മലയാളത്തിന് നന്ദി പറഞ്ഞ് പൗലോ കൊയ്‍ലോയുടെ ട്വീറ്റ്; വാക്കുകളല്ല, ചിത്രങ്ങളാണ് ഇവിടെ കഥപറയുന്നത്...
മലയാളത്തോടുള്ള ഇഷ്ടവും സ്നേഹവും അറിയിച്ച്, നന്ദിയും കടപ്പാടും രേഖപ്പെടുത്തി പ്രശസ്ത ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‍ലോ. വാക്കുകള്‍ക്കു പകരം ഒരു ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ കടപ്പാട് രേഖപ്പെടുത്തുന്നത്. കൊയ്‍ലോയുടെ പുസ്തകങ്ങളുടെ മലയാള പരിഭാഷകളുടെ ചിത്രം പങ്കുവച്ചുകൊണ്ട്.

ഇന്ത്യയില്‍ തന്നെ പല ഭാഷകളിലും കൊയ്‍ലോ വിവര്‍ത്തന ത്തിലൂടെ എത്തുന്നു ണ്ടെങ്കിലും ഒരുപക്ഷേ ബ്രസീലിനു പുറത്ത് അദ്ദേഹം ഏറ്റവുമധികം അറിയപ്പെടുന്നത് കേരളത്തിലായിരി ക്കും. ഏറ്റവമധികം ആരാധകര്‍ മലയാളത്തിലും. ആ സന്തോഷം തന്റെ പരിഭാഷകളുടെ ചിത്രത്തിലൂടെ അദ്ദേഹം രേഖപ്പെടുത്തുമ്പോള്‍ അഭിമാനത്തിന്റെ നിറവിലാണ് മലയാളവും. അതിര്‍ത്തികളുടെയും ഭാഷയുടെയും വേലിക്കെട്ട് തകര്‍ത്ത് അക്ഷരങ്ങളെ പിന്തുടരുന്ന, എഴുത്തിനെ സ്നേഹിക്കുന്നു മലയാളത്തിന്റെ സാഹിത്യ മനസ്സ്.
മലയാളത്തിലെ ഏറ്റവും പ്രശസ്തനായ സാഹിത്യകാരനെക്കുറിച്ച് ഒരു സംശയവുമില്ലാതെ ഒരിക്കല്‍ എന്‍.എസ്. മാധവന്‍ എഴുതിയിരുന്നു. തന്റെ സ്വതസിദ്ധമായ നര്‍മഭാവനയില്‍. അതു ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് തന്നെ. മാജിക്കല്‍ റിയലിസത്തെ മലയാളികളുടെ ഹരമാക്കിയ ഏകാന്തതയുടെ നൂറു വര്‍ഷങ്ങളുടെ രചയിതാവ്. മാര്‍ക്കേസ് ഒരു തരംഗമായി മലയാളത്തില്‍ ആഞ്ഞടിച്ച കാലത്തായിരുന്നു എൻ.എസ്. മാധവന്റെ കമന്റ്. അതു വെറും ഭാവനയല്ല; യാഥാര്‍ഥ്യമാണു താനും.
ഗൗരവത്തോടെ സാഹിത്യത്തെ സമീപിക്കുന്നവരുടെ പ്രിയ എഴുത്തുകാരനായി മാര്‍ക്കേസ് ഇന്നും തുടരുകയാണെങ്കിലും എല്ലാ വിഭാഗം മലയാളികളും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന എഴുത്തുകാരന്‍ അദ്ദേഹമല്ല. അത് ആല്‍ക്കെമിസ്റ്റിന്റെ രചയിതാവ് പൗലോ കൊയ്‍ലോ തന്നെ. മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവുമധികം വിറ്റഴിയുന്നതും കൊയ്‍ലോയുടെ പുസ്തകങ്ങള്‍ തന്നെ.
രമാ മേനോന്റെ പരിഭാഷയില്‍ ആല്‍ക്കെമിസ്റ്റ് ആയിരുന്നു തുടക്കം. പിന്നീട് കൊയ്‍ലോയുടെ ഓരോ പുസ്തകത്തിനും വേണ്ടി കാത്തിരിപ്പായി മലയാളികളും. പുസ്തകം പ്രസിദ്ധീകരിച്ച് വര്‍ഷങ്ങള്‍ക്കുശേഷം മലയാളം പതിപ്പ് ഇറങ്ങുന്ന പതിവ് മാറി ഇംഗ്ലിഷിനൊപ്പം മലയാളവും എത്തി. കാത്തിരിപ്പ് ഒരു ദിവസത്തേ ക്കു പോലും നീട്ടാനാവാത്ത മലയാളികളെ തൃപ്തിപ്പെടുത്താന്‍. കൊയ്‍ലോയുടെ എല്ലാ പുസ്തകവും വായിച്ചിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയുന്ന മലയാളികളുമുണ്ട്. ഇതാ ഇപ്പോള്‍ മലയാളം അദ്ദേഹത്തിന്റെ മനസ്സിലും ഇടം പിടിച്ചിരിക്കുന്നു. സമാന ഹൃദയരുടെ സമാഗമം പോലെ.
English Summary : Paulo Coelho Tweetes Images Of His Malayalam Transilation Books