കമ്യൂണിസ്റ്റ് വിരുദ്ധനായി വന്ന പഴയ കമ്യൂണിസ്റ്റുകാരൻ കവി കോട്ടയത്ത് എ.വി. ജോർജ് ഹാളിലെ സദസ്സിനെ നോക്കി ആദ്യം പുഞ്ചിരി പൊഴിച്ചു. പിന്നെ പത്രപ്രവർത്തകരുടെ ചോദ്യങ്ങളെ കാവ്യമധുരമായി നേരിട്ടു. ആദ്യകാലത്ത് ഇടതുപക്ഷ സഹയാത്രികനും പിന്നീടു കമ്യൂണിസ്റ്റ് വിരുദ്ധനുമായിത്തീർന്ന ഇംഗ്ലിഷ് കവി സ്റ്റീഫൻ സ്പെൻഡറുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമ്യൂണിസ്റ്റ് വിരുദ്ധനായി വന്ന പഴയ കമ്യൂണിസ്റ്റുകാരൻ കവി കോട്ടയത്ത് എ.വി. ജോർജ് ഹാളിലെ സദസ്സിനെ നോക്കി ആദ്യം പുഞ്ചിരി പൊഴിച്ചു. പിന്നെ പത്രപ്രവർത്തകരുടെ ചോദ്യങ്ങളെ കാവ്യമധുരമായി നേരിട്ടു. 

ആദ്യകാലത്ത് ഇടതുപക്ഷ സഹയാത്രികനും പിന്നീടു കമ്യൂണിസ്റ്റ് വിരുദ്ധനുമായിത്തീർന്ന  ഇംഗ്ലിഷ് കവി സ്റ്റീഫൻ സ്പെൻഡറുടെ രാഷ്ട്രീയ നിലപാടുകളുടെ ഒഴുക്കും ഓജസ്സുമാണ് അറുപതാണ്ടുമുൻപു കോട്ടയം നേരിട്ടു കേട്ടത്. 1960 നവംബർ 26ന്, കേരള എക്സ് കമ്യൂണിസ്റ്റ് കൺവൻഷൻ ഉദ്ഘാടനം ചെയ്യാനായി കൊച്ചിയിലെത്തിയ സ്പെൻഡർ 28നാണു കോട്ടയത്തെ സ്വീകരണച്ചടങ്ങിൽ പങ്കെടുത്തത്. കൊച്ചിയിൽ കേരള ഫൈൻ ആർട്സ് ഹാളിലെ സി.ജെ. നഗറിൽ നടന്ന കൺവൻഷനിൽ പങ്കെടുക്കാൻ ജർമൻ സാഹിത്യകാരനായ വോൾഫ്ഗാങ് ലിയനഡും എത്തിയിരുന്നു. 

ADVERTISEMENT

ഒരു നല്ല പ്രസ്ഥാനം വിജയിക്കണമെങ്കിൽ മാനുഷികമൂല്യങ്ങളെ വിലയിരുത്തുന്നവർ  അതിനെ നയിക്കണമെന്നായിരുന്നു സ്പെൻഡറുടെ നിലപാട്. ടോൾസ്റ്റോയിയും ഗാന്ധിജിയും വിജയിച്ചത്, അവർ മാനുഷികമൂല്യങ്ങളെ മാനിക്കുന്ന മഹാന്മാരായിരുന്നതുകൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

സത്യത്തിൽ സ്പെൻഡറുടെ രണ്ടാം കേരളസന്ദർശനമായിരുന്നു അത്. 1954ൽ അദ്ദേഹം തിരുവനന്തപുരത്തു വന്നതിനെപ്പറ്റി  പ്രഫ.എസ്. ഗുപ്തൻനായരും ഡോ.കെ. അയ്യപ്പപ്പണിക്കരും മനോഹരമായി എഴുതിയിട്ടുണ്ട്. 

ADVERTISEMENT

‘കമ്യൂണിസ്റ്റുകാർ അമാനുഷരാണെന്നു നാം വിശ്വസിച്ചു. അവിടെയാണു നമുക്കു തെറ്റു പറ്റിയത്’

1960 നവംബർ 26ന്, കൊച്ചിയിൽ എക്സ് കമ്യൂണിസ്റ്റു കൺവൻ‍ഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സ്റ്റീഫൻ സ്പെൻഡർ ചെയ്ത പ്രസംഗത്തിൽനിന്ന്.

ADVERTISEMENT

‘ലോകത്തിലുള്ള എല്ലാ കമ്യൂണിസ്റ്റുകാരും ഒരുകാലത്തു പ്രതീക്ഷിച്ചിരുന്നു, കമ്യൂണിസ്റ്റുകാർ ദാരിദ്ര്യവും പട്ടിണിയും ചൂഷണവും അവസാനിപ്പിച്ചു ഉച്ചനീചത്വങ്ങളില്ലാത്ത ഒരു പുതിയ വ്യവസ്ഥിതിക്കുവേണ്ടി പ്രവർത്തിക്കുമെന്ന്. എന്നാൽ ഇക്കാര്യത്തിൽ നാം നിരാശരാകുകയാണ് ചെയ്തത്. നമുക്കു പറ്റിയ അബദ്ധങ്ങൾ ചൂണ്ടിക്കാണിച്ചതുകൊണ്ടു മാത്രമായില്ല, നമുക്കു പറ്റിയ തെറ്റു നമ്മുടെ പിൻമുറക്കാർ ആവർത്തിക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം. ചൂഷണവും ദാരിദ്ര്യവും അജ്ഞതയും സാമുദായിക ഉച്ചനീചത്വങ്ങളും അവസാനിപ്പിച്ച് ഒരു നല്ല വ്യവസ്ഥിതി കെട്ടിപ്പടുക്കാമെന്നുള്ള കമ്യൂണിസ്റ്റുകാരുടെ മോഹനവാഗ്ദാനങ്ങളാണ് ജനങ്ങളെ കമ്യൂണിസത്തിലേക്ക് ആകർഷിക്കുന്നത്. കമ്യൂണിസ്റ്റുകാർ അമാനുഷരാണെന്നു നാം വിശ്വസിച്ചു. അവിടെയാണു നമുക്കു തെറ്റു പറ്റിയത്. അനീതിയോടു മല്ലിടുന്നതിനു നൂതനമായ ഒരു ചിന്താഗതി വളർന്നുവരുന്ന തലമുറയ്ക്കു നാം സംഭാവന നൽകേണ്ടിയിരിക്കുന്നു. സോവിയറ്റു കമ്യൂണിസ്റ്റു പാർട്ടിയുടെ ഇരുപതാം കോൺഗ്രസിൽ സ്റ്റാലിന്റെ ദുഷ്പ്രവർത്തനങ്ങളെ  വിമർശിച്ച ക്രൂഷ്ച്ചേവ് ഹംഗേറിയൻ വിപ്ളവത്തിൽ സ്റ്റാലിന്റെ കാലടികളെ പിന്തുടരുകയാണ് ചെയ്തത്. ഒരു നല്ല പ്രസ്ഥാനം വിജയിക്കണമെങ്കിൽ മാനുഷികമൂല്യങ്ങളെ വിലയിരുത്തുന്നവരായിരിക്കണം അതിനെ നയിക്കുന്നത്. ടോൾസ്റ്റോയിയും ഗാന്ധിജിയും വിജയിച്ചത് അവർ മാനുഷികമൂല്യങ്ങളെ മാനിക്കുന്ന മഹാന്മാരായിരുന്നതിനാലാണ്. വളരുന്ന തലമുറയെ നന്മയിലേക്കു നാം നയിക്കണം’.

English Summary : English Poet Stephen Spenders Kottayam visit sixtieth anniversary