മുക്കം പുഴയുടെ ആഴങ്ങളിൽ സ്നേഹിച്ചൊട‌ുങ്ങിയ ഇക്കോരനെയും മാളുവിനെയും പിന്നെയാരും കാണുന്നില്ല. പുഴയൊഴുകി ചെന്ന കടലിലിന്റെ തീരമാണ് കാണുന്നത്. മുക്കം പുഴയൊഴുകിച്ചേർന്ന ഇടമല്ല. ഇങ്ങുതെക്ക് നീർക്കുന്നത്തെ കടപ്പുറമാണ്. വറുതിയുടെ കടപ്പുറം. അവിടെ മുക്കുവർക്ക് പലിശക്ക് പണം നൽകുന്ന മുതലാളിമാർ. കടംവാങ്ങി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുക്കം പുഴയുടെ ആഴങ്ങളിൽ  സ്നേഹിച്ചൊട‌ുങ്ങിയ ഇക്കോരനെയും മാളുവിനെയും പിന്നെയാരും കാണുന്നില്ല. പുഴയൊഴുകി ചെന്ന കടലിലിന്റെ തീരമാണ് കാണുന്നത്. മുക്കം പുഴയൊഴുകിച്ചേർന്ന ഇടമല്ല. ഇങ്ങുതെക്ക് നീർക്കുന്നത്തെ കടപ്പുറമാണ്. വറുതിയുടെ കടപ്പുറം. അവിടെ മുക്കുവർക്ക് പലിശക്ക് പണം നൽകുന്ന മുതലാളിമാർ. കടംവാങ്ങി മുടിയുന്ന മുക്കുവർ. സ്വന്തമായൊരു വള്ളവും വലയുമാണ് മുക്കുവന്റെ ഏറ്റവും വലിയ സ്വപ്നം. അതായിരുന്നു ചെമ്പൻകുഞ്ഞിന്റെയും സ്വപ്നം. 

ആ സ്വപ്നത്തിന് പണം മുടക്കിയത് പരീക്കുട്ടിയാണ്. കറുത്തമ്മയുടെ കൊച്ചുമുതലാളി. മകളുടെ കാമുകനോട് പണം വാങ്ങിയ ചെമ്പൻകുഞ്ഞു തന്നെ കാര്യം കഴിഞ്ഞപ്പോൾ ആ തീവ്രപ്രേമത്തെ തകർത്തെറിയുന്നു. മലയാളത്തിലേറ്റവും പരിചിതരായ പ്രണയികളുടെ സ്നേഹവും ദുരന്തവും മാത്രമല്ല, ചെമ്പൻകുഞ്ഞെന്ന ദുരന്തകഥാപാത്രത്തിന്റെ ദുരയുടെയും ദുർവിധിയുടെയും കൂടി കടലോരമാണ് തകഴിയുടെ ‘ചെമ്മീൻ’ എന്ന നോവലിൽ തെളിയുന്നത്. 

ADVERTISEMENT

കഥയാട്ടത്തിന്റെ തിരശ്ശീലയിൽ ആദ്യം തെളിയുന്നത് തീരമണലിന്റെ കൈതക്കൂട്ടത്തിനിടയിൽ പരീക്കുട്ടിയും കറുത്തമ്മയുമാണ്. തകഴിയുടെ ചെമ്മീനിലെ ദുരന്തപ്രണയികൾ. കറുത്തമ്മയും പരീക്കുട്ടിയുമായി മധുവും ഷീലയും. രാമുകാര്യാട്ടിന്റെ ചെമ്മീനിലെ ദൃശ്യങ്ങൾ. അവരിൽ നിന്ന് മാറുന്ന ദൃശ്യത്തിൽ തെളിയുന്നത് അടിച്ചുകയറുന്ന തിരമാലകൾ. അതിനു മേലെ തോണി തുഴഞ്ഞ് കരുത്തനായ പളനി. സത്യന്റെ പളനി. തിരമാലകളെ ഭേദിച്ച പളനിയുടെ തോണിയെ വലയിൽ കുടുങ്ങിയ വമ്പൻ കടൽച്ചുഴിയിലേക്ക് വലിച്ചുതാഴ്ത്തുന്നു. ആഴങ്ങളിലേക്ക് കറങ്ങിയിറങ്ങുമ്പോൾ  പളനിയുടെ കറുത്തമ്മോ എന്ന നിലവിളി മുറിയുന്നു.

പിന്നെ  കാണുന്നത് ചെമ്പൻകുഞ്ഞിനെയാണ്. വേദിയിൽ. അത് കൊട്ടാരക്കര ശ്രീധരൻനായർ അവതരിപ്പിച്ച വിഖ്യാതനായ ചെമ്പൻകുഞ്ഞല്ല. അതു മനസ്സിലുള്ളവർക്ക് മോഹൻലാലിലൂടെ മറ്റൊരു ചെമ്പൻ കുഞ്ഞിനെ രംഗത്തുകാണാം. 

ADVERTISEMENT

കറുത്തമ്മയുടെ ഉറപ്പിൽ പരീക്കുട്ടിയിൽ നിന്ന് കടം പറ്റിയ ചെമ്പൻകുഞ്ഞ്. വള്ളം നിറഞ്ഞു മീൻ കണ്ടപ്പോൾ ദുര പെരുത്ത് നെറികെട്ട ചെമ്പൻകുഞ്ഞ്. മനസ്സുകൾ പിടിയുന്നതു കാണാതെ മടിശ്ശീലയെക്കുറിച്ചു മാത്രം ചിന്തിച്ച ചെമ്പൻകുഞ്ഞ്. പണവും പ്രിയപ്പെട്ടവരും നഷ്ടപ്പെട്ട് കടലിനേക്കാൾ കലങ്ങിക്കലഹിക്കുന്ന മനസ്സുമായി അലയുന്ന ചെമ്പൻകുഞ്ഞ്. ഒടുവിൽ ബോധത്തിൽ നിലാവ് പരന്ന് ഭ്രാന്തനായി ഒടുങ്ങുന്ന ചെമ്പൻകുഞ്ഞ്. തിരയടങ്ങിയപോലെ ചിതയറിയൊതുങ്ങി ആ കഥാപാത്രം രംഗം വിടുന്നു. 

English Summary : Mohanlal as Ikkoran, Kadhayattam By Mohanlal, 10 Novel 10 Characters One And Only Actor