നാടകാചാര്യൻ എൻ.എൻ.പിള്ളയെ എല്ലാവർക്കുമറിയാം. എന്നാൽ അച്ഛൻ ഒന്നാന്തരം കവിതകളും എഴുതിയിട്ടുണ്ട്. അച്ഛന്റെ പുസ്തക ശേഖരങ്ങൾ പരിശോധിക്കുന്നതിനിടയിൽ, കവിതകൾ എഴുതി നിറച്ച ബുക്കുകളും ഡയറികളും അടുത്തയിടെ കിട്ടി. സ്വന്തം കൈപ്പടയിൽ എഴുതി തിരുത്തലുകൾ ഇല്ലാത്ത കവിതകൾ. ഇവയെല്ലാം അച്ഛന്റെ കവിതാസമാഹാരങ്ങൾ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടകാചാര്യൻ എൻ.എൻ.പിള്ളയെ എല്ലാവർക്കുമറിയാം. എന്നാൽ അച്ഛൻ ഒന്നാന്തരം കവിതകളും എഴുതിയിട്ടുണ്ട്. അച്ഛന്റെ പുസ്തക ശേഖരങ്ങൾ പരിശോധിക്കുന്നതിനിടയിൽ,  കവിതകൾ എഴുതി നിറച്ച ബുക്കുകളും ഡയറികളും അടുത്തയിടെ കിട്ടി. സ്വന്തം കൈപ്പടയിൽ എഴുതി തിരുത്തലുകൾ ഇല്ലാത്ത കവിതകൾ. ഇവയെല്ലാം അച്ഛന്റെ കവിതാസമാഹാരങ്ങൾ എന്ന പേരിൽ പുറത്തിറക്കണമെന്നാഗ്രഹമുണ്ട്. അതിനു പറ്റിയ സമയം ഇപ്പോഴാണ്. ‘ഞാൻ’ എന്ന ആത്മകഥയുടെ ഇംഗ്ലിഷ് പരിഭാഷ പൂർത്തിയാക്കി. നാഷനൽ ബുക്ക് ട്രസ്റ്റ് ഉടൻ അതു പുറത്തിറക്കും.

ആത്മകഥയിൽ പഴയകാല അനുഭവങ്ങൾ വിവരിക്കുന്നുണ്ട്. അതിൽത്തന്നെ കവിതയെഴുത്തിന്റെ ഉദാഹരണവുമുണ്ട്. ഏറെനാളത്തെ പ്രണയത്തിനും കാത്തിരിപ്പിനും ശേഷമായിരുന്നു അച്ഛന്റെയും അമ്മയുടെയും വിവാഹം. ഐഎൻഎയിൽ ചേർന്നതിനു ശേഷം ഏറെ നാൾ അച്ഛനെക്കുറിച്ച് നാട്ടിൽ ആർക്കും ഒരു വിവരവും ഉണ്ടായിരുന്നില്ല. മരിച്ചു പോയെന്നായിരുന്നു എല്ലാവരുടെയും വിശ്വാസം. അങ്ങനെയിരിക്കെയാണ് റംഗൂണിൽ വച്ച് ഹവിൽദാർ കണ്ണപ്പനെ അച്ഛൻ പരിചയപ്പെടുന്നത്. ഒളശ്ശയിലാണ് കണ്ണപ്പന്റെ വീട്. ഇവരുടെ വർത്തമാനത്തിലാണ് നാട്ടിലെ വീട്ടിൽ വിവാഹം കഴിക്കാതെ ‘അമ്മ’ കാത്തിരിക്കുന്നുണ്ടെന്ന വിവരം അച്ഛൻ അറിയുന്നത്. മിലിറ്ററി സെൻസറിങ്ങിനു സംശയം തോന്നാതെ അച്ഛന്റെ വിവരം ഒളശ്ശയിലെ അമ്മയുടെ വീട്ടിൽ അറിയിക്കാമെന്നു കണ്ണപ്പന്‌ ഏറ്റു. 

ADVERTISEMENT

അച്ഛൻ സ്വന്തം ഫോട്ടോ എടുപ്പിച്ചു. ഫോട്ടോയുടെ പിന്നിൽ 2 വരി കവിതയെഴുതി.

‘‘ ഈയലയാഴി തന്റെയക്കരെയൊരു കൊച്ചു

ADVERTISEMENT

നാലുകെട്ടിലാണെന്റെ ഭാവന തപം ചെയ്‌വൂ’’

കണ്ണപ്പൻ സ്വന്തം വീട്ടിലേക്ക് എഴുതിയ കത്തിൽ ഈ ഫോട്ടോയും വച്ചു. അങ്ങനെയാണ് അച്ഛൻ ജീവിച്ചിരിപ്പുണ്ടെന്ന വിവരം അമ്മ വീട്ടുകാർ അറിഞ്ഞത്. അക്കാലങ്ങളിൽ എഴുതിയത് ഉൾപ്പെടെ ഒട്ടേറെ കവിതകൾ ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. അവ പ്രസിദ്ധീകരിക്കുന്നതിനു പുറമേ അച്ഛന്റെ സമ്പൂർണ നാടകകൃതികൾ ഡിജിറ്റൽ ഫയലാക്കാനും പദ്ധതിയുണ്ട്.

വിജയരാഘവൻ
ADVERTISEMENT

ഇന്ന് 25 –ാം വാർഷിക ഓർമയാണെങ്കിലും കോവിഡ് കാരണം പരിപാടികൾ ഒന്നുമില്ല. എല്ലാവർഷവും പയ്യന്നൂർ മണിയാട്ട് ഗ്രാമത്തിൽ വലിയ തോതിൽ അനുസ്മരണവും നാടകോത്സവവും നടത്താറുണ്ടായിരുന്നു. ഇത്തവണ അവരുടെയും പരിപാടികൾ വേണ്ടെന്നുവച്ചു. ഓൺലൈൻ നാടക ചർച്ചകൾ മാത്രമാക്കി. മലയാള നാടകലോകത്തിന് ഇത്രയധികം സംഭാവനകൾ ചെയ്തിട്ടും കേരളത്തിലെ വിദ്യാർഥികൾക്കു പഠിക്കാൻ അച്ഛന്റെ ഒരു നാടകമോ നാടകപഠനമോ ഉൾപ്പെടുത്താത്തതിൽ വിഷമമുണ്ട്.

എൻ.എൻ. പിള്ള

ജനനം 1918 ഡിസംബർ 23ന് വൈക്കത്ത്. 21–ാം വയസ്സിൽ മലയയിലേക്കു പോയി. സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷനൽ ആർമിയിൽ പ്രവർത്തിച്ചു. 1952ൽ വിശ്വകേരള കലാസമിതി നാടകസംഘത്തിനു രൂപം നൽകി. നാടകങ്ങൾ എഴുതി സംവിധാനം ചെയ്തു, അഭിനയിച്ചു. ഈശ്വരൻ അറസ്റ്റിൽ, മരണനൃത്തം, മരീചിക, പ്രേതലോകം, ആത്മബലി, ക്രോസ് ബെൽറ്റ്, ആദ്യരാത്രി, കാപാലിക, തുടങ്ങിയവ പ്രസിദ്ധ നാടകങ്ങളാണ്. ആത്മകഥയുടെ പേര് ഞാൻ. ഗോഡ്ഫാദർ, നാടോടി എന്നീ സിനിമകളിൽ അഭിനയിച്ചു.1995 നവംബർ 14ന് 76–ാം വയസ്സിൽ അന്തരിച്ചു.

English Summary : Actor Vijayaraghavan's memoir on his father N N Pillai