നിങ്ങളുടെ ശബ്ദം കേട്ട് എന്തു പറ്റി എന്ന് ചോദിക്കുന്ന സുഹൃത്തുണ്ടോ നിങ്ങൾക്ക്? ഉണ്ടെങ്കിൽ സംശയിക്കണ്ട നിങ്ങൾ ഭാഗ്യവതിയാണ്... നിങ്ങളുടെ മനസ്സിന്റെ നൊമ്പരം തിരിച്ചറിയാൻ കഴിയുന്ന സൗഹൃദങ്ങളുണ്ടോ നിങ്ങൾക്ക്.... ഉണ്ടെങ്കിൽ സംശയിക്കണ്ട. നിങ്ങൾ ഭാഗ്യവതിയാണ്.... എന്ത് സങ്കടങ്ങളും സന്തോഷങ്ങളും ആശങ്കകളും

നിങ്ങളുടെ ശബ്ദം കേട്ട് എന്തു പറ്റി എന്ന് ചോദിക്കുന്ന സുഹൃത്തുണ്ടോ നിങ്ങൾക്ക്? ഉണ്ടെങ്കിൽ സംശയിക്കണ്ട നിങ്ങൾ ഭാഗ്യവതിയാണ്... നിങ്ങളുടെ മനസ്സിന്റെ നൊമ്പരം തിരിച്ചറിയാൻ കഴിയുന്ന സൗഹൃദങ്ങളുണ്ടോ നിങ്ങൾക്ക്.... ഉണ്ടെങ്കിൽ സംശയിക്കണ്ട. നിങ്ങൾ ഭാഗ്യവതിയാണ്.... എന്ത് സങ്കടങ്ങളും സന്തോഷങ്ങളും ആശങ്കകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങളുടെ ശബ്ദം കേട്ട് എന്തു പറ്റി എന്ന് ചോദിക്കുന്ന സുഹൃത്തുണ്ടോ നിങ്ങൾക്ക്? ഉണ്ടെങ്കിൽ സംശയിക്കണ്ട നിങ്ങൾ ഭാഗ്യവതിയാണ്... നിങ്ങളുടെ മനസ്സിന്റെ നൊമ്പരം തിരിച്ചറിയാൻ കഴിയുന്ന സൗഹൃദങ്ങളുണ്ടോ നിങ്ങൾക്ക്.... ഉണ്ടെങ്കിൽ സംശയിക്കണ്ട. നിങ്ങൾ ഭാഗ്യവതിയാണ്.... എന്ത് സങ്കടങ്ങളും സന്തോഷങ്ങളും ആശങ്കകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങളുടെ ശബ്ദം കേട്ട് എന്തു പറ്റി എന്ന് ചോദിക്കുന്ന സുഹൃത്തുണ്ടോ നിങ്ങൾക്ക്? ഉണ്ടെങ്കിൽ സംശയിക്കണ്ട നിങ്ങൾ ഭാഗ്യവതിയാണ്...

നിങ്ങളുടെ മനസ്സിന്റെ നൊമ്പരം തിരിച്ചറിയാൻ കഴിയുന്ന സൗഹൃദങ്ങളുണ്ടോ നിങ്ങൾക്ക്.... ഉണ്ടെങ്കിൽ സംശയിക്കണ്ട. നിങ്ങൾ ഭാഗ്യവതിയാണ്....

ADVERTISEMENT

എന്ത് സങ്കടങ്ങളും സന്തോഷങ്ങളും ആശങ്കകളും മനസ്സ് തുറന്ന് പറയാൻ പറ്റുന്ന സുഹൃത്തുണ്ടോ നിങ്ങൾക്ക്?

ഉണ്ടെങ്കിൽ സംശയിക്കണ്ട ഭാഗ്യവതിയാണ് നിങ്ങൾ....

 

നിങ്ങളെ പറ്റി അപവാദം പറയുന്നത് കേട്ടാൽ, പറയുന്നവരുടെ നേരെ പുലിയെ പോലെ ചീറ്റിയടുക്കുന്ന സുഹൃത്തുണ്ടോ നിങ്ങൾക്ക്? ഉണ്ടെങ്കിൽ സംശയിക്കണ്ട ... ഭാഗ്യവതിയാണ് നിങ്ങൾ..

ADVERTISEMENT

ദിവസത്തിൽ അല്പസമയമെങ്കിലും ക്ഷമയോടെ നിങ്ങളുടെ വിശേഷങ്ങൾ കേൾക്കാൻ പറ്റുന്ന സുഹൃത്തുണ്ടോ നിങ്ങൾക്ക്? ഉണ്ടെങ്കിൽ  സംശയിക്കണ്ട ... ഭാഗ്യവതിയാണ് നിങ്ങൾ..

 

എത്ര ദേഷ്യപ്പെട്ട് നിങ്ങൾ സംസാരിച്ചാലും നിന്നെയെനിക്കറിയാലോ എന്ന് പറഞ്ഞ് ചേർത്ത് പിടിക്കുന്ന സുഹൃത്തുണ്ടോ നിങ്ങൾക്ക്? ഉണ്ടെങ്കിൽ സംശയിക്കണ്ട.. ഭാഗ്യവതിയാണ് നിങ്ങൾ.......

എപ്പോഴെങ്കിലും അവഗണന നേരിട്ട് നിങ്ങൾ പരാതി പറഞ്ഞാൽ പിന്നീട് അത് ആവർത്തിക്കാതിരിക്കുന്ന സുഹൃത്തുണ്ടോ നിങ്ങൾക്ക്? ഉണ്ടെങ്കിൽ  സംശയിക്കണ്ട..  ഭാഗ്യവതിയാണ് നിങ്ങൾ.....

ADVERTISEMENT

ഒരു പ്രശ്നം നേരിടുമ്പോൾ നിങ്ങൾക്ക് അതിനെ കുറിച്ച് സംസാരിക്കാൻ, പരിഹാരം കാണാൻ സഹായിക്കുന്ന ഒരു സുഹൃത്തുണ്ടോ നിങ്ങൾക്ക്? ഉണ്ടെങ്കിൽ  സംശയിക്കണ്ട.. ഭാഗ്യവതിയാണ് നിങ്ങൾ.....

നിങ്ങളുടെ നിശബ്ദത വല്ലാതെ വേദന തരുന്നു എന്ന് പറയുന്ന സുഹൃത്ത് ഉണ്ടോ നിങ്ങൾക്ക്? ഉണ്ടെങ്കിൽ സംശയിക്കണ്ട... ഭാഗ്യവതിയാണ് നിങ്ങൾ..

 

അടുത്ത സുഹൃത്ത് അകലം പാലിക്കുമ്പോൾ നിങ്ങളുടെ മനസ്സ് വിങ്ങുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ് നിങ്ങളിലേക്ക് മടങ്ങിയെത്താറുണ്ടോ ? ഉണ്ടെങ്കിൽ സംശയിക്കണ്ട ഭാഗ്യവതിയാണ് നിങ്ങൾ...

കൂടെ പിറന്നില്ലെങ്കിലും കൂടപ്പിറപ്പായി നിൽക്കുന്ന സൗഹൃദങ്ങളൂണ്ടോ നിങ്ങൾക്ക്? ഉണ്ടെങ്കിൽ സംശയിക്കണ്ട.. ഭാഗ്യവതിയാണ് നിങ്ങൾ..

 

ചില സൗഹൃദങ്ങൾ ടോം ആന്റ് ജെറി പോലെയാണ്.. എത്ര അടി കൂടിയാലും പിരിയില്ല... അത്തരം സൗഹൃദങ്ങളുണ്ടോ നിങ്ങൾക്ക്? ഉണ്ടെങ്കിൽ സംശയിക്കണ്ട, നിങ്ങൾ ഭാഗ്യവതിയാണ്..

മനസ്സിലാക്കിയല്ലാതെ, മനസ്സിൽ ആക്കി ചിരിക്കുന്ന സുഹൃത്തുക്കളുണ്ടോ നിങ്ങൾക്ക്? അവരെ  തിരിച്ചറിയാൻ നിങ്ങൾക്ക് കഴിഞ്ഞാൽ ഭാഗ്യവതിയാണ് നിങ്ങൾ...

 

തിരക്ക് എന്ന വാക്കിന് ഒഴിവാക്കുന്നു എന്നൊരർത്ഥം കൂടിയുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന സുഹൃത്തുണ്ടോ നിങ്ങൾക്ക്? ഉണ്ടെങ്കിൽ സംശയിക്കണ്ട... ആ തിരിച്ചറിവും ഭാഗ്യവതിക്ക് ഉള്ളതാണ്...

പുതിയ സൗഹൃദങ്ങൾ വന്ന് ചേരുമ്പോൾ നിങ്ങളോട് സംസാരിക്കാനും കാണാനും കേൾക്കാനും വിമുഖത കാണിക്കുന്ന സുഹൃത്തുണ്ടോ നിങ്ങൾക്ക്? തിരിച്ചറിഞ്ഞാൽ ഭാഗ്യവതിയാണ് നിങ്ങൾ...

നിങ്ങളെ ഒരിക്കലെങ്കിലും ശല്യം എന്ന് പറഞ്ഞിട്ടുള്ള സൗഹൃദങ്ങളുണ്ടോ നിങ്ങൾക്ക്? അവരുടെ മനസ്സിൽ നിങ്ങൾക്കുള്ള സ്ഥാനവും അത് തന്നെയാണ്... ശല്യം.... തിരിച്ചറിഞ്ഞാൽ ഭാഗ്യവതിയാണ് നിങ്ങൾ...

ഓരോ സൗഹൃദത്തിന് പിന്നിലും കാരണങ്ങൾ ഉണ്ടാകും... അതവസാനിക്കുമ്പോൾ അത്തരം സൗഹൃദങ്ങളും അകലും... അത്തരം സുഹൃത്തുക്കളുണ്ടായിരുന്നോ നിങ്ങൾക്ക്? ഉണ്ടായിരുന്നെങ്കിൽ സംശയിക്കണ്ട... അതും ഒരു പാഠമാണ്... ഭാഗ്യം കൊണ്ട് ലഭിക്കുന്ന തിരിച്ചറിവിലൊന്ന്...

 

നിങ്ങളിൽ കുറവുകളും കുറ്റങ്ങളും മാത്രം ആരോപിക്കുന്ന, നിങ്ങളിലെ ഒരു നന്മ പോലും കാണാത്ത  സുഹൃത്തുണ്ടോ നിങ്ങൾക്ക്? നിങ്ങളെ ഒഴിവാക്കാനുള്ള ശ്രമത്തിലാണാ സൗഹൃദം.. തിരിച്ചറിയാൻ കഴിഞ്ഞാൽ അവരായി ഒഴിവാക്കും മുൻപ് അവരിൽ നിന്ന് അകലുക... ആ സൗഹൃദം നിങ്ങളെ ആഗ്രഹിക്കുന്നില്ല, അല്ലെങ്കിൽ വന്നു ചേർന്ന പുതിയ സൗഹൃദം നിങ്ങളേക്കാൾ ഗുണം നൽകുന്നതായിരിക്കും. അത് മനസ്സിലാക്കി അകലുക.. വിഷമിക്കണ്ട..അധികം വൈകാതെ നിങ്ങളുടെ ആത്മാർത്ഥത അവർ തിരിച്ചറിയും.. ഒരു പക്ഷെ നിങ്ങളുടെ മരണശേഷമായാൽ പോലും അവർക്ക് ചെയ്തതിൽ പശ്ചാത്താപം തോന്നുന്ന അവസരം ദൈവം കൊടുക്കും... നിങ്ങളപ്പോഴും

ഭാഗ്യവതിയാണ് ...

 

നിങ്ങളെ പറ്റി അസത്യങ്ങൾ ആണ് പറയുന്നത് എന്ന് കേട്ടാലും മിണ്ടാതെ നിന്ന് മൂളി കേട്ട് പുതിയ സൗഹൃദത്തിന് എറാൻ മൂളുന്ന സുഹൃത്തിനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടോ നിങ്ങൾക്ക്? ഉണ്ടെങ്കിൽ സംശയിക്കണ്ട ഭാഗ്യവതിയാണ് നിങ്ങൾ....

 

ഒരിക്കലും പിരിയില്ല എന്ന് ആവർത്തിച്ച് പറയുകയും നിരന്തരം നിങ്ങളെ കണ്ണീരിൽ കുളിപ്പിക്കുകയും ചെയ്യുന്ന സുഹൃത്തുണ്ടോ നിങ്ങൾക്ക്? നമ്മൾ പിരിഞ്ഞു പോകാൻ വേണ്ടിയാണ് അവരീ പെടാപാട് പെടുന്നത്....ബുദ്ധിമുട്ടിക്കണ്ട.. നമ്മളായി ആ ബന്ധം വിട്ടു പോയി എന്ന് വരുത്താനുള്ള ശ്രമമാണ്...

എവിടെയെങ്കിലും മറന്നു വെക്കുന്ന  ചില സാധനങ്ങളെ പോലെ നിങ്ങൾ ആർക്കും സുഹൃത്താവാതിരിക്കുക. നിങ്ങൾ മറവിയിലേക്ക് പോയത് അവർ പോലും അറിയില്ല... നിങ്ങളുടെ ഫോൺ വിളികൾ, സന്ദേശങ്ങൾ ഇവയ്ക്കൊക്കെ മറുപടി കണ്ടില്ലെങ്കിൽ ഉറപ്പിച്ചോളൂ.. അവർ നമ്മെ മറന്നു തുടങ്ങി... 

 

എന്നും ചേർത്തു പിടിക്കുന്ന സൗഹൃദങ്ങൾ ഉണ്ടെന്നതിൽ അഭിമാനമുണ്ട് എനിക്ക്... സങ്കടപ്പെടുത്തിയ സൗഹൃദങ്ങൾ ഇല്ലന്നല്ല, പക്ഷേ അത് വിരലുകളിൽ പോലും ഒതുങ്ങാനില്ല... ഉള്ള സൗഹൃദങ്ങൾ അത്രയ്ക്ക് മനസ്സിലാക്കിയിട്ടുണ്ട് എന്നത് കൊണ്ട് ഭാഗ്യവതിയാണ് ഞാനും.. കുറവുകളോടെ ചേർത്ത് പിടിക്കുന്ന സൗഹൃദത്തിനാണ് ആയുസ്സുണ്ടാകൂ.... 

 

English Summary: Writer Fousia Kalapatt about Friendship