എന്റമ്മോ! ഇങ്ങനെയും ആരാധനയോ?; ഉള്ളുതൊടും കുറിപ്പ് പങ്കുവച്ച് കെ.പി സുധീര
അക്ഷരങ്ങളിലൂടെ അറിഞ്ഞ്, എഴുതിയതൊക്കെയും മനസ്സിൽ പതിപ്പിച്ച് ആരാധനയോടെ, പ്രിയ എഴുത്തുകാരിയെ കാണാനായി അവൻ എത്തി. കാതങ്ങൾ താണ്ടി തന്നെ കാണാനെത്തിയ ആരാധകനെ കണ്ട് ഉള്ളു നിറഞ്ഞ് എഴുത്തുകാരി കെ.പി സുധീര ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവച്ചു. 2019 നോട് വിടചൊല്ലിയത് ഒരു എഴുത്തുകാരി എന്ന നിലയിൽ

അക്ഷരങ്ങളിലൂടെ അറിഞ്ഞ്, എഴുതിയതൊക്കെയും മനസ്സിൽ പതിപ്പിച്ച് ആരാധനയോടെ, പ്രിയ എഴുത്തുകാരിയെ കാണാനായി അവൻ എത്തി. കാതങ്ങൾ താണ്ടി തന്നെ കാണാനെത്തിയ ആരാധകനെ കണ്ട് ഉള്ളു നിറഞ്ഞ് എഴുത്തുകാരി കെ.പി സുധീര ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവച്ചു.
2019 നോട് വിടചൊല്ലിയത് ഒരു എഴുത്തുകാരി എന്ന നിലയിൽ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷത്തിലൂടെയാണെന്ന് പറഞ്ഞുകൊണ്ട് കെ.പി സുധീര ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിങ്ങനെ :-
‘‘കരുനാഗപ്പള്ളിയിൽ ഈ വർഷത്തെ ഒടുക്കത്തെ ദിനത്തിൽ ഒടുക്കത്തെ പ്രസംഗം കേൾക്കാൻ ഒരപൂർവ വ്യക്തി വന്നു. ആ ചെറുപ്പക്കാരൻ പത്ത് കിലോമീറ്റർ ബൈക്കോടിച്ച് എന്നെ കാണാൻ വന്നതാണ്. ചെറുപ്പകാലം മുതൽ 20 വർഷം അവന്റെ വായനയിൽ ഞാനുണ്ട്. എന്റെ 32 പുസ്തകങ്ങൾ വാങ്ങിച്ച് ഹൃദിസ്ഥമാക്കിയിട്ടുണ്ട്. ഈ ചേച്ചിയെ ഒരു നോക്ക് കാണാൻ അധ്യാപകനായ അനുജൻ ശാസ്താംകോട്ടയിൽ നിന്ന് ബൈക്ക് പറപ്പിച്ച് സ്നേഹിതനൊപ്പം വന്നതാണ്.
കയ്യിൽ എന്റെ ചില പുസ്തകങ്ങൾ. വായിച്ച് വായിച്ച് ചട്ട മുഷിഞ്ഞിരിക്കുന്നു .(ചില പുസ്തകങ്ങൾ 12 തവണയൊക്കെ വായിച്ചുവത്രെ! ) ഒപ്പിടീക്കാൻ കൊണ്ടു വന്നതാണ്. ഒപ്പിട്ടു കൊടുത്തു. കൂടെ നിന്ന് ഫോട്ടോ എടുത്തു.മതി - ഈ വർഷം സാർത്ഥകമായി. നിയാസ്, നിന്നെപ്പോലുള്ള വായനക്കാർക്ക് വേണ്ടിയാണ് ഞാൻ എഴുതുന്നത്. നിന്നെപ്പോലുള്ളവരുടെ ഹൃദയത്തിലാണ് ഞങ്ങളുടെ അംഗീകാരം .നന്നായി വരട്ടെ. സാഹിത്യകൃതികളെല്ലാം നന്നായി വായിക്കൂ പ്രിയങ്കരനായ അനുവാചക ! നന്ദി - നന്ദി- സ്നേഹം’’
തന്റെ ആരാധകനെക്കുറിച്ച് എഴുത്തുകാരി പറഞ്ഞതിങ്ങനെ :-
‘‘ഹാഫിസ് നിയാസ് റഷാദി എന്നാണ് മുഴുവൻ പേര്, കൊച്ചി സ്വദേശിയാണ്. ശാസ്താംകോട്ടയിൽ അധ്യാപകനായി ജോലി ചെയ്യുന്നു’’
പ്രിയ എഴുത്തുകാരെ കണ്ടുമുട്ടിയ അവിസ്മരണീയമായ നിമിഷങ്ങൾ നിങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുണ്ടെങ്കിൽ അത് മനോരമ ഓൺലൈനുമായി പങ്കുവയ്ക്കാം. സമാനമായ അനുഭവങ്ങൾ customersupport@mm.co.in ൽ അയയ്ക്കുക.
English Summary : K.P Sudheera, Facebook Post