'ആൺകുട്ടിയായി' അഗ്നിസാക്ഷിയായി അന്തർജനം
അധികം അകലെയല്ലാത്ത നഗരത്തിൽ ഒരു മഹായോഗം നടക്കുന്നു. ക്ഷേത്രദർശനത്തിനെന്ന ഭാവേന കുടയും പുതപ്പുമായി അവർ ഇറങ്ങി. വഴിക്കുവച്ച് കുട എറിഞ്ഞുകളഞ്ഞു. പുതപ്പുമുണ്ട് സാരിയാക്കി ബസ്സിൽ കയറി യോഗസ്ഥലത്തു ചെന്നു. ആചാരങ്ങളെ വെല്ലുവിളിച്ച ആ സംഭവം വലിയ വിവാദമായി. സ്വാതന്ത്ര്യസമരത്തിന്റെ അലയൊലി, ഇരുട്ടുനിറഞ്ഞ

അധികം അകലെയല്ലാത്ത നഗരത്തിൽ ഒരു മഹായോഗം നടക്കുന്നു. ക്ഷേത്രദർശനത്തിനെന്ന ഭാവേന കുടയും പുതപ്പുമായി അവർ ഇറങ്ങി. വഴിക്കുവച്ച് കുട എറിഞ്ഞുകളഞ്ഞു. പുതപ്പുമുണ്ട് സാരിയാക്കി ബസ്സിൽ കയറി യോഗസ്ഥലത്തു ചെന്നു. ആചാരങ്ങളെ വെല്ലുവിളിച്ച ആ സംഭവം വലിയ വിവാദമായി. സ്വാതന്ത്ര്യസമരത്തിന്റെ അലയൊലി, ഇരുട്ടുനിറഞ്ഞ അന്തഃപുരങ്ങളെപ്പോലും പിടിച്ചുകുലുക്കിയപ്പോൾ മറക്കുട വലിച്ചെറിഞ്ഞു പൊതുസദസ്സിൽ പ്രത്യക്ഷപ്പെട്ട അന്നത്തെ സ്ത്രീകളിൽ ലളിതാംബിക അന്തർജനവും ഉണ്ടായിരുന്നു. ‘കുട്ടിയെ മാറോടണച്ചു പ്ലാറ്റ്ഫോറത്തിൽനിന്നു പ്രസംഗിക്കുന്ന യുവതി, സ്വാഭിപ്രായങ്ങൾ സ്ഥാപിക്കാനായി ആരെയും എതിർക്കുന്ന ധാർഷ്ട്യക്കാരി, കലയെ ആയുധമാക്കി സാഹിത്യക്കളരിയിലിറങ്ങി തട്ടും വെട്ടും വാങ്ങിക്കുന്ന അജ്ഞയും ദുശ്ശാഠ്യക്കാരിയും....’–എഴുപതാം വയസ്സിൽ എഴുതിയ ‘ആത്മകഥയ്ക്ക് ഒരാമുഖം’ എന്ന ആത്മകഥയിൽ അവർ സ്വയം വിശേഷിപ്പിക്കുന്നത് ഇങ്ങനെയെല്ലാമാണ്.
അനുഗ്രഹമേകി ഗാന്ധിയും ഗുരുവും
പെൺകുട്ടി ജനിച്ചതിൽ പരിഭവിച്ചിരുന്ന അച്ഛന്റെ ആശങ്ക അകറ്റി ‘പുരുഷസ്വഭാവമുള്ള കുട്ടി’ എന്നു പറയത്തക്കവിധം അവർ വളർന്നു. ചെറുപ്പത്തിൽ തുടങ്ങിയതാണ് ലളിതാംബികയ്ക്ക് ഗാന്ധിജിയോടുള്ള ആഭിമുഖ്യം. അവർ ഖദറിനുവേണ്ടി കരഞ്ഞു. ചർക്ക വാങ്ങി. പരുത്തി നട്ടു. നൂൽ നൂറ്റു. സ്വന്തമായി നെയ്ത രണ്ടു വസ്ത്രങ്ങൾ ഗാന്ധിജിയെ നേരിൽക്കണ്ട് സമ്മാനിക്കുകയും ചെയ്തു. ശ്രീനാരായണഗുരുവിനെ നേരിൽക്കണ്ട അനുഗ്രഹത്തിനും അർഹയായി. സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും സാമൂഹികപരിഷ്കാരത്തിന്റെയും എഴുത്തുകാരിയായിരുന്നു ലളിതാംബിക അന്തർജനം. ഇരുളടഞ്ഞ മുറികളിലും മറക്കുടക്കുള്ളിലും തളയ്ക്കപ്പെട്ടിരുന്ന കാലം അവർ എഴുത്തിനു വിഷയമാക്കി. ‘അഗ്നിസാക്ഷി’ എന്ന നോവലും മൂടുപടം, പുനർജന്മം തുടങ്ങിയ രചനകളും അനാചാരങ്ങൾക്കെതിരെ പടവാളുകളാക്കി.
ലളിതാംബിക അന്തർജനം
∙ജനനം: 1909 മാർച്ച് 30നു കൊല്ലം പുനലൂരിൽ
∙മരണം: 1987 ഫെബ്രുവരി 6ന്
∙പിതാവ്: കെ.ദാമോദരൻ പോറ്റി
∙മാതാവ്: നങ്ങയ്യ അന്തർജനം
∙ഭർത്താവ്: നാരായണൻ നമ്പൂതിരി
∙മകൻ: പ്രസിദ്ധ കഥാകൃത്ത് എൻ.മോഹനൻ
∙സമൂഹികക്ഷേമ ബോർഡ്, കേരള സാഹിത്യ അക്കാദമി, പാഠപുസ്തക കമ്മിറ്റി, സാഹിത്യപ്രവർത്തക സഹകരണസംഘം ഡയറക്ടർ ബോർഡ് തുടങ്ങിയവയിൽ അംഗമായി.
∙പ്രധാന ബഹുമതികൾ: കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ്, കല്യാണി കൃഷ്ണമേനോൻ പ്രൈസ്.
∙മറ്റു പ്രധാന കൃതികൾ: ലളിതാഞ്ജലി, നിശബ്ദസംഗീതം, ഒരു പൊട്ടിച്ചിരി, തകർന്ന തലമുറ, കാലഘട്ടത്തിന്റെ ഏടുകൾ, കിളിവാതിലിലൂടെ, കൊടുങ്കാറ്റിൽനിന്ന്, കണ്ണീരിന്റെ പുഞ്ചിരി, അഗ്നിപുഷ്പങ്ങൾ, സത്യത്തിന്റെ സ്വരം, വിശ്വരൂപം, ഇഷ്ടദേവത, കുഞ്ഞോമന, ഗോസായി പറഞ്ഞ കഥ, പവിത്രമോതിരം, മാണിക്കൻ.
പഠനം മാറ്റിവയ്ക്കേണ്ട, ക്ലാസ് റൂം വീട്ടിൽത്തന്നെ. മനോരമ തൊഴിൽവീഥിയിലൂടെ പരീക്ഷാ പരിശീനത്തിനു ഇവിടെ ക്ലിക്ക് ചെയ്യുക
English Summary : Atmakathayanam Column : Lalithambika Antharjanam