ഒരേയൊരു താരകയുടെ സാന്നിധ്യത്തില്‍ നിഷ്പ്രഭമാകുന്ന രാവ്. പുതുമഴുടെ ആദ്യത്തെ ആശ്ലേഷത്തില്‍ വിസ്മൃതമാകുന്ന വരള്‍ച്ച. ‘അയാള്‍ക്ക്’ ഇഷ്ടപ്പെട്ട കവിത. പഴയതെങ്കിലും മനസ്സില്‍ നിറം മങ്ങാതെ അവശേഷിച്ച ഈരടികള്‍. രാവിലത്തെ മഞ്ഞില്‍ കടല്‍ക്കരയില്‍ നിന്നു പാറക്കൂട്ടങ്ങളുടെ നേര്‍ക്കു നടക്കുമ്പോള്‍ അയാളുടെ

ഒരേയൊരു താരകയുടെ സാന്നിധ്യത്തില്‍ നിഷ്പ്രഭമാകുന്ന രാവ്. പുതുമഴുടെ ആദ്യത്തെ ആശ്ലേഷത്തില്‍ വിസ്മൃതമാകുന്ന വരള്‍ച്ച. ‘അയാള്‍ക്ക്’ ഇഷ്ടപ്പെട്ട കവിത. പഴയതെങ്കിലും മനസ്സില്‍ നിറം മങ്ങാതെ അവശേഷിച്ച ഈരടികള്‍. രാവിലത്തെ മഞ്ഞില്‍ കടല്‍ക്കരയില്‍ നിന്നു പാറക്കൂട്ടങ്ങളുടെ നേര്‍ക്കു നടക്കുമ്പോള്‍ അയാളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരേയൊരു താരകയുടെ സാന്നിധ്യത്തില്‍ നിഷ്പ്രഭമാകുന്ന രാവ്. പുതുമഴുടെ ആദ്യത്തെ ആശ്ലേഷത്തില്‍ വിസ്മൃതമാകുന്ന വരള്‍ച്ച. ‘അയാള്‍ക്ക്’ ഇഷ്ടപ്പെട്ട കവിത. പഴയതെങ്കിലും മനസ്സില്‍ നിറം മങ്ങാതെ അവശേഷിച്ച ഈരടികള്‍. രാവിലത്തെ മഞ്ഞില്‍ കടല്‍ക്കരയില്‍ നിന്നു പാറക്കൂട്ടങ്ങളുടെ നേര്‍ക്കു നടക്കുമ്പോള്‍ അയാളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരേയൊരു താരകയുടെ സാന്നിധ്യത്തില്‍ നിഷ്പ്രഭമാകുന്ന രാവ്. പുതുമഴുടെ ആദ്യത്തെ ആശ്ലേഷത്തില്‍ വിസ്മൃതമാകുന്ന വരള്‍ച്ച. 

‘അയാള്‍ക്ക്’  ഇഷ്ടപ്പെട്ട കവിത. പഴയതെങ്കിലും മനസ്സില്‍ നിറം മങ്ങാതെ അവശേഷിച്ച ഈരടികള്‍. രാവിലത്തെ മഞ്ഞില്‍ കടല്‍ക്കരയില്‍ നിന്നു പാറക്കൂട്ടങ്ങളുടെ നേര്‍ക്കു നടക്കുമ്പോള്‍ അയാളുടെ മനസ്സില്‍ തിരകള്‍ പോലെ ആര്‍ത്തലയ്ക്കുന്ന വരികള്‍. സൂര്യനുദിച്ചുയരുന്നതും കാത്ത് പാറക്കൂട്ടങ്ങളുടെ മുകളില്‍ കടലിലേക്കു നോക്കി ‘അവര്‍’ ഇരിക്കുമ്പോഴും മനസ്സിലുണ്ട് കവിത. ഒരേയൊരു താരക. ഒരൊറ്റ മഴ. ഒരായിരം താരകള്‍ മാഞ്ഞുപോയാലും നിത്യസുന്ദരമായ ഒരു താരക മതിയാകും ഒരു രാത്രിയല്ല, ജീവിതത്തിലെ ഏല്ലാ രാത്രികളും കടന്നുപോകാന്‍ എന്നറിയുന്ന അയാള്‍ വേദനയുടെ തടവുകാരനാണ്; സന്തോഷത്തിന്റെ അധിപനും. 

ADVERTISEMENT

 

അയാള്‍ ഒരു കഥാപാത്രമല്ല, അയാളെ വായിക്കുന്ന ഓരോരുത്തരുമാണ്. അതുകൊണ്ടാണല്ലോ അയാളുടെ കഥ സ്വന്തം കഥയായി വായിക്കുന്നതും വായന തുടരാനാവാതെ കണ്ണു തുടയ്ക്കുന്നതും. വീണ്ടും വായിക്കുമ്പോഴും അതേ വേദന തന്നെ അതിലും തീവ്രമായി അനുഭവിക്കേണ്ടിവരുമ്പോഴും വായിക്കാതിരിക്കാന്‍ കഴിയാത്ത അസ്വസ്ഥത. ഏതാനും പേജുള്ള ഒരു കഥ വായിക്കാന്‍ ദിവസങ്ങള്‍ തന്നെ വേണ്ടിവരുന്ന അപൂര്‍വ വായനാനുഭവം. കഥ, കഥയല്ലാതായി ജീവിതം തന്നെയാകുമ്പോഴാണതു സംഭവിക്കുന്നത്. അയാള്‍ അയാളല്ലാതായി സ്വയമായി മാറുമ്പോള്‍. സ്വന്തം കഥ സ്വയം വായിക്കേണ്ടിവരുമ്പോള്‍. ഇത് ഒരു അതിശയമാണെങ്കില്‍ ആ അതിശയത്തിന്റെ പേരാണ് ടി. പത്മനാഭന്‍. ഒരു ജീവിതം കൊണ്ടു വായിക്കേണ്ട ഗൗരി പോലുള്ള കഥകള്‍ എഴുതിയ കഥാകാരന്‍. 

ടി. പത്മനാഭന്‍

 

അസ്വസ്ഥതയും വേദനയും സമ്മാനിച്ച് വേദനയോടെ സ്നേഹിക്കാനും കണ്ണീരോടെ വായിക്കാനും വേണ്ടി ജീവിതം എഴുതിയ എഴുത്തുകാരന്‍. ഗൗരി വായിച്ച പലരും പിന്നീടു പറയാറുണ്ട് ഗൗരിയുടെ ഒരു നോട്ടത്തെക്കുറിച്ച്. എഴുതിയിട്ടും ഓര്‍മിച്ചിട്ടുമുണ്ട്. എന്നാല്‍ ഗൗരിയില്‍ മാത്രമല്ല, ടി. പത്മനാഭന്റെ മിക്ക കഥകളിലുമുണ്ട് ജീവിതം മുഴുവന്‍ പിന്തുടരുന്ന നോട്ടങ്ങള്‍. കഥ മറന്നാലും കഥാപാത്രങ്ങളെ മറന്നാലും പിന്തുടരുന്ന നോട്ടങ്ങള്‍. ആ നോട്ടങ്ങള്‍ കഥയിലേക്കു വീണ്ടും വലിച്ചടുപ്പിക്കുന്നു; ജീവിതത്തിലേക്കും. 

ADVERTISEMENT

 

കാശിയിലെ നിശ്ശബ്ദമായ ഒരു രാത്രിയാണ് കാലഭൈരവന്‍ എന്ന കഥയുടെ പശ്ചാത്തലം. ഗംഗയുടെ കരയില്‍ ദശാശ്വമേധഘട്ടിലെ പടവുകളിലൊന്നില്‍ ഇരിക്കുന്ന രണ്ടുപേര്‍. ആ രാത്രിയാണ് എഴുത്തുകാരന്റെ എന്നത്തെയും പ്രിയപ്പെട്ട ‘അയാള്‍’ രാംനഗറിലേക്കു പോകുന്ന വഴിക്കുള്ള സന്യാസിയെക്കുറിച്ച് അറിയുന്നത്. പൊളിഞ്ഞുവീഴാന്‍ പോകുന്ന മണ്ഡപത്തിന്റെ തിണ്ണയില്‍ പിറ്റേന്ന് സന്യാസിയെ കാണുന്നു. കാവി, ജഡ, താടി തുടങ്ങിയ ബാഹ്യ ചിഹ്നങ്ങളില്ലാത്ത സന്യാസി. 

 

പറയൂ എന്നു സന്യാസി പറഞ്ഞിട്ടും അയാള്‍ക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. സന്യാസി അയാളെ നോക്കിനിന്നു. സ്നേഹം നിറഞ്ഞതെങ്കിലും അദ്ദേഹത്തിന്റെ നോട്ടം ഒരു കത്തി പോലെ അയാളുടെ മനസ്സിന്റെ ആഴത്തില്‍ പതിഞ്ഞുനിന്നു. ഗൗരിയുടെ നോട്ടം അയാളെ ജീവിതം മുഴുവന്‍ പിന്‍തുടര്‍ന്നെങ്കില്‍ സന്യാസിയുടെ നോട്ടം ഒരു കത്തിയായി അയാളുടെ മനസ്സില്‍ മുറിവുണ്ടാക്കുന്നു; കാലഭൈരവന്‍ എന്ന കഥ മനസ്സില്‍ സൃഷ്ടിക്കുന്നതും ആ കത്തിയുണ്ടാക്കുന്ന മുറിവ് തന്നെ. 

ADVERTISEMENT

 

കഥയില്‍ സന്യാസി കര്‍മ്മത്തെയും കര്‍മ്മഫലത്തെയും അതിന്റെ അനിവാര്യതയെയും അതില്‍ നിന്ന് ഒളിച്ചോടിപ്പോകാന്‍ ശ്രമിക്കുന്ന മനുഷ്യന്റെ വ്യാമോഹങ്ങളെയുംകുറിച്ചു പറയുന്നു. അതു കേട്ട് അയാള്‍ പറയുന്നു: 

ഇത് എന്റെ കഥയാണല്ലോ ! 

ആയിരിക്കാം. പക്ഷേ, ഇതു നിങ്ങളുടെ മാത്രം കഥയല്ല. എല്ലാവരുടെയും കഥയാണ്. എല്ലാവരുടെയും. 

 

ടി. പത്മനാഭന്‍ എഴുതിയത് അദ്ദേഹത്തെക്കുറിച്ചായിരിക്കാം. അദ്ദേഹത്തിന് അറിവുള്ളവരെക്കുറിച്ചായിരിക്കാം. ഭാവന ചെയ്തവരായിരിക്കാം. എന്നാല്‍ അവര്‍ എല്ലാവരുമാണ്. ഞാനും നിങ്ങളും നമ്മളും ചേര്‍ന്ന എല്ലാവരും. അതുകൊണ്ടാണ് ആ കഥകള്‍ കരയിപ്പിക്കുന്നത്. അസ്വസ്ഥമാക്കുന്നത്. വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്നത്. മാധുര്യമുള്ള വിഷാദം സമ്മാനിക്കുന്നത്. 

 

ആകാശത്തിന്റെ മധ്യത്തിലേക്കു കയറിത്തുടങ്ങിയ സൂര്യന്‍. ഗംഗയിലെ വെട്ടിത്തിളങ്ങുന്ന ജലപ്പരപ്പ്. കരയ്ക്കു കയറ്റിവച്ച തോണികളുടെ ഇടയിലൂടെ സന്യാസി എങ്ങോട്ടോ പോകുമ്പോള്‍ കൂടെ പോകാന്‍ അയാള്‍ തുനിയുന്നുണ്ടെങ്കിലും അങ്ങനെ ചെയ്യുന്നില്ല. 

അധികം താമസിയാതെ അയാളും അവിടെനിന്നു പോയി. പക്ഷേ, അതു കാശിയിലേക്കായിരുന്നില്ല. പത്മനാഭന്റെ കഥകളില്‍ നിന്നു വായനക്കാര്‍ ജീവിതത്തിലേക്കു മടങ്ങുന്നതുപോലെ.... 

 

English Summary: Writer T. Padmanabhan celebrates 91st birthday