Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി ഒരിക്കലും സന്തുഷ്ടനല്ലെന്ന് എ.സേതുമാധവൻ

sethu

മലയാളി ഒരിക്കലും സന്തുഷ്ടനല്ലെന്ന് സാഹിത്യകാരന്‍ എ.സേതുമാധവന്‍. സന്തോഷം എന്ന വിഷയത്തെ ആസ്പദമാക്കി മനോരമ ന്യൂസ് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിന്‍റെ പശ്ചാത്തലത്തിലാണ് എ.സേതുമാധവന്‍ തന്‍റെ നിരീക്ഷണങ്ങള്‍ പങ്കുവച്ചത്. മറ്റൊരാളുടെ ജീവിതം ജീവിക്കാന്‍ മോഹിച്ച് അതില്‍ പരാജയപ്പെട്ട് കടുംകൈചെയ്യുന്നതാണ് മലയാളിയുടെ വ്യാപകചിത്രമെന്നും എ.സേതുമാധവന്‍ പറയുന്നു. 

ചെറിയ സംസ്ഥാനം. കുറ്റകൃത്യങ്ങള്‍ കൂടുന്നു. ആത്മഹത്യകള്‍ കൂടുന്നു. പരിഷ്കൃതസമൂഹമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പടിഞ്ഞാറന്‍ സമൂഹത്തോട് അടുത്തുനില്‍ക്കുന്ന ഒരു കപടസംസ്കാരം കേരളത്തിലുണ്ടെന്നാണ് എ.സേതുമാധവന്‍റെ അഭിപ്രായം. ഏതുതരം വായ്പകള്‍ സ്വീകരിക്കാനും മലയാളിക്ക് മടിയില്ല. വായ്പകള്‍ക്കുമീതെ വായ്പ സ്വീകരിക്കാനും മടിയില്ല. സന്തോഷത്തിന് ഒരു വിശുദ്ധി ഉണ്ടാകണം. തൊട്ടടുത്തുകിടക്കുന്ന തമിഴ്നാട്ടുകാരെ ഉദാഹരിച്ച് സേതുമാധവന്‍ പറയുന്നു. 

മലയാളിക്ക് മോഹത്തേക്കാള്‍ വ്യാമോഹമാണ്. അത് അളക്കാന്‍ അളവുകോലില്ല. ആഗ്രഹങ്ങള്‍ അമിതമാകുമ്പോള്‍ ആര്‍ഭാടത്തിലേക്ക് എത്തുന്നു. അപകടമേഖലയില്‍ എത്തുന്നുവെന്ന ചുരുക്കമാണ് എ.സേതുമാധന്‍ പങ്കുവയ്ക്കുന്നത്.