1918ലെ ശരത്കാലത്ത്, യൂറോപ്പിലെ യുദ്ധം ഏതാണ്ട് അവസാനിച്ചപ്പോള്‍ ഭൂമിക്ക് മേല്‍ ഒരു മഹാമാരി താണ്ഡവമാരംഭിച്ചു. ജനങ്ങള്‍ അതിനെ സ്പാനിഷ് ഫ്‌ളു എന്നാണ് വിളിച്ചത്. യുദ്ധക്കെടുതികളേക്കാളും ഭീകരമായിരുന്നു അത്. യുഎസില്‍ മാത്രം അര ദശലക്ഷം പേരുടെ ജീവന്‍ ഒരു സീസണില്‍ തന്നെ സ്പാനിഷ് ഫ്‌ളു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1918ലെ ശരത്കാലത്ത്, യൂറോപ്പിലെ യുദ്ധം ഏതാണ്ട് അവസാനിച്ചപ്പോള്‍ ഭൂമിക്ക് മേല്‍ ഒരു മഹാമാരി താണ്ഡവമാരംഭിച്ചു. ജനങ്ങള്‍ അതിനെ സ്പാനിഷ് ഫ്‌ളു എന്നാണ് വിളിച്ചത്. യുദ്ധക്കെടുതികളേക്കാളും ഭീകരമായിരുന്നു അത്. യുഎസില്‍ മാത്രം അര ദശലക്ഷം പേരുടെ ജീവന്‍ ഒരു സീസണില്‍ തന്നെ സ്പാനിഷ് ഫ്‌ളു കവര്‍ന്നെടുത്തു.

ADVERTISEMENT

മനുഷ്യചരിത്രത്തിലെ ഏറ്റവും ഭീതിപ്പെടുത്തിയ മഹാമാരിയായിരുന്നു അത്. 1918 ജനുവരി മുതല്‍ 1920 ഡിസംബര്‍ വരെ നിലനിന്നു അത്, ലോകത്താകമാനം 500 ദശലക്ഷം പേര്‍ക്കാണ് രോഗ ബാധ പകര്‍ന്നത്. അന്നത്തെ ലോകജനസംഖ്യയുടെ മൂന്നിലൊന്ന് വരുമത്. മരിച്ചവരുടെ എണ്ണം 20 ദശലക്ഷത്തിനും 50 ദശലക്ഷത്തിനും ഇടയിലാണെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ 100 ദശലക്ഷം പേരെ സ്പാനിഷ് ഫ്‌ളു കൊന്നൊടുക്കിയെന്ന് മറ്റൊരു കൂട്ടര്‍ പറയുന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവും ഭയചകിതമായ രോഗപ്രതിഭാസമായിരുന്നു സ്പാനിഷ് ഫ്‌ളു.

ADVERTISEMENT

സ്പാനിഷ് ഫ്‌ളുവിനെ ആസ്പദമാക്കി നിരവധി പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. അതില്‍ ശ്രദ്ധേയമായതാണ് ഗിന കൊലാറ്റയുടെ 'ഫ്‌ളു; ദ സ്റ്റോറി ഓഫ് ദ ഗ്രേറ്റ് ഇന്‍ഫ്‌ളുവന്‍സ് പാന്‍ഡമിക് ഓഫ് 1918 ആന്‍ഡ് ദ സര്‍ച്ച് ഫോര്‍ ദ വൈറസ് ദാറ്റ് കോസ്ഡ് ഇറ്റ്' (Flu: The Story Of the Great Influenza Pandemic of 1918 and the Search for the Virus That Caused It) എന്ന പുസ്തകം.

ADVERTISEMENT

ഇന്ന് അങ്ങ് ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഒരു മഹാമാരിയായി മാറി ലക്ഷം പേരുടെ ജീവനെടുത്തുനില്‍ക്കുമ്പോള്‍ സ്പാനിഷ് ഫ്‌ളുവിനെകുറിച്ചുള്ള ഈ പുസ്തകം വീണ്ടും ശ്രദ്ധ പിടിച്ചുപറ്റുകയാണ്. സ്പാനിഷ് ഫ്‌ളുവിനെ കുറിച്ച് ആശങ്കാകുലരായ ശാസ്ത്രജ്ഞരുടെ വികാരങ്ങള്‍ കൃത്യമായി വരച്ചിടുന്നുണ്ട് പുസ്തകം.

ഇത്തരത്തിലുള്ള വൈറസുകള്‍ ആവര്‍ത്തിച്ച് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നതിനെ കുറിച്ച് കൊലറ്റ പുസ്തകത്തില്‍ പറയുന്നു. സ്പാനിഷ് ഫ്‌ളുവിന് മുമ്പുള്ള മഹാമാരികളുടെ ചരിത്രവും പരിശോധിക്കുന്നുണ്ട്. ഉദ്വേഗജനകമായ രീതിയിലാണ് ഗിന കൊലറ്റയുടെ  രചന. മഹമാരിയുടെ പിന്നിലുള്ള ശാസ്ത്രം കൃത്യമായി പറയാന്‍ ശ്രമിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് ടൈംസിലെ പ്രശസ്ത റിപ്പോര്‍ട്ടര്‍ കൂടിയായിരുന്നു ഗിന കൊലറ്റ.

English Summary : Why We Read Spanish Flu In Qurantine Time