നാളെയെപ്പറ്റി ചിന്തിക്കുന്ന ഒരു തലമുറ രൂപംകൊള്ളണമെങ്കിൽ വായന തീർച്ചയായും കൂടെയുണ്ടാകണം. വായനയെ ആളുകൾ വിവിധ തരത്തിലാണ് കാണുന്നത്. ആളുകളുടെ ഇഷ്ട മേഖലകളും വ്യത്യസ്തമായിരിക്കും. അറിവിനുവേണ്ടി വായിക്കുന്നവരും റിലാക്സേഷനുവേണ്ടി വായിക്കുന്നവരുമുണ്ട്.....

നാളെയെപ്പറ്റി ചിന്തിക്കുന്ന ഒരു തലമുറ രൂപംകൊള്ളണമെങ്കിൽ വായന തീർച്ചയായും കൂടെയുണ്ടാകണം. വായനയെ ആളുകൾ വിവിധ തരത്തിലാണ് കാണുന്നത്. ആളുകളുടെ ഇഷ്ട മേഖലകളും വ്യത്യസ്തമായിരിക്കും. അറിവിനുവേണ്ടി വായിക്കുന്നവരും റിലാക്സേഷനുവേണ്ടി വായിക്കുന്നവരുമുണ്ട്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാളെയെപ്പറ്റി ചിന്തിക്കുന്ന ഒരു തലമുറ രൂപംകൊള്ളണമെങ്കിൽ വായന തീർച്ചയായും കൂടെയുണ്ടാകണം. വായനയെ ആളുകൾ വിവിധ തരത്തിലാണ് കാണുന്നത്. ആളുകളുടെ ഇഷ്ട മേഖലകളും വ്യത്യസ്തമായിരിക്കും. അറിവിനുവേണ്ടി വായിക്കുന്നവരും റിലാക്സേഷനുവേണ്ടി വായിക്കുന്നവരുമുണ്ട്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘എന്റെ ഇഷ്ടവിഷയം ചരിത്രമാണ്. ചെറുപ്പം മുതലേ അച്ഛൻ ചരിത്ര പുസ്തകങ്ങൾ വാങ്ങിത്തരുമായിരുന്നു. വാങ്ങിക്കാൻ കിട്ടാത്ത പുസ്തകങ്ങൾ പ്രസാദകർക്ക് കത്തെഴുതി വരുത്തിയിട്ടുണ്ട്. സിവിൽ സർവീസ് പരീക്ഷയിൽ ചരിത്രം തിരഞ്ഞെടുത്തപ്പോഴും ആത്മവിശ്വാസം നൽകിയത് വായനയിൽനിന്നു ലഭിച്ച അറിവാണ്.’ രാജ്യാന്തര റബർ സ്റ്റഡി ഗ്രൂപ്പ് (ഐആർഎസ്ജി) ചെയർമാൻ ഡോ.കെ.എൻ.രാഘവൻ പറയുന്നു. ചെറുപ്പത്തിൽ ക്രിക്കറ്റിനോട് വലിയ പ്രിയമായിരുന്നെന്നും ആ ഇഷ്ടത്തിനു മാറ്റുകൂട്ടിയതും കളിയെ അറിയാൻ സഹായിച്ചതും പത്രവായനയായിരുന്നു എന്നും അദ്ദേഹം പറയുന്നു. രാജ്യാന്തര ക്രിക്കറ്റ് അംപയറും കമന്റേറ്ററും കൂടിയായിരുന്ന ഡോ.കെ.എൻ.രാഘവൻ വായനാദിനത്തിൽ തന്റെ വായനാനുഭവങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു. എങ്ങനെയാണ് വായിക്കേണ്ടത്, എന്താണു വായിക്കേണ്ടത്? വായന നമ്മുടെ ജീവിതത്തിൽ എങ്ങനെയാണ് സഹായകരമാകുന്നത്? വാട്‌സാപ് മാറ്റി വച്ചും നമ്മൾ പുസ്തക വായനയിലേക്കു മാറേണ്ടതുണ്ടോ?

∙ എന്താണ് വായന?

ADVERTISEMENT

വായന രണ്ടുതരമുണ്ട്. ഏതെങ്കിലും വിഷയത്തെപ്പറ്റി ആധികാരികമായി അറിയാനുള്ള വായനയാണ് ഒന്നാമത്തേത്. ചരിത്രം, ഭൂമിശാസ്ത്രം, സയൻസ്, രാഷ്ട്രീയം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ടുള്ള അറിവിനും വിജാഞാനത്തിനുമുള്ളതാണ് ഇത്തരം വായന. ഇത് തികച്ചും ഫോക്കസ്ഡ് ആയിട്ടുള്ള വായനയാണ്. ബൗദ്ധികതലത്തിലുള്ള വായനയെന്നും പറയാം. രണ്ടാമത്തേതാകട്ടെ കഥയും നോവലുമൊക്കെ ഉൾപ്പെട്ട ഫിക്‌ഷനൽ വായനയാണ്. മനസ്സിന് ഉല്ലാസം തരുന്ന, അല്ലെങ്കിൽ ആനന്ദദായക വായന എന്നൊക്കെയുള്ള വിശേഷണത്തിനുമപ്പുറത്തേക്കുള്ള ഒരു സാധ്യതയും ഈ വായനയ്ക്കുണ്ട്. 

Image Credits: Pressmaster/Shutterstock.com

മലബാറിലെ തറവാടുകളിലെ 1960–70 കാലഘട്ടങ്ങളെപ്പറ്റി അറിയാൻ എംടിയുടെയും ലളിതാംബിക അന്തർജനത്തിന്റെയും കഥകളിലൂടെ സാധിക്കും. ഒരു സമൂഹത്തിന്റെ നേർചിത്രമാണ് ഈ കഥകളിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. അമേരിക്കയെപ്പറ്റി നമ്മൾ കൂടുതൽ അറിഞ്ഞത് അമേരിക്ക പശ്ചാത്തലമായി കടന്നുവന്നിട്ടുള്ള കൃതികളിലൂടെയാണ്. ചൈനയെപ്പറ്റിയുള്ള അറിവ് നമുക്ക് പരിമിതമായതിന്റെ കാരണം ചൈനീസ് പുസ്തകങ്ങൾ നമ്മുടെയിടയിൽ കുറവായതുകൊണ്ടാണ്. 

∙ പുസ്തകപ്രേമികളുടെ ഹംഗറി, ഇസ്രയേൽ

ലോകത്തിൽ ഏറ്റവുമധികം വായനാശീലമുള്ളത് ഇസ്രയേലിലും ഹംഗറിയിലുമാണ്. എന്നാൽ ഏഷ്യക്കാരെ സംബന്ധിച്ചിടത്തോളം വായനാശീലം വളരെ കുറവാണ്. എത്രയോ നൊബേൽ സമ്മാനജേതാക്കളാണ് ഈ രാജ്യങ്ങളിൽനിന്ന് ഉണ്ടായിട്ടുള്ളത്. പൊതുവെ വളരെ ചെറിയ രാജ്യങ്ങളായ ഇസ്രയേലിലും ഹംഗറിയിലും ആളുകൾ വായനയ്ക്ക് സമയം കണ്ടെത്തുന്നു. നമ്മള്‍ ശരാശരി ഒരു വർഷം 25 മുതൽ 30 വരെ പുസ്തകങ്ങള്‍ വായിക്കുമ്പോൾ ഇസ്രയേലിൽ 64 പുസ്തകങ്ങളാണ് ഒരാൾ ഒരുവർഷം ശരാശരി വായിക്കുന്നത്. 

Image Credits: diignat/Shutterstock.com
ADVERTISEMENT

നമ്മൾ ടിവി കാണാനും സംസാരിക്കാനും സമൂഹ മാധ്യമങ്ങളിലുമായി ചെലവഴിക്കുന്ന സമയത്തിന്റെ തോത് വളരെ വലുതാണ്. രണ്ട് ദിവസത്തേത്ത് ഞാൻ വാട്സാപ് നോക്കുന്നില്ലെന്നു തീരുമാനിച്ചു. ഇതിലൂടെ എനിക്ക് ലഭിച്ചത് രണ്ടുമണിക്കൂർ ആണ്. ഇത്തരം കാര്യങ്ങൾക്കായി സമയം ചെലവഴിക്കുന്നത് ഒരിക്കലും തെറ്റായ കാര്യമല്ല. പക്ഷേ, അതോടൊപ്പംതന്നെ വായനയ്ക്കുള്ള സമയം കണ്ടെത്തുന്നതിൽ പുതുതലമുറ പരാജയപ്പെടുന്നുണ്ടോ എന്നു സംശയമുണ്ട്. 

∙ ഡിജിറ്റൽ വായനയുടെ സാധ്യതകൾ എത്രത്തോളം ഫലപ്രദമാണ്?

ലൈബ്രറിയിലെത്തി പുസ്തകങ്ങൾ പരിശോധിച്ച് അറിവുകൾ കണ്ടെത്താനും പഠിക്കാനുമുള്ള മനസ്സ് ഇന്നത്തെ തലമുറയ്ക്കു കുറവാണ്. ഏതെങ്കിലും വിഷയത്തിൽ സംശയം വന്നാലോ കൂടുതൽ വിവരങ്ങൾ ആവശ്യമായി വന്നാലോ ഗൂഗിളിലേക്ക് ചേക്കേറുകയാണ് നമ്മൾ. ലൈബ്രറിയുടെ സാധ്യത ഇന്ന് അടഞ്ഞ അധ്യായമായാണ് നമുക്കു മുന്നിലുള്ളത്. ഡിജിറ്റൽ വായനയുടെ സാധ്യതകളും ഇന്ന് വളരെയധികം ചർച്ച ചെയ്യപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുന്നുണ്ട്. കിൻഡിലിലൂടെ വായന തുടരുന്നവരും ഇന്നുണ്ട്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം പുസ്തകം പുസ്തകമായിതന്നെ അതിന്റെ പുതുമയുടെ മണം ആസ്വദിച്ച് വായനയെ അനുഭവമാക്കാനാണ് താൽപര്യം. എന്നിരുന്നാലും ഭാവിയിൽ വായനയുടെ ഡിജിറ്റൽ തലങ്ങളിലേക്ക് ലോകം ചുവടുമാറുമെന്നതിൽ സംശയമില്ല. 

Image Credits: Tero Vesalainen/Shutterstock.com

∙ എന്തിനുവേണ്ടിയാവണം നമ്മുടെ വായനകൾ? എങ്ങനെ വായിക്കണം?

ADVERTISEMENT

നാളെയെപ്പറ്റി ചിന്തിക്കുന്ന ഒരു തലമുറ രൂപംകൊള്ളണമെങ്കിൽ വായന തീർച്ചയായും കൂടെയുണ്ടാകണം. വായനയെ ആളുകൾ വിവിധ തരത്തിലാണ് കാണുന്നത്. ആളുകളുടെ ഇഷ്ട മേഖലകളും വ്യത്യസ്തമായിരിക്കും. അറിവിനുവേണ്ടി വായിക്കുന്നവരും റിലാക്സേഷനുവേണ്ടി വായിക്കുന്നവരുമുണ്ട്. ഞാൻ വായിക്കുന്നത് ആനന്ദത്തിനും മാനസികോല്ലാസത്തിനും വേണ്ടിയാണ്. നമ്മൾ പത്രം വായിക്കുന്നത് അറിവും ലോകത്തിൽ നടക്കുന്ന സംഭവങ്ങളും അറിയാനാണ്. ഏതെങ്കിലും താൽപര്യമുള്ള വിഷയങ്ങളിൽ വായന മുന്നോട്ടുകൊണ്ടുപോകുന്നവരുമുണ്ട്. ഇതൊക്കെ വായിക്കാൻ നമ്മൾ നിർബന്ധിതരാകുകയാണ്. 

എന്നാൽ മാനസികോല്ലാസത്തിനായി വായിക്കുന്നവരാകട്ടെ വായനയെ കൂടുതൽ ഇഷ്ടപ്പെടുന്നവരാണ്. കേരളത്തിൽ ധാരാളം വായനശാലകളുണ്ട്. ഇതെന്നും മുതൽക്കൂട്ടാണ്. വൈകിട്ട് നല്ലൊരു പുസ്തകം വായിക്കുന്ന ശീലമുള്ള ഒരാൾ മദ്യത്തിൽ ആനന്ദം കണ്ടെത്തില്ല. ജീവിതത്തിൽ നമുക്ക് ഏറ്റവുമധികം വേണ്ടത് സന്തോഷവും വിജയങ്ങളുമാണ്. എല്ലാവരും ഇഷ്ടപ്പെടുന്നതും ഇതുതന്നെയാണ്. ഇത്തരത്തിൽ സമൂഹത്തിൽനിന്ന് തിന്മകളെ മാറ്റിനിർത്താനും വായനയിലൂടെ സാധിക്കും. പലപ്പോഴും തിരക്കിനിടയിൽ വായിക്കാൻ സമയം ലഭിക്കുന്നില്ല എന്ന പരാതിയുള്ളവരാണ് കൂടുതലും. നമുക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ നമുക്ക് സമയം കണ്ടെത്താൻ സാധിക്കുന്നുണ്ട്. വായനയെ സ്നേഹിച്ചാൽ, അതിൽ താൽപര്യമുണ്ടായാൽ സമയം താനേ കണ്ടെത്താൻ കഴിയുന്നതേയുള്ളൂ. ഇഷ്ടമേഖല കണ്ടെത്തി വായനയെ ആസ്വദിക്കുക എന്നതാണ് പരിഹാരം–ഡോ.കെ.എൻ.രാഘവൻ പറഞ്ഞു നിർത്തി.

Image Credits: Jure Divich/ Shutterstock.com

∙ ഡോ.രാഘവൻ എഴുതിത്തുടങ്ങിയതിങ്ങനെ...

1999ൽ ഇംഗ്ലണ്ടിൽ ലോകകപ്പ് നടക്കുന്ന സമയത്ത് പഴയ സഹപാഠിയായ മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.കെ.മുനീറാണ് കോഴിക്കോട്ടുനിന്നുള്ള പബ്ലിഷിങ് ഹൗസിനായി ലോകകപ്പ് ചരിത്രം ഇംഗ്ലിഷിൽ എഴുതാമോ എന്നു ചോദിക്കുന്നത്. മെഡിക്കൽ പഠനകാലത്ത് ഡോ. വി.വേണു എഡിറ്ററായ കോളജ് മാഗസിനിൽ കപിൽദേവിനെക്കുറിച്ച് ലേഖനമെഴുതിയതു മാത്രമായിരുന്നു അതിനു മുൻപ് എഴുത്തുമായുള്ള ബന്ധം. അസാധ്യം എന്ന് ആദ്യം തോന്നിയെങ്കിലും എഴുതിത്തുടങ്ങിയതോടെ വഴങ്ങുമെന്നു മനസ്സിലായി. ഒരു മാസംകൊണ്ട് പുസ്തകം-വേൾഡ്കപ്പ് ക്രോണിക്കിൾ- പൂർത്തിയായതോടെ എഴുത്ത് പുതിയൊരു വഴിയാണെന്നും ഉറച്ചു. 

ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തെ ക്യാപ്റ്റൻമാരുടെ കണ്ണിലൂടെ നോക്കിക്കാണുന്ന ഒരു പുസ്തകത്തിന്റെ എഴുത്തും വൈകാതെ ആരംഭിച്ചു. സുനിൽ ഗാവസ്കർ, അജിത് വഡേക്കർ, പോളി ഉംമ്രിഗർ, സൗരവ് ഗാംഗുലി, സച്ചിൻ തെൻഡുൽക്കർ തുടങ്ങിയവരുമായി സംസാരിച്ചായിരുന്നു രചന. അത് പൂർത്തിയാക്കും മുൻപായിരുന്നു സിംഗപ്പൂരിലെ നിയമനം. അവിടെ ഒരു മാഗസിനിൽ കോളമിസ്റ്റായും എഴുത്തു തുടർന്നു. ജവാഹർലാൽ നെഹ്റു ഒരു വലിയ ആരാധനാ പാത്രമായിരുന്നതിനാൽ അദ്ദേഹത്തിന്റെ ഭരണകാലത്തെ വലിയ വീഴ്ചയായി വിലയിരുത്തുന്ന ഇന്ത്യ-ചൈന യുദ്ധത്തിലെ പരാജയത്തെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചിരുന്നു. പല വീക്ഷണകോണുകളിൽ നിന്നുള്ള അറിവുകൾ ശേഖരിച്ചപ്പോഴാണ് ചൈന ചതിച്ചതുകൊണ്ടു സംഭവിച്ചു എന്ന് പറയപ്പെടുന്ന ഇന്ത്യൻ പരാജയത്തിനു പിന്നിൽ ഇന്ത്യയുടേതായ പല നയതന്ത്ര വീഴ്ചകളുമുണ്ടെന്നു മനസ്സിലാക്കുന്നത്. അതായിരുന്നു രണ്ടാമത്തെ പുസ്തകം-ഡിവൈഡിങ് ലൈൻസ്.

മിലിറ്ററി സർവീസിലുണ്ടായിരുന്ന സുഹൃത്തായ ഡോക്ടർ അത് കാർഗിൽ യുദ്ധസമയത്ത് ഇന്ത്യൻ കരസേനാ മേധാവിയായിരുന്ന ജനറൽ വി.പി. മല്ലിക്കിനു വായിക്കാൻ നൽകി. അതിഷ്ടപ്പെട്ട അദ്ദേഹം റിവ്യു എഴുതുകയും ചെയ്തു. ഈ പുസ്തകം വായിച്ചിട്ടാണു ടിബറ്റിനെക്കുറിച്ച് ഒരു പുസ്തകം എഴുതാമോ എന്ന് ഡോ. എം.കെ.മുനീർ ചോദിക്കുന്നത്. അങ്ങിനെ ദലൈ ലാമയോടു ഡൽഹിയിൽ ഒന്നര മണിക്കൂർ സംസാരിച്ചു വിവരങ്ങൾ ശേഖരിച്ചു. ടിബറ്റിൽ രണ്ടു ദലൈ ലാമമാരുടെ കാലഘട്ടത്തിനിടെ ഭരണം നടത്തുന്ന റീജന്റുമാരുടെ നടപടികൾ ഉൾപ്പെടെ ടിബറ്റൻ സംസ്കാരത്തിന്റെ നാശത്തിനിടയായ കാരണങ്ങളെല്ലാം വിലയിരുത്തുന്ന പുസ്കമാണത്; ‘വാനിഷിങ് ഷാങ്ഗ്രില.’ പുസ്തകം വായിച്ച ശേഷം ദലൈ ലാമ തന്നെ അവതാരികയും എഴുതിത്തന്നതു വലിയ അംഗീകാരമായി. അദ്ദേഹത്തിന്റെ സഹോദരീഭർത്താവും പ്രതിനിധിയുമായ ടെംപ ഷെറിങ് ആണു പ്രകാശനം ചെയ്തത്.

(2016ൽ മലയാള മനോരമ ‘ഞായറാഴ്ച’യില്‍ പ്രസിദ്ധീകരിച്ചത്)

English Summary: Interview with Dr. KN Raghavan on National Reading Day