സ്ലോ ലൈഫ്: മലയാളികളെ മാടിവിളിച്ച് ഒരു ഗംഭീര ആശയം

ബ്രസീലിലെ ഒരു മുക്കുവ ഗ്രാമത്തിൽ അവധിക്കാലം ചെലവഴിക്കാൻ എത്തിയതായിരുന്നു ബിസിനസ് മാനേജ്മെന്റിൽ ഡോക്ടറേറ്റ് നേടിയ ഒരു നഗരവാസി. എന്നും രാവിലെ കൃത്യസമയത്ത് മീൻപിടിക്കാൻ എത്തി അധികം വൈകാതെ കൈയിൽ കിട്ടിയ കുറച്ചു മീനുമായി ചന്തയിലേക്കു പോകുന്ന മുക്കുവരുമായി നഗരവാസി പരിചയത്തിലായി. എങ്ങനെയാണ് നിങ്ങളുടെ
ബ്രസീലിലെ ഒരു മുക്കുവ ഗ്രാമത്തിൽ അവധിക്കാലം ചെലവഴിക്കാൻ എത്തിയതായിരുന്നു ബിസിനസ് മാനേജ്മെന്റിൽ ഡോക്ടറേറ്റ് നേടിയ ഒരു നഗരവാസി. എന്നും രാവിലെ കൃത്യസമയത്ത് മീൻപിടിക്കാൻ എത്തി അധികം വൈകാതെ കൈയിൽ കിട്ടിയ കുറച്ചു മീനുമായി ചന്തയിലേക്കു പോകുന്ന മുക്കുവരുമായി നഗരവാസി പരിചയത്തിലായി. എങ്ങനെയാണ് നിങ്ങളുടെ
ബ്രസീലിലെ ഒരു മുക്കുവ ഗ്രാമത്തിൽ അവധിക്കാലം ചെലവഴിക്കാൻ എത്തിയതായിരുന്നു ബിസിനസ് മാനേജ്മെന്റിൽ ഡോക്ടറേറ്റ് നേടിയ ഒരു നഗരവാസി. എന്നും രാവിലെ കൃത്യസമയത്ത് മീൻപിടിക്കാൻ എത്തി അധികം വൈകാതെ കൈയിൽ കിട്ടിയ കുറച്ചു മീനുമായി ചന്തയിലേക്കു പോകുന്ന മുക്കുവരുമായി നഗരവാസി പരിചയത്തിലായി. എങ്ങനെയാണ് നിങ്ങളുടെ
ബ്രസീലിലെ ഒരു മുക്കുവ ഗ്രാമത്തിൽ അവധിക്കാലം ചെലവഴിക്കാൻ എത്തിയതായിരുന്നു ബിസിനസ് മാനേജ്മെന്റിൽ ഡോക്ടറേറ്റ് നേടിയ ഒരു നഗരവാസി. എന്നും രാവിലെ കൃത്യസമയത്ത് മീൻപിടിക്കാൻ എത്തി അധികം വൈകാതെ കൈയിൽ കിട്ടിയ കുറച്ചു മീനുമായി ചന്തയിലേക്കു പോകുന്ന മുക്കുവരുമായി നഗരവാസി പരിചയത്തിലായി.
എങ്ങനെയാണ് നിങ്ങളുടെ ഒരു ദിവസം ചെലവഴിക്കുന്നതെന്ന അയാളുടെ ചോദ്യത്തിന് മുക്കുവൻ നൽകിയ ഉത്തരം വളരെ ലളിതമായിരുന്നു.
നേരത്തെ എഴുന്നേറ്റു കടലിൽ പോയി, കുറച്ച് മീൻ പിടിച്ച് അത് ചന്തയിൽ വിറ്റ്, കിട്ടിയ പൈസയ്ക്ക് സാധനങ്ങളും വാങ്ങി വീട്ടിലെത്തി ഭാര്യയോടും കുട്ടികളോടുമൊത്ത് സമയം ചെലവഴിക്കും. വൈകുന്നേരം ഗിറ്റാറുമായി ലോക്കൽ പബ്ബിൽ പോയി കുറച്ചു നേരം പാട്ടുപാടും. സുഹൃത്തുക്കളുമൊത്ത് ഡാൻസ് ചെയ്യും. അല്പം മദ്യപിക്കും.
മാനേജ്മെന്റ് വിദഗ്ധന് ആ മറുപടി ഒട്ടും ഇഷ്ടമായില്ല. നിങ്ങൾ കുറെയേറെ സമയം കടലിൽ ചെലവഴിച്ച് വലിയ തുകയക്ക് മീൻ വിൽക്കണം.
എന്തിന്? മുക്കുവൻ നിഷ്കളങ്കമായി ചോദിച്ചു.
വിദഗ്ധൻ പറഞ്ഞു; ഒരുപാടു പണം ആയിക്കഴിഞ്ഞാൽ നിങ്ങൾക്ക് ഈ ചെറുതോണി ഉപേക്ഷിച്ച് ബോട്ട് വാങ്ങിക്കാം. പിന്നീട് ബോട്ടുകളുടെ എണ്ണം കൂട്ടാം. പണം ഏറെ ആകുമ്പോൾ ഗ്രാമം വിട്ടു നഗരത്തിലേക്ക് താമസം മാറ്റാം. ഇഷ്ടം പോലെ ബിസിനസ്സ് തുടങ്ങാം. വിശ്രമ ജീവിതത്തിനു സമയമാകുമ്പോൾ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങാം.
എന്നിട്ട്? മുക്കുവനു സംശയം തീരുന്നില്ല.
ഗ്രാമത്തിൽ തിരിച്ചെത്തിയാൽ വേണമെങ്കിൽ കുറച്ചു സമയം കടലിൽ പോയി കുറച്ചു മീന്‍ പിടിക്കാം. സന്തോഷത്തിന് അവ വേണമെങ്കിൽ വിൽക്കാം. ഭാര്യയോടും മക്കളോടും സുഹൃത്തുക്കളോടും ഒപ്പം കൂടുതൽ സമയം ചെലവഴിക്കാം.
മനോഹരമായ തന്റെ കണ്ടുപിടുത്തത്തെ മുക്കുവനു മുമ്പിൽ അവതരിപ്പിച്ച മാനേജ്മെന്റ് വിദഗ്ധനോട് ഒരേ ഒരു ചോദ്യം മാത്രമേ മുക്കുവൻ ചോദിച്ചുള്ളൂ,
അതല്ലേ സർ ഞാൻ ഇപ്പോഴും ചെയ്യുന്നത്?
ഈ കഥ എന്താണ് പറയുന്നത്?
വേണ്ടതും വേണ്ടാത്തതുമൊക്കെ കൈയ്യടക്കിയ ശേഷം തളർന്നു വീഴാറാകുമ്പോൾ മാത്രം വിശ്രമിക്കാനും സന്തോഷിക്കാനുമുള്ള ഒന്നാണോ ജീവിതം? ഒരു പരമ്പരാഗത മലയാളിയെ സംബന്ധിച്ചിടത്തോളം, മേൽപ്പറഞ്ഞ കഥയിലെ മാനേജ്മെന്റ് വിദഗ്ധന്റെ തലച്ചോറിനെ ആയിരിക്കും അവർ സ്വീകരിക്കുന്നത്.
വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പ്രകാരം 156 രാജ്യങ്ങളുടെ പട്ടികയിൽ സന്തോഷത്തിൽ ഇന്ത്യയുടെ സ്ഥാനം 140 ആണ്. ഫിൻലാൻഡും, നോർവെയും, ഐസ്‍ലന്‍ഡും ഡെൻമാർക്കുമൊക്കെ ആദ്യ റാങ്കുകൾ പങ്കിട്ടെടുത്തു. വെറുതെ തയാറാക്കിയ ഒരു പട്ടിക മാത്രമല്ല ഹാപ്പിനസ് റിപ്പോർട്ട്. ജി ഡി പി പെർ കാപിറ്റ മുതൽ ആളുകളുടെ ആവിഷ്കാര സ്വാതന്ത്ര്യവും ആയുർ ദൈർഘ്യവും ഭരണകൂടങ്ങളുടെ അഴിമതിയും കണക്കിലെടുത്തുകൊണ്ടുള്ള റിപ്പോർട്ടാണിത്. എന്തുകൊണ്ടായിരിക്കാം ഇന്ത്യ പുറകിലേക്ക് പോയതെന്നു മനസ്സിലാക്കാൻ പ്രത്യേകിച്ച് കാരണങ്ങൾ ഇനി വേണ്ടല്ലോ.
സന്തോഷത്തിന്റെ വഴികൾ അനേഷിച്ചാണു ഹോവാർഡ്. സി. കട്‍ലര്‍ എന്ന അമേരിക്കൻ മനശാസ്ത്രജ്ഞ ദലൈലാമയക്ക് മുന്നിലെത്തിയത്. അവർ തമ്മിൽ 1981 ൽ നടത്തിയ സംഭാഷണങ്ങള്‍ ‘ദി ആർട്ട് ഓഫ് ഹാപ്പിനസ്’ എന്ന പേരിൽ പുസ്തക രൂപത്തിലാക്കി കട്‍ലര്‍.. ലോകം മുഴുവൻ ഏറ്റുവാങ്ങിയൊരു പുസ്തകം.
എന്താണു സന്തോഷത്തെ കുറിച്ച് ദലൈലാമ പറഞ്ഞത്. സന്തോഷവും സുഖവും രണ്ടും വേറിട്ട പദങ്ങളാണ്. ഭൗതികമായ നേട്ടങ്ങളെ ഒരിക്കലും കുറച്ചു കാണേണ്ടതില്ല എന്ന്. പക്ഷേ പ്രശ്നം അവിടെയല്ല. ഭൗതിക നേട്ടങ്ങൾ വാരിക്കൂട്ടുന്നതിൽ നിന്നു മനുഷ്യൻ പിന്മാറുന്നത് അപൂർവ്വമായി മാത്രം കാണുന്ന കാഴ്ചയാണ്. കുറേയധികം കാര്യങ്ങൾ നേടിക്കഴിഞ്ഞാൽ ഇനി മതി എന്നു തോന്നുന്ന അവസ്ഥ അപൂർവമായേ മനുഷ്യർക്കിടയിൽ സംഭവിക്കുകയുള്ളൂ. എന്നാൽ തനിക്കു കൈവശമുള്ള ഭൗതിക സമ്പത്തിനെക്കുറിച്ച് ഓർത്ത് തൃപ്തിപ്പെടുന്നവരാണ് യഥാർത്ഥത്തിൽ സന്തോഷിക്കുന്നവർ. ആ തിരിച്ചറിവിന്റെ പ്രായോഗികത വളരെ വലുതാണ്.
ഏകാന്തത മാറ്റാൻ മനുഷ്യർ തമ്മിലുള്ള അടുപ്പത്തിന്റെ നിർവചനം തന്നെ മാറ്റിയെഴുതേണ്ടിയിരിക്കുന്നു. അടിസ്ഥാനപരമായി സാമൂഹിക ജീവിയായ മനുഷ്യന് മറ്റൊരു മനുഷ്യന്റെ ബലവും തുണയും അടുപ്പവും നൽകുന്ന സുരക്ഷിതത്വം ഒരു ടെക്നോളജിക്കും നൽകാൻ കഴിയില്ല.
താൻ എളുപ്പത്തിൽ സൗഹൃദം സ്ഥാപിക്കുന്നവനും മറ്റുള്ളവരോട് സംസാരിക്കാൻ ഇഷ്ടപ്പെടുന്നവനും രഹസ്യങ്ങൾ സൂക്ഷിക്കാൻ താൽപ്പര്യമില്ലാത്തവനും ആയതു കൊണ്ടുതന്നെ ഏകാന്തത അനുഭവപ്പെടാറില്ല എന്നും ദലൈലാമ കൂട്ടിച്ചേർക്കുന്നു. കുടുബജീവിതവും തൊഴിലും സൗഹൃദങ്ങളും ബാലൻസ്‌ഡായി കൊണ്ടുപോകാൻ അദ്ദേഹം നൽകുന്ന ഒരു ഉപദേശമുണ്ട്. എല്ലാത്തിലും ഒന്നാമതാവണം, അങ്ങേയറ്റം എത്തണം എന്ന വാശി ഉപേക്ഷിക്കുക. അങ്ങനെ നിങ്ങൾക്ക് മാനസിക സമ്മർദ്ദത്തെ അതിജീവിക്കാൻ കഴിയുന്നു.
പ്രകൃതിയോടും സഹജീവികളോടും അനുകമ്പയുള്ളവരായിരിക്കുക എന്നത് ഏതൊരു ആത്മീയ ആചാര്യനും പറയുന്ന ഒന്നാണ്. എന്നാൽ ചൈനയുടെ കൊടുംക്രൂരമായ ഇടപെടലുകളിലൂടെ പ്രകൃതിയും മനുഷ്യനും ഒരുപോലെ ദുരിതത്തിലായ ടിബറ്റിന്റെ ആത്മീയാചാര്യൻ ഇതു പറയുമ്പോൾ ,ഉച്ചരിക്കുന്ന ഓരോ വാക്കിനും മുമ്പിൽ ലോകം തലകുനിക്കേണ്ടിയിരിക്കുന്നു. ജീവിതം മാറ്റങ്ങൾ മാത്രമുള്ള ഒന്നാണെന്ന വസ്തുതയോട് മനുഷ്യൻ പൂർണമായി പൊരുത്തപ്പെടേണ്ടിയിരിക്കുന്നു.
ദലൈലാമയുടെ ഉപദേശങ്ങൾ പൊതുവെ മൽസര ബുദ്ധികളായ നമ്മൾ മലയാളികൾക്ക്
രുചിക്കണമെന്നില്ല. കാരണം ബുദ്ധി ഉറച്ചതു മുതൽ മൽസരിക്കാൻ കണ്ടിഷനിംഗ് ചെയ്ത തലച്ചോറുമായി
ജീവിക്കുന്നവരല്ലേ നമ്മൾ ?
യുറോപ്പിലും മറ്റുമുള്ള ആളുകൾക്കിടയിൽ മൽസര ബുദ്ധി ഇത്ര കഠിനമല്ല. അതുകൊണ്ടു തന്നെ ഭൗതിക സമ്പത്തിൽ പിന്നിൽ നിൽക്കുന്നവരും അവരുടെ ജീവിതം മനോഹരമായി ജീവിച്ചു തീർക്കുന്നു ഇവിടെ.
പ്രകൃതിയോട് ഇണങ്ങിയ സ്ലോ ലൈഫിലേക്ക് പോകാൻ ലോകത്തെ വലിയൊരു കൂട്ടം ആളുകൾ തയ്യാറെടുക്കുന്നു. ഒരുപാടു കാലം ആരോഗ്യത്തോടെ ലോകത്തിന്റെ പല ഭാഗങ്ങളിലും ആളുകൾ സമാധാനത്തോടെ ജീവിക്കുന്നത് അവർ സമ്പന്ന രാജ്യത്തിലെ പൗരൻമാർ ആയതു കൊണ്ടു മാത്രമല്ല.
മറിച്ച് കഠിനമായ മത്സരബുദ്ധി ഇല്ലാത്തവരും കൺസ്യൂമറിസത്തിന്റെ അടിമകളല്ലാത്തതുകൊണ്ടും കൂടിയാണ്.
ഇതുകൊണ്ടൊക്കെ തന്നെയായിരിക്കാം ഇക്കി ഗായ് എന്ന പുരാതന ജാപ്പനീസ് ജീവിത രീതിക്ക് ഇന്ന് ഏറെ പ്രചാരം കിട്ടുന്നത്. ജീവിക്കാൻ ഒരു കാരണം ഉണ്ടായിരിക്കുക എന്നതാണ് ഇക്കിഗായുടെ തത്വശാസ്ത്രം. ആവശ്യത്തിനു മാത്രം ഭക്ഷണം കഴിക്കുകയും മരണംവരെ ഇഷ്ടമുള്ള ഏതെങ്കിലുമൊരു കാര്യത്തിൽ ഏർപ്പെടുകയും എപ്പോഴും പുഞ്ചിരിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുന്ന ഒരു ജനതയ്ക്ക് സന്തോഷത്തോടെ ഏറെക്കാലം ജീവിക്കാം എന്നതാണ് ഈ ജീവിതരീതി നൽകുന്ന പാഠം.
ഹാരുകി മുറകാമിയുടെ പുസ്തകങ്ങൾ മലയാളിക്ക് ഏറെ പ്രിയപ്പെട്ടതാണ്. കൃത്യമായ വ്യായാമവും ചിട്ടയുള്ള ജീവിതവും താൻ നിലനിർത്തുന്നത് എഴുതാനുള്ള തന്റെ ആഗ്രഹത്തിന് ആരോഗ്യമുള്ള ഒരു ശരീരം വേണെമെന്നുള്ള തിരിച്ചറിവു കൊണ്ടു കൂടിയാണെന്ന മുറകാമിയുടെ വാക്കുകൾ വായനക്കാർക്കു പ്രചോദനമാകട്ടെ.
ജോലിയിൽ 24 മണിക്കൂറും അഭയം കണ്ടെത്തിയ ഒരു യുവ അഭിഭാഷക സുഹൃത്ത് എനിക്കുണ്ടായിരുന്നു. 40 വയസ്സിനു മുൻപു തന്നെ അവസാന യാത്ര പോയവൻ. തൊഴിലിലെ തിരക്കുകൾക്ക് അപ്പുറത്ത് ജീവിതം അയാൾ ആസ്വദിച്ചിരുന്നോ? വേണ്ടത്ര സമയം കുടുംബത്തിനൊപ്പം ചിലവഴിക്കാൻ അയാൾക്ക് കഴിഞ്ഞിരുന്നോ? കാണാൻ ആഗ്രഹിച്ച സ്ഥലങ്ങളിൽ ചിലയിടത്തെങ്കിലും അയാൾക്കു പോകാൻ പറ്റിയിരുന്നോ? ഇഷ്ടമുള്ള ചില കാര്യങ്ങളെങ്കിലും സന്തോഷത്തോടെ ചെയ്യാൻ സമയം അയാൾക്ക് അനുമതി കൊടുത്തിരുന്നോ? അറിയില്ല.
തൊഴിലിൽ വിജയിക്കുന്നതും സമ്പത്ത് ഉണ്ടാക്കുന്നതും തെറ്റാണെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ല. എന്നാൽ വാരിപ്പിടിക്കാനുള്ള ഓട്ടത്തിനിടയിൽ എന്തൊക്കെയാണ് നമുക്ക് നഷ്ടപ്പെടുന്നത്? എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ?
സ്ലോ ലൈഫ് എന്ന ആശയത്തിനു ലോകം മുഴുവൻ കയ്യടിച്ചു തുടങ്ങി. എന്നാണ് നമ്മൾ മലയാളികൾ ആ കൂട്ടത്തിൽ ചേരുന്നത്?
English Summary: The Art of Happiness Book by 14th Dalai Lama and Howard C. Cutle