വിദ്യാലയദിനങ്ങൾ മുതലാണ് എൻ.കെ. ദേശത്തിന്റെ രാമായണ സ്‌മരണകൾ തുടങ്ങുന്നത്. പാടത്തും പറമ്പിലും പണിയെടുത്തിരുന്ന അച്ഛനു പുരാണ പാരായണത്തിനു വേണ്ടത്ര സമയമുണ്ടായിരുന്നു. വീട്ടുകോലായിലായിരുന്നു രാമായണ പാരായണം. പ്രത്യേക താളത്തിൽ നീട്ടിയും കുറുക്കിയും ഇടയ്ക്കിടെ തപ്പിത്തടഞ്ഞും ആ സരയൂപ്രവാഹം സ്വച്ഛന്ദം ഒഴുകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദ്യാലയദിനങ്ങൾ മുതലാണ് എൻ.കെ. ദേശത്തിന്റെ രാമായണ സ്‌മരണകൾ തുടങ്ങുന്നത്. പാടത്തും പറമ്പിലും പണിയെടുത്തിരുന്ന അച്ഛനു പുരാണ പാരായണത്തിനു വേണ്ടത്ര സമയമുണ്ടായിരുന്നു. വീട്ടുകോലായിലായിരുന്നു രാമായണ പാരായണം. പ്രത്യേക താളത്തിൽ നീട്ടിയും കുറുക്കിയും ഇടയ്ക്കിടെ തപ്പിത്തടഞ്ഞും ആ സരയൂപ്രവാഹം സ്വച്ഛന്ദം ഒഴുകി. കാറ്റിൽ പാളുന്ന റാന്തൽ തിരിനാളം.  മാക്കാച്ചികളും ചീവീടുകളും ഉതിർക്കുന്ന വായ്ത്താരി. മഴയുടെ പാഞ്ചാരിമേളം. കേൾവിക്കാരായി തണുപ്പിൽ ചൂഴുന്ന കുറെ ആളുകൾ–നല്ല ഓർമയുണ്ട് അദ്ദേഹത്തിന് ആ രംഗം ഇപ്പോഴും. 

ADVERTISEMENT

രാമായണകഥാഗതിയിൽ നിർണായക പങ്കുള്ള സന്ദർഭമായി അദ്ദേഹം കരുതുന്നതു കൈകേയിക്കു  മന്ഥര ഹിതോപദേശം നൽകുന്നതാണ്.പ്രിയ സ്വാമിനിയായ കൈകേയിയുടെയും ഭരതന്റെയും ഉൽക്കർഷമായിരുന്നു അവളുടെ ജന്മസാഫല്യം. ‘‘ദുർഭഗേ, മൂഢേ, മഹാഗർവ്വിതേ!’’എന്നൊക്കെ കൈകേയിയെ ശാസിക്കാനും ശകാരിക്കാനും മടക്കുന്നില്ല മന്ഥരയുടെ സ്നേഹാധികാരം.  വനവാസം, സീതാപഹരണം, സമുദ്രതരണം, ലങ്കാദഹനം, യുദ്ധം മുതലായ പടവുകൾ കടന്നു കഥാഗതി രാമാവതാരലക്ഷ്യമായ രാവണവധത്തിലെത്തിക്കുന്നതു വാസ്തവത്തിൽ മന്ഥരയാണ്. 

ADVERTISEMENT

സാഹിത്യത്തിൽ മുന്നേ നടന്നവരുടെയും ഒപ്പം നടന്നവരുടെയുമെല്ലാം രചനകളിൽ രാമായണം ഓരോ തരത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എഴുത്തച്ഛന്റെ ഔചിത്യദീക്ഷ, പദസ്ഥൈര്യം, ഭാഷാശുദ്ധി, ധാർമികരോഷം, സദാചാരാഭിമുഖ്യം തുടങ്ങിയവയൊക്കെ ഏറെ പഥ്യമാണു ദേശത്തിന്. സ്വന്തം വ്യക്തിത്വത്തിലെ അംശാവതാരങ്ങളിലൊന്നായി ആ മഹാഗുരുവിനെ കാണുന്നു അദ്ദേഹം.

ADVERTISEMENT

English Summary: Writer N. K. Desam's memoir about Ramayana month

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT