നെഞ്ചുവിരിച്ചും ഉള്ളുലച്ചും പപ്പു
എല്ലാം നഷ്ടപ്പെട്ട് എല്ലാ ആർത്തികളുമൊടുങ്ങി മനസ്സുകൈവിട്ട് അലറിച്ചിരിക്കുന്ന ചന്ത്രക്കാരനിൽ വേദിയിരുളുമ്പോൾ വെള്ളിത്തിരയിൽ മഴ ചിതറത്തുടങ്ങുകയാണ്. അവിടെ നനഞ്ഞു കിടക്കുന്നൊരു റിക്ഷ. ദൂരെ നിന്ന് ഇപ്പോൾ ക്ഷീണിതനായ ആ റിക്ഷാക്കാരന്റെ ദുർബലമായ ചുമ.

എല്ലാം നഷ്ടപ്പെട്ട് എല്ലാ ആർത്തികളുമൊടുങ്ങി മനസ്സുകൈവിട്ട് അലറിച്ചിരിക്കുന്ന ചന്ത്രക്കാരനിൽ വേദിയിരുളുമ്പോൾ വെള്ളിത്തിരയിൽ മഴ ചിതറിത്തുടങ്ങുകയാണ്. അവിടെ നനഞ്ഞു കിടക്കുന്നൊരു റിക്ഷ. ദൂരെ നിന്ന് ഇപ്പോൾ ക്ഷീണിതനായ ആ റിക്ഷാക്കാരന്റെ ദുർബലമായ ചുമ.
കേശവദേവിന്റെ ‘ഓടയിൽ നിന്ന്’ എന്ന നോവലിലെ പപ്പുവാണ് കഥാപാത്രം. മലയാളം ഏറ്റവുമധികം വായിച്ചൊരു നോവലിന്റെ കരുത്തനായ നായകൻ. ഇപ്പോൾ കാണുന്ന പപ്പുവായിരുന്നില്ല പണ്ട്. അയാൾ തലയുയർത്തിയും നെഞ്ചുവിരിച്ചും റിക്ഷ വലിച്ചിരുന്നു. മലയാളകഥയുടെ വഴികളിൽ ആ റിക്ഷയുമായി അയാൾ തേരോട്ടം നടത്തിയിരുന്നു.
ആരുമില്ലാത്ത പപ്പു. ഒന്നുമില്ലാത്ത പപ്പു. അയാൾ എല്ലാം നൽകി വളർത്തിയൊരു കുഞ്ഞുണ്ട്. ലക്ഷ്മി. അവൾക്കമ്മയുണ്ട്. ആ അമ്മയോ മകളോ പപ്പുവിന് ആരുമല്ല. പക്ഷേ അയാൾക്കെല്ലാമാണ്. മഴയിലുപേ ക്ഷിക്കപ്പെട്ട് അനാഥമായി കിടക്കുന്ന പഴയ റിക്ഷയുടെ ചാരെ നിന്ന് കമ്പിളി പുതച്ച് പപ്പു പറയുന്നു:
‘‘ഓടയിൽ നിന്ന് ഞാനന്ന് വാരിയെടുത്തത് ഒരു ജീവിതമായിരുന്നു’’. ലക്ഷ്മിക്കും അവളുടെ അമ്മയ്ക്കും അങ്ങനെ ഒരു ജീവിതം കിട്ടി. പക്ഷേ പപ്പുവിന് ആ ജീവിതം കിട്ടിയില്ല.
ഒറ്റപ്പെട്ടുപോയ പപ്പു ചോദിക്കുന്നു, സ്‌കൂളിലെ വാർഷികത്തിന് ലക്ഷ്‌മിയുടെ പാട്ട് കേൾക്കാൻ പോകണ്ടേയെന്ന്. വെള്ളിത്തിരയിൽ പഴയ ഓടയിൽ നിന്ന് സിനിമയിലെ ലക്ഷ്‌മി പാടുകയാണ് അപ്പോൾ: ‘കാറ്റിൽ, ഇളം കാറ്റിൽ, ഒഴുകി വരും ഗാനം’.
അനാഥത്വവും രോഗവും വാർധക്യവും ചേർന്ന് പപ്പുവിനെ ദുർബലനാക്കിയിരിക്കുന്നു. പരിഭവങ്ങളില്ലാതെ ജീവിതത്തിൽ നിന്നും വേദിയിൽ നിന്നും ചുമച്ചുചുമച്ച് ഇറങ്ങിപ്പോവുകയാണ് പപ്പു. നിസംഗമായി തുടരുന്ന ആ ചുമയുടെ ശബ്ദം തെരുവിൽ ബാക്കിയാക്കി ദൃശ്യങ്ങൾ മങ്ങുന്നു. ഉള്ളുലച്ച് ആ ചുമ പ്രതിധ്വനിക്കുന്നു.
English Summary : Mohanlal As Rikshakkaran Pappu, Kadhyattam By Mohanlal, 10 Novel 10 Characters One And Only Actor