നൂറ്റാണ്ടുകൾ പിന്നിട്ട കെട്ടിടത്തിന്റെ മുകൾനിലയിലെ ഇരുണ്ട ഇടനാഴി. രണ്ടാൾ പൊക്കത്തിലുള്ള കൂറ്റൻ തടി അലമാരകളിൽ പഴമയുടെ മണവും മൂല്യവുമുള്ള ഗ്രന്ഥങ്ങൾ. മരപ്പലകകൾ പതിച്ച തറയിലൂടെ നടക്കുമ്പോൾ ‘ടപ് ടപ്’ ചെരിപ്പടി ശബ്ദത്തിനു ഡോൾബി പ്രതിഫലനം. ഒരു ഹൊറർ സിനിമയുടെ ലൊക്കേഷൻ പോലെ. ഇടനാഴിയുടെ അറ്റത്തു വലിയൊരു

നൂറ്റാണ്ടുകൾ പിന്നിട്ട കെട്ടിടത്തിന്റെ മുകൾനിലയിലെ ഇരുണ്ട ഇടനാഴി. രണ്ടാൾ പൊക്കത്തിലുള്ള കൂറ്റൻ തടി അലമാരകളിൽ പഴമയുടെ മണവും മൂല്യവുമുള്ള ഗ്രന്ഥങ്ങൾ. മരപ്പലകകൾ പതിച്ച തറയിലൂടെ നടക്കുമ്പോൾ ‘ടപ് ടപ്’ ചെരിപ്പടി ശബ്ദത്തിനു ഡോൾബി പ്രതിഫലനം. ഒരു ഹൊറർ സിനിമയുടെ ലൊക്കേഷൻ പോലെ. ഇടനാഴിയുടെ അറ്റത്തു വലിയൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നൂറ്റാണ്ടുകൾ പിന്നിട്ട കെട്ടിടത്തിന്റെ മുകൾനിലയിലെ ഇരുണ്ട ഇടനാഴി. രണ്ടാൾ പൊക്കത്തിലുള്ള കൂറ്റൻ തടി അലമാരകളിൽ പഴമയുടെ മണവും മൂല്യവുമുള്ള ഗ്രന്ഥങ്ങൾ. മരപ്പലകകൾ പതിച്ച തറയിലൂടെ നടക്കുമ്പോൾ ‘ടപ് ടപ്’ ചെരിപ്പടി ശബ്ദത്തിനു ഡോൾബി പ്രതിഫലനം. ഒരു ഹൊറർ സിനിമയുടെ ലൊക്കേഷൻ പോലെ. ഇടനാഴിയുടെ അറ്റത്തു വലിയൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നൂറ്റാണ്ടുകൾ പിന്നിട്ട കെട്ടിടത്തിന്റെ മുകൾനിലയിലെ ഇരുണ്ട ഇടനാഴി. രണ്ടാൾ പൊക്കത്തിലുള്ള കൂറ്റൻ തടി അലമാരകളിൽ പഴമയുടെ മണവും മൂല്യവുമുള്ള ഗ്രന്ഥങ്ങൾ. മരപ്പലകകൾ പതിച്ച തറയിലൂടെ നടക്കുമ്പോൾ ‘ടപ് ടപ്’ ചെരിപ്പടി ശബ്ദത്തിനു ഡോൾബി പ്രതിഫലനം. ഒരു ഹൊറർ സിനിമയുടെ ലൊക്കേഷൻ പോലെ. ഇടനാഴിയുടെ അറ്റത്തു വലിയൊരു വായനമുറി. അതിനപ്പുറം, പുറത്തേക്കു തള്ളിനിൽക്കുന്ന ചെറിയ വായനമൂല. മൂന്നുവശവും ജനൽ. സ്വാതന്ത്ര്യത്തിന്റെ ആകാശക്കാഴ്ചയും ക്ഷാമമില്ലാത്ത വെളിച്ചവും. നടുവിൽ ചെറിയൊരു മേശ. ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ ചേതംസ് ലൈബ്രറിയിലെ ഈ കോണിലാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പിറന്നത്. ഇവിടെയിരുന്ന് കാൾ മാർക്സും ഫ്രെഡറിക് ഏംഗൽസും നടത്തിയ വായനയജ്ഞത്തിനും ഗവേഷണത്തിനുമൊടുവിലാണ്, ലോകത്തിനുമേൽ ഏറ്റവും സ്വാധീനം ചെലുത്തിയ രാഷ്ട്രീയരചനകളിലൊന്നായ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പിറന്നത്. 

ഫ്രെഡറിക് ഏംഗൽസും കാൾ മാർക്സും

ലണ്ടനിൽ പ്രവാസത്തിൽ കഴിയുകയായിരുന്ന മാർക്സ് മാഞ്ചസ്റ്ററിലേക്കു കൂടെക്കൂടെ യാത്രകൾ നടത്തുമായിരുന്നു. ലോകമെങ്ങും തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളുടെ സൂക്ഷ്മമായ നേർക്കാഴ്ച, വ്യവസായനഗരമായ മാഞ്ചസ്റ്ററിലുണ്ടായിരുന്നു. മാഞ്ചസ്റ്ററിൽ അച്ഛന്റെ തുണിമില്ലിൽ ജോലി ചെയ്യുകയായിരുന്നു ഏംഗൽസ്. മാർക്സും ഏംഗൽസും തമ്മിലുള്ള കൂടിക്കാഴ്ചകളും ചർച്ചകളും പതിവായി. 

ADVERTISEMENT

ലോകരാഷ്ട്രീയത്തെക്കുറിച്ചും തൊഴിലാളിവർഗത്തെക്കുറിച്ചുമുള്ള പഠനത്തിനും റഫറൻസിനുമായി, മാഞ്ചസ്റ്ററിലെ ഏറ്റവും പഴക്കമുള്ള ചേതംസ് ലൈബ്രറി ഇരുവർക്കും ആശ്രയമായി. 1845ൽ അന്ന് 27 വയസ്സുള്ള മാർക്സും 25 വയസ്സുകാരൻ ഏംഗൽസും ചേതംസിലെ ഈ വായനമൂലയിലിരുന്ന് ആറാഴ്ചകൊണ്ട് എട്ടു ഗ്രന്ഥങ്ങളുടെ 13 വാല്യങ്ങൾ വായിച്ചുതീർത്തു. കമ്പോടുകമ്പു വായിക്കുക മാത്രമല്ല, മൂന്നു വലിയ നോട്ട്ബുക്കുകളിലായി വിശദമായ കുറിപ്പുകളെടുക്കുകയും ചെയ്തു. ഈ ഉൾക്കാഴ്ചയിലാണ് ഇരുവരും ചേർന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ രചിച്ചത്. ഈ വായനമൂലയിലെ മേശയും ബെഞ്ചുമെല്ലാം അതേപടി നിലനിർത്തിയിട്ടുണ്ട്. മാർക്സും ഏംഗൽസും വായിച്ചുതീർത്ത പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. അവയുടെ ഒരു കോപ്പി, ഡെസ്കിൽ അടുക്കിവച്ചിട്ടുണ്ട്. ഗവേഷകരും വിദ്യാർഥികളും രാഷ്ട്രീയപ്രവർത്തകരുമെല്ലാം ഒരു തീർഥാടനംപോലെ ഇവിടെയെത്തുന്നു. മാർക്സിനെയും ഏംഗൽസിനെയും പ്രചോദിപ്പിച്ച പുസ്തകങ്ങളിലൂടെ കണ്ണോടിക്കുന്നു. ആ ബെഞ്ചിലിരിക്കുന്നു. ചിലർ ചിത്രങ്ങളെടുക്കുന്നു. പിന്നെ, ആധുനികകാലത്തെ അവിഭാജ്യഘടകമായ സെൽഫിയും. 

ചേതംസ് ലൈബ്രറിയിലെ വായനമൂല. മാർക്സും ഏംഗൽസും വായിച്ച പുസ്തകങ്ങളുടെ കോപ്പി മേശപ്പുറത്ത്.

ചേതംസ് ലൈബ്രറി

ഇംഗ്ലിഷ് അക്ഷരലോകത്തെ ഏറ്റവും പഴക്കമുള്ള ലൈബ്രറിയാണ് ചേതംസ്. 1653ൽ സ്ഥാപിതമായതു മുതൽ ഇന്നുവരെ മുടക്കമില്ലാതെ പ്രവർത്തിക്കുന്നു. ലൈബ്രറിയിൽ 1.20 ലക്ഷം ഗ്രന്ഥങ്ങളുണ്ട്. ഇതിൽ പകുതിയിലേറെയും 1850നു മുൻപ് പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. പലതും സവിശേഷമായ ശാസ്ത്രീയ പരിപാലനത്തിലൂടെ സംരക്ഷിക്കപ്പെടുന്നു. ശാസ്ത്രരചനകളിലെ ക്ലാസിക് ആയ, ഐസക് ന്യൂട്ടന്റെ ‘പ്രിൻസിപ്പിയ മാത്തമാറ്റിക്ക’ (1687), സാഹിത്യത്തിലെ ക്ലാസിക് ആയ, ജോൺ മിൽട്ടന്റെ ‘പാരഡൈസ് ലോസ്റ്റ്’ (1667), സാമുവൽ ജോൺസന്റെ ഡിക്‌ഷ്നറി ഓഫ് ഇംഗ്ലിഷ് ലാംഗ്വേജ് (1755) തുടങ്ങിയവയുടെ ആദ്യ പതിപ്പുകൾ ഇവിടെയുണ്ട്. 

ധനികന്റെ സ്വപ്നം

ADVERTISEMENT

വൻ വ്യവസായി ആയിരുന്ന ഹംഫ്രി ചേതം (1580–1653) തയാറാക്കിയ വിൽപത്രം അനുസരിച്ചു സ്ഥാപിച്ചതാണ് ചേതംസ് ലൈബ്രറി. 1931ൽ അദ്ദേഹത്തിനു പ്രഭുപദവി വാഗ്ദാനം ചെയ്തെങ്കിലും നിരസിച്ചു. പിന്നീട് ചില ഔദ്യോഗിക പദവികൾ വഹിച്ചെങ്കിലും തന്റെ മരണശേഷം സ്വത്തു സർക്കാർ ഏറ്റെടുക്കുമെന്ന് അദ്ദേഹം സംശയിച്ചു. അതുകാരണം ലൈബ്രറി, പാവങ്ങളെ പഠിപ്പിക്കാനുള്ള സ്കൂൾ എന്നിവ സ്ഥാപിക്കാനായി അദ്ദേഹം സ്വത്തു ദാനം ചെയ്തു. 40 ദരിദ്ര വിദ്യാർഥികളെ താമസിപ്പിച്ചു പഠിപ്പിച്ചുതുടങ്ങിയ സ്കൂൾ പിന്നീട് സംഗീതവിദ്യാലയവും ആശുപത്രിയുമായി. ലൈബ്രറി, മാഞ്ചസ്റ്ററിന്റെ തിലകക്കുറിയായ സാഹിത്യകേന്ദ്രവും. 

ചങ്ങലയിട്ട പുസ്തകങ്ങൾ

ലൈബ്രറിയിൽ ആദ്യകാലങ്ങളിൽ ഗ്രന്ഥങ്ങളെല്ലാം ചങ്ങലയിട്ടാണു വച്ചിരുന്നത്. മോഷ്ടാക്കൾ കൊണ്ടുപോകാതിരിക്കാനായിരുന്നു ഇത്. അലമാരകൾക്കു മുൻപിൽ ‘S’ ആകൃതിയിലുള്ള ഇരിപ്പിടങ്ങളും സ്ഥാപിച്ചിരുന്നു. പിന്നീട് ലൈബ്രറിക്കു സുരക്ഷിതമായ കെട്ടിടം സ്ഥാപിച്ചതോടെ ചങ്ങല സമ്പ്രദായം അവസാനിപ്പിച്ചു. പക്ഷേ, നേരത്തേ ചങ്ങലയിട്ടിരുന്ന ഗ്രന്ഥങ്ങൾ ഇന്നും അതുപോലെ സംരക്ഷിക്കുന്നു.  ചേതംസ് ലൈബ്രറി വെബ്സൈറ്റ്: https://library.chethams.com

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ രചനയ്ക്കായി ചേതംസ് ലൈബ്രറിയിൽ മാർക്സും ഏംഗൽസും റഫർ ചെയ്ത ഗ്രന്ഥങ്ങൾ

ADVERTISEMENT

1. Description of the country from thirty to forty miles around Manchester (1795)

2. Essays on peace at home and abroad (1794)

3. Discourses on the public revenues and on the trade of England (1698)

4. The state of the poor - 3 vols (1795)

5. Inquiry into the duties of men in the higher ranks and middle classes of society in Great Britain (1795)

6. Annals of commerce, manufactures, fisheries and navigation - 4 vols (1805)

7. Essays in political arithmetic (1699)

8. The literature of political economy (1845)

English Summary : Chetham's Library - The oldest public Library in the English speaking world