ഭരണകൂട ഭീകരതയുടെ കഥ പറയുന്ന 1984
ലോക സാഹിത്യത്തിലെ ക്ലാസിക്കുകളിൽ പ്രധാനിയാണു ജോർജ് ഓർവലിന്റെ 1984 എന്ന നോവൽ. കാൽപനിക രാജ്യമായ ഓഷ്യാനയിലാണു കഥ നടക്കുന്നത്. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ ഒരു സാധാരണ പ്രവര്‍ത്തകനാണു വിന്‍സ്റ്റണ്‍ സ്മിത്ത്. ഭരണകൂടത്തിനുവേണ്ടി കള്ളപ്രചാരണങ്ങള്‍ നടത്തുന്ന മിനിസ്ട്രി ഓഫ് ട്രൂത്തിലെ ജീവനക്കാരനാണു

ലോക സാഹിത്യത്തിലെ ക്ലാസിക്കുകളിൽ പ്രധാനിയാണു ജോർജ് ഓർവലിന്റെ 1984 എന്ന നോവൽ. കാൽപനിക രാജ്യമായ ഓഷ്യാനയിലാണു കഥ നടക്കുന്നത്. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ ഒരു സാധാരണ പ്രവര്‍ത്തകനാണു വിന്‍സ്റ്റണ്‍ സ്മിത്ത്. ഭരണകൂടത്തിനുവേണ്ടി കള്ളപ്രചാരണങ്ങള്‍ നടത്തുന്ന മിനിസ്ട്രി ഓഫ് ട്രൂത്തിലെ ജീവനക്കാരനാണു സ്മിത്ത്. സര്‍ക്കാരിന് എതിരെ ചിന്തിക്കുന്നതുപോലും കുറ്റകൃത്യമായാണു കണക്കാക്കുന്നത്.
ബിഗ് ബ്രദര്‍ എന്ന് അറിയപ്പെടുന്ന നേതാവാണു ഭരണ കർത്താവ്. ഓഷ്യാനയിലെ ഭാഷപോലും ഭരണകൂടം തങ്ങൾക്കു യോജിച്ച രീതിയിൽ മാറ്റിയെടുക്കുന്നുണ്ട്. ഭരണകൂടത്തിനെതിരെ ഒരു എതിർശബ്ദം പോലും ഉയരാതിരിക്കാനാണത്. ജനങ്ങളുടെ എല്ലാ മേഖലകളിലും ഭരണകൂടം കൈകടത്തുന്നു. അതുപോലെതന്നെ രാജ്യത്തെ മുഴുവൻ ജനങ്ങളും ഭരണകൂടത്തിന്റെ നിരീക്ഷണത്തിലുമാണ്. അതിനായി പ്രത്യേക രഹസ്യം സംഘം തന്നെയുണ്ട്. പാർട്ടി അനുഭാവിയെങ്കിലും കഥാനായകനായ സ്മിത്തിനും ഇതില്‍നിന്നു രക്ഷപ്പെടാനാകുന്നില്ല. സര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അയാള്‍ക്കു പ്രതിഷേധമുണ്ടെങ്കിലും പ്രതികരിക്കാൻ കഴിയുന്നില്ല.
ഇതിനിടെ വിന്‍സ്റ്റണ്‍ സ്മിത്ത് ജൂലിയ എന്ന യുവതിയുമായി പ്രണയത്തിലാകുന്നു. ജൂലിയ സ്മിത്തിനു സമാനമായ ചിന്താഗതിക്കാരിയും ഭരണകൂടത്തിനെതിരെ പ്രവർത്തിക്കുന്ന ബ്രദർഹുഡ് എന്ന സംഘടനയിലെ അംഗവുമാണ്. ജൂലിയ വഴി എതിര്‍ പാര്‍ട്ടിക്കാരനായ ഒബ്രിയാനെ സ്മിത്ത് പരിചയപ്പെടുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും ഏകാധിപത്യ പ്രവണതകളിലും ഒബ്രിയനും സമാന ചിന്താഗതിയാണെന്നു സ്മിത്ത് തെറ്റിധരിക്കുന്നു. ഭരണകൂടത്തോടുള്ള തന്റെ എതിർപ്പ് സ്മിത്ത് ഒബ്രിയനുമായി പങ്കുവയ്ക്കുന്നു. യഥാർഥത്തിൽ ഭരണകൂടത്തന്റെ ചാരനായിരുന്നു ഒബ്രിയൻ. സ്മിത്ത് തടവറയിലാകുന്നു.ഭീകരമായ പീഡനങ്ങള്‍ക്കൊടുവില്‍ പുറത്തുവരുമ്പോഴേക്കും വിന്‍സ്റ്റണ്‍ സ്മിത്ത് പാര്‍ട്ടിയുടെ വിശ്വസ്തനും ബിഗ് ബ്രദറിന്റെ ആരാധകനും ആയി മാറുന്നു.
ഈ നോവലിന് ഓർവൽ യൂറോപ്പിലെ അവസാനത്തെ മനുഷ്യൻ എന്നായിരുന്നു പേരിട്ടത്. എന്നാൽ പ്രസാധകനായ ഫ്രെഡെറിക് വാർബർഗിന് അതിഷ്ടമായില്ല. തുടർന്ന് 1980 എന്നും 1982 എന്നുമുള്ള പേരുകൾ പരിഗണിച്ചു. എന്നാൽ നോവലിന്റെ പ്രസിദ്ധീകരണം നീണ്ടുപോയി. ഒടുവിൽ 1985ൽ 1984 എന്ന പേരിൽ നോവൽ പുറത്തിറങ്ങി.
English Summary : Kathalokam Column - 1984 Novel by George Orwell