തിരുവനന്തപുരത്തെ പ്രവാസജീവിതത്തിൽ ചോയിസുകൾ കുറവായിരുന്നു, സിനിമ അല്ലെങ്കിൽ സംഗീതം. തരം കിട്ടിയപ്പോഴെല്ലാം പടിഞ്ഞാറേക്കോട്ടയിൽ പോയി, പ്രഭാകരവർമ സാറിനെ കണ്ടു. അദ്ദേഹം ഒരു ഖനിയായിരുന്നു. ആഴത്തിലേക്കു ചെന്നാൽ കൈനിറയെ രത്നങ്ങൾ കിട്ടും. ഒരിക്കൽ മുത്തയ്യാ ഭാഗവതരുടെ രചനകളുടെമേലുള്ള ചില സംശയങ്ങൾ ഞാൻ

തിരുവനന്തപുരത്തെ പ്രവാസജീവിതത്തിൽ ചോയിസുകൾ കുറവായിരുന്നു, സിനിമ അല്ലെങ്കിൽ സംഗീതം. തരം കിട്ടിയപ്പോഴെല്ലാം പടിഞ്ഞാറേക്കോട്ടയിൽ പോയി, പ്രഭാകരവർമ സാറിനെ കണ്ടു. അദ്ദേഹം ഒരു ഖനിയായിരുന്നു. ആഴത്തിലേക്കു ചെന്നാൽ കൈനിറയെ രത്നങ്ങൾ കിട്ടും. ഒരിക്കൽ മുത്തയ്യാ ഭാഗവതരുടെ രചനകളുടെമേലുള്ള ചില സംശയങ്ങൾ ഞാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരത്തെ പ്രവാസജീവിതത്തിൽ ചോയിസുകൾ കുറവായിരുന്നു, സിനിമ അല്ലെങ്കിൽ സംഗീതം. തരം കിട്ടിയപ്പോഴെല്ലാം പടിഞ്ഞാറേക്കോട്ടയിൽ പോയി, പ്രഭാകരവർമ സാറിനെ കണ്ടു. അദ്ദേഹം ഒരു ഖനിയായിരുന്നു. ആഴത്തിലേക്കു ചെന്നാൽ കൈനിറയെ രത്നങ്ങൾ കിട്ടും. ഒരിക്കൽ മുത്തയ്യാ ഭാഗവതരുടെ രചനകളുടെമേലുള്ള ചില സംശയങ്ങൾ ഞാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരത്തെ പ്രവാസജീവിതത്തിൽ ചോയിസുകൾ കുറവായിരുന്നു, സിനിമ അല്ലെങ്കിൽ സംഗീതം. തരം കിട്ടിയപ്പോഴെല്ലാം പടിഞ്ഞാറേക്കോട്ടയിൽ പോയി, പ്രഭാകരവർമ സാറിനെ കണ്ടു. അദ്ദേഹം ഒരു ഖനിയായിരുന്നു. ആഴത്തിലേക്കു ചെന്നാൽ കൈനിറയെ രത്നങ്ങൾ കിട്ടും. ഒരിക്കൽ മുത്തയ്യാ ഭാഗവതരുടെ രചനകളുടെമേലുള്ള ചില സംശയങ്ങൾ ഞാൻ ചോദിച്ചു. അവയെല്ലാം  തീർത്തുതന്നശേഷം വർമസാർ പറഞ്ഞു: ‘വാസുദേവാ, സംഗീതജ്ഞരെപ്പറ്റിമാത്രം പഠിച്ചാലും എഴുതിയാലും പോരാ. ഈ സംഗീതം നിലനിൽക്കാൻ കാരണക്കാരായ കുറേ നല്ല മനുഷ്യരുണ്ട്. അവരെ അരങ്ങിൽ കാണില്ല, അരങ്ങിനു പുറകിൽ ചെന്നു നോക്കിയാൽ കാണും.’ മുഖവുര ഇത്രയും നൽകിക്കഴിഞ്ഞ്  അലമാരയിൽനിന്നു സാർ ഒരു പുസ്തകം എടുത്തു, മാലി എഴുതിയ ‘കേരളസംഗീതം’. ഞാൻ മുമ്പേ വായിച്ചതാണ്. കയ്യിൽ കോപ്പിയുമുണ്ട്. അക്കാര്യം പക്ഷേ മിണ്ടിയില്ല. അതുകൊണ്ടു ഗുണമുണ്ടായി, മാലി എന്ന മാധവൻ നായരെപ്പറ്റി കൂടുതൽ ആധികാരികമായി മനസ്സിലാക്കാൻ സാധിച്ചു. അവയെല്ലാം ഒരുമിച്ചു വയ്ക്കുമ്പോൾ പുതിയൊരു മാലി ഉള്ളിൽ തെളിഞ്ഞുവന്നു. ബാലസാഹിത്യകാരൻ, ആറായിരത്തിലേറെ വേദികളിൽ അവതരിപ്പിച്ച ‘കർണശപഥം’ എഴുതിയ ആട്ടക്കഥാകാരൻ, സംഗീതവിമർശകൻ, പുരാണപണ്ഡിതൻ, ആകാശവാണിയിലെ ഉയർന്ന ഉദ്യോഗസ്ഥൻ, പത്രപ്രവർത്തകർ, എഡിറ്റർ, പരിഭാഷകൻ, അഭിഭാഷകൻ എന്നിങ്ങനെ മാലി മാധവൻ നായർ ജീവിതത്തിൽ ആടിയ വിവിധ വേഷങ്ങളേക്കാൾ അദ്ദേഹം എന്നും മനസ്സിൽ സൂക്ഷിച്ച മനുഷ്യത്വവും ഉദാരതയും എന്നെ കൂടുതൽ ആകർഷിച്ചു.

 

ADVERTISEMENT

ദക്ഷിണേന്ത്യൻ സംഗീതത്തിൽ സമഗ്രമായും കേരളസംഗീതത്തിൽ സവിശേഷമായും താൽപര്യം പ്രകടിപ്പിച്ച മാലി ദേശീസംഗീതത്തിന്റെ വീണ്ടെടുപ്പിനുവേണ്ടി കാവാലം നാരായണപ്പണിക്കരുമായി പലപ്പോഴും ആശയവിനിമയം നടത്തിയിരുന്നു. ആകാശവാണിയിലെ ഔദ്യോഗിക ജീവിതകാലം കർണാടകസംഗീതത്തെ പ്രോത്സാഹിപ്പിക്കുവാൻ അദ്ദേഹം ഏറെ വിനിയോഗിച്ചു. ശ്രോതാക്കളുടെ സംഗീതനിലവാരം ഉയർത്തിക്കൊണ്ടുവരാൻ പാകത്തിലുള്ള സംഗീതജ്ഞരെ സംഗീതപരിപാടികളിൽ  ഉൾപ്പെടുത്തി. വർമ സാർ ഇക്കാര്യം വിശദീകരിച്ചതിങ്ങനെ - ‘എല്ലാ പാട്ടുകാരും വേദിയിൽ ശോഭിക്കണമെന്നില്ല. കുമാരസ്വാമിയും കൃഷ്ണയ്യരും സീതാരാമയ്യരും കേശവഭാഗവതരുമൊക്കെ വലിയ പണ്ഡിതന്മാരായിരുന്നു. എന്നാലും ശെമ്മങ്കുടിസ്വാമിയെപ്പോലെ അവർ ജനങ്ങളെ ആകർഷിച്ചില്ല. മാലിസാർ അങ്ങനെയുള്ള പാട്ടുകാരെ റേഡിയോ കച്ചേരികളിൽ പ്രത്യേകമായി പരിഗണിച്ചു. ഒരുപക്ഷേ അങ്ങനൊരാൾ ഇല്ലായിരുന്നില്ലെങ്കിൽ ഞങ്ങളൊക്കെ സംഗീത അക്കാദമിയുടെ വെളിയിൽ ഇങ്ങനെയൊന്നും അറിയപ്പെടുമായിരുന്നില്ല’. ഇത്തരത്തിൽ മുതിർന്ന സംഗീതജ്ഞരുമായി വളരെ അടുത്ത സൗഹൃദം പുലർത്തിയ മാലിയുടെ പ്രേരണയിൽ, ഉയർന്ന ഗ്രേഡിൽ എത്തിയ നിരവധി കർണാടക സംഗീതജ്ഞർ കേരളത്തിലുണ്ട്.

 

കേരള സംഗീതത്തിന്റെ പൈതൃക വേരുകൾ കണ്ടെത്താൻ മാലി മാധവൻ നായർ കുറേ അധ്വാനിച്ചു. ഞാൻ എസ്ഡി കോളജിൽ വിദ്യാർഥിയായിരുന്ന കാലത്ത് ആലപ്പുഴ മുനിസിപ്പൽ മൈതാനിയിൽനടന്ന പുസ്തകമേള ഉദ്ഘാടനം ചെയ്യുവാൻ മാലി വന്നു. സ്വാതിതിരുനാളും ഇരയിമ്മൻ തമ്പിയും ഗോവിന്ദമാരാരും കേരളസംഗീതത്തിനു നൽകിയ സംഭാവനകൾ അദ്ദേഹം അവിടെ വിശദീകരിച്ചു. മറ്റൊരിക്കൽ, ഗോപിയാശാനും മാർഗി വിജയകുമാറും മുഖ്യവേഷം കെട്ടിയ ‘കർണശപഥം’ നരസിംഹപുരം ഓഡിറ്റോറിയത്തിൽ അരങ്ങേറിയപ്പോൾ കാണികളുടെ മുൻനിരയിൽ മാലിയെ കണ്ടു. സനാതന ധർമ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായ രാജഗോപാലൻ സാർ നിർബന്ധിച്ചപ്പോൾ, കർണശപഥം എഴുതാൻ ഉണ്ടായ സാഹചര്യത്തെയും അതിലെ സംഗീതത്തിൽ കൊണ്ടുവന്ന പരീക്ഷണങ്ങളെയും പറ്റി കുറഞ്ഞ വാക്കുകളിൽ അദ്ദേഹം സദസ്യരോടു സംസാരിച്ചു. ‘കർണശപഥ’ത്തിനു സംഗീതരൂപം ഒരുക്കുന്നതിൽ മാലിയെ പ്രധാനമായും സഹായിച്ച കലാമണ്ഡലം ഹൈദരാലി, മണർകാട്ടെ വീട്ടിൽ വന്ന ദിവസം ഈ ഓർമ ഞാൻ പങ്കുവച്ചു. അതിനുമേലേ ഹൈദരാലിയും ചില നിരീക്ഷണങ്ങൾ നടത്തി. ‘നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്, നമ്മുടെ കഥകളിപോലെ പൂർണതയുള്ള കലാരൂപം ലോകത്തെവിടെയും ഉണ്ടാവില്ല. കാണാൻ ചില്ലിക്കാശിന്റെ  മുടക്കില്ല ! ഇതൊക്കെ പുറംരാജ്യത്താണെങ്കിൽ കാണാൻ ഡോളറുകൾ ഇറക്കണം. ഇവിടെ എല്ലാം ഫ്രീ. എന്നിട്ടും ആർക്കും വേണ്ട! മാലി സാറിനെ പലരും വിമർശിക്കുന്നുണ്ട്, ‘കർണശപഥ’ത്തിന് സാഹിത്യഭംഗിയില്ല. ‘നളചരിതം’ പോലെയായില്ല. ‘രുഗ്മാംഗദചരിത’ത്തിന്റെ ഗരിമ ഒത്തു വന്നില്ല! മാലിസാറിന് ഇതൊക്കെ അറിയാൻ വയ്യേ? അറിയാം. അദ്ദേഹത്തിന് ഒരൊറ്റ ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ, പാട്ട് കേൾക്കാനായിട്ടായാലും വേണ്ടില്ല, ആളുകൾ കഥകളി കാണാൻ വരണം. വന്നില്ലേ? വന്നു. അത് മാലിസാറിന്റെ ദീർഘവീക്ഷണമാണ്.’ പിന്നൊരിക്കൽ ഗോപിയാശാനും പറഞ്ഞിട്ടുണ്ട്, ‘ആദ്യമൊക്കെ കർണൻ കെട്ടിയാൽ പിന്നെ രണ്ടു ദിവസത്തേക്ക് മനസ്സിൽ ഒരു ഭാരമാണ്. ഹൈദ്രാലീടെ പാട്ടാണെങ്കിൽ ‘ഹന്ത ദൈവമേ എന്തു ഞാൻ കേട്ടതു, എന്തെന്റെ ശിരസിങ്കൽ അശനിപാതമോ’ ഒക്കെ പിന്നേം നന്നായി ആടാൻ പറ്റും. അത് എഴുതിവച്ച ആളുടേം വൈഭവമാണേ. സമ്മതിക്കാതിരുന്നിട്ട് കാര്യമില്ല.’

 

ADVERTISEMENT

1914-ൽ  ജനിച്ച മാലി മാധവൻ നായരുടെ നൂറ്റിയേഴാം ജന്മദിനത്തിൽ അദ്ദേഹത്തെപ്പറ്റി എഴുതുമ്പോൾ ഉള്ളിൽ ഏറെ സന്തോഷമുണ്ട്. നിർഭാഗ്യവശാൽ അദ്ദേഹവുമായി പരിചയത്തിൽവരാൻ എനിക്കു കഴിഞ്ഞിട്ടില്ല. പക്ഷേ എന്റെ എഴുത്തുജീവിതം നിശ്ചയമായും  അദ്ദേഹത്തോടും കടപ്പെടുന്നുണ്ട്.  കേൾക്കാനുള്ളതുമാത്രമായി സംഗീതം ചുരുങ്ങേണ്ടതില്ലെന്നും ഒരുപാടു ജീവിത സന്ദർഭങ്ങളും സാംസ്കാരിക സന്ദർഭങ്ങളും വൈകാരിക സന്ദർഭങ്ങളും സംഗീതത്തിൽ കണ്ടെത്താനാവുമെന്നും മറ്റുമുള്ള ബോധ്യങ്ങൾ രൂപപ്പെട്ടതിൽ മാലിയുടെ സ്വാധീനതയും ഉൾപ്പെടും. ശാസ്ത്രീയ സംഗീതത്തെ സംബന്ധിച്ച അന്വേഷണങ്ങളെ കുറേക്കൂടി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുമായിരുന്ന ചരിത്രബോധവും സംഗീതബോധവും പ്രായോഗികജ്ഞാനവും അദ്ദേഹത്തിൽ സമന്വയിച്ചിരുന്നു. പക്ഷേ വൈവിധ്യപൂർണമായ അഭിരുചികൾ മാലിയെ പലപല വിഷയങ്ങളിലേക്കും പിടിച്ചുകൊണ്ടുപോയി. അവിടെയെല്ലാം ഭേദപ്പെട്ട സംഭാവനകൾ നൽകാനും അദ്ദേഹത്തിനു സാധിച്ചു. അവയിൽ ചിലതൊക്കെ കാലാന്തരത്തിൽ നിറം കെട്ടെന്നാലും ഒരിക്കലും തീവ്രത നഷ്ടപ്പെടാതെ നിലനിൽക്കും, അംഗരാജ്യാധിപനായ കർണന്റെ ഈ ഹിന്ദോളവിലാപം -

 

‘എന്തിഹ മൻ മാനസേ, സന്ദേഹം വളരുന്നു.

അങ്കേശനാം ഈ ഞാനെങ്ങ് പിറന്നവനോ ?

ADVERTISEMENT

ഇങ്ങാരറിവൂ ഞാനാര് എങ്ങെന്‍റെ വംശമെന്നോ ?’

 

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ പ്രഫസറുമാണ്)

 

English Summary: Dr. Madhu Vasudevan remembering Mali Madhavan Nair