ജനപ്രിയ സൂപ്പർഹീറോ ചിത്രകഥ ‘പ്രിയയുടെ മുഖാവരണം’ (Priya's Mask) മലയാളം, തമിഴ്, കന്നട, ഭാഷകളിൽ ഓൺലൈൻ hതിപ്പുകളായി ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറൽ പുറത്തിറക്കി. ഇന്ത്യയിലെ ആദ്യ വനിതാ കോമിക്സൂപ്പർഹീറോയായ പ്രിയ കേന്ദ്രകഥാപാത്രമാകുന്ന പരമ്പരയിലെ ഏറ്റവും പുതിയ ചിത്രകഥ ആണ് ‘പ്രിയയുടെ മുഖാവരണം’. കോവിഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനപ്രിയ സൂപ്പർഹീറോ ചിത്രകഥ ‘പ്രിയയുടെ മുഖാവരണം’ (Priya's Mask) മലയാളം, തമിഴ്, കന്നട, ഭാഷകളിൽ ഓൺലൈൻ പതിപ്പുകളായി ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറൽ പുറത്തിറക്കി. ഇന്ത്യയിലെ ആദ്യ വനിതാ കോമിക്സൂപ്പർഹീറോയായ പ്രിയ കേന്ദ്രകഥാപാത്രമാകുന്ന പരമ്പരയിലെ ഏറ്റവും പുതിയ ചിത്രകഥ ആണ് ‘പ്രിയയുടെ മുഖാവരണം’. കോവിഡ് മഹാമാരിയെ ചുറ്റിപ്പറ്റിയുള്ള പേടിയോടും തെറ്റായ വിവരങ്ങളോടും പോരാടുകയാണ് പ്രിയ ഈ ചിത്രകഥയിൽ. 

ADVERTISEMENT

ന്യൂഡൽഹിയിലെ യു.എസ്. എംബസിയുടെ വടക്കേ ഇന്ത്യ ഓഫിസിന്റെ പിന്തുണയോടെ അമേരിക്ക ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനം റാറ്റപ്പലാക്‌സിന്റെ സ്ഥാപകനും ഡോക്യുമെന്ററി സംവിധായകനും സാങ്കേതികവിദഗ്ദ്ധനുമായ റാം ദേവിനേനി ആണ് ‘പ്രിയയുടെ മുഖാവരണം’ സംവിധാനം ചെയ്തിരിക്കുന്നത്. ശുഭ്ര പ്രകാശിന്റേതാണു കഥ. ഓഗ്മെന്റഡ് റിയാലിറ്റി രൂപത്തിലുള്ള ഈ പുസ്തകത്തോടൊപ്പം റൊസന്ന ആർക്കേറ്റ്, വിദ്യാ ബാലൻ, മൃണാൾ ഠാക്കൂർ, സൈറാ കബീർ എന്നിവരടക്കം ഇന്ത്യയിലെയും അമേരിക്കയിലെയും പ്രശസ്‌ത സ്‌ത്രീസമത്വവാദികളുടെ ശബ്ദത്തിൽ അണിയിച്ചൊരുക്കപ്പെട്ട അനിമേറ്റഡ് ഹ്രസ്വചിത്രവും പുറത്തിറങ്ങി. 

ADVERTISEMENT

ആഗോള ആരോഗ്യ വെല്ലുവിളികളെ നേരിടാൻ ഒരുമിച്ച് പ്രവർത്തിക്കാനുള്ള ഇന്ത്യക്കാരുടെയും അമേരിക്കക്കാരുടെയും പ്രാവീണ്യത്തിന്റെ മറ്റൊരുദാഹരണമാണ് ഈ കോമിക് പുസ്തകമെന്ന് ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറൽ വക്താവ് കോറി ബിക്കൽ പറഞ്ഞു. 

ADVERTISEMENT

റാം ദേവിനേനി അണിയിച്ചൊരുക്കിയ ഈ കോമിക് പുസ്തകം കുട്ടികൾ അനുഭവിക്കുന്ന ഒറ്റപ്പെടലും ഭയവും അഭിസംബോധന ചെയ്യുന്നതിനൊപ്പം കോവിഡ്-19നെക്കുറിച്ച് പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ തടയുന്നതിനുള്ള പ്രിയയുടെ ദൗത്യത്തിന്റെ കഥയും പറയുന്നു. മാതാപിതാക്കൾക്കും അധ്യാപകർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രകഥ മലയാളം, തമിഴ്, കന്നട ഭാഷകളിൽ ലഭ്യമാണ്.

English Summary: Priya's Mask comic book in Malayalam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT