എന്നെപ്പോലെ ഭാഗ്യം ചെയ്തൊരു നടനുണ്ടോ?: കഥയാട്ടത്തിന്റെ മാജിക്കിനെക്കുറിച്ച് മോഹൻലാൽ
മോഹൻലാൽ എന്ന നടൻ ഏതു വേഷം അവസാനിക്കുമ്പോഴും അവസാനം ആ വേഷം അഴിച്ചുവച്ചു തിരിച്ചു മോഹൻലാലാകും. അതു വേദിക്കോ സ്ക്രീനിനോ പുറകിലാണ് സംഭവിക്കുന്നത്. ഇവിടെയാകട്ടെ അവസാനം ഞാൻ വേദിയിൽവച്ചാണു വേഷമഴിച്ചു മോഹൻലാലായി തിരിച്ചു വരുന്നത്. ലോകത്തെ ഒരു നടനും ഇത്തരമൊരു മുഹൂർത്തം ഉണ്ടായിക്കാണില്ല.

∙വേദിയിൽ അവതരിപ്പിച്ച് 17 വർഷത്തിനു ശേഷം പുതിയൊരു മാധ്യമത്തിലൂടെ കഥയാട്ടം ലക്ഷക്കണക്കിനാളുകൾ കാണുകയാണ്. ലാലിന് എന്തു തോന്നുന്നു?
വേദിയിൽ അവതരിപ്പിക്കുന്ന കഥയാട്ടമല്ല ഇപ്പോൾ കാണുന്നത്. എന്നേക്കാൾ 50 ഇരട്ടിയെങ്കിലും വലിപ്പമുള്ള സ്ക്രീനിനു മുന്നിൽനിന്നു ഞാൻ അഭിനയിക്കുന്ന കഥയാട്ടത്തിന്റെ വിഷ്വൽ മനോഹാരിത അനുഭവിച്ചവർക്കേ മനസ്സിലാകൂ. പക്ഷേ അതെത്രത്തോളം ശക്തമായിരുന്നു എന്നതിന്റെ തെളിവാണ് ഇതു കണ്ട പലരും അദ്ഭുതപ്പെടുന്നത്.
∙അതുവരെയില്ലാത്തൊരു കലാരൂപമായിരുന്നു കഥയാട്ടം. സ്ക്രീനിൽ ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ വരുമ്പോൾ കഥാപാത്രമായി എത്തുന്ന ലാൽ നിമിഷാർധംകൊണ്ടും വേഷം മാറി മാറി വരുന്നു. അതൊരു വല്ലാത്ത അനുഭവമായിരുന്നില്ലേ?
അതൊരു മാജിക്കായിരുന്നു. ഓരോ നിമിഷവും അദ്ഭുതം സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശബ്ദവും ദൃശ്യവും ഓടിക്കൊണ്ടേയിരിക്കും. പത്തോ മുപ്പതോ സെക്കന്റിനിടയിൽ വേഷം മാറി വരണം. മേക്കപ്പ്മാനും കോസ്റ്റ്യൂമറും അതിനിടയിൽ അതു ചെയ്തിരിക്കും. ചില വേഷത്തിനു താടി ഒട്ടിക്കണം, ചിലതിനു പൂർണമായും വേഷം മാറണം. തിരിച്ചുവരുമ്പോഴുള്ള ഡയലോഗ് കൃത്യമായി ഓർക്കണം. ആ ഡയലോഗ് സമയത്തു ഞാൻ വേദിയിലെത്തണം. ഓരോ സെക്കന്റിലും എവിടെയാണു വെളിച്ചമെന്നു നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ആ വെളിച്ചം അണയുമ്പോഴേക്കും അടുത്ത സ്ഥലം ഏതെന്ന് ഓർത്ത് പോകണം.
∙ ലാൽ പറയാറുണ്ട് ഇതു ഗുരുത്വമാണെന്ന്...
ഗുരുക്കന്മാരുടെ അനുഗ്രഹം കൊണ്ടാണ് ഒരു വേദിയിൽപ്പോലും ഇതു പാളിച്ചയില്ലാതെ പോയത്. ശബ്ദവും വെളിച്ചവുമെല്ലാം ഉപകരണങ്ങളിൽനിന്നു വരുന്നതാണ്. ഏതു നിമിഷവും ഒരു ഉപകരണം കേടാകാവുന്നതേയുള്ളു. കേടു വന്നാൽ അവിടെ കഥയാട്ടം അവസാനിച്ചു. തുടങ്ങിയാൽ അവസാനിക്കുന്നതുവരെ ആർക്കും ഇടപെടാനാകാത്ത ഷോയാണിത്. അവിടെ തുണയായതു ഗുരു കടാക്ഷം മാത്രമാണ്.
∙ ഇത് എങ്ങനെയാണു മനസ്സിൽ ചിട്ടപ്പെടുത്തിയത്.
100 വർഷത്തെ മലയാള സാഹിത്യത്തിലെ 10 കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ കടന്നുപോകുന്നതു 10 വലിയ കഥകളിലൂടെയാണ്. രാജീവ് കുമാർ എന്ന സംവിധായകന്റെ മിടുക്കാണത്. അത്തരമൊരു ആശയം ഉണ്ടാക്കിയ മനോരമ ടീമിന്റെ മിടുക്കാണ്. ഞാൻ ആലോചിച്ചതു എന്നെപ്പോലെ ഭാഗ്യം ചെയ്തൊരു നടനുണ്ടോ എന്നാണ്. മറ്റാർക്കാണു ഭാഷയുടെ സാഹിത്യത്തിലൂടെ ഇതുപോലെ അഭിനയിച്ചുകൊണ്ടു കടന്നു പോകാനായത്. പല കഥാപാത്രങ്ങളെയും സൃഷ്ടിച്ചവർക്കു മുന്നിലാണ് ഞാനിതു ചെയ്തത്. ഈ നോവലുകളെക്കുറിച്ചെല്ലാം അറിയുന്നവരുടെ മനസ്സിലൂടെ ഈ ചെറിയ സമയത്തിനുള്ളിൽ ആ നോവൽ മുഴുവൻ കടന്നുപോയിട്ടുണ്ടാകും. അതാണ് കഥയാട്ടത്തിന്റെ മാജിക് എന്നു പറയുന്നത്. ഓരോ രംഗവും മനസ്സിൽ ചിട്ടപ്പെടുത്തിക്കാണും. എന്നാലും നടനെന്ന നിലയിൽ അതാതു സമയത്തു മനസിലേക്കു വരുന്നതാണ് അഭിനയം. അത്തരം മനോഹരമായ അവസ്ഥയിലൂടെ ഞാൻ കടന്നുപോയി എന്നതാണു ഭാഗ്യം.
മോഹൻലാൽ എന്ന നടൻ ഏതു വേഷം അവസാനിക്കുമ്പോഴും അവസാനം ആ വേഷം അഴിച്ചുവച്ചു തിരിച്ചു മോഹൻലാലാകും. അതു വേദിക്കോ സ്ക്രീനിനോ പുറകിലാണ് സംഭവിക്കുന്നത്. ഇവിടെയാകട്ടെ അവസാനം ഞാൻ വേദിയിൽവച്ചാണു വേഷമഴിച്ചു മോഹൻലാലായി തിരിച്ചു വരുന്നത്. ലോകത്തെ ഒരു നടനും ഇത്തരമൊരു മുഹൂർത്തം ഉണ്ടായിക്കാണില്ല.
∙ തുടങ്ങിക്കഴിഞ്ഞാൽ പിന്നെ തിരുത്തലുകളില്ലാതെ പോകുന്നൊരു ഷോയായിരുന്നു കഥയാട്ടം. വേദിയിലേക്കു കടക്കുന്നതിനു തൊട്ടു മുൻപ് ലാലിന്റെ മനസിൽ എന്തായിരുന്നു.
നാടകം ചെയ്യുന്നവരായാലും ഫുട്ബോൾ കളിക്കുന്നവരായാലും തുടങ്ങുന്നതിനു തൊട്ടു മുൻപു മനസ്സു കൊണ്ടു വല്ലാതെ ഒരുങ്ങുമെന്നു തോന്നിയിട്ടില്ല. കാരണം, സംഭവിക്കേണ്ടതു മുന്നിലെത്തിക്കഴിഞ്ഞു. കളിച്ചേ മതിയാകൂ. ഈ നിമിഷത്തെ ഒരുക്കംകൊണ്ട് ഒന്നുമാകില്ല. കളി തുടങ്ങിയാൽ തിരുത്താനുമാകില്ല. അവിടെ മോഹൻലാലില്ല. ആ വേഷം മാത്രമേയുള്ളു.
∙ ഇതിലെ വെല്ലുവിളി എന്തായിരുന്നു?
എല്ലാം വെല്ലുവിളിയാണ്. 10 കഥാപാത്രത്തിനും 10 സ്വഭാവാണ്. 10 വേഷമാണ്. 10 ശരീര ഭാഷയാണ്. ഒന്നിൽനിന്നും ഒന്നിലേക്കു മാറുന്നത് പരമാവധി 30 സെക്കന്റുകൊണ്ടാണ്. വേഷം മാറിക്കഴിഞ്ഞാൽ മുന്നിലുള്ളത് പുതിയൊരു കഥയും പുതിയൊരു കഥാപാത്രവുമാണ്. വള്ളം ഊന്നുന്ന രംഗത്ത് ഒരു തവണ കൂടുൽ ഊന്നിയാൽ എല്ലാം തകർന്നു. വേദിയുടെ നീളവും വീതിയും എവിടെ നിൽക്കുന്നുവെന്നതും അവിടെനിന്നു വേഷം മാറുന്ന വശത്തേക്കു നീങ്ങാനുള്ള സമയവുമെല്ലാം ഇവിടെ വലിയ പ്രശ്നങ്ങളാണ്. അതെല്ലാം പിഴയ്ക്കാതെ നടന്നുവെന്നു മാത്രം.
∙കഥയാട്ടം വീണ്ടും സംഭവിക്കുമോ?
17 വർഷത്തിനു ശേഷം ഇതിന്റെ ഡിജിറ്റൽ രൂപം വരുമെന്ന് ആരെങ്കിലും കരുതിയോ. പല തവണ പറഞ്ഞിട്ടും ഇതു വൈകിപ്പോയത് ഈ സമയത്തിനു വേണ്ടിയാണ്. വീണ്ടും ഉണ്ടാകില്ലെന്നു പറയാനാകില്ല. അല്ലെങ്കിൽ ഇതുപോലെ വേറെയൊരു വേദി ഉണ്ടായേക്കാം.
English Summary : Actor Mohanlal Talks About Kadhayattam Experience