ADVERTISEMENT

കേരളം നെഞ്ചോടു ചേർത്ത ജനനായകന് ഇന്നു ജൻമശതാബ്ദി. സഖാവ് ഇ.കെ.നായനാർ ചരിത്രത്തിലേക്കു വിടവാങ്ങിയിട്ട് ഒന്നര പതിറ്റാണ്ടായെങ്കിലും അദ്ദേഹം കേരളത്തിന്റെ മനസ്സിൽ തൂവിയ നിലാവൊത്ത ചിരി  മാഞ്ഞിട്ടില്ല. ഏറ്റവും കൂടുതൽ കാലം കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലിരുന്ന നായനാർ എന്തൊക്കെയായിരുന്നു എന്ന് അദ്ദേഹം ഇല്ലാതായപ്പോഴാണു കേരളത്തിനു കൂടുതൽ ബോധ്യമായത്.  ദേശീയ പ്രസ്‌ഥാനത്തിലൂടെ കോൺഗ്രസുകാരനായി തുടക്കം. കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തിലേക്കു വഴിമാറ്റം, പിന്നീട് അതിന്റെ സമുന്നത നേതൃത്വത്തിലേക്കുള്ള  ഉയർച്ച– ഇതായിരുന്നു നായനാർ പിന്നിട്ട രാഷ്ട്രീയ വഴി. 3 തവണയായി 11വർഷത്തോളം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. അത്രയും തവണ പ്രതിപക്ഷ നേതൃസ്‌ഥാനവും വഹിച്ചു. കമ്യൂണിസ്‌റ്റ് കാർക്കശ്യങ്ങളെ കൂട്ടുമുന്നണിക്കു വേണ്ട കൗശലങ്ങളുമായി നായനാർ സമർഥമായി ഇഴചേർത്തു.  നായനാരുടെ വേർപാട് സിപിഎമ്മിലുണ്ടാക്കിയ ശൂന്യത അതേപടി നിൽക്കുന്നു. അദ്ദേഹത്തിന്റെ ജനകീയത പാർട്ടിക്കു കരുത്തും  തുണയുമായിരുന്നു. അതുകൊണ്ടു തന്നെ ഏത്പ്രതിസന്ധി ഘട്ടത്തിലും പാർട്ടി മുന്നിൽ നിർത്തിയിരുന്നത് നായനാരെയായിരുന്നു 

എഴുത്തിലെ നായനാർ

യാത്രാവിവരണങ്ങളും ലേഖനങ്ങളുമായി മികച്ച രചനകൾ നടത്തിയിട്ടുണ്ട് നായനാർ. കവിതയും വഴങ്ങുമെന്നു തെളിയിച്ചു

പ്രധാന പുസ്തകങ്ങൾ

സമരത്തീച്ചൂളയിൽ (ആത്മകഥ)

ദോഹ ഡയറി

മാർക്സിസം ഒരു മുഖവുര

നെഹ്റു–ഗാന്ധി ഒരു പഠനം

കാൾ മാർക്സ്

അമേരിക്കൻ ഡയറി

എന്റെ ൈചന ഡയറി

പാർലമെന്റും ചില വസ്തുതകളും

കവിതയിലും കൈ

എന്തു ചേലാണൂ നിലാവി;നി–

തെന്റെ നാടിനുറക്കുപാട്ടാ; ട്ടീ–

വെണ്ണിലാവു മയങ്ങുമെൻ പ്രിയ–

നാടിനെപ്പിരിയില്ല ഞാനൊരുനാളിലും

എന്റെ നാടേ, ഞാൻ തിരിച്ചു 

വരുന്നതു,ണ്ടാ–മടിയിൽ

വീണു മയങ്ങുവാൻ’’

1935ൽ ഇ.കെ.നായനാർ എഴുതിയ കവിതയിൽ നിന്ന്

നോവൽ പൂര്‍ത്തിയാക്കാതെ മടക്കം

ആത്മകഥാംശമുള്ള നോവൽ പൂർത്തിയാക്കാതെയാണ് നായനാർ കഥാവശേഷനായത്. ‘അധികാരത്തിന്റെ കൊടുമുടികളും താഴ്‌വരകളും’  എന്നായിരുന്നു നോവലിന്റെ പേര്.  ചരിത്രവും ആത്മകഥയും നിറഞ്ഞ നോവലിൽ, ജീവിച്ചിരിക്കുന്നവർ     പേരുമാറ്റിയ കഥാപാത്രങ്ങളായുണ്ടായിരുന്നു.  നായനാരും പ്രൈവറ്റ് സെക്രട്ടറി ഇ.എൻ.മുരളീധരൻ നായരുമായി ചർച്ച ചെയ്‌താണു നോവൽ എഴുതിയിരുന്നത്. ഏതാനും അധ്യായങ്ങളേ ആയിട്ടുള്ളു. അപ്പോഴേക്കും അസുഖബാധിതൻ.

English Summary : Literary works of E.K. Nayanar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com