ലക്കിടിയിലെ വടക്കേപ്പാട്ടുകാർ നാടടക്കം ക്ഷണിച്ചു. ഗംഭീര സദ്യയൊരുക്കി. ഉച്ചവണ്ടിക്കു കാത്തു, രാത്രിവണ്ടി കാത്തു. കല്യാണച്ചെക്കനില്ല. വധു അമ്മുക്കുട്ടി ബോധം കെട്ടുവീണു. ഉണർന്നു കിണറ്റിൽച്ചാടി ചാവാൻ ഓടി... ആകെ പുകിലായി. പക്ഷേ, ഇക്കഥയൊന്നും കല്യാണച്ചെക്കൻ അറിഞ്ഞില്ല. അയാൾ വിവാഹക്കാര്യം തന്നെ

ലക്കിടിയിലെ വടക്കേപ്പാട്ടുകാർ നാടടക്കം ക്ഷണിച്ചു. ഗംഭീര സദ്യയൊരുക്കി. ഉച്ചവണ്ടിക്കു കാത്തു, രാത്രിവണ്ടി കാത്തു. കല്യാണച്ചെക്കനില്ല. വധു അമ്മുക്കുട്ടി ബോധം കെട്ടുവീണു. ഉണർന്നു കിണറ്റിൽച്ചാടി ചാവാൻ ഓടി... ആകെ പുകിലായി. പക്ഷേ, ഇക്കഥയൊന്നും കല്യാണച്ചെക്കൻ അറിഞ്ഞില്ല. അയാൾ വിവാഹക്കാര്യം തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്കിടിയിലെ വടക്കേപ്പാട്ടുകാർ നാടടക്കം ക്ഷണിച്ചു. ഗംഭീര സദ്യയൊരുക്കി. ഉച്ചവണ്ടിക്കു കാത്തു, രാത്രിവണ്ടി കാത്തു. കല്യാണച്ചെക്കനില്ല. വധു അമ്മുക്കുട്ടി ബോധം കെട്ടുവീണു. ഉണർന്നു കിണറ്റിൽച്ചാടി ചാവാൻ ഓടി... ആകെ പുകിലായി. പക്ഷേ, ഇക്കഥയൊന്നും കല്യാണച്ചെക്കൻ അറിഞ്ഞില്ല. അയാൾ വിവാഹക്കാര്യം തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്കിടിയിലെ വടക്കേപ്പാട്ടുകാർ നാടടക്കം ക്ഷണിച്ചു. ഗംഭീര സദ്യയൊരുക്കി. ഉച്ചവണ്ടിക്കു കാത്തു, രാത്രിവണ്ടി കാത്തു. കല്യാണച്ചെക്കനില്ല. വധു അമ്മുക്കുട്ടി ബോധം കെട്ടുവീണു. ഉണർന്നു കിണറ്റിൽച്ചാടി ചാവാൻ ഓടി... ആകെ പുകിലായി. പക്ഷേ, ഇക്കഥയൊന്നും കല്യാണച്ചെക്കൻ അറിഞ്ഞില്ല. അയാൾ വിവാഹക്കാര്യം തന്നെ മറന്നുപോയിരുന്നു. എങ്ങനെ മറക്കാതിരിക്കും. പകൽ കവിതാ സദ്യയുണ്ടും രാത്രി കവിത മോന്തിക്കുടിച്ചും കഴിഞ്ഞിരുന്ന മഹാകവി പി. കുഞ്ഞിരാമൻ നായരായിരുന്നു ആ കല്യാണച്ചെറുക്കൻ. കല്യാണക്കാര്യം മറന്നതിന് പെൺവീട്ടുകാരോടു മാപ്പു പറഞ്ഞ അദ്ദേഹം പിന്നീട് അമ്മുക്കുട്ടിയെത്തന്നെ ജീവിതസഖിയാക്കി. ‘കവിയുടെ കാൽപാടുകൾ’ എന്ന പിയുടെ ആത്മകഥയിൽ അതെല്ലാം വിശദമായി പറയുന്നുണ്ട്. ചന്ദനവരക്കുറി തൊട്ട കണിക്കൊന്നകൾ, സ്വർണക്കമ്പി വലിച്ചുനീട്ടുന്ന മകരപ്പുലരി, കുളിക്കാനിറങ്ങുന്ന മാറുമറയ്ക്കാത്ത കൈതപ്പൂക്കൾ.... ആത്മകഥയ്ക്കു മേമ്പൊടി ചാർത്തുന്ന പ്രകൃതി വർണനകളെല്ലാം ബിംബകൽപനകളുടെ ചാരുതയ്ക്കും ഗദ്യത്തിന്റെ കാവ്യാത്മകതയ്ക്കും മികച്ച ഉദാഹരണമാണ്; ഊരു ചുറ്റലുകൾക്കും പ്രണയ ബന്ധങ്ങൾക്കും ഇടയിൽ എന്തിലും എവിടെയും കവിത ദർശിച്ച അദ്ദേഹത്തിന്റെ നിമിഷ കവിതകൾ എഴുത്തിന്റെ സിദ്ധിവിശേഷവും. നിത്യകന്യകയെ തേടി, എന്നെ തിരയുന്ന ഞാൻ എന്നിവയും മഹാകവി പിയുടെ ആത്മകഥാപരമായ കൃതികളാണ്.

 

ADVERTISEMENT

സ്വന്തം വിവാഹം മറന്നുപോയതിലുള്ള അന്ധാളിപ്പും കുറ്റബോധവും മനസ്സിനെ മഥിച്ചപ്പോൾ ലക്കിടിയിലെ ലോഡ്ജിൽ ഇരുന്ന് പി എഴുതിയ കളിയച്ഛൻ എന്ന കവിത മലയാളത്തിലെ മികച്ച ഭാവഗീതമായതിനു സാഹിത്യലോകം സാക്ഷിയായി.    

 

യാത്രക്കിടയിലും പാർക്കിലിരുന്നും തീവണ്ടിയാപ്പിസിലിരുന്നും ലോഡ്ജിൽ താമസിച്ചും നിരന്തരമായി അദ്ദേഹം കവിതകളെഴുതി. കാശിനു മുട്ടിയാൽ പേനയെടുത്തു മിനിറ്റുകൾക്കുള്ളിൽ കവിതാ പുസ്തകം എഴുതിത്തീർക്കും. പ്രസാധകരിൽനിന്നു പണം മുൻകൂർ വാങ്ങി കവിതകളും പാഠപുസ്തകങ്ങളും എഴുതിക്കൊടുത്ത കാലവുമുണ്ടായിരുന്നു. തന്റെ ഷഷ്ടിപൂർത്തി ആഘോഷിക്കാൻ തയാറെടുക്കുന്നവരോട് അദ്ദേഹം പറഞ്ഞത് സ്വന്തം ജീവിതത്തിന്റെ തത്ത്വശാസ്ത്രം: ‘ഞാൻ ജനിച്ചിട്ടില്ല, ജീവിച്ചിട്ടില്ല, ജീവിതത്തിന്റെ കയ്പും മധുരവും അറിഞ്ഞിട്ടില്ല. കുടുംബജീവിതത്തിന്റെ ഹൃദയത്തുടിപ്പ് കേട്ടിട്ടില്ല. ഞാൻ മനുഷ്യനല്ല. വികാരമറ്റ പ്ലാസ്റ്റിക് ബൊമ്മ മാത്രം. ജീവിതമില്ലാത്തവന്റെ ഷഷ്ടിപൂർത്തിക്കർഥമില്ല.’

 

ADVERTISEMENT

ദേവീവിഗ്രഹത്തിലെ തിരുവാഭരണം ഓരോന്നായി വിറ്റു കള്ളുകുടിച്ച ശാന്തിക്കാരന്റെ കഥയാണ് സ്വന്തം ജീവിതകഥയെന്നും അദ്ദേഹം പറയും. സ്കൂളിലേക്കു പുറപ്പെട്ട്, സ്കൂളിന്റെ പടി കാണാതെ കളിച്ചു നടന്ന്, പഠിച്ച ഭാവത്തിൽ വീട്ടിലേക്കു തിരിച്ചുചെല്ലുന്ന കുട്ടിയോടാണ് തന്നെ അദ്ദേഹം ഉപമിക്കുന്നത്. പട്ടിണി കിടന്നാലും കവിതയ്ക്കുവേണ്ടി ജീവിതം ഹോമിക്കുകയും കവിതകൊണ്ടുമാത്രം കഴിഞ്ഞുകൂടുകയും ചെയ്യേണ്ടി വന്ന കുഞ്ഞിരാമൻ നായർ അതുകാരണം ഏറെ യാതനകൾ അനുഭവിച്ചു. ഇടയ്ക്ക് നവജീവൻ എന്നൊരു പത്രം തുടങ്ങിയെങ്കിലും അതും പരാജയപ്പെട്ടു. നാടകമെഴുത്തിലും അധ്യാപക വൃത്തിയിലും പിടിച്ചുനിൽക്കാനുമായില്ല. 

 

∙∙∙

പി.കുഞ്ഞിരാമൻ നായർ

ADVERTISEMENT

ജനനം: 1906 ജനുവരി 5 ന് കാഞ്ഞങ്ങാട്ട്

പിതാവ്: പുറവങ്കര കുഞ്ഞമ്പുനായർ

മാതാവ്: കുഞ്ഞമ്മയമ്മ 

മരണം: 1978 മേയ് 27

 

വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും നാട്ടെഴുത്താശാൻമാരുടെ കീഴിലും പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി പട്ടാമ്പി സംസ്കൃത കോളജിലും തഞ്ചാവൂർ സംസ്കൃത വിദ്യാപീഠത്തിലും വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് തൃശൂർ ഭാരതവിലാസം പ്രസ്സിലും ശബരി ആശ്രമത്തിലും ജോലി നോക്കി. മദ്രാസ് സർക്കാരിന്റെ പ്രത്യേക അനുമതിയോടെ കൂടാളി ഹൈസ്കൂളിലെ പണ്ഡിറ്റായി 12 വർഷം ജോലി ചെയ്തു. പിന്നീടു പാലക്കാട് കൊല്ലങ്കോട് രാജാസ് ഹൈസ്കൂളിലെ ഭാഷാധ്യാപകനായി. പതിനാലാം വയസ്സിലായിരുന്നു ‘പ്രകൃതിഗീതം’ എന്ന ആദ്യകവിത. 

 

പ്രധാന കൃതികൾ: കളിയച്ഛൻ, താമരത്തോണി, കവിയുടെ കാൽപാടുകൾ, നിത്യകന്യകയെ തേടി, എന്നെ തിരയുന്ന ഞാൻ, വാസന്തിപ്പൂക്കൾ, ഭദ്രദീപം, നിറപറ, പടവാൾ, ശംഖനാദം, പ്രേമപൗർണമി, മണിവീണ, പൂമ്പാറ്റകൾ, അന്തിത്തിരി, അനന്തൻകാട്ടിൽ, പാതിരാപ്പൂവ്, ചന്ദ്രദർശനം, നക്ഷത്രമാല, വയൽക്കരയിൽ, കർപ്പൂര മഴ, പ്രകൃതിപൂജ, പൂത്താലി, പൂമാല, താമരമാല, താമരത്തേൻ, ഓണപ്പൂക്കൾ, പൂക്കളം, വയൽക്കരയിൽ, സൗന്ദര്യദേവത, രഥോത്സവം, ദീപാരാധന, വസന്തോത്സവം, ചിലമ്പൊലി, വെളിച്ചത്തിലേക്ക്, വെളിച്ചമേ നയിച്ചാലും, നിർവാണനിശ, മണൽത്തരിയുടെ ചിരി. 

 

പ്രധാന പുരസ്കാരങ്ങൾ: കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, മദിരാശി സർക്കാർ അവാർഡ്, ‘ഭക്തകവി’ ബഹുമതി, ‘സാഹിത്യനിപുണ’ ബിരുദം.

 

English Summary : Athmakathayanam Column by Dr. M. K. Santhosh Kumar - P. Kunhiraman Nair