1976ൽ എഴുതിയ ഒരു മലയാളം നോവലിൽ മിനി കംപ്യൂട്ടർ എന്നൊരു പ്രയോഗം കണ്ടാൽ നിങ്ങൾ വിശ്വസിക്കുമോ? അതെങ്ങനെ അന്ന് ഒരു നോവലിൽ കൊണ്ടുവരാൻ മലയാളം എഴുത്തുകാരനു കഴിഞ്ഞു എന്ന് നിങ്ങൾക്ക് ഇന്ന് അതിശയം തോന്നുന്നുവെങ്കിൽ കേട്ടോളൂ..., നിങ്ങൾക്ക് വികെഎന്നിനെ ശരിക്കു മനസ്സിലായിട്ടില്ല. ഇന്ത്യ ലോകകപ്പ് നേടുന്നതിനു

1976ൽ എഴുതിയ ഒരു മലയാളം നോവലിൽ മിനി കംപ്യൂട്ടർ എന്നൊരു പ്രയോഗം കണ്ടാൽ നിങ്ങൾ വിശ്വസിക്കുമോ? അതെങ്ങനെ അന്ന് ഒരു നോവലിൽ കൊണ്ടുവരാൻ മലയാളം എഴുത്തുകാരനു കഴിഞ്ഞു എന്ന് നിങ്ങൾക്ക് ഇന്ന് അതിശയം തോന്നുന്നുവെങ്കിൽ കേട്ടോളൂ..., നിങ്ങൾക്ക് വികെഎന്നിനെ ശരിക്കു മനസ്സിലായിട്ടില്ല. ഇന്ത്യ ലോകകപ്പ് നേടുന്നതിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1976ൽ എഴുതിയ ഒരു മലയാളം നോവലിൽ മിനി കംപ്യൂട്ടർ എന്നൊരു പ്രയോഗം കണ്ടാൽ നിങ്ങൾ വിശ്വസിക്കുമോ? അതെങ്ങനെ അന്ന് ഒരു നോവലിൽ കൊണ്ടുവരാൻ മലയാളം എഴുത്തുകാരനു കഴിഞ്ഞു എന്ന് നിങ്ങൾക്ക് ഇന്ന് അതിശയം തോന്നുന്നുവെങ്കിൽ കേട്ടോളൂ..., നിങ്ങൾക്ക് വികെഎന്നിനെ ശരിക്കു മനസ്സിലായിട്ടില്ല. ഇന്ത്യ ലോകകപ്പ് നേടുന്നതിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1976ൽ എഴുതിയ ഒരു മലയാളം നോവലിൽ മിനി കംപ്യൂട്ടർ എന്നൊരു പ്രയോഗം കണ്ടാൽ നിങ്ങൾ വിശ്വസിക്കുമോ? അതെങ്ങനെ അന്ന് ഒരു നോവലിൽ കൊണ്ടുവരാൻ മലയാളം എഴുത്തുകാരനു കഴിഞ്ഞു എന്ന് നിങ്ങൾക്ക് ഇന്ന് അതിശയം തോന്നുന്നുവെങ്കിൽ കേട്ടോളൂ..., നിങ്ങൾക്ക് വികെഎന്നിനെ ശരിക്കു മനസ്സിലായിട്ടില്ല. ഇന്ത്യ ലോകകപ്പ് നേടുന്നതിനു മുൻപ്, മലയാളിക്ക് ക്രിക്കറ്റ് അത്രയൊന്നും പിടിയില്ലാത്ത കാലത്ത് ഇന്ത്യ– ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റ് കമന്ററിയും  ചേലക്കര നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പു ഫല പ്രഖ്യാപനവും സന്നിവേശിപ്പിച്ച് മലയാളികളെ ചിരിപ്പിച്ചു ചിരിയുടെ ഈ പിതാമഹൻ. 

 

ADVERTISEMENT

എഴുത്തുകാർ ദീർഘദർശികളാണെന്നതിനു വികെഎന്നിനോളം മികച്ച ഉദാഹരണം വേറെയില്ല. എഴുത്തിലെ നർമവും ആ ദീർഘദർശിത്വവും എല്ലാം പുതുലമുറയ്ക്ക് പരിചപ്പെടണ്ടേ? ചിരി കൊണ്ട് അദ്ദേഹം ചിന്തയുടെ വെളിച്ചം കത്തിച്ചതെങ്ങനെയെന്ന് ഓരോരുത്തരും മനസ്സിലാക്കണ്ടേ? വടക്കേകൂട്ടാല നാരായണൻ നായരെ ഇതുവരെ അറിഞ്ഞതു പോലെ ഇനിയുള്ളവർ അറിഞ്ഞാൽ പോരാ. അതിനുള്ള സൗകര്യങ്ങളോടെ വികെഎൻ സ്മാരകം മുഖം മിനുക്കും എന്നു നമുക്കു പ്രതീക്ഷിക്കാം. 

വി. കെ. എൻ

 

വികെഎൻ സ്മാരക നവീകരണത്തിനായി സംസ്ഥാന ബജറ്റിൽ 2 കോടി രൂപ പ്രഖ്യാപിച്ചതു വികെഎൻ സ്മാരക സമിതിക്കും കേരള സാഹിത്യ അക്കാദമിക്കും വലിയ പ്രതീക്ഷയാണു പകർന്നിരിക്കുന്നത്. വികെഎന്നിന്റെ ഭാഷയിലെ പ്രയോഗങ്ങളുടെ അർഥവും നാനാർഥവും എല്ലാം വ്യാഖ്യാനിച്ചു നൽകുന്നതിനു പ്രത്യേക പ്ലാറ്റ്ഫോമുകൾ വേണമെന്നു വർഷങ്ങൾക്കു മുൻപ് വികെഎൻ സ്മാരക അവാർഡ് വാങ്ങി എൻ.എസ്.മാധവൻ നടത്തിയ അഭിപ്രായപ്രകടനവും ഇനി സാക്ഷാത്കരിക്കപ്പെടും എന്നു കരുതാം. അക്കാദമി സെക്രട്ടറി കെ.പി. മോഹനൻ  കഴിഞ്ഞ ദിവസം വികെഎൻ ചരമ വാർഷിക ദിനത്തിൽ നടത്തിയ പ്രസംഗത്തിൽ  അതിന്റെ സൂചനകൾ ഉണ്ടായിരുന്നു. 

 

ADVERTISEMENT

വികെഎന്നിന്റെ കുടുംബം വിട്ടുകൊടുത്ത സ്ഥലത്താണ് ഇപ്പോൾ വികെഎൻ സ്മാരകം പ്രവർത്തിക്കുന്നത്. ചെറിയ ഒരു ലൈബ്രറിയും സമ്മേളന ഹാളും മാത്രമാണ് ഇപ്പോൾ ഇതിലുള്ളത്. വികെഎൻ കൃതികളുടെ ഒരു ശേഖരവും വികെഎന്നിനു കിട്ടിയ അവാർഡുകളും അദ്ദേഹം എഴുതുമ്പോൾ ഉപയോഗിച്ചിരുന്ന കസേരയും മറ്റും സ്മാരകത്തിൽ ഇപ്പോൾ സൂക്ഷിച്ചിട്ടുണ്ട്. പക്ഷേ, കൂടുതൽ പേരെ ആകർഷിക്കാനും കൂടുതൽ സാംസ്കാരിക പരിപാടികൾക്ക് ഈയിടം വേദിയാകാനും ഇനിയും ഒട്ടേറെ സൗകര്യങ്ങൾ ഇവിടെ ഏർ‍പ്പെടുത്തേണ്ടതുണ്ട്.

 

വികെഎന്നിന്റെ വീടും സ്മാരകവും സൂചിപ്പിക്കുന്ന ഒരു നല്ല കവാടം തിരുവില്വാമല– ഒറ്റപ്പാലം പാതയിൽ വേണമെന്നതാണു സ്മാരക സമിതി ഉന്നയിക്കുന്ന പ്രധാന ആവശ്യം. അതുണ്ടായാൽ സാഹിത്യ തൽപരരായ ഒട്ടേറെ പേരെ ഇങ്ങോട്ട് ആകർഷിക്കാനാവും. മലയാളത്തിലെ മറ്റ് എഴുത്തുകാരുമായി വികെഎന്നിന്റെ സൗഹൃദം വ്യക്തമാക്കുന്ന ഒട്ടേറെ ചിത്രങ്ങൾ പല ആനുകാലികങ്ങളിലും അച്ചടിച്ചു വന്നിട്ടുണ്ട്. പലരുടെയും കരുതൽ ശേഖരത്തിലും ഇത്തരം ചിത്രങ്ങളുണ്ട്. ഈ ചിത്രങ്ങൾ അലങ്കരിക്കുന്ന ചുമർ പുതുതലമുറയ്ക്ക് ഏറെ കൗതുകം പകരുന്നതാവും. 

 

ADVERTISEMENT

സ്മാരകത്തിലെ വായനശാല കോളജ് വിദ്യാർഥികളുടെ റഫറൻസ് ലൈബ്രറിയായും മറ്റും വിപുലപ്പെടുത്താവുന്നതുമാണ്. വികെഎൻ കൃതികൾക്കൊപ്പം മറ്റ് എഴുത്തുകാരുടെ പുസ്തകങ്ങളും ഇവിടെ ഉണ്ടാവേണ്ടതുണ്ട്. വികെഎന്നിന്റെ വലിയൊരു ഛായാചിത്രം ആണു സ്മാരക സമിതി ആഗ്രഹിക്കുന്ന മറ്റൊന്ന്. വികെഎന്നിന്റെ കുടുംബം വിട്ടുകൊടുത്ത 4 സെന്റ് സ്ഥലം കൂടി സ്മാരകത്തിന്റെ ഭാഗമായി ഉപയോഗപ്പെടുത്താനുണ്ട്. അവിടെ ശ്രദ്ധേയമായ ഒരു പ്രതിമയും നാട്ടുകാർ ആഗ്രഹിക്കുന്നു. 

 

സാംസ്കാരിക പരിപാടികൾക്കുള്ള സ്ഥിരം വേദിയാക്കി മാറ്റാൻ പാകത്തിലുള്ള ഇവിടെ നിലവിലെ കെട്ടിടത്തിനു മുകളിൽ ഒരു മികച്ച ഹാൾ, പ്രസംഗപീഠം, പ്രൊജക്ടർ സംവിധാനം എന്നിങ്ങനെ വിവിധങ്ങളായ ആവശ്യങ്ങൾ വേറെയും ഉയർന്നിട്ടുണ്ട്. എന്തായാലും മരിച്ച് 17 വർഷം പിന്നിടുമ്പോഴെങ്കിലും എഴുത്തിന്റെ പിതാമഹനെ അനുസ്മരിക്കാനുള്ള അവസരങ്ങൾ ഒരുങ്ങുന്നതിൽ തിരുവില്വാമലക്കാർ ഏറെ സംതൃപ്തിയിലാണ്. എന്നും സ്മാരകമായി നിൽക്കുന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങൾക്കൊപ്പം ഇനി കൂടുതൽ അറിവിനുള്ള വേദിയായി ഈ സ്മാരകവും മാറട്ടെ.

 

English Summary: Two Crore allotted for VKN Memorial

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT