ചാൾസ് ഡിക്കൻസ്; കാലം മായ്ക്കാത്ത കഥാപാത്രങ്ങൾ
അവിസ്മരണീയ കഥാപാത്രങ്ങളെക്കൊണ്ട് വായനക്കാരനെ എക്കാലത്തും ത്രസിപ്പിച്ച എഴുത്തുകാരനാണ് ചാൾസ് ഡിക്കൻസ്. ഇംഗ്ലിഷ് നോവലിസ്റ്റുകളിൽ പ്രമുഖനും സാമൂഹിക പരിവർത്തകനും ആയാണ് ഡിക്കൻസ് അടയാളപ്പെട്ടത്. ജീവിതകാലത്ത് തന്റെ കൃതികൾക്കു ലഭിച്ച അതേ സ്വീകാര്യതയും വായനക്ഷമതയും വർഷങ്ങൾക്കിപ്പുറവും ഡിക്കൻസിനു

അവിസ്മരണീയ കഥാപാത്രങ്ങളെക്കൊണ്ട് വായനക്കാരനെ എക്കാലത്തും ത്രസിപ്പിച്ച എഴുത്തുകാരനാണ് ചാൾസ് ഡിക്കൻസ്. ഇംഗ്ലിഷ് നോവലിസ്റ്റുകളിൽ പ്രമുഖനും സാമൂഹിക പരിവർത്തകനും ആയാണ് ഡിക്കൻസ് അടയാളപ്പെട്ടത്. ജീവിതകാലത്ത് തന്റെ കൃതികൾക്കു ലഭിച്ച അതേ സ്വീകാര്യതയും വായനക്ഷമതയും വർഷങ്ങൾക്കിപ്പുറവും ഡിക്കൻസിനു ലഭിക്കുന്നുവെന്നതാണ് അദ്ദേഹത്തിന്റെ മാസ്മരിക എഴുത്തിന്റെ പ്രത്യേകത.
1812ൽ ബ്രിട്ടനിലെ പോർട്ട്മൗത്തിലാണ് ഡിക്കൻസ് ജനിച്ചത്. ഔപചാരിക വിദ്യാഭ്യാസം ഇല്ലാതിരുന്നിട്ടും 20 വർഷം അദ്ദേഹം ഒരു മാസിക പ്രസിദ്ധീകരിച്ചു. 15 നോവലുകളും 5 നോവെല്ലകളും നൂറുകണക്കിന് ചെറുകഥകളും ലേഖനങ്ങളും എഴുതി. കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനുമായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ചരിത്രത്തിൽ ഇടം പിടിച്ചു.
1833ൽ ബോസ് എന്ന പേരിൽ മാഗസിനുകളിൽ ലേഖനങ്ങൾ എഴുതാനാരംഭിച്ച ഡിക്കൻസ് 1836ൽ ആണ് മുഴുസമയ സാഹിത്യരചനയിലേക്കു തിരിഞ്ഞത്. പിക്വിക് പേപ്പേഴ്സ് (1837), ഒളിവർ ട്വിസ്റ്റ് (1838), നിക്കോലാസ് നിക്കിൾബി (1839), എ ക്രിസ്മസ് കാരൾ (1843), ഡേവിഡ് കോപ്പർഫീൽഡ് (1850), ബ്ലീക് ഹൗസ് (1853), ഹാർഡ് റ്റൈംസ് (1854), എ ടെയിൽ ഓഫ് ടു സിറ്റീസ് (1859), ഗ്രേറ്റ് എക്സ്പെക്റ്റേഷൻസ്(1861) എന്നിവയാണ് ഡിക്കെൻസിന്റെ പ്രധാന കൃതികൾ. ഇവയിൽ ഭൂരിഭാഗവും മലയാളത്തിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
1836ൽ ‘ദ് പിക്കേക്ക് പേപ്പേഴ്സ്’ എന്ന പരമ്പരയുടെ പ്രസിദ്ധീകരണത്തോടെയാണ് ഡിക്കൻസ് തന്റെ സാഹിത്യ ജീവിതത്തിനു തുടക്കമിടുന്നത്. കൃത്യമായ സാമൂഹിക നിരീക്ഷണത്തിൽനിന്നാണ് അദ്ദേഹം കഥാപാത്രങ്ങളെ സൃഷ്ടിച്ചത്. ഖണ്ഡശയായി പ്രസിദ്ധീകരിച്ച നോവലുകളുടെ തുടർ അധ്യായങ്ങൾക്കായി വായനക്കാർ ആകാംഷയോടെ കാത്തിരുന്നു. വായനക്കാരിൽനിന്നു ലഭിച്ച പ്രതികരണങ്ങൾക്കനുസരിച്ച് കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും ഡിക്കൻസ് മെച്ചപ്പെടുത്തുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്തിരുന്നു. ഡിക്കൻസിന്റെ കഥകളുടെ ജനപ്രിയത കാരണം ഒരു പുസ്തകം പോലും ഔട്ട് ഓഫ് പ്രിന്റ് ആയിട്ടില്ല എന്നതും പ്രത്യേകതയാണ്.
ജനപ്രീതിയുടെ കാര്യത്തിലും കലാമൂല്യത്തിന്റെ കാര്യത്തിലും വിശ്വസാഹിത്യകൃതികളുടെ മുൻനിരയിലാണ് ഡിക്കൻസ് കൃതികളുടെ സ്ഥാനം. മികച്ച പ്രഭാഷകനും നടനുംകൂടിയായിരുന്ന ഡിക്കൻസ് തന്റെ കൃതികളുമായി ജനമധ്യത്തിലേക്കിറങ്ങിയിരുന്നു. സാമൂഹിക പ്രതിബദ്ധതയും ആക്ഷേപഹാസ്യവുമാണ് ഡിക്കൻസ് കൃതികളുടെ മുഖമുദ്ര. തന്റെ ദുരിതപൂർണമായ ജീവിതാനുഭവങ്ങളുടെ കണ്ണാടിയായി ഡിക്കൻസ് സ്വന്തം കൃതികളെയും എഴുത്തിനെയും കണ്ടു. ഏകാന്തതയുടെ തടവറയിൽ ബാല്യം ഹോമിക്കാൻ വിധിക്കപ്പെട്ട അനാഥക്കുട്ടികളുടെ ജീവിതവും ജയിൽ ജീവിതവും ഡിക്കൻസിന്റെ പല കൃതികളിലും കടന്നു വന്നിട്ടുണ്ട്. 1870 ജൂൺ 9നാണ് ഡിക്കൻസ് ഈ ലോകത്തോടു വിടപറഞ്ഞത്.
English Summary: Charles Dickens and his characters who remain immortal