യുഎസിൽ നാളെ ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ കാവ്യാലാപനവും. യുവതലമുറയുടെ പ്രതിനിധിയെയാണ് കവിത ചൊല്ലാ‍ൻ ഔദ്യോഗികമായി ക്ഷണിച്ചിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനമേൽക്കുന്ന ചടങ്ങിൽ കവിത ചൊല്ലാൻ അവസരം ലഭിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് ഇത്തവണ ക്ഷണിക്കപ്പെട്ട അമൻഡ ഗോർമൻ. 22 വയസ്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസിൽ നാളെ ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ കാവ്യാലാപനവും. യുവതലമുറയുടെ പ്രതിനിധിയെയാണ് കവിത ചൊല്ലാ‍ൻ ഔദ്യോഗികമായി ക്ഷണിച്ചിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനമേൽക്കുന്ന ചടങ്ങിൽ കവിത ചൊല്ലാൻ അവസരം ലഭിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് ഇത്തവണ ക്ഷണിക്കപ്പെട്ട അമൻഡ ഗോർമൻ. 22 വയസ്സ് മാത്രമുള്ള യുവകവി. 

ADVERTISEMENT

യുവതലമുറയുടെ ആസ്ഥാന കവിയായി നേരത്തേ തിര‍ഞ്ഞെടുക്കപ്പെട്ട അമൻഡ ‘ദ് ഹിൽ വി ക്ലൈംബ്’ എന്ന കവിതയായിരിക്കും വിശേഷാവസരത്തിൽ ചൊല്ലുക. ബൈഡൻ തന്നെയാണത്രേ അമൻഡയുടെ പേര് നിർദേശിച്ചത്.  ആധാരമാക്കിയുള്ള കവിതയെഴുതാനും നിർദേശിച്ചിട്ടുണ്ട്. ആറു മിനിറ്റ് ദൈർഘ്യമുള്ള കവിതയായിരിക്കും താൻ ചൊല്ലുക എന്നു വെളിപ്പെടുത്തിയെങ്കിലും കവിതയിലെ വരികളോ മറ്റു വിശദാശങ്ങളോ അമൻഡ വെളിപ്പെടുത്തിയിട്ടില്ല. മുൻപും ഔദ്യോഗിക ചടങ്ങുകൾക്കുവേണ്ടി കവിത എഴുതിയുള്ള പരിചയവും യുവകവിക്കു സ്വന്തം. 

ജോ ബൈഡൻ. Photo Credit : Kevin Lamarque / Reuters

ADVERTISEMENT

ഒരു രാത്രിക്കുവേണ്ടിയാണെങ്കിലും ഇങ്ങനെയുള്ള അവസരങ്ങളിൽ കവിത എഴുതാൻ ഞാൻ ഇഷ്ടപ്പെടുന്നു. തടിച്ചുകൂടുന്ന ജനങ്ങളുമായി വേഗം വൈകാരിക ബന്ധം സ്ഥാപിക്കാനുള്ള അവസരം കൂടിയാണിത്. ഞാനിത് നന്നായി ആസ്വദിക്കുന്നു– ലൊസാഞ്ചൽസ് നിവാസിയായ അമൻഡ പറയുന്നു. നേരത്തെ ഹാർഡവ് സർവകലാശാലയിലെ ഒരു ചടങ്ങിലും ഈ യുവകവി കവിത ആലപിച്ചു ജനങ്ങളെ കയ്യിലെടുത്തിട്ടുണ്ട്. 

ADVERTISEMENT

ഡെമോക്രാറ്റ് പ്രസിഡന്റുമാർ സത്യപ്രതിജ്ഞ ചെയ്യുമ്പോഴൊക്കെ കവികളെ ക്ഷണിക്കുന്ന പതിവനുസരിച്ചാണ് ഇത്തവണ ബൈഡൻ‌ അമൻഡയെ ക്ഷണിച്ചിരിക്കുന്നത്. നേരത്തെ പ്രശസ്ത എഴുത്തുകാരായ റോബർട്ട് ഫ്രോസ്റ്റ്, മേയ ആൻജലോ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ എത്തി കവിത ചൊല്ലിയിട്ടുണ്ട്. 

1993 ൽ ബിൽ ക്ലിന്റന്റെ സ്ഥാനാരോഹണച്ചടങ്ങിൽ മേയ ആൻജലോ ചൊല്ലിയ ‘ഓൺ ദ് പൾസ് ഓഫ് മോണിങ്’ എന്ന കവിത പിന്നീടു പുസ്തകമായപ്പോൾ ഒരു ദശലക്ഷം കോപ്പികളാണ് അമേരിക്കയിൽ മാത്രം വിറ്റഴിഞ്ഞത്. എലിസബത്ത് അലക്സാണ്ടർ, റിച്ചഡ് ബ്ലാങ്കോ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങുകളിൽ കവിത ചൊല്ലിവയവരാണ്. ഇത്തവണ ബൈഡനും കമലയ്ക്കുമൊപ്പം തരംഗം സൃഷിടിക്കാൻ അമൻഡയുമെത്തുന്നു. 

English Summary: Young Poet Amanda Gorman to Read at Biden Inaugural