25 ലക്ഷം രൂപ സമ്മാനത്തുകയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരം നേടി വീണ്ടും മലയാളം. ജയശ്രീ കളത്തില്‍ വിവര്‍ത്തനം ചെയ്ത എസ്. ഹരീഷിന്റെ മീശയ്ക്കാണ് ഇത്തവണത്തെ പുരസ്കാരം. 2018 ല്‍ ആരംഭിച്ച പുരസ്കാരം ആദ്യവര്‍ഷം നേടിയത് ബെന്യാമിന്‍ ആയിരുന്നു. ജാസ്മിന്‍ ഡേയ്സ് ( മുല്ലപ്പൂനിറമുളള പകലുകള്‍) എന്ന

25 ലക്ഷം രൂപ സമ്മാനത്തുകയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരം നേടി വീണ്ടും മലയാളം. ജയശ്രീ കളത്തില്‍ വിവര്‍ത്തനം ചെയ്ത എസ്. ഹരീഷിന്റെ മീശയ്ക്കാണ് ഇത്തവണത്തെ പുരസ്കാരം. 2018 ല്‍ ആരംഭിച്ച പുരസ്കാരം ആദ്യവര്‍ഷം നേടിയത് ബെന്യാമിന്‍ ആയിരുന്നു. ജാസ്മിന്‍ ഡേയ്സ് ( മുല്ലപ്പൂനിറമുളള പകലുകള്‍) എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

25 ലക്ഷം രൂപ സമ്മാനത്തുകയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരം നേടി വീണ്ടും മലയാളം. ജയശ്രീ കളത്തില്‍ വിവര്‍ത്തനം ചെയ്ത എസ്. ഹരീഷിന്റെ മീശയ്ക്കാണ് ഇത്തവണത്തെ പുരസ്കാരം. 2018 ല്‍ ആരംഭിച്ച പുരസ്കാരം ആദ്യവര്‍ഷം നേടിയത് ബെന്യാമിന്‍ ആയിരുന്നു. ജാസ്മിന്‍ ഡേയ്സ് ( മുല്ലപ്പൂനിറമുളള പകലുകള്‍) എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

25 ലക്ഷം രൂപ സമ്മാനത്തുകയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരം നേടി വീണ്ടും മലയാളം. ജയശ്രീ കളത്തില്‍ വിവര്‍ത്തനം ചെയ്ത എസ്. ഹരീഷിന്റെ മീശയ്ക്കാണ് ഇത്തവണത്തെ പുരസ്കാരം. 

2018 ല്‍ ആരംഭിച്ച പുരസ്കാരം ആദ്യവര്‍ഷം നേടിയത് ബെന്യാമിന്‍ ആയിരുന്നു. ജാസ്മിന്‍ ഡേയ്സ് ( മുല്ലപ്പൂനിറമുളള പകലുകള്‍) എന്ന പുസ്തകത്തിന്. 2019 ല്‍ ദ് ഫാര്‍ ഫീല്‍ഡ് എന്ന പുസ്തകത്തിന് മാധുരി വിജയ് പുരസ്കാരത്തിന് അര്‍ഹയായെങ്കില്‍ ഇത്തവണ വീണ്ടും മലയാളം അംഗീകാരം തിരിച്ചുപിടിച്ചിരിക്കുന്നു. 

ADVERTISEMENT

പവിയാന്റെയും ചെല്ലയുടെയും മകനായ വാവച്ചന്റെ ജീവിതം മാറ്റിമറിച്ചത് ഒരു നാടകം. തന്റെ ഭാഗം പൂര്‍ത്തിയാക്കിയശേഷം വേഷം അഴിച്ചുവച്ചിരുന്നെങ്കില്‍ അയാള്‍ക്കു സാധാരണ മനുഷ്യനായി ജീവിക്കാമായിരുന്നു. അതിനു പകരം നാടകത്തില്‍ തനിക്കു നീക്കിവച്ച പൊലീസുകാരന്റെ മീശ ജീവിതത്തിലും വളര്‍ത്താന്‍ തുടങ്ങിയതോടെ വാവച്ചന്‍ മീശയായി മാറുന്നു. അയാള്‍ക്കു ചുറ്റം കഥകള്‍ വളരുന്നു. അയാള്‍ കഥാപാത്രമായി മാറുന്നു. അതിന്റെ കഥയാണ് മീശയില്‍ ഹരീഷ് പറയുന്നത്. 

നാട്ടിന്‍പുറത്തു തലമുറകളായി പറഞ്ഞുകേള്‍ക്കുന്ന കഥകളില്‍ നിന്നാണ് താന്‍ മീശ സൃഷ്ടിച്ചതെന്ന് ഹരീഷ് പറഞ്ഞിട്ടുണ്ട്. 

ADVERTISEMENT

‘ഇതിലൊരു കഥയും ഞാനുണ്ടാക്കിയതല്ല. മറ്റുള്ളവര്‍ തന്നതാണ്. ഞാന്‍ വായിച്ച എല്ലാ പുസ്തകങ്ങളുടെയും കണ്ട മനുഷ്യരുടെയും സ്വാധീനം ഇതിലുണ്ട്. ഈ പുസ്തകം അപ്പാടെ കോപ്പിയടിച്ചതാണെന്ന് ആരെങ്കിലും ആരോപിച്ചാലും ഞാന്‍ രണ്ടുകയ്യും ഉയര്‍ത്തി കീഴടങ്ങും- മീശയുടെ ആമുഖത്തില്‍ ഹരീഷ് എഴുതി. 

വാവച്ചന് മലയയിലേക്കുള്ള വഴി കണ്ടുപിടിക്കണം. മറ്റു പലരും പോയി രക്ഷപ്പെട്ട വഴി. മലയയില്‍പ്പോയാല്‍ ജോലി കിട്ടും. തീറ്റയ്ക്കു മുട്ടില്ല. അവിടെ നാട്ടിലെപ്പോലെ നെല്ലല്ല, ബ്രിട്ടിഷ് രൂപയാണു കൂലി. ദിവസങ്ങളോളം പട്ടിണി കിടന്നിട്ടും ഒരു വറ്റുപോലും കണികാണാന്‍ കിട്ടാത്ത വാവച്ചന്‍ രക്ഷപ്പെടാന്‍ മലയയ്ക്കു പോകാന്‍ തന്നെ തീരുമാനിക്കുന്നു. ഒരിക്കല്‍ ആയാള്‍ കാലെടുത്തുവച്ചതാണ്. അന്നതു നടന്നില്ല. പിന്നീടു വഴി ചോദിച്ച് അലഞ്ഞെങ്കിലും ആട്ടിയകറ്റപ്പെട്ടു. 

ADVERTISEMENT

മലയയിലേക്കു വഴിയന്വേഷിച്ച വാവച്ചന്റെ തലയില്‍ ഒരു പെണ്ണു കൂടി കടന്നുകൂടുന്നതോടെ അയാളുടെ ലക്ഷ്യങ്ങള്‍ ഇരട്ടിക്കുന്നു. അവകാശപ്പെട്ട ഭൂമിക്കും പെണ്ണിനും വേണ്ടി അയാള്‍ നടത്തുന്ന യാത്ര ഒരു നാടിനെ പേടിപ്പിക്കുന്നു. പേടി തോന്നേണ്ടതു വാവച്ചന്റെ മനസ്സിലാണ്. പക്ഷേ, അവകാശങ്ങള്‍ കുത്തകയാക്കിവച്ചവര്‍ വാവച്ചനെ കഥകളില്‍ തറച്ച് വേട്ടയാടുന്നു. അയാള്‍ക്കവകാശപ്പെട്ട ഭൂമി അവര്‍ സ്വന്തമാക്കുന്നു. അയാള്‍ താമസിക്കാന്‍ കൊതിച്ച പുര നിരപ്പാക്കുന്നു. അയാള്‍ കൊതിച്ച പെണ്ണിനെ ആസ്വദിച്ച് ആനന്ദിക്കുന്നു. 

അടങ്ങിയൊതുങ്ങി, ആട്ടും തുപ്പുമേറ്റു നടക്കേണ്ടവന്‍ രാജാവിനെപ്പോലെ, പൊലീസുകാരനെപ്പോലെ മീശ വളര്‍ത്തി എന്നതാണു വാവച്ചന്‍ ചെയ്ത കുറ്റം. മീശ വളരുന്നതിനൊപ്പം അയാളെ അടക്കിയിരുത്താനുള്ള ഉപായങ്ങള്‍ക്കുവേണ്ടി നടക്കുന്ന തിരച്ചിലും കേരളത്തിന്റെ ചരിത്രത്തിലെ 

ഒരു സവിശേഷ കാലഘട്ടം പശ്ചാത്തലമാക്കി ഹരീഷ് അവതരിപ്പിക്കുന്നു. സാഹചര്യങ്ങളെ കീഴടക്കി വളരാനുള്ള കീഴാളന്റെ ആത്മദാഹത്തിന്റെ തീവ്രത മീശയ്ക്ക് വേറിട്ട വായന സാധ്യമാക്കുന്നുണ്ട്. പരാജയപ്പെടാന്‍ തന്നെയാണു വിധിയെങ്കിലും പില്‍ക്കാലം ആ പോരാട്ടം കഥകളായി തിടം വയ്ക്കുന്നു. തലമുറകള്‍ക്കു പ്രചേദനമാകുന്നു. ആക്ഷേപ ഹാസ്യത്തിന്റെ മൂര്‍ച്ചയുള്ള ഭാഷയാണ് ഹരീഷിന്റെ കരുത്ത്. നാട്ടുമൊഴി വഴക്കങ്ങള്‍ ഒട്ടും തനിമ ചോരാതെ അവതരിപ്പിക്കാനും ഹരീഷ് സാമര്‍ഥ്യം കാണിക്കുന്നു. 

കഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുള്ള ഹരീഷിന്റെ ശൈലി ഇതിനോടകം തന്നെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടതാണ്. 

പടിഞ്ഞാറു കായലും തെക്ക് മീനച്ചില്‍, മണിമല, പമ്പയാറുകളും കടന്ന് ഓണാട്ടുകരയ്ക്കപ്പുറത്തേക്കും വടക്കോട്ടു വൈക്കത്തിനപ്പുറത്തേക്കും കീറിപ്പറിഞ്ഞ ഭൂപടമായി കിടക്കുന്ന സ്ഥലം. കായല്‍ നികത്തിയ വിശാലമായ ഭൂപ്രദേശം. ചതുപ്പും കായലും കുത്തിയെടുത്ത് ചിറയുണ്ടാക്കി വെള്ളത്തെ തടുത്തുണ്ടാക്കിയ സ്ഥലം. തോടും ചിറയും പാടവുമായി എല്ലായിടവും ഒരുപോലെ തോന്നിക്കുന്ന സ്ഥലം. ഇതാണു മീശയുടെ ഭൂമിക. മീശയെ മലയാളത്തിലെ ഒറ്റപ്പെട്ട പ്രതിഭാസമാക്കി മാറ്റുന്നതു  ഭൂപ്രദേശത്തിന്റെ ഈ പ്രത്യേകത തന്നെ. 

English Summary: S Hareesh wins the JCB Prize for literature 2020