സോറി മിസ്റ്റര്‍ ഷെര്‍ലക് ഹോംസ്; നിങ്ങളെ ഡോയല്‍ വെറുക്കുന്നു
ആമുഖം ആവശ്യമില്ലാത്ത ബന്ധമാണ് സര്‍ ആര്‍തര്‍ കോനന്‍ ഡോയലും ഷെര്‍ലക് ഹോംസും തമ്മിലുള്ളത്. ലോകത്തിലെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരന്റെ ഏറ്റവും മഹത്തായ സൃഷ്ടി. രാജ്യ, ദേശ, ഭാഷാ അതിര്‍ത്തികള്‍ക്കപ്പുറം ലോകം കീഴടക്കിയ കുറ്റാന്വേഷകനാണു ഷെര്‍ലക് ഹോംസ്. എഴുത്തുകാരനേക്കാള്‍ വളര്‍ന്ന കഥാപാത്രം. ഒരു കഥാപാത്രം
ആമുഖം ആവശ്യമില്ലാത്ത ബന്ധമാണ് സര്‍ ആര്‍തര്‍ കോനന്‍ ഡോയലും ഷെര്‍ലക് ഹോംസും തമ്മിലുള്ളത്. ലോകത്തിലെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരന്റെ ഏറ്റവും മഹത്തായ സൃഷ്ടി. രാജ്യ, ദേശ, ഭാഷാ അതിര്‍ത്തികള്‍ക്കപ്പുറം ലോകം കീഴടക്കിയ കുറ്റാന്വേഷകനാണു ഷെര്‍ലക് ഹോംസ്. എഴുത്തുകാരനേക്കാള്‍ വളര്‍ന്ന കഥാപാത്രം. ഒരു കഥാപാത്രം
ആമുഖം ആവശ്യമില്ലാത്ത ബന്ധമാണ് സര്‍ ആര്‍തര്‍ കോനന്‍ ഡോയലും ഷെര്‍ലക് ഹോംസും തമ്മിലുള്ളത്. ലോകത്തിലെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരന്റെ ഏറ്റവും മഹത്തായ സൃഷ്ടി. രാജ്യ, ദേശ, ഭാഷാ അതിര്‍ത്തികള്‍ക്കപ്പുറം ലോകം കീഴടക്കിയ കുറ്റാന്വേഷകനാണു ഷെര്‍ലക് ഹോംസ്. എഴുത്തുകാരനേക്കാള്‍ വളര്‍ന്ന കഥാപാത്രം. ഒരു കഥാപാത്രം
ആമുഖം ആവശ്യമില്ലാത്ത ബന്ധമാണ് സര്‍ ആര്‍തര്‍ കോനന്‍ ഡോയലും ഷെര്‍ലക് ഹോംസും തമ്മിലുള്ളത്. ലോകത്തിലെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരന്റെ ഏറ്റവും മഹത്തായ സൃഷ്ടി. രാജ്യ, ദേശ, ഭാഷാ അതിര്‍ത്തികള്‍ക്കപ്പുറം ലോകം കീഴടക്കിയ കുറ്റാന്വേഷകനാണു ഷെര്‍ലക് ഹോംസ്. എഴുത്തുകാരനേക്കാള്‍ വളര്‍ന്ന കഥാപാത്രം. ഒരു കഥാപാത്രം എന്നതിനേക്കാള്‍ ജീവിച്ചിരിക്കുന്ന മനുഷ്യന്‍ എന്നുപോലും ലോകത്തെ തെറ്റിധരിപ്പിച്ച പാത്രസൃഷ്ടി. സര്‍ ആര്‍തര്‍ കോനന്‍ ഡോയലിനു ലഭിച്ചതിനേക്കാള്‍ കത്തുകള്‍ ലഭിച്ചിട്ടുണ്ട് ഷെര്‍ലക് ഹോംസിന്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്. ജീവിച്ചിരിക്കുന്ന വ്യക്തി തന്നെയാണ് അന്നും ഇന്നും എന്നും പലര്‍ക്കും ഷെര്‍ലക് ഹോംസ്. എന്നാല്‍ സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ തന്റെ കഥാപാത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടതു ഷെര്‍ലക് ഹോംസിനെ അല്ല എന്നതാണു യാഥാര്‍ഥ്യം. ഹോംസിന്റെ സുഹൃത്ത് ഡോ. വാട്സനെയും അല്ല. ഇവരേക്കാളൊക്കെ അപ്രശസ്തനായ മറ്റൊരു കഥാപാത്രത്തെ തന്റെ തന്നെ പ്രതിരൂപമായി ആര്‍തര്‍ കോനന്‍ ഡോയല്‍ കണ്ടിരുന്നു. ആ കഥാപാത്രം ലോകത്തോളം വളരുമെന്നും അദ്ദേഹം മോഹിച്ചു. ഒരിക്കല്‍ ആ കഥാപാത്രത്തിന്റെ വേഷം ധരിച്ചു ചിത്രമെടുത്ത് അദ്ദേഹം പത്രങ്ങള്‍ക്ക് അയച്ചുകൊടുക്കുകപോലും ചെയ്തു.
ദ് ലോസ്റ്റ് വേള്‍ഡ് എന്ന സാഹസിക പരമ്പരയിലെ ശാസ്ത്ര ഗവേഷകന്‍ പ്രഫസര്‍ ചലഞ്ചര്‍ ആയിരുന്നു ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഇഷ്ടകഥാപാത്രം. ജുറാസിക് പാര്‍ക് ഉള്‍പ്പെടെയുള്ള സിനിമകള്‍ക്കു പ്രചോദനമായ ലോസ്റ്റ് വേള്‍ഡ് ഇതാദ്യമായി ഡോയലിന്റെ സ്വന്തം കൈപ്പടയില്‍ ഈയാഴ്ച പുറത്തിറങ്ങും. ആ പുസ്കത്തിലാണ് എഴുത്തുകാരന്റെ കഥാപാത്രത്തോടുള്ള ഇഷ്ടം അദ്ദേഹത്തിന്റെ തന്നെ കൈപ്പടയില്‍ എഴുതിയിരിക്കുന്നത്.
പ്രഫസര്‍ ചലഞ്ചറിന്റെ രൂപത്തില്‍ ഡോയല്‍ സുഹൃത്തുക്കളെക്കൊണ്ട് എടുപ്പിച്ച ചിത്രം മാത്രമല്ല അദ്ദേഹത്തിന്റെ ഇഷ്ടത്തിന്റെ തെളിവ്. കഥാപാത്രത്തിന്റെ വയസ്സും ഡോയലിന്റെ വയസ്സും ഒന്നുതന്നെ. കഥാപാത്രത്തിന്റെ വിലാസമായി അദ്ദേഹം എഴുതിയതു സ്വന്തം വിലാസം തന്നെ. ഇതില്‍ക്കൂടുതല്‍ എന്തു തെളിവുകളാണു വേണ്ടെതെന്നു ചോദിക്കുന്നു ഡോയല്‍ കൃതികളെക്കുറിച്ചു ഗവേഷണം നടത്തുന്ന ജോണ്‍ ലോലന്‍ബര്‍ഗ്.
ലോകം ഷെര്‍ലക് ഹോംസിനെ ഏറ്റെടുത്തെങ്കിലും ജീവിച്ചിരുന്നപ്പോള്‍ ഡോയല്‍ ആ കഥാപാത്രത്തില്‍നിന്ന് കഴിയുന്നത്ര അകന്നാണു ജീവിച്ചത്. ഹോംസ് തന്റെ കുടുംബത്തിനു മേല്‍ പതിച്ച ശാപമാണമെന്നുപോലും അദ്ദേഹം കരുതിയതായി ബന്ധുക്കളും പറയുന്നു. എന്നാല്‍ പ്രഫസര്‍ ചലഞ്ചറിനെ അങ്ങേയറ്റം ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ അദ്ദേഹം താന്‍ തന്നെയാണെന്ന് ആരെങ്കിലും തെറ്റിധിരിക്കുന്നതിലും വിരോധം പ്രകടിപ്പിച്ചില്ല.
പ്രഫസര്‍ ചലഞ്ചറിന് ഡോയല്‍ കൊടുത്തത് സ്വന്തം സ്വഭാവ സവിശേഷതകള്‍ തന്നെ. താന്‍ സൃഷ്ടിച്ച കഥാപാത്രങ്ങളില്‍ തന്നെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ചതു ചലഞ്ചര്‍ ആണെന്നും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. തന്റെ പുസ്തകങ്ങളില്‍ ബെസ്റ്റ് സെല്ലര്‍ ആകാന്‍ പോകുന്നത് ചലഞ്ചര്‍ കഥാപാത്രമായ ലോസ്റ്റ് വേള്‍ഡ് ആയിരിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
ദിനോസറുകളുടെ വിസ്മൃതമായ ലോകം കണ്ടെത്തിയ ശാസ്ത്രജ്ഞനായി ഡോയല്‍ വേഷമിട്ടതിനൊപ്പം ആ നോവലിലെ മറ്റു കഥാപാത്രങ്ങളായി സുഹൃത്തുക്കളെക്കൊണ്ടും വേഷം കെട്ടിച്ച് ഡോയല്‍ കുറേ ചിത്രങ്ങള്‍ എടുത്തിരുന്നു. അവയും മാസികയ്ക്ക് അയച്ചുകൊടുത്തെങ്കിലും അവര്‍ ആ ചിത്രങ്ങളൊന്നും പ്രസിദ്ധീകരിച്ചില്ല. ആ ചിത്രങ്ങള്‍ ഈ ആഴ്ച ഡോയലിന്റെ സ്വന്തം കൈപ്പടയില്‍ പുറത്തുവരാനിരിക്കുന്ന ലോസ്റ്റ് വേള്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലോസ്റ്റ് വേള്‍ഡിന്റെ ഒരു പുതിയ ടെലിവിഷന്‍ പതിപ്പ് ഹോളിവുഡിന്റെ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയുമാണ്.
ഷെര്‍ലക് ഹോംസില്‍നിന്നു തികച്ചും വ്യത്യസ്തനാണ് പ്രഫസര്‍ ചലഞ്ചര്‍. ഹോംസ് ഏതു പ്രതിസന്ധിയിലും ശാന്തനാണെങ്കില്‍ പ്രഫസറിനു പെട്ടെന്നു ദേഷ്യം വരും. മരിച്ചുപോയ ഭാര്യ ജെസ്സിയുടെ ഓര്‍മകളില്‍ നിന്നു മോചചനം പ്രാപിക്കാത്ത അദ്ദേഹം ദുഃഖിതനുമാണ്. ലോകം അംഗീകരിച്ചാലും ഇല്ലെങ്കിലും ഷെര്‍ലക് ഹോംസ് ഒരു കഥാപാത്രം മാതമാണ്. എന്നാല്‍ പ്രഫസര്‍ ചലഞ്ചര്‍ ഒരു കഥാപാത്രമെന്നതിനേക്കാള്‍ മനുഷ്യന്‍ കൂടിയാണ്; സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ എന്ന മനുഷ്യന്‍.
English Summary: Arthur Conan Doyles favourite character was the hero of The Lost World not Sherlock Holmes