സ്വന്തം പേരിൽ നോവൽ പ്രസിദ്ധീകരിക്കാൻ ഒരു ജീവിതത്തിൽ കൂടുതൽ കാത്തിരിക്കേണ്ടി വന്ന എഴുത്തുകാരി. വെറുമൊരു നോവൽ അല്ല, വിക്ടോറിയൻ സാഹിത്യത്തെ ത്രസിപ്പിച്ച വിശ്വപ്രസിദ്ധ നോവൽ. നോവൽ അംഗീകരിക്കപ്പെട്ടെങ്കിലും സ്ത്രീയെന്ന കാരണത്തിൽ സ്വന്തം പേര് ഒളിപ്പിക്കേണ്ടിവന്നു നോവലിസ്റ്റിന്. ഒളിവുകാലത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വന്തം പേരിൽ നോവൽ പ്രസിദ്ധീകരിക്കാൻ ഒരു ജീവിതത്തിൽ കൂടുതൽ കാത്തിരിക്കേണ്ടി വന്ന എഴുത്തുകാരി. വെറുമൊരു നോവൽ അല്ല, വിക്ടോറിയൻ സാഹിത്യത്തെ ത്രസിപ്പിച്ച വിശ്വപ്രസിദ്ധ നോവൽ. നോവൽ അംഗീകരിക്കപ്പെട്ടെങ്കിലും സ്ത്രീയെന്ന കാരണത്തിൽ സ്വന്തം പേര് ഒളിപ്പിക്കേണ്ടിവന്നു നോവലിസ്റ്റിന്. ഒളിവുകാലത്തിനു വിരാമമാകുകയാണ്; നാളിതുവരെ ജോർജ് എലിയട്ടിന്റെ പേരിലറിയപ്പെട്ട ‘മിഡിൽ മാർച്ച്‌’ ഇനി മുതൽ മേരി ആൻ ഇവാൻസിന്റേതായി ലോകമറിയും. ചരിത്രം തിരുത്തപ്പെടുമ്പോൾ മിഡിൽമാർച്ചിനൊപ്പം പുനർജന്മം നേടുന്നവരിൽ 24 സ്ത്രീ എഴുത്തുകാർ കൂടിയുണ്ട്. ഇതാദ്യമായി അവർ സ്വന്തം പേരിൽ അറിയപ്പെടാൻ പോകുന്നു.

ADVERTISEMENT

ലോകത്തിലെ തന്നെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരങ്ങളിലൊന്നായ വിമൻസ് പ്രൈസ് ഫോർ ഫിക്ഷൻ സംഘാടകരാണ് വിപ്ലവകരമായ ആശയത്തിനു പിന്നിൽ. പുരസ്കാരത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികവുമായി ബന്ധപ്പെട്ടാണ് തീരുമാനം. പുരുഷനാമങ്ങളുടെ പുകമറയ്ക്കുള്ളിൽ മറഞ്ഞു പോയ പെണ്ണെഴുത്തുകൾക്കു പുതുജന്മം നൽകുന്നത് ‘റീക്ലെയിം ഹെർ നെയിം’ എന്ന പേരിൽ ആരംഭിച്ച ക്യാമ്പയിൻ.

സ്വന്തം പേരുകളിൽ സ്ത്രീകള്‍ക്ക് പുസ്തകപ്രസിദ്ധീകരണം അസാധ്യമായിരുന്ന സാമൂഹിക സാഹചര്യമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്. വായനക്കാരിലേക്ക് എത്താനും ഗൗരവത്തോടെ വായിക്കപ്പെടാനും സ്ത്രീ എഴുത്തുകാരുടെ മുന്നിലുണ്ടായിരുന്ന ഏക വഴി ആൾമാറാട്ടം. ഇവാൻസിനെപ്പോലെ ആൺപേരുകളിൽ അറിയപ്പെട്ട പെണ്ണെഴുത്തുകാർ ധാരാളം. ഷാർലറ്റ്, എമിലി, ആൻ ബ്രോൺടെ സഹോദരിമാർ തെരഞ്ഞെടുത്തത് കറർ, എലിസ്, ആക്ടൺ ബെൽ എന്നീ പേരുകൾ. അവരുടെ പിന്തുടർച്ചക്കാരാണ് പുതിയ സംരംഭത്തിലൂടെ അവഗണനാഭയമില്ലാതെ ഉയർത്തെഴുന്നേൽക്കുന്നത്.

ADVERTISEMENT

വിദഗ്ധസമിതിയുടെ സഹായത്തോടെയാണ് രചനകൾ തെരഞ്ഞെടുത്തത്. മൂവായിരത്തിലധികം പരിഗണനകളിൽ നിന്നു നറുക്കു വീണത് 25 നോവലുകൾക്ക്.

25 നും പുതിയ മുഖ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നതും സ്ത്രീകൾ തന്നെ. ബ്രസീൽ, റഷ്യ, ജോർദാൻ, ജർമനി തുടങ്ങിയ വിവിധ രാജ്യങ്ങളിലെ പ്രശസ്തരായ 13 കലാകാരികൾ.

വെർണൻ ലീ എന്ന പേരിൽ എഴുതിയ വയലറ്റ് പേജെറ്റിന്റെ ‘ഫാന്റം ലവർ’, ജോർജ് സാൻഡ് ആയി അറിയപ്പെട്ട അമൻറ്റൈൻ അറോറ ഡുപിന്റെ ‘ഇന്ത്യാന’, ജോർജ് എഗെർട്ടൻ എന്ന അപരനാമം സ്വീകരിച്ച മേരി ബ്രൈറ്റിന്റെ ‘കീനോട്ട്സ്’, അർണോൾഡ് പെട്രി എന്ന ആൻ പെട്രിയുടെ ‘ദ് സ്ട്രീറ്റ് ’ തുടങ്ങിയ നോവലുകളാണ് മിഡിൽമാർച്ചിനൊപ്പം പട്ടികയിലുള്ളത്. 25 രചനകളും ഇനി ഇ ബുക്കുകളായി ലഭ്യമാകും.

ADVERTISEMENT

അർഹിക്കുന്ന അംഗീകാരം സ്ത്രീ രചനകൾക്കു നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിമൻസ് പ്രൈസ് ഫോർ ഫിക്ഷൻ എന്ന പുരസ്കാരം പിറവിയെടുത്തത്.

രണ്ടര പതിറ്റാണ്ടു മുൻപ്. 1995 ലെ ബുക്കർ പ്രൈസ് ഷോട്ട് ലിസ്റ്റ് പുരുഷ എഴുത്തുകാരുടെ കുത്തകയായതിലുള്ള പ്രതിഷേധം.

മുൻവിധികളും വിവേചനങ്ങളും ഭയന്നു പുരുഷനാമങ്ങൾ കടം കൊണ്ട എഴുത്തുകാരികളെ സ്വന്തം പേരുകളിൽ ആദരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അവർ മറഞ്ഞിരിക്കേണ്ടവരല്ല. തെളിഞ്ഞുമുയർന്നും ലോകമവരെ അറിയണം, സ്ത്രീകളായി തന്നെ : പുരസ്‌കാരത്തിന്റെ സ്പോൺസറായ ബെയ്‌ലീസ് പറയുന്നു.

പുതുനൂറ്റാണ്ടിലും തുടരുന്ന പുരുഷാധിപത്യത്തിനു മനോഹരമായ മറുപടിയാകും റീക്ലെയിം ഹെർ നെയിം. വീണ്ടെടുക്കപ്പെടുന്നത് പേരുകൾ മാത്രമല്ല... രണ്ടു നൂറ്റാണ്ടായി പണയത്തിലിരുന്ന പെണ്ണെഴുത്തിന്റെ സ്വാഭിമാനം കൂടിയാണ്. 

English Summary: 25 books get republished with original female authors' names under ReclaimHerName campaign

Show comments