പോസ്റ്ററിൽ തന്റെ പേരുണ്ടെന്ന് അറിയുന്നത് ലാജോയുടെ വീട്ടിൽവച്ച് ; സ്ക്രിപ്റ്റ് 50 തവണ മാറ്റിയെഴുതി
ആദ്യ സിനിമയുടെ പോസ്റ്ററിൽ തന്റെ പേരുണ്ടെന്ന് അഖിൽ പി. ധർമ്മജൻ അറിയുന്നത് എഴുത്തുകാരനായ ലാജോ ജോസിന്റെ വീട്ടിൽ വച്ചാണ്. 2018 എന്ന ജൂഡ് ആന്റണിയുടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അന്നേ ദിവസം ഏറ്റവും കൂടുതൽ ആ പോസ്റ്റർ കാണാനാഗ്രഹിച്ചിട്ടുള്ളവരിൽ ഒരാൾ എഴുത്തുകാരനായ
ആദ്യ സിനിമയുടെ പോസ്റ്ററിൽ തന്റെ പേരുണ്ടെന്ന് അഖിൽ പി. ധർമ്മജൻ അറിയുന്നത് എഴുത്തുകാരനായ ലാജോ ജോസിന്റെ വീട്ടിൽ വച്ചാണ്. 2018 എന്ന ജൂഡ് ആന്റണിയുടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അന്നേ ദിവസം ഏറ്റവും കൂടുതൽ ആ പോസ്റ്റർ കാണാനാഗ്രഹിച്ചിട്ടുള്ളവരിൽ ഒരാൾ എഴുത്തുകാരനായ
ആദ്യ സിനിമയുടെ പോസ്റ്ററിൽ തന്റെ പേരുണ്ടെന്ന് അഖിൽ പി. ധർമ്മജൻ അറിയുന്നത് എഴുത്തുകാരനായ ലാജോ ജോസിന്റെ വീട്ടിൽ വച്ചാണ്. 2018 എന്ന ജൂഡ് ആന്റണിയുടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അന്നേ ദിവസം ഏറ്റവും കൂടുതൽ ആ പോസ്റ്റർ കാണാനാഗ്രഹിച്ചിട്ടുള്ളവരിൽ ഒരാൾ എഴുത്തുകാരനായ
ആദ്യ സിനിമയുടെ പോസ്റ്ററിൽ തന്റെ പേരുണ്ടെന്ന് അഖിൽ പി. ധർമ്മജൻ അറിയുന്നത് എഴുത്തുകാരനായ ലാജോ ജോസിന്റെ വീട്ടിൽ വച്ചാണ്. 2018 എന്ന ജൂഡ് ആന്റണിയുടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അന്നേ ദിവസം ഏറ്റവും കൂടുതൽ ആ പോസ്റ്റർ കാണാനാഗ്രഹിച്ചിട്ടുള്ളവരിൽ ഒരാൾ എഴുത്തുകാരനായ അഖിൽ ആയിരിക്കും. ഓജോ ബോർഡ് എന്ന പുസ്തകത്തിൽ തുടങ്ങിയതാണ് അഖിലിന്റെ എഴുത്ത് ജീവിതം. പിന്നീട് ഫാന്റസി ഫിക്ഷനായ മെർക്കുറി ഐലൻഡ്, റാം കെയർ ഓഫ് ആനന്ദി എന്നീ പുസ്തകങ്ങൾ പുറത്തിറങ്ങി. ഓരോ പുസ്തകങ്ങളും മാധ്യമങ്ങൾ ആഘോഷിക്കുകയും ചെയ്തു. അതിനു പല കാരണങ്ങളുമുണ്ട്. സ്വന്തമായി എഴുതി സ്വയം പ്രസിദ്ധീകരിച്ച് ഒറ്റയ്ക്ക് പുസ്തകങ്ങൾ വിൽക്കുന്ന പുതുകാല എഴുത്തുകാരൻ എന്നത് മാത്രമല്ല ഓരോ പുസ്തകങ്ങളുടെ പ്രകാശനങ്ങളും വ്യത്യാസമായിരുന്നു. ഹൊറർ ത്രില്ലറായ ഓജോ ബോർഡ് ശ്മശാനത്തിൽ വച്ചാണ് പുറത്തിറക്കിയത്, മെർക്കുറി ഐലൻഡ് ദ്വീപായ പാതിരാമണലിൽ വച്ചും, തമിഴ് മണമുള്ള നോവൽ റാം കെയർ ഓഫ് ആനന്ദി ചെന്നൈ റെയിൽവേ സ്റ്റേഷനിൽ വച്ചുമാണ് പ്രകാശനം ചെയ്യപ്പെട്ടത്. അഖിലിന്റെ ഏറ്റവും പുതിയ വാർത്ത 2018 എന്ന സിനിമയാണ്. ‘2018’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെക്കുറിച്ചും തിരക്കഥാ വിശേഷങ്ങളെക്കുറിച്ചും അഖിൽ പി. ധർമജൻ മനോരമ ഓൺലൈൻ പ്രീമിയത്തോടു സംസാരിക്കുന്നു.
∙ വിഷാദത്തിൽ നിന്നും സന്തോഷത്തിലേക്ക്
ചെറിയ ചില മാനസിക പ്രയാസത്തിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഞാൻ കോ റൈറ്റർ ആയ 2018ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്ത ദിവസം റിലീസ് ചെയ്യുന്നു എന്ന് അറിഞ്ഞത്. ഞാൻ വെറും കൂട്ടെഴുത്തുകാരൻ മാത്രമാണ്, അതുകൊണ്ടു തന്നെ പോസ്റ്ററിൽ പേര് ഉണ്ടാകുമോ എന്ന് ഉറപ്പില്ലായിരുന്നു. നിയന്ത്രിക്കാനാകാത്ത ടെൻഷൻ വരുമ്പോൾ ഞാൻ ചെയ്യുന്ന രണ്ടു കാര്യങ്ങളുണ്ട്, ഒന്ന് ആലപ്പുഴയിലെ ഏറ്റവും പൊക്കമുള്ള വാച്ച് ടവറിന്റെ മുകളിൽ കയറി ഇരിക്കുക. എനിക്ക് ഉയരം ഭയങ്കര ഭയമാണ്. പേടി വച്ച് പേടിയെ മാനേജ് ചെയ്യുന്ന രീതിയാണത്. അല്ലെങ്കിൽ വണ്ടി ഡ്രൈവ് ചെയ്യുക. ഏറ്റവും സൂക്ഷ്മത വേണ്ട കാര്യമായതുകൊണ്ട് എത്ര ദൂരം ഡ്രൈവ് ചെയ്യുന്നോ അത്രയും നേരം ജീവിതത്തെക്കുറിച്ച് ആലോചിക്കുകയേ ഇല്ല. ഇത്തവണ വാച്ച് ടവർ സഹായിച്ചില്ല അങ്ങനെയാണ് ഒരു കൂട്ടുകാരനെയും കൂട്ടി ചുമ്മാ ഡ്രൈവിനിറങ്ങിയത്. ഒടുവിൽ എത്തിപ്പെട്ടത് എഴുത്തുകാരനായ ലാജോ ജോസിന്റെ വീട്ടിലാണ്. അവിടെ വച്ചാണ് സിനിമയുടെ പോസ്റ്റർ പുറത്തിറങ്ങിയത്. ആദ്യം നോക്കിയത് എന്റെ പേരുണ്ടോ എന്നാണു. ഉണ്ടെന്നറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം! അതുവരെ ഉണ്ടായിരുന്ന വിഷാദമെല്ലാം ഇല്ലാതായി. കാരണം അവിടെയുണ്ടെങ്കിലും അതിന്റെയൊക്കെ മുകളിൽ അംഗീകാരത്തിന്റെ സന്തോഷം തോന്നി.
∙ റാമിനെ എഴുതിയപ്പോൾ വിളിച്ച ജൂഡ് ആന്റണി
റാം കെയർ ഓഫ് ആനന്ദി എഴുതുന്ന സമയത്താണ് സംവിധായകൻ ജൂഡ് ആന്റണി വിളിക്കുന്നത്. ഓജോ ബോർഡ് വായിച്ച് അഭിനന്ദനം അറിയിക്കാനാണ് അദ്ദേഹം വിളിക്കുന്നത്. അന്ന് ഒന്നിച്ചൊരു ചിത്രം എന്നൊരു സംസാരം ഉണ്ടായിരുന്നു. പിന്നീടാണ് പ്രളയം വരുന്നത്. അതുമായി ബന്ധപ്പെട്ടൊരു കഥ ജൂഡ് ഏട്ടൻ എന്നോട് പറഞ്ഞു. എനിക്ക് ആ കഥ ഇഷ്ടപ്പെട്ടു. നമുക്കത് ചെയ്യാമെന്ന് ഞാൻ പറയുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന്റെ ഫ്ളാറ്റിൽ എത്തി കൈ കൊടുത്തു. അന്ന് തന്നെ അതിന്റെ സ്ക്രിപ്റ്റ് ജോലികൾ തുടങ്ങുകയും ചെയ്തു. കുറഞ്ഞത് അമ്പതു തവണ അത് മാറ്റിയെഴുതിയിട്ടുണ്ട്. ഓരോ തവണയും സ്ക്രിപ്റ്റ് മികച്ചത് ആക്കാനായിരുന്നു ഞങ്ങളുടെ ശ്രമം. അങ്ങനെ ഷൂട്ട് തുടങ്ങി പക്ഷേ അപ്പോഴേക്കും കോവിഡ് പിടിപെട്ടു. ഫസ്റ്റ് ഷെഡ്യൂൾ കഴിഞ്ഞ പടം അവിടെ മുടങ്ങി. വീണ്ടും കോവിഡ് അനുബന്ധ ആരോഗ്യ പ്രശ്നങ്ങൾ ഒക്കെ കഴിഞ്ഞു പുതിയ പ്രൊഡക്ഷൻ ടീം ഒക്കെ വന്നതിനു ശേഷമാണ് സിനിമ റീ ഷൂട്ട് ചെയ്യുന്നത്. പ്രളയമാണ് സിനിമയുടെ പ്ലോട്ട്. അത്രയും ഇതിനു വേണ്ടി ജോലിയെടുത്തിട്ടുണ്ട്. പ്രളയം ബാധിച്ചവർ, സഹായിച്ചവർ തുടങ്ങി എല്ലാവരെയും നേരിട്ട് ഞങ്ങൾ രണ്ടു പേരും പോയി കണ്ടു സംസാരിച്ചിരുന്നു. പല അനുഭവങ്ങൾ, പല യാഥാർഥ്യങ്ങൾ, എല്ലാം സിനിമയിൽ കൂട്ടിയിണക്കിയിട്ടുണ്ട്.
∙ എഴുതാനാകാത്തതിന്റെ സങ്കടങ്ങൾ
കുറച്ചു നാൾ മുൻപ് പുതിയൊരു നോവൽ തുടങ്ങി. റാം കെയർ ഓഫ് ആനന്ദി കഴിഞ്ഞു അടുത്തത്. സൈക്കോളജിയും ഹൊററും ചേർന്ന ഒരു ഫിക്‌ഷനാണ് അത്. എഴുതി തുടങ്ങിയപ്പോഴാണ് ഒരു സുഹൃത്ത് അവൻ മുൻപുകണ്ട ഒരു വെബ് സീരീസുമായി അതിനുള്ള സാദൃശ്യത്തെക്കുറിച്ച് പറയുന്നത്. എനിക്ക് അങ്ങനെ എഴുതാനാകില്ല, ഒരു തടസ്സം വന്നാൽപ്പിന്നെ പെട്ടെന്നു എഴുത്ത് നിലച്ചു പോകും. പക്ഷേ പിന്നീട് എഴുതിയെ മതിയാകൂ എന്ന് വന്നപ്പോൾ മാറ്റങ്ങൾ വരുത്തി ആ കഥ തന്നെ എഴുതാൻ പലരും നിർബന്ധിച്ചു. അങ്ങനെ അത് വീണ്ടും തുടങ്ങി. എന്റെ കഥകളിൽ പലയിടത്തും യാഥാർഥ്യങ്ങളുണ്ടാവും, പുതിയ നോവലും അത്തരത്തിൽ ഞാൻ പണ്ട് നേരിട്ട് അനുഭവിച്ച ഒരു സംഭവമാണ്. അതിൽ കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ട് എന്ന് മാത്രം. വീണ്ടും തുടങ്ങി നന്നായി എഴുതിക്കൊണ്ടിരുന്നപ്പോഴാണ് ഒരു വ്യക്തി അവരുടെ മാധ്യമത്തിലേക്ക് തുടർനോവൽ ആവശ്യമുണ്ട് എന്ന് പറഞ്ഞു വിളിക്കുന്നത്. അങ്ങനെ ഒരുപാട് കഥകളൊന്നും എന്റെ കയ്യിലില്ല എന്ന് ഞാൻ പറയുകയും ചെയ്തു. പക്ഷെ അദ്ദേഹം നിർബന്ധിച്ചതനുസരിച്ച് ഞാൻ എഴുതി തുടങ്ങി. എഴുത്താണ് എന്റെ വരുമാനവും ജീവിതവും. ഓജോ ബോർഡ്, മെർക്കുറി ഐലൻഡ് എന്നിവയുടെ വിൽപ്പനയിൽ നിന്ന് കിട്ടുന്ന വരുമാനം ഒരു ആശ്വാസം തന്നെയായിരുന്നു. അപ്പോഴാണ് ഒരു നോവൽ കൊടുത്താൽ അത്യാവശ്യം നല്ലൊരു തുക കിട്ടുമെന്ന ഓഫർ. അതും എഴുതാനൊരു കാരണമായിരുന്നു.
പുതിയ ഒരു കഥ ആദ്യത്തെ കുറച്ച് അധ്യായങ്ങൾ എഴുതി അദ്ദേഹത്തിന് വായിക്കാൻ കൊടുത്തപ്പോൾ എന്റേതായ ശൈലിയല്ല അവർക്ക് വേണ്ടത്. എത്രത്തോളം അതിനെ നൂലിഴ പോലെ നേർപ്പിച്ച് കൊടുക്കാമോ അത്രയും വേണ്ടി വരും. മാത്രമല്ല അവർക്ക് അവരുടേതായ രീതിയിലുള്ള ഒരു ശൈലിയിൽ അദ്ദേഹം പറഞ്ഞത് പോലെ മാറ്റി കൊടുക്കുകയും വേണം. എന്നെക്കൊണ്ട് അതെളുപ്പമല്ല. എനിക്ക് സൗകര്യപ്രദമായ ഒരു ശൈലിയിൽ മാത്രമേ എനിക്ക് എഴുതാനാകൂ. അദ്ദേഹം പറഞ്ഞ രീതി കംഫർട്ട് അല്ലാത്തതിനാൽ എഴുത്ത് നിർത്തുകയാണ് എന്ന് പറയേണ്ടി വന്നു. പക്ഷേ അതേത്തുടർന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ എന്നെ തകർത്തു കളഞ്ഞു. മറ്റുള്ള എഴുത്തുകാരുമായി താരതമ്യപ്പെടുത്തൽ കൂടിയായപ്പോൾ എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന് വരെ തോന്നിപ്പോയി. ഞാൻ എന്ന എഴുത്തുകാരൻ മരിച്ചു പോയത് പോലെ തോന്നി. അതിനു ശേഷം എഴുതാൻ ശ്രമിക്കുമ്പോഴൊക്കെ അയാൾ പറഞ്ഞ വാക്കുകൾ എന്നെ തളർത്തിക്കളയും. ആത്മവിശ്വാസം പാടേ നഷ്ടപ്പെട്ടു. അതിനിടയ്ക്ക് ഓജോബോർഡും മെർക്കുറി ഐലൻഡും പതിപ്പുകൾ തീർന്നു. വീണ്ടും അച്ചടിക്കണമെങ്കിൽ നല്ലൊരു തുക വേണം. പേപ്പറിന് വില പെട്ടെന്ന് കൂടിയതിനാൽ പ്രസ്സിൽ വില വർധനയുമുണ്ട്. സാമ്പത്തിക പ്രശ്നങ്ങളും ആത്മവിശ്വാസം ഇല്ലായ്മയും കൊണ്ട് എഴുതിക്കൊണ്ടിരുന്ന നോവൽ ഇപ്പോഴും പൂർത്തീകരിക്കാനായിട്ടില്ല. ഓജോബോർഡ്, മെർക്കുറി ഐലൻഡ്, രണ്ടും തുടർ പതിപ്പുകൾ അച്ചടിക്കാനാകാതെ കിടക്കുകയാണ്. ഒരുപാട്പേർ ഇപ്പോഴും അയക്കാൻ ആവശ്യപ്പെടുന്നുണ്ട്. പക്ഷെ എന്തു ചെയ്യാനാണ്!
∙ ഇതൊക്കെ ഓരോ അനുഭവ കാലങ്ങൾ
പതിനേഴു വയസ്സിൽ ആദ്യത്തെ നോവൽ എഴുതിയതാണ്. ഓരോ പുസ്തകങ്ങളും എനിക്ക് എന്റെ അറിവിന്റെയും അനുഭവത്തിന്റെയും വളർച്ചയായാണ് തോന്നുന്നത്. ഓജോബോർഡ് എഴുതിയ ഞാനും റാം കെയർ ഓഫ് ആനന്ദി എഴുതിയ ഞാനും ഒരുപാട് വ്യത്യാസങ്ങളുണ്ട്. ഭാഷയിലും ശൈലിയിലും ആ വ്യത്യാസം വായനക്കാർ തിരിച്ചറിയുകയും ചെയ്യാറുണ്ട്. ഓരോ പുസ്തകങ്ങളും മികച്ചത് ആകണമെന്ന ആഗ്രഹമുണ്ട്, അതുകൊണ്ടു തന്നെയാണ് പുതിയ പുസ്തകത്തിൽ ഞാനത്രയും എഫർട് എടുക്കുന്നതും. തൊട്ടു മുൻപിറങ്ങിയതിനേക്കാൾ അത് നന്നാവണം. ഇപ്പോഴുള്ള പ്രശ്നങ്ങളും ആത്മവിശ്വാസക്കുറവുകളും എല്ലാം എനിക്ക് അതിജീവിക്കാനാകും. കുറച്ചു സമയമെടുക്കും എന്നേയുള്ളൂ. അതിനു വേണ്ടിയുള്ള ശ്രമങ്ങളിലാണ് ഞാൻ. യാത്രകൾ, സുഹൃത്തുക്കൾ, എല്ലാം അതിനു വേണ്ടി സഹായിക്കാറുണ്ട്. ഇപ്പോൾ പുതിയ സിനിമയുടെ പോസ്റ്റർ പോലും ആത്മവിശ്വാസത്തിന്റെ കരുത്ത് കൂട്ടുന്നു. എനിക്ക് എഴുതിയേ മതിയാകൂ. ഉള്ളിൽ കഥയും കഥാപാത്രങ്ങളുമുണ്ട്. മികച്ചത് ആക്കണമെന്ന അത്യാഗ്രഹം കാരണമുണ്ടാകുന്ന മടിയും പ്രശ്നമായി ഒപ്പമുണ്ട്. അതിനെ നല്ലതായി കാണുന്നു. എല്ലാം എഴുത്തിൽ അനുഭവങ്ങളായി കൂടെ കൂട്ടുന്നു. ഇനിയും മുന്നോട്ടു തന്നെ പോകും.
∙ ‘റാം കെയർ ഓഫ് ആനന്ദി’ സിനിമയാക്കണം
ജൂഡ് ഏട്ടന്റെ കൂടെ ആദ്യത്തെ ഷെഡ്യൂളിൽ ഞാൻ ആസിയസ്റ്റന്റ് ആയി ജോലി ചെയ്തിരുന്നു. സുഹൃത്തുക്കളുടെ പ്രൊജെക്ടുകളിലും കൂടെ നിൽക്കാറുണ്ട്. സിനിമയെക്കുറിച്ച് അതുകൊണ്ടു ധാരണയുണ്ട്. വലിയൊരു സിനിമ ചെയ്യാനുള്ള ധൈര്യമൊന്നും ആയിട്ടില്ല. എങ്കിലും സ്വന്തമായി സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഏറ്റവും വലിയ ആഗ്രഹം റാം കെയർ ഓഫ് ആനന്ദി ഒരു സിനിമയായി കാണണം എന്നതാണ്. അതൊരു സിനിമാറ്റിക്ക് നോവൽ ആയാണ് എഴുതിയത്. ചിലരൊക്കെ ചോദിച്ചു വന്നിരുന്നു, പക്ഷെ പ്രോജക്റ്റ് ആയില്ല. അതൊരു സ്വപ്നമാണ്, നടക്കുമായിരിക്കും.
English Summary: Akhil P. Dharmajan Speaks about Upcoming Movie 2018 and Writing