ആവേശമായിരുന്നു എനിക്ക് കഥയാട്ടം: ടി.കെ. രാജീവ് കുമാർ
പതിനേഴ് വർഷം മുമ്പ് അവതരിപ്പിക്കപ്പെട്ട ‘കഥയാട്ടം’ എന്നും അതേ ആകാംക്ഷയോടെ പ്രേക്ഷകർ ഏറ്റെടുത്തു എന്നതാണ് സംവിധായകനെന്ന നിലയിൽ തന്നെ ആവേശപ്പെടുത്തുന്നതെന്ന് ടി.കെ. രാജീവ് കുമാർ. അന്നത്തെ അവതരണരീതിയും ആശയാവിഷ്കാരവും സാങ്കേതിക മേഖലയിലെ അനുഭവ പരിഞ്ജാനവുമാണ് കഥയാട്ടത്തെ കാലാതീതമാക്കുന്നതെന്നും അദ്ദേഹം
പതിനേഴ് വർഷം മുമ്പ് അവതരിപ്പിക്കപ്പെട്ട ‘കഥയാട്ടം’ എന്നും അതേ ആകാംക്ഷയോടെ പ്രേക്ഷകർ ഏറ്റെടുത്തു എന്നതാണ് സംവിധായകനെന്ന നിലയിൽ തന്നെ ആവേശപ്പെടുത്തുന്നതെന്ന് ടി.കെ. രാജീവ് കുമാർ. അന്നത്തെ അവതരണരീതിയും ആശയാവിഷ്കാരവും സാങ്കേതിക മേഖലയിലെ അനുഭവ പരിഞ്ജാനവുമാണ് കഥയാട്ടത്തെ കാലാതീതമാക്കുന്നതെന്നും അദ്ദേഹം
പതിനേഴ് വർഷം മുമ്പ് അവതരിപ്പിക്കപ്പെട്ട ‘കഥയാട്ടം’ എന്നും അതേ ആകാംക്ഷയോടെ പ്രേക്ഷകർ ഏറ്റെടുത്തു എന്നതാണ് സംവിധായകനെന്ന നിലയിൽ തന്നെ ആവേശപ്പെടുത്തുന്നതെന്ന് ടി.കെ. രാജീവ് കുമാർ. അന്നത്തെ അവതരണരീതിയും ആശയാവിഷ്കാരവും സാങ്കേതിക മേഖലയിലെ അനുഭവ പരിഞ്ജാനവുമാണ് കഥയാട്ടത്തെ കാലാതീതമാക്കുന്നതെന്നും അദ്ദേഹം
പതിനേഴ് വർഷം മുമ്പ് അവതരിപ്പിക്കപ്പെട്ട ‘കഥയാട്ടം’ എന്നും അതേ ആകാംക്ഷയോടെ പ്രേക്ഷകർ ഏറ്റെടുത്തു എന്നതാണ് സംവിധായകനെന്ന നിലയിൽ തന്നെ ആവേശപ്പെടുത്തുന്നതെന്ന് ടി.കെ. രാജീവ് കുമാർ. അന്നത്തെ അവതരണരീതിയും ആശയാവിഷ്കാരവും സാങ്കേതിക മേഖലയിലെ അനുഭവ പരിഞ്ജാനവുമാണ് കഥയാട്ടത്തെ കാലാതീതമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലയാള നോവൽ സാഹിത്യത്തിലെ 10 കഥാപാത്രങ്ങളെ രംഗത്തു നേരിട്ടും വെള്ളിത്തിരയിലുമായി മോഹൻലാൽ അവതരിപ്പിച്ച കലാസംരംഭമാണ് കഥയാട്ടം. ഭാഷയുടെ വീണ്ടെടുപ്പിനായി മലയാള മനോരമ നടത്തിയ എന്റെ മലയാളം എന്ന പദ്ധതിയുടെ ഭാഗമായിരുന്നു ആ അവതരണം. മലയാള മനോരമ തന്നെ ആശയാവിഷ്കാരവും ഏകോപനവും നിർവഹിച്ച് ടി.കെ. രാജീവ്കുമാർ സംവിധാനം ചെയ്ത കഥയാട്ടം അതേ വർഷം തന്നെ കേരളത്തിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും ദുബായിലും അവതരിപ്പിക്കപ്പെട്ടു. ഒരു കഥാപാത്രത്തിൽ നിന്നു മറ്റൊന്നിലേക്ക് രൂപത്തിലും ഭാവത്തിലും മാറാൻ സെക്കൻഡുകൾ മാത്രം ഇടവേളയുള്ള പരിപാടിയുടെ സാങ്കേതികതയെക്കുറിച്ച് ഓർക്കുമ്പോൾ ഇന്നും ഭയം തോന്നുന്നുണ്ടെന്ന് രാജീവ് കുമാർ പറയുന്നു.
കഥയാട്ടത്തിന്റെ ജനപ്രീതി എന്നെ ആവേശപ്പെടുത്തുന്നു
‘കഥയാട്ടത്തിനു വേണ്ടി അന്ന് തിരഞ്ഞെടുത്ത വഴികളെക്കുറിച്ച് ഇപ്പോൾ ആലോചിക്കുമ്പോൾ ഭയം തോന്നുന്നു. രണ്ട് ടേപ്പുകളിലാണ് ഇത് പ്ലേ ബ്ലാക്ക് ചെയ്തിരുന്നത്. ഒരേ സമയം രണ്ട് ടേപ്പുകളും രണ്ട് പ്രൊജക്ടറും ഉപയോഗിച്ചാണ് ഷൂട്ട് ചെയ്തിരുന്നത്. ഇത്രയും െവല്ലുവിളികളുടെ ഇടയിൽ മോഹൻലാൽ എന്ന നടന്‍ അരങ്ങിൽ കയറി നിൽക്കുമ്പോൾ എപ്പോൾ വേണമെങ്കിലും സാങ്കേതിക തകരാർ സംഭവിച്ചേക്കാം. പക്ഷേ ഈ പരിപാടിയിലുള്ള ആവേശത്തിലും ആത്മവിശ്വാസത്തിലും അന്ന് അതിനെക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ല എന്നതാണ് സത്യം.’
‘സ്റ്റേജും ബാക്ക്ഗ്രൗണ്ട് പ്രൊജക്‌ഷനും ഉപയോഗിച്ച് ഇങ്ങനെയൊരു പ്രൊഡക്‌ഷൻ പിന്നീട് ഇതുവരെ ഉണ്ടായിട്ടില്ല. ഇന്ന് സാങ്കേതിക വിദ്യകളിൽ ഒരുപാട് മാറ്റം വന്നു. ഞൊടിയിടയിൽ കാര്യങ്ങൾ മാറും. കഥയാട്ടം ഓൺലൈൻ റിലീസ് വന്നപ്പോൾ അന്ന് ആളുകൾ കണ്ട അതേ ആകാംക്ഷ ഇത് കാണുമ്പോൾ ഇന്നും വന്നു. അത് ആ സാങ്കേതിക വിദ്യയുടെയുടെയും ഒത്തൊരുമയുടെയും വിജയമാണ്.’
‘17 വർഷം മുമ്പുളള ഉൽപന്നമാണ് സ്മാർട് ഫോണുകളിലൂടെയും ടാബുകളിലൂടെയും ലക്ഷക്കണക്കിന് ആളുകൾ കണ്ടത്. അന്നത്തെ നമ്മുടെ ആശയവും അവതരണവും തെറ്റിയില്ല എന്നതാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്. ഒരു സംവിധായകൻ എന്ന നിലയിൽ എന്നെ ഇത് ആവേശപ്പെടുത്തുന്നു.’
‘ഇന്നത്തെ തലമുറ ഇതിൽ ഏതൊക്കെ കഥാപാത്രങ്ങൾ വായിച്ചിട്ടുണ്ട് എന്ന് അറിയില്ല. മോഹൻലാലിന്റെ പ്രകടനവും കഥയാട്ടത്തിന്റെ അവതരണ ശൈലിയുമാണ് പ്രധാനകാരണം. 1957 ല്‍ ഇറങ്ങിയ ക്ലാസിക് സിനിമ എടുത്തു നോക്കൂ. അത് കാലാതീതമാണ്. അതിലെ അവതരണ ശൈലിയും പ്രമേയത്തിലെ അർഥപൂർണതയുമാണ് ക്ലാസിക് എന്ന വിശേഷണത്തെ നിർവചിക്കുന്നത്.’
തയാറെടുപ്പുകൾ
നൂറ് വർഷം, പത്തു നോവൽ, പത്ത് കഥാപാത്രങ്ങൾ. ഭാഷയുടെ വീണ്ടെടുപ്പിനായി മലയാള മനോരമ നടത്തിയ ‘എന്റെ മലയാളം’ എന്ന പദ്ധതിയുടെ ഭാഗമായിരുന്നു ആ അവതരണം. ഇത് അവതരിപ്പിക്കാൻ മോഹൻലാൽ എന്ന നടനെ ആണ് അന്നും ഇന്നും മനസിൽ ഓർമ വരിക. പരിപാടിയുടെ അവതരണ രീതി എങ്ങനെ വ്യത്യസ്തമാക്കാം എന്നതായിരുന്നു അടുത്ത ചിന്ത. ആ നോവലുകൾ വീണ്ടും വായിച്ചു. കഥാപാത്രങ്ങളെ കൂടുതൽ പരിചിതമാക്കി.
സിനിമയും സ്റ്റേജ് പരിപാടികളും ചെയ്തിട്ടുണ്ടെങ്കിലും ഇത്തരിലൊന്ന് ഇതാദ്യമായിരുന്നു. മോഹൻലാലിനൊത്ത് മാജിക് ലാംപ് എന്ന മാജിക് ഷോയും കഥയാട്ടത്തിനു മുമ്പ് െചയ്തിരുന്നു. മാത്രമല്ല മികച്ചൊരു ടീമും എനിക്കൊപ്പം ഉണ്ടായിരുന്നു. ക്യാമറാമാൻ മധു നീലകണ്ഠൻ, പി. ബാലചന്ദ്രൻ, ശരത്, റാന്‍സി, ആര്‍ട്ടിസ്റ്റ് നമ്പൂതിരി തുടങ്ങിയ പ്രതിഭകളാണ് എനിക്കൊപ്പം അണിചേർന്നത്. ഒപ്പം മനോരമ സംഘവും.
സൂരി നമ്പൂതിരിപ്പാടിനെ അവതരിപ്പിക്കുമ്പോൾ ഇന്ദുലേഖയുടെ കൈ മാത്രം മതി, മുഖം വേണ്ട എന്ന തീരുമാനം എന്തുകൊണ്ട് എടുത്തു എന്ന് ചോദിച്ചാൽ എങ്ങനെയെന്ന് ഇപ്പോഴും പറയാൻ കഴിയില്ല. അതുപോലെ ഖസാഖിനെ സിനിമയായി തന്നെ അവതരിപ്പിക്കാം എന്നതും അപ്പോഴത്തെ തീരുമാനമാണ്. ഇതിനകത്തെ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്ന രീതികൾ, ആ സമയത്തെ ചിന്തകളിൽ നിന്നുണ്ടായതാണ്.
പുതുതായി എന്തോ ഉണ്ടാകാൻ പോകുന്നു എന്ന തോന്നൽ ഞങ്ങൾക്കെല്ലാം ഉണ്ടായിരുന്നു. 10000 ലൂമിനൻസ് ഉള്ള പ്രൊജക്ടർ അന്ന് ബംഗലൂരുവിൽ മാത്രമാണ് ഉണ്ടായിരുന്നത്. അത് കേരളത്തിലേയ്ക്ക് ആദ്യമായി കൊണ്ടുവന്നത് കഥയാട്ടത്തിനു വേണ്ടിയാണ്. സാങ്കേതിക കാര്യങ്ങളിൽ ഉള്ള അറിവ് എനിക്ക് കൂടുതൽ ആത്മവിശ്വാസമേകി.
നമ്മുടെ മനസിൽ രൂപപ്പെടുന്ന പല കഥകളും ആശയങ്ങളും നടക്കാതെ പോകുന്നത് അതിൽ പണം മുടക്കുന്നവരുടെ ആത്മവിശ്വാസക്കുറവുമൂലമാണ്. മനോരമ സംഘത്തിന്റെ പിന്തുണയും ഊർജവും എനിക്കു കരുത്തായി.
സംവിധായകൻ ചാടാൻ പറഞ്ഞാൽ ചാടുന്ന ലാൽ
മോഹൻലാൽ എന്ന നടൻ എന്ത് ആത്മവിശ്വാസത്തിലാണ് ആ സ്റ്റേജിൽ കയറിയതെന്ന് ഇപ്പോഴും ഞാൻ ഓർക്കാറുണ്ട്. കാരണം അന്നത്തെ പരിമിതമായ സാങ്കേതിക വിദ്യകളിൽ പിഴവുകൾ ഉണ്ടാകാൻ ചാൻസ് കൂടുതലതാണ്. ഇതിനെക്കുറിച്ച് ഞാൻ മോഹൻലാലിനോട് ചോദിച്ചിട്ടുമുണ്ട്. സംവിധായകനിലെ വിശ്വാസത്തിലാണ് താൻ ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് ഇടയ്ക്കു വച്ചു നിന്നുപോയിരുന്നെങ്കിലോ എന്ന് ചോദിച്ചപ്പോള്‍, നിന്നുപോയാൽ ആളുകളുടെ കൂവൽ വാങ്ങേണ്ടി വരും എന്നും ലാൽ പറഞ്ഞിരുന്നു.
കഥയാട്ടത്തിന്റെ ഓരോ ഭാഗങ്ങള്‍ എടുക്കുമ്പോഴും കൊച്ചുകുട്ടിയെപ്പോലെ ചോദ്യങ്ങൾ ചോദിക്കും. അദ്ദേഹം ഒരു നല്ലയൊരു കേൾവിക്കാരനാണ്. അങ്ങനെയുള്ള ആളുകൾക്ക് പുതിയ പുതിയ മേഖലകളിലേയ്ക്ക് വീഴാൻ പറ്റും.
എല്ലാം ആഘോഷിക്കുന്ന ഒരാളാണ് മോഹന്‍ലാൽ. ഇതൊരു റിസ്ക് ആണെങ്കിൽ അതും ആഘോഷിക്കും. അങ്ങനെയൊരാള്‍ ഉളളതുകൊണ്ടാണല്ലോ നമ്മൾ ഇത് ചെയ്യുന്നത്. സംവിധായകൻ ചാടാൻ പറഞ്ഞാൽ ചാടും. ചാടിയാൽ കുഴപ്പമൊന്നും ഉണ്ടാകില്ലല്ലോ എന്നു ചോദിക്കും.
കഥയാട്ടത്തിന്റെ കാര്യം തന്നെ ഒന്ന് ആലോചിച്ചു നോക്കൂ, ഓരോ ഭാഗങ്ങള്‍ കഴിയുമ്പോഴും ഓരോ തവണയും കോസ്റ്റ്യൂം മാറണം. കഥാപാത്രത്തിന്റെ ഡയലോഗ് കാണാതെ അറിഞ്ഞിരിക്കണം. ഇതൊക്കെ എങ്ങനെ എന്ന് ആലോചിച്ചാൽ ലാൽ മാജിക് എന്നു പറയാനാണ് എനിക്ക് ഇഷ്ടം. എന്തു ചെയ്യുമ്പോഴും വളരെ സന്തോഷത്തോടും പോസിറ്റിവ് ആയും ചെയ്യുന്ന വ്യക്തിയാണ് മോഹൻലാൽ.
English Summary : Tk Rajeev kuamr on Kadhayattam