മധുചന്ദ്രികയിൽ മഴവിൽക്കൊടിയുടെ മുനമുക്കി മനോഹരകാവ്യങ്ങൾ എഴുതുകയും മലയാളകവിതയ്ക്കു പ്രണയത്തിന്റെയും സംഗീതത്തിന്റെയും കനകച്ചിലങ്കയണിയിക്കുകയും ചെയ്ത പ്രതിഭയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള. കേരളക്കരമുഴുവൻ അദ്ദേഹത്തെ ഏറ്റുപാടിയ ഒരു കാലമുണ്ടായിരുന്നു. ചങ്ങമ്പുഴയുടെ രമണനും വാഴക്കുലയും സൃഷ്ടിച്ച കാവ്യതരംഗങ്ങൾ

മധുചന്ദ്രികയിൽ മഴവിൽക്കൊടിയുടെ മുനമുക്കി മനോഹരകാവ്യങ്ങൾ എഴുതുകയും മലയാളകവിതയ്ക്കു പ്രണയത്തിന്റെയും സംഗീതത്തിന്റെയും കനകച്ചിലങ്കയണിയിക്കുകയും ചെയ്ത പ്രതിഭയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള. കേരളക്കരമുഴുവൻ അദ്ദേഹത്തെ ഏറ്റുപാടിയ ഒരു കാലമുണ്ടായിരുന്നു. ചങ്ങമ്പുഴയുടെ രമണനും വാഴക്കുലയും സൃഷ്ടിച്ച കാവ്യതരംഗങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധുചന്ദ്രികയിൽ മഴവിൽക്കൊടിയുടെ മുനമുക്കി മനോഹരകാവ്യങ്ങൾ എഴുതുകയും മലയാളകവിതയ്ക്കു പ്രണയത്തിന്റെയും സംഗീതത്തിന്റെയും കനകച്ചിലങ്കയണിയിക്കുകയും ചെയ്ത പ്രതിഭയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള. കേരളക്കരമുഴുവൻ അദ്ദേഹത്തെ ഏറ്റുപാടിയ ഒരു കാലമുണ്ടായിരുന്നു. ചങ്ങമ്പുഴയുടെ രമണനും വാഴക്കുലയും സൃഷ്ടിച്ച കാവ്യതരംഗങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധുചന്ദ്രികയിൽ മഴവിൽക്കൊടിയുടെ മുനമുക്കി മനോഹരകാവ്യങ്ങൾ എഴുതുകയും മലയാളകവിതയ്ക്കു പ്രണയത്തിന്റെയും സംഗീതത്തിന്റെയും കനകച്ചിലങ്കയണിയിക്കുകയും ചെയ്ത പ്രതിഭയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള. കേരളക്കരമുഴുവൻ അദ്ദേഹത്തെ ഏറ്റുപാടിയ ഒരു കാലമുണ്ടായിരുന്നു. ചങ്ങമ്പുഴയുടെ രമണനും വാഴക്കുലയും സൃഷ്ടിച്ച കാവ്യതരംഗങ്ങൾ മലയാളികളെ അക്ഷരാർഥത്തിൽ കോരിത്തരിപ്പിച്ചു. 

പക്ഷേ, വിരോധാഭാസമെന്നു പറയട്ടെ, പ്രശസ്തിയുടെ പട്ടുമെത്തയിൽ അഭിരമിക്കാൻ ആ അനുഗൃഹീത കവിയുടെ മനസ്സ്  അനുവദിച്ചില്ല.  ഒരു കവിയായിത്തീർന്നതിൽ ഏറെ പശ്ചാത്തപിച്ച വ്യക്തിയായിരുന്നു അദ്ദേഹം.  ലോകത്തിൽ ഒരു കവിക്കും തനിക്കുണ്ടായിട്ടുള്ളതുപോലെ ദയനീയമായ ഒരു പരിണാമം  സംഭവിച്ചിരിക്കുമെന്നു തോന്നുന്നില്ല എന്നായിരുന്നു അദ്ദേഹത്തെ സദാ അലട്ടിയിരുന്ന വിഷാദം. 

ADVERTISEMENT

നക്ഷത്രങ്ങളുടെ പ്രേമഭാജനമെന്നു ജോസഫ് മുണ്ടശ്ശേരിയും സ്വർഗീയ സംഗീതംകൊണ്ടു കേരളക്കരയെ അനുഗ്രഹിച്ച പൂങ്കോകിലം എന്ന് ഇ.എം.കോവൂരും അനന്യസുലഭമായ സിദ്ധിവിശേഷത്തോടുകൂടിയ വരിഷ്ഠകവിയെന്നു മഹാകവി ഉള്ളൂരും വിശേഷിപ്പിച്ച അതുല്യ പ്രതിഭയാണ് പശ്ചാത്താപ വിവശനായി ജീവിതകാലം മുഴുവൻ കഴിഞ്ഞുകൂടിയത്. ആത്മസംഘർഷങ്ങൾക്കിടയിലും ലഹരിപിടിക്കും വേദനയിൽ മുഴുകിയും ഇത്ര മനോഹരമായ കവിതകൾ എഴുതാൻ കഴിഞ്ഞതും വലിയ സിദ്ധി തന്നെ. 

‘ഒരുപകുതി പ്രജ്ഞയിൽ നിഴലും നിലാവും

മറുപകുതി പ്രജ്ഞയിൽ കരിപൂശിയ വാവും 

ഇടചേർന്നെൻ ഹൃദയം പുതുപുളകങ്ങൾ ചൂടി

ADVERTISEMENT

ചുടുനെടുവീർപ്പുകൾക്കിടയിലും കൂടി’ എന്നു കവി തന്നെ പാടുന്നുണ്ട്. 

ഒൻപതു വയസ്സിൽ കവിത എഴുത്ത് തുടങ്ങിയ അദ്ദേഹം  37–ാം വയസ്സിൽ പാട്ടുപാടും പൂങ്കുയിലായിത്തന്നെയാണ്  മണ്ണിലടിഞ്ഞത്. വാതവും ക്ഷയവും ബാധിച്ചു സ്പന്ദിക്കുന്ന അസ്ഥികൂടം പോലെയായിരുന്നു അദ്ദേഹത്തിന്റെ അവസാനനാളുകൾ.  

എന്റെ ജീവിതം  ഏതാണ്ടവസാനിക്കാറായി എന്നു തോന്നുന്നു. എനിക്കില്ലാത്ത പരിവേഷം  ഉണ്ടാകണമെന്നു ഞാൻ ആശിക്കുന്നില്ല. അതുകൊണ്ട് സത്യത്തെ മുൻനിർത്തി  എന്റെ ജീവിതകഥ ഞാൻ ദേവിയെ അറിയിക്കുന്നു, കേട്ടുകൊള്ളൂ.. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ആത്മകഥയായ ‘തുടിക്കുന്ന താളുകൾ’ ആരംഭിക്കുന്നത് ഇങ്ങനെയാണ്. ഹൃദയത്തുടിപ്പുള്ള ആ താളുകളിലൂടെ വായനക്കാരെ അറിയിച്ച കഥകളെല്ലാം വിഷാദാത്മകവും.

പ്രതാപം നഷ്ടപ്പെട്ട ഇടപ്പള്ളിയിലെ ചങ്ങമ്പുഴത്തറവാട്ടിൽ പ്രാരബ്ധങ്ങളുടെ നടുക്കായിരുന്നു കൃഷ്ണപിള്ളയുടെ ജീവിതം. വക്കീൽ ഗുമസ്തനായിരുന്ന അച്ഛൻ അകാലത്തിൽ മരിച്ചതോടെ വീട്ടിൽ പട്ടിണിയും പരിവട്ടവുമായി. നിരാശ ബാധിച്ചിരുന്നുവെങ്കിലും  ‘എന്തു വന്നാലുമെനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലുള്ളൊരിജ്ജീവിതം’ എന്ന ചിന്തയിൽ അദ്ദേഹം മലയാളത്തിലെ മികച്ച റൊമാന്റിക് കവിയായി വാഴ്ത്തപ്പെട്ടു. ട്യൂട്ടോറിയൽ കോളജ് അധ്യാപക, പട്ടാള ജോലികൾ ഉപേക്ഷിച്ച്  മദിരാശി ലോ കോളജിൽ നിയമപഠനത്തിന്  ചേർന്നെങ്കിലും പഠനം പൂർത്തിയാക്കാനായില്ല. പിന്നീട് കുറച്ചുകാലം മംഗളോദയം മാസികയുടെ പത്രാധിപ സമിതി അംഗമായി. 

ADVERTISEMENT

ആത്മസുഹൃത്തായ ഇടപ്പള്ളി രാഘവൻപിള്ള പ്രണയനൈരാശ്യം മൂലം ജീവനൊടുക്കിയ വേദനയിൽ എഴുതിയ ‘രമണൻ’ മലയാള മനസ്സിനെ പിടിച്ചുലച്ച കാവ്യമാണ്. പഠിക്കുന്ന കാലത്തുതന്നെ കവിയെന്ന നിലയിൽ പ്രശസ്തനായിരുന്ന ചങ്ങമ്പുഴ സ്വന്തം കവിത പഠിപ്പിക്കുന്ന ക്ലാസിൽ വിദ്യാർഥിയായി ഇരിക്കാൻ അപൂർവ ഭാഗ്യം സിദ്ധിച്ച വ്യക്തികൂടിയാണ്.

രോഗബാധിതനും അവശനുമായി ജീവിതത്തിന്റെ അവസാനനാളുകളിൽ ചങ്ങമ്പുഴ എഴുതിയ കാവ്യനർത്തകി എന്ന കവിതയിൽ, തന്നെ അനുഗ്രഹിച്ച കാവ്യദേവതയുടെ അംഗലാവണ്യം മുഴുവൻ ആവാഹിച്ചിട്ടുണ്ട്. 

കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി

കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി

കടമിഴിക്കോളുകളിൽ‌ സ്വപ്നം മയങ്ങി

കതിരുതിർ പൂപ്പുഞ്ചിരി ചെഞ്ചുണ്ടിൽ തങ്ങി

ഒഴുകുമുടയാടയിലൊളിയലകൾ ചിന്നി

അഴകൊരുടലാർന്നപോലങ്ങനെ മിന്നി

മതിമോഹന ശുഭനർത്തനമാടുന്നയി മഹിതേ

മമമുന്നിൽ നിന്നു നീ മലയാളകവിതേ..  

അനുഭൂതിയുടെ ആത്മാവിലോളം  ഒഴുകിയെത്തുന്നു ആ സ്വരരാഗസുധ...മലയാള കവിത ഉള്ളിടത്തോളം കാലം ആ മധുരരാഗത്തിനു മരണമില്ല. പ്രിയ കവിക്കും

ചങ്ങമ്പുഴ കൃഷ്ണപിള്ള

 

ചങ്ങമ്പുഴ കൃഷ്ണപിള്ള

ജനനം: 1911 ഒക്ടോബർ 10ന് എറണാകുളത്തെ ഇടപ്പള്ളിയിൽ

പിതാവ്: നാരായണമേനോൻ

മാതാവ്: പാറുക്കുട്ടിയമ്മ

ഭാര്യ: ശ്രീദേവി

മരണം: 1948 ജൂൺ 17ന്

ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂൾ, ശ്രീകൃഷ്ണവിലാസ്  ഇംഗ്ലിഷ് മീഡിയം സ്കൂൾ, ആലുവ സെന്റ് മേരീസ് സ്കൂൾ,  എറണാകുളം ഗവ.ഹൈസ്കൂൾ,  സെന്റ് ആൽബർട്ട് സ്കൂൾ, എറണാകുളം  മഹാരാജാസ് കോളജ്, തിരുവനന്തപുരം ആർട്സ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 

പ്രധാന കൃതികൾ

രമണൻ, വാഴക്കുല, കാവ്യനർത്തകി,ബാഷ്പാഞ്ജലി, സ്വരരാഗസുധ,  സ്പന്ദിക്കുന്ന അസ്ഥിമാടം,  രക്തപുഷ്പങ്ങൾ, യവനിക, മനസ്വിനി, പാടുന്ന പിശാച്, അസ്ഥിയുടെ പൂക്കൾ, മൗനരാഗം,മണിവീണ, നർത്തകി, വസന്തോൽസവം,  നിഴലുകൾ, തിലോത്തമ, നീറുന്ന തീച്ചൂള, ആകാശഗംഗ, മദിരോത്സവം, അപരാധികൾ, ഹേമന്ത ചന്ദ്രിക, ഓണപ്പൂക്കൾ, തുടിക്കുന്ന താളുകൾ,പൂനിലാവ്, കളിത്തോഴി. കാളിദാസൻ, ആ പൂമാല, ഇരുളിൽ, അന്നും ഇന്നും,  സങ്കൽപകാന്തി.

English Summary : Athmakathayanam Column by Dr. M. K. Santhosh Kumar - Changampuzha Krishna Pillai