ശാന്തിവാകം (കവിത)
പ്രകൃതിയെ, കവിതയെ കൂട്ടുകാരാക്കിയ പ്രിയപുത്രി വിടചൊല്ലി മൂകം. മലയാളമിന്നിതാ മാഴ്കുന്നു, സുഗതയായ് നറുനിലാത്തിരി, രാക്കിളിയും. പുലരി തൻ സുസ്‌മിതം വിരിയും മനസ്സുമായ് പൊരുതിയിരുട്ടിനോടെന്നും. അബലമാർക്കത്താണിയേകിയാ ജീവിതം അഭയം രചിച്ചൂ മനസ്സിൽ. മൃദുലഭാവോജ്ജ്വലമുഗ്ദ്ധം കവിതയിൽ മുദിതയായ് കൈരളി

പ്രകൃതിയെ, കവിതയെ കൂട്ടുകാരാക്കിയ
പ്രിയപുത്രി വിടചൊല്ലി മൂകം.
മലയാളമിന്നിതാ മാഴ്കുന്നു, സുഗതയായ്
നറുനിലാത്തിരി, രാക്കിളിയും.
പുലരി തൻ സുസ്‌മിതം വിരിയും മനസ്സുമായ്
പൊരുതിയിരുട്ടിനോടെന്നും.
അബലമാർക്കത്താണിയേകിയാ ജീവിതം
അഭയം രചിച്ചൂ മനസ്സിൽ.
മൃദുലഭാവോജ്ജ്വലമുഗ്ദ്ധം കവിതയിൽ
മുദിതയായ് കൈരളി വാണൂ.
ചിറകൊടിഞ്ഞെങ്കിലും പാടിയ പക്ഷി തൻ
രുദിതാനുസാരിയായ് ലോകം.
കരുണതൻ ശ്വാസം നിലയ്ക്കവേ, വാക്കുകൾ
കരുതലായർപ്പിച്ചു കാലം.
മഹിതമാ നാദം നിലയ്ക്കവേ, കേഴുന്നു
മലയാളനാടും മനസ്സും.
മരണത്തിലിന്നു നിലച്ചുവെന്നാകിലും
മരണമില്ലാത്തതാ നാദം.
വിധിയുടെ മാരി കെടുത്തിയെന്നാകിലും
വിരമിച്ചിടാത്തതാ നാളം.
അവസാനയാത്രയിൽ പൂക്കളായ് വാക്കുകൾ
ചൊരിയട്ടെ, ശാന്തി തൻ പൂക്കൾ.
English Summary : Writers Blog -