നീന്താൻ പഠിച്ചത് 42–ാം വയസ്സിൽ; അതുവരെ ആഴത്തെ ഭയമായിരുന്നു : കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
ഞാൻ നീന്താൻ പഠിച്ചത് 42–ാം വയസ്സിലാണ് ; അതുവരെ എനിക്ക് ആഴമുള്ള വെള്ളം കണ്ടാൽ പേടിയായിരുന്നു : കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഒരു സംഘം എംബിഎ വിദ്യാർഥികളുമായി സംവദിക്കവേ, ഒരാൾ വളരെ പ്രസക്തമായ ഒരു ചോദ്യം ചോദിച്ചു. ‘‘സർ അങ്ങയുടെ ബിസിനസ് ജീവിതത്തിൽ സ്വന്തം ആത്മവിശ്വാസം മെച്ചപ്പെടുത്താനായി എന്തൊക്കെയാണ്

ഒരു സംഘം എംബിഎ വിദ്യാർഥികളുമായി സംവദിക്കവേ, ഒരാൾ വളരെ പ്രസക്തമായ ഒരു ചോദ്യം ചോദിച്ചു. ‘‘സർ അങ്ങയുടെ ബിസിനസ് ജീവിതത്തിൽ സ്വന്തം ആത്മവിശ്വാസം മെച്ചപ്പെടുത്താനായി എന്തൊക്കെയാണ് അങ്ങു ചെയ്തത്?’’ സ്വൽപം വിശദമായി തന്നെ ഞാനതിനു മറുപടി നൽകി. എന്റെ ഓരോ ആശയത്തിനും ഉദാഹരണങ്ങളുടെ പിന്തുണയോടെ, കോളജ് നാളുകളിൽ, ഞാൻ പൊതുവേ സംസാരിക്കാൻ വിമുഖനായിരുന്നു. പഠിപ്പിലും ശരാശരിക്കാരൻ മാത്രം. എന്നാലൽ, ബിസിനസ് പുരോഗമിച്ചതോടെ, മാർക്കറ്റിങ് എക്സിക്യൂട്ടീവുകൾ, വിതരണക്കാർ തുടങ്ങിയ വിവിധ തരം സംഘങ്ങളെ അഭിമുഖീകരിച്ചു സംസാരിക്കാന്‍ ഞാൻ നിർബന്ധിതനായിത്തീർന്നു. പൊതുപ്രാസംഗികൻ എന്ന നിലയിൽ ഞാനത്ര മെച്ചമല്ല എന്നു തിരിച്ചറിഞ്ഞപ്പോൾ, എന്റെ കഴിവുകൾ നന്നാക്കിയെടുക്കാൻ പലതരം പരിശീലന പരിപാടികളിൽ ചേരാൻ ഞാൻ തീരുമാനിച്ചു.
വാസ്തവത്തിൽ ഞാൻ അത്തരം മൂന്നോ നാലോ കോഴ്സുകളിൽ പങ്കെടുത്തു. അവ സദസ്സിനോടു സംസാരിക്കാനുള്ള എന്റെ കഴിവു മെച്ചപ്പെടുത്തി. എന്റെ ആത്മവിശ്വാസവും വർധിക്കുന്നതായി ഞാൻ ശ്രദ്ധിച്ചു. പുസ്തകങ്ങളും വായിക്കാൻ തുടങ്ങി – സ്വയം പ്രചോദനത്തെക്കുറിച്ചുള്ളവയും, പ്രമുഖ വ്യക്തികളുടെ മാനേജ്മെന്റെ ചിന്തകളും മറ്റും. ബിസിനസ് വീണ്ടും പുരോഗമിച്ചപ്പോൾ. അക്കൗണ്ട് തുടങ്ങിയ സാമ്പത്തിക സ്റ്റേറ്റ്മെന്റുകളുടെ വിശദാംശങ്ങൾ മനസ്സിലാക്കാനുള്ള അറിവും എനിക്കുണ്ടായിരുന്നില്ല. ആ വിഷമം മറികടക്കാൻ, ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നടത്തിയ ആറു മാസത്തെ കോച്ചിങ് ക്ലാസിലും ഞാൻ ചേർന്നു. കുറെ വ്യക്തിത്വവികസന കോഴ്സുകളിലും ഞാൻ പങ്കെടുക്കുകയുണ്ടായി. ആകെക്കൂടി നോക്കിയാൽ ഈ പരിശ്രമങ്ങളെല്ലാം എന്റെ ആത്മവിശ്വാസം വർധിപ്പിക്കാൻ വളരെയേറെ സഹായിച്ചു.
എന്റെ അഭിപ്രായത്തിൽ, സ്വന്തം കഴിവുകൾ വര്‍ധിപ്പിക്കാനും ദൗർബല്യങ്ങളെ മറികടക്കാനും നമ്മള്‍ കാട്ടുന്ന സന്നദ്ധതയുടെ നേരനുപാതത്തിലാണു നമ്മുടെ ജീവിതം വികസിക്കുക. ഉയരങ്ങളെ ഭയക്കുന്ന ആക്രോഫോബിയ എന്ന മാനസികരോഗമുള്ള ഒരാളുണ്ടായിരുന്നു. ആ ഭയത്തെ അയാൾ മറികടന്നത് എങ്ങനെയാണ് എന്നറിയാമോ – നേരേ പോയി ഫ്ളയിങ് ക്ലബിൽ അംഗമായിച്ചേർന്നു! നല്ല ഉയരത്തിലുള്ള പരിശീലനത്തിൽ വിമാനം പറത്തി അയാൾ തന്റെ ഭയത്തെ കീഴടക്കി, ഞാൻ നീന്താൻ പഠിച്ചത് 42–ാം വയസ്സിലാണ്. അതുവരെ എനിക്ക് ആഴമുള്ള വെള്ളം കണ്ടാൽ പേടിയായിരുന്നു. എന്റെ കൂടെ നീന്താൻ പഠിച്ച മറ്റുള്ളവരെല്ലാം കൊച്ചു കുട്ടികളായിരുന്നു. മുതിർന്നയാൾ ഞാന്‍ മാത്രം. നീന്താനുള്ള കഴിവു പഠിച്ചെടുക്കാൻ ഞാൻ സമയം കുറെ എടുത്തുവെങ്കിലും, ഇപ്പോൾ എനിക്ക് ആഴത്തെ പേടിയില്ല എന്നോർക്കുമ്പോൾ സന്തോഷം തോന്നുന്നു.
വിജയം കൈവരിച്ചവരുടെ ജീവിതകഥ പഠിക്കുമ്പോൾ മനസ്സിലാകും, പ്രശ്നങ്ങളെ മറികടക്കാനുള്ള കഴിവാണ് അവരെ വിജയത്തിലെത്തിച്ച പ്രധാന ഘടകം എന്ന്. വിഷമഘട്ടങ്ങളിൽ അവർ അതിശയകരമായ ധൈര്യം കാട്ടും. പരാജയത്തെ നേരിടുമ്പോൾ, ഇങ്ങനെ പറയാനുള്ള ധൈര്യം നമുക്കു വേണം. ‘‘ഞാൻ ഇനിയും ശ്രമിക്കും!’’അപ്പോള്‍ ഒരു ചോദ്യം ബാക്കിയാണ്: ‘‘ധൈര്യം എങ്ങനെ നേടിയെടുക്കാം ?’’ എന്റെ ഉത്തരം ഇതാണ്: ‘‘ഉള്ളിലേക്കു നോക്കൂ. എന്നിട്ട് ഒളിഞ്ഞിരിക്കുന്ന സ്വന്തം സാധ്യതകൾ കണ്ടെത്തു.’’. ജ്ഞാനിയായ ഒരാൾ ഒരിക്കൽ പറഞ്ഞു: ‘‘എന്റെ ഉള്ളിൽ അനന്തമായ ശക്തിയുണ്ട്: മുന്നിലാവട്ടെ അനന്തമായ സാധ്യതകൾ, ചുറ്റിലുമാവട്ടെ അതിരില്ലാത്ത അവസരങ്ങൾ – ഞാനെന്തിനു പേടിക്കണം.’’
പ്രാക്ടിക്കൽ വിസ്ഡം – II (പ്രായോഗിക വിവേകം)
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
മനോരമ ബുക്സ്
വില: 120
പുസ്തകം ഓൺലൈനായി വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക
English Summary : Practical Wisdom - II by Kochouseph Chittilappilly - Manorama Books