അവർക്കു സോഷ്യൽമീഡിയയിൽ സംവിധാനമുണ്ട് എന്നുമൊക്കെയാണ് അദ്ദേഹം പറഞ്ഞത്. ഇതെന്ത് സംവിധാനമാണെന്ന് എനിക്കറിയില്ല. അങ്ങനെ ഒരു സംവിധാനം ഉണ്ടായിരുന്നെങ്കിൽ വളരെ നല്ലതായിരുന്നു. എല്ലാവർക്കും അത് ഉപയോഗിക്കാമായിരുന്നല്ലോ.
ടീസർ, കവർ റിലീസ്, ഗാനങ്ങൾ, ചിത്രങ്ങൾ തുടങ്ങി പല നവീനമാർഗങ്ങളും പുസ്തകങ്ങളുടെ പ്രചാരണത്തിനായി ഇപ്പോൾ ഉപയോഗിക്കപ്പെടാറുണ്ട്? അതേപ്പറ്റി എന്താണ് അഭിപ്രായം?
ഇങ്ങനെ ബഹുമുഖ മാർഗങ്ങൾ പുസ്തകപ്രചാരണത്തിനായി ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടങ്ങളാണെന്നാണ് എന്റെ അഭിപ്രായം. ഞാനൊരു അതിപ്രശസ്തനായ എഴുത്തുകാരനല്ലെങ്കിൽ എന്റെ പുസ്തകം വായനാസമൂഹത്തിനു മുന്നിലേക്ക് എങ്ങനെ എത്തിക്കും? കാലം മാറുന്നതിന് അനുസരിച്ചുള്ള ഓരോ പ്രചാരണരീതികളാണ് ഇത്. പണ്ടു കാലത്താണെങ്കിൽ നമ്മൾ ഒരു യോഗം സംഘടിപ്പിക്കും, ഒരു പ്രമുഖനായ സാംസ്കാരിക നായകനെയോ രാഷ്ട്രീയ നേതാവിനെയോ വിളിക്കും, എന്നിട്ട് ആ ചടങ്ങിൽ വച്ച് പുസ്തകം പ്രകാശനം ചെയ്യും. ഇതായിരുന്നല്ലോ നമ്മൾ ചെയ്തുകൊണ്ടിരുന്നത്.
സോഷ്യൽ മീഡിയയുടെ കാലത്ത് അങ്ങനെ ഒരു ചടങ്ങ് നടത്തേണ്ട കാര്യമില്ലാതായി. ഒരു സിനിമ എന്താണെന്നുള്ള ഒരു സംക്ഷിപ്ത വിവരമാണു ടീസറിലൂടെ ലഭിക്കുന്നത്. പുസ്തക ടീസറിന്റെ കാര്യത്തിലും അതു തന്നെ. ഇത്തരം പ്രചാരണ രീതികളെല്ലാം ഓരോരുത്തരുടെയും യുക്തിക്കനുസരിച്ചു ചെയ്യാമെന്നാണ് എന്റെ അഭിപ്രായം. ഓവറാകരുതെന്നു മാത്രം. ആളുകൾക്കത് ശല്യമായിട്ടു ഫീൽ ചെയ്യരുത്. നിർബന്ധിച്ചു വായിപ്പിക്കാൻ ശ്രമിക്കുന്നതിനോടും നിർബന്ധിച്ചു റിവ്യു ഇടീക്കാൻ ശ്രമിക്കുന്നതിനോടും മാത്രമേ എനിക്ക് അഭിപ്രായവ്യത്യാസമുള്ളൂ.
കോഫീഹൗസ് ബോളിവുഡ് സിനിമയാകുന്നെന്ന വാർത്ത പുറത്തുവന്നിരുന്നു. അതിന്റെ നടപടികൾ എവിടെ വരെയായി? മറ്റെന്തെങ്കിലും സിനിമാ പദ്ധതികൾ?
അതിന്റെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. കുറച്ചു വർഷങ്ങളെടുക്കും അതു പുറത്തിറങ്ങാൻ എന്നാണു നിർമാതാവ് എന്നോടു പറഞ്ഞിട്ടുള്ളത്. ഏതു നിമിഷവും ഓൺ ആകാം എന്ന നിലയിൽ കുറച്ചു വെബ് സീരീസുകളും സിനിമകളും ചർച്ചയിലുണ്ട്.
മലയാളികൾക്കിടയിൽ പ്രചാരം ഏറി വരുന്ന നെറ്റ്ഫ്ലിക്സ് പോലുള്ള പുതിയ വിഡിയോ കണ്ടന്റ് പ്ലാറ്റ്ഫോമുകളും അവയിലൂടെ ആസ്വദിക്കപ്പെടുന്ന വെബ് സീരീസുകളുടെ പ്രചാരവും, ഉദാഹരണത്തിന് മണി ഹെയ്സ്റ്റ്, പുതുതലമുറ എഴുത്തുകാരനു വെല്ലുവിളിയാണോ? അച്ചടിച്ച പുസ്തകത്തിന്റെ അതിജീവനമന്ത്രങ്ങൾ എന്തൊക്കെയാണ്?
ആസ്വാദകർക്കു മുന്നിൽ വളരെ വലിയ അവസരങ്ങളാണ് ഒടിടി പ്ലാറ്റ്ഫോമുകൾ തുറന്നിട്ടുള്ളത്. നമുക്ക് ഇഷ്ടമുള്ള സമയത്ത്, ഇഷ്ടമുള്ള രീതിയിൽ കണ്ടന്റ് ആസ്വദിക്കാം എന്ന സ്വാതന്ത്ര്യം വലിയ കാര്യമല്ലേ. മണി ഹെയ്സ്റ്റ് ഒക്കെ ഞാൻ ആവേശത്തോടെ കണ്ടിട്ടുള്ള സീരീസ് ആണ്. ഒരുപരിധിവരെ ഈ വെബ് സീരിസുകൾ പുസ്തകങ്ങൾക്കു വെല്ലുവിളിയാണ്. ഒടിടി പ്ലാറ്റ്ഫോം ഓൺ ആക്കിയിട്ട് സോഫയിൽ ചുമ്മാ കിടന്നു കണ്ടാൽ മതി. പുസ്തകമാണെങ്കിൽ കടയിൽ ചെന്നു വാങ്ങണം, അല്ലെങ്കിൽ ഓൺലൈൻ ഓർഡർ ചെയ്യണം, നമ്മുടെ കയ്യിൽ പുസ്തകം വരണം, അതെടുക്കണം, താളുകൾ മറിക്കണം. ആ രീതിയിലുള്ള ഒരു പ്രോസസിലൂടെ കടന്നുപോകേണ്ട ഒന്നാണല്ലോ വായന.
ഒടിടി നൽകുന്ന ആസ്വാദനസുഖം ഒരിക്കലും പുസ്തകത്തിനു നൽകാനാവില്ല, പുസ്തകം നൽകുന്ന സംതൃപ്തി ഒടിടിക്കും നൽകാനാവില്ല. രണ്ടും രണ്ടു രീതിയാണ്. പുസ്തകം ആളുകളായി കണക്ട് ചെയ്യുന്നുണ്ടോ ഇല്ലയോ എന്നതിന് അനുസരിച്ചിരിക്കും അച്ചടിച്ച പുസ്തകത്തിന്റെ അതിജീവനം. നമ്മൾ കേട്ടിട്ടുള്ള പുസ്തകങ്ങളല്ലാതെ എത്രയോ പുസ്തകങ്ങൾ വർഷങ്ങൾക്ക് മുൻപ് ഇവിടെ ഇറങ്ങിയിരിക്കുന്നു. അതൊക്കെ വിസ്മൃതിയിലാണ്ടുപോയതിന് ഓരോ കാരണങ്ങളുണ്ടാകും. നമ്മൾ എഴുതിയ പുസ്തകം എത്രകാലം നിലനിൽക്കും, വായിക്കപ്പെടും എന്നതൊന്നും ആർക്കും പറയാനാകില്ല.
English Summary: Lajo Jose Opens his Mind about New Book, Thoughts about Crime Fictions, Literature