സ്വന്തം ചെയ്തിയിൽ ചിതറി മായൻ
ചരിത്രകാരനായ അഹമ്മദുണ്ണി ഉമ്മാച്ചുവിന്റെയും മായന്റെയും കഥ പറയുകയാണ്. ഉറൂബിന്റെ ഉമ്മാച്ചു. മായനെ ഇഷ്ടപ്പെട്ട ഉമ്മാച്ചുവിന് ബീരാനെ വിവാഹം കഴിക്കേണ്ടിവന്നു. നഷ്ടപ്പെട്ടതിന്റെ നൈരാശ്യം അവൾ ബീരാനുമേൽ തീർത്തു. അവൾക്ക് വഴങ്ങിയും മെരുങ്ങിയും ഒതുങ്ങിയുമായി പിന്നീട് ബീരാന്റെ ജീവിതം.ഉമ്മാച്ചുവിന്റെ വിവാഹം

ചരിത്രകാരനായ അഹമ്മദുണ്ണി ഉമ്മാച്ചുവിന്റെയും മായന്റെയും കഥ പറയുകയാണ്. ഉറൂബിന്റെ ഉമ്മാച്ചു. മായനെ ഇഷ്ടപ്പെട്ട ഉമ്മാച്ചുവിന് ബീരാനെ വിവാഹം കഴിക്കേണ്ടിവന്നു. നഷ്ടപ്പെട്ടതിന്റെ നൈരാശ്യം അവൾ ബീരാനുമേൽ തീർത്തു. അവൾക്ക് വഴങ്ങിയും മെരുങ്ങിയും ഒതുങ്ങിയുമായി പിന്നീട് ബീരാന്റെ ജീവിതം.ഉമ്മാച്ചുവിന്റെ വിവാഹം കഴിഞ്ഞപ്പോള മായൻ വയനാട്ടിലേക്ക് ഒളിച്ചോടി.
വർഷങ്ങൾ കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴും ഉമ്മാച്ചുവിനായി അയാളുടെ ഉള്ളിലുള്ള തീയണഞ്ഞില്ല. ആ മോഹം ഒന്നു കൊണ്ടുമാത്രം അയാളൊരാളെ കൊല്ലുകയാണ്– ബീരാനെ. പരാജിതനും ദുർബലനുമായൊരാളുടെ മോഹാവേശമാണത്. മനോബലം കൊണ്ടല്ല അതയാൾ ചെയ്തത്. അതുകൊണ്ടുതന്നെ അതിന്റെ സംഘർഷങ്ങളിൽ നിന്ന് അയാൾക്ക് ഒരിക്കലും വിടുതലുണ്ടായില്ല. ബീരാന്റെയും ഉമ്മാച്ചുവിന്റെയും മകനായ അബ്ദു മുതിർന്നപ്പോൾ അവന്റെ ചോദ്യത്തിനുമുന്നിൽ മായന് മുഖവും സ്വരവും നഷ്ടമായി. പിതാവിനെ കൊന്നവനോട് ക്ഷമിക്കാൻ അബ്ദുവിന് ആവുമായിരുന്നില്ല. അവന്റെ വെറുപ്പിന്റെ ഉമിത്തീയിൽ എരിയുകയാണ് മായൻ.
സ്വന്തം ചെയ്തികൾ അയാളുടെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു. തകർന്നുലഞ്ഞ് വീണ്ടും വയനാട്ടിലേക്ക് മടങ്ങുകയാണ് മാരൻ. അതുകൊണ്ടൊന്നും മനസ്സമാധാനം കിട്ടാതെ ഒടുവിൽ സ്വയം ജീവനൊടുക്കുകയും ചെയ്യുന്നു. സ്നേഹത്തിനും പകയ്ക്കും വേണ്ടി ജീവിച്ച മായന്റെ ദുരന്തവും ഉമ്മാച്ചുവിനു വേണ്ടിയുള്ള അയാളുടെ കലഹവും ആത്മസംഘർഷങ്ങളുമാണ് കഥയാട്ടത്തിന്റെ ഏഴാം ഭാഗത്തിൽ.
English Summary : Mohanlal as Mayan, Kadhayattam By Mohanlal, 10 Novel 10 Characters One And Only Actor