ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരന്മാർ...
മലയാളസാഹിത്യലോകത്ത് ഇനി ഇതിഹാസകാരന്മാരുടെ സാന്നിധ്യമില്ല. മഹാകവി അക്കിത്തത്തിന്റെ അന്ത്യത്തോടെ ഇല്ലാതായത് ആധുനീകസാഹിത്യത്തിലെ അവസാന ഇതിഹാസകാരനെകൂടിയാണ്.. നോവൽചരിത്രത്തിലും ഭാവുകത്വത്തിലും വ്യതിയാനം സൃഷ്ടിച്ച ഖസാക്കിന്റെ ഇതിഹാസം രചിച്ച ഒ.വി. വിജയൻ 15 വർഷം മുൻപാണ് യാത്രയായത്. നിരവധി

മലയാളസാഹിത്യലോകത്ത് ഇനി ഇതിഹാസകാരന്മാരുടെ സാന്നിധ്യമില്ല. മഹാകവി അക്കിത്തത്തിന്റെ അന്ത്യത്തോടെ ഇല്ലാതായത് ആധുനീകസാഹിത്യത്തിലെ അവസാന ഇതിഹാസകാരനെകൂടിയാണ്..
നോവൽചരിത്രത്തിലും ഭാവുകത്വത്തിലും വ്യതിയാനം സൃഷ്ടിച്ച ഖസാക്കിന്റെ ഇതിഹാസം രചിച്ച ഒ.വി. വിജയൻ 15 വർഷം മുൻപാണ് യാത്രയായത്. നിരവധി നോവലുകളും കഥകളും ഏഴുതിയ വിജയനെ ആസ്വാദകലോകം ആദ്യം ഒാർമിക്കുന്നത് ഇതിഹാസത്തിന്റെ കർത്താവെന്ന നിലയിലാണ്, ഒ.വി.വിജയൻ എന്നുകേട്ടാൽ ഖസാക്കിന്റ ഇതിഹാസമാണ് ഒാർമിക്കുക. മഹാകവി അക്കിത്തം എപ്പോഴും മനസിലെത്തുക കഴിഞ്ഞനൂറ്റാണ്ടിനും വരാനിരിക്കുന്ന നൂറ്റാണ്ടുകൾക്കും വേണ്ടിയെഴുതിയ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിതയിലൂടെയും. മലയാളത്തിൽ ഏറ്റവും അധികം ഉദ്ധരിക്കപ്പെടുന്ന ആധുനീകകവിവാക്യം ‘‘വെളിച്ചം ദുഃഖമാണുണ്ണി’’ എന്ന വരികളായിരിക്കുമെന്ന് നിരൂപകർ നിരീക്ഷിക്കുന്നു.
രണ്ടുപേരും ഒരേ ജില്ലക്കാരും. ആധുനീക നോവൽചരിത്രത്തെ രണ്ടാക്കി തിരിച്ച ഇതിഹാസമെഴുതിയ ഒ.വി. വിജയൻ 2005 മാർച്ച 30 ന് അന്തരിച്ചു. ഒരോ വായനയിലും കൂടുതൽ അസ്വസ്ഥതയും വീർപ്പുമുട്ടലും ഉണ്ടാക്കുന്ന രണ്ട് ഇതിഹാസങ്ങളുടെയും സൃഷടാക്കൾ തമ്മിൽ ശക്തമായ വ്യക്തിബന്ധമുണ്ടായിരുന്നുവന്നതും അധികമാർക്കും അറിയാത്ത കാര്യം. ഇരുവരും രചനകൾ പരസ്പരം വായിച്ച്, നേരിട്ടും കത്തുകളിലൂടെയും അഭിപ്രായവും നിർദ്ദേശങ്ങളും പങ്കുവച്ചിരുന്നു. ഒ.വി. വിജയന്റെ ഗുരുസാഗരത്തെക്കുറിച്ച് ഉയർന്ന ചർച്ചകളും വിമർശനങ്ങളും ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസത്തെക്കുറിച്ചുള്ള പ്രത്യയശാസ്ത്രധിഷ്ഠിതമായ വിവാദങ്ങളും അവരുടെ ഏഴുത്തുകളിൽ പ്രതിഫലിച്ചു.
ശാന്തരും സൗമ്യരുമായിതന്നെ ഇരുവരും വിമർശനങ്ങളെ നേരിട്ടു. കോഴിക്കോട്ട് ഹാസ്യസാമ്രാട്ടായ രാമദാസൻ വൈദ്യരുടെ നേതൃത്വത്തിലുണ്ടായിരുന്ന സാഹിത്യ ആസ്വാദനകൂട്ടായ്മകളിൽ ഇരുവരും സജീവമായി. വിജയൻ ഡൽഹിയിലേക്കു പോയതോടെ പ്രധാനമായും ഏഴുത്തുകളിലൂടെ ബന്ധം നിലനിർത്തി. ഒവിവിജയന്റെ ഖസാഖിന്റെ ഇതിഹാസം, കടൽതീരത്ത് തുടങ്ങിയ കൃതികളെക്കുറിച്ച് അഛൻ വീട്ടിൽ അഭിപ്രായം പറയുമായിരുന്നുവന്നു അക്കിത്തത്തിന്റെ മക്കൾ ഒാർമിക്കുന്നു. അദ്ദേഹത്തിന്റെ സഹോദരി ഒ.വി.ഉഷയും ഇതിഹാസക്കാരുടെ കൂട്ടയ്മക്കിടയിൽ ഉണ്ടായിരുന്നു.
English Summary: Legends in malayalam literature- O. V. Vijayan and Akkitham Achuthan Namboothiri