വാക്കിൽ വിരിഞ്ഞ കാവ്യവസന്തമായിരുന്നു ഒഎൻവി. മൺവീണയിൽ കൂടണയുന്ന മൗനമായും സാഗരങ്ങളെ പാടിയുണർത്തുന്ന സാമഗീതമായും കാതിൽ തേന്മഴയായി പാടുന്ന കാറ്റും കടലുമൊക്കെയായി അദ്ദേഹത്തിന്റെ കവിതകൾ മലയാളിയുടെ ആത്മാവിനെ മുട്ടിവിളിച്ചുകൊണ്ടേയിരിക്കുന്നു. വാക്കുകളിലൂടെ സാഗരങ്ങളെപ്പോലും പാടിയുണർത്തിയ മലയാളത്തിന്റെ പ്രിയ

വാക്കിൽ വിരിഞ്ഞ കാവ്യവസന്തമായിരുന്നു ഒഎൻവി. മൺവീണയിൽ കൂടണയുന്ന മൗനമായും സാഗരങ്ങളെ പാടിയുണർത്തുന്ന സാമഗീതമായും കാതിൽ തേന്മഴയായി പാടുന്ന കാറ്റും കടലുമൊക്കെയായി അദ്ദേഹത്തിന്റെ കവിതകൾ മലയാളിയുടെ ആത്മാവിനെ മുട്ടിവിളിച്ചുകൊണ്ടേയിരിക്കുന്നു. വാക്കുകളിലൂടെ സാഗരങ്ങളെപ്പോലും പാടിയുണർത്തിയ മലയാളത്തിന്റെ പ്രിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാക്കിൽ വിരിഞ്ഞ കാവ്യവസന്തമായിരുന്നു ഒഎൻവി. മൺവീണയിൽ കൂടണയുന്ന മൗനമായും സാഗരങ്ങളെ പാടിയുണർത്തുന്ന സാമഗീതമായും കാതിൽ തേന്മഴയായി പാടുന്ന കാറ്റും കടലുമൊക്കെയായി അദ്ദേഹത്തിന്റെ കവിതകൾ മലയാളിയുടെ ആത്മാവിനെ മുട്ടിവിളിച്ചുകൊണ്ടേയിരിക്കുന്നു. വാക്കുകളിലൂടെ സാഗരങ്ങളെപ്പോലും പാടിയുണർത്തിയ മലയാളത്തിന്റെ പ്രിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാക്കിൽ വിരിഞ്ഞ കാവ്യവസന്തമായിരുന്നു ഒഎൻവി. മൺവീണയിൽ കൂടണയുന്ന മൗനമായും സാഗരങ്ങളെ പാടിയുണർത്തുന്ന സാമഗീതമായും കാതിൽ തേന്മഴയായി പാടുന്ന കാറ്റും കടലുമൊക്കെയായി അദ്ദേഹത്തിന്റെ കവിതകൾ മലയാളിയുടെ ആത്മാവിനെ മുട്ടിവിളിച്ചുകൊണ്ടേയിരിക്കുന്നു. വാക്കുകളിലൂടെ സാഗരങ്ങളെപ്പോലും പാടിയുണർത്തിയ മലയാളത്തിന്റെ പ്രിയ കവി ഒ.എൻ.വി.കുറുപ്പ് വിടപറഞ്ഞിട്ട് അഞ്ചുവർഷം തികയുന്നു.

ഒറ്റവാക്കിലും ഒരു വരിയിലും ഒതുങ്ങാത്ത കാവ്യജന്മമായിരുന്നു ഒഎൻവി എന്ന മൂന്നക്ഷരം. വിപ്ലവാകാശത്തിലെ പൊന്നരിവാളമ്പിളിയായും പ്രണയതടാകത്തിലെ ശ്യാമസുന്ദരപുഷ്പമായും മലയാളികൾ അദ്ദേഹത്തിന്റെ കവിതകളും പുഴയോരഴകുള്ള പാട്ടുകളും കൊണ്ടുനടക്കുന്നു. മണ്ണിൽ ചവിട്ടിനിന്ന് വിണ്ണിലേക്കു നോട്ടമയയ്ക്കുന്ന കാവ്യഭംഗി. അതിൽനിന്നു വിരിഞ്ഞ, നമ്മൾ നിത്യവും മനസ്സിൽ മൂളിനടക്കുന്ന എത്രയോ പാട്ടുകൾ, കവിതകൾ.

ADVERTISEMENT

ഓർമകൾക്കെന്തു സുഗന്ധം...

കൊല്ലത്തെ ഒറ്റപ്ലാക്കൽ കുടുംബത്തിലെ ആയുർവേദ വൈദ്യൻ കൂടിയായ പണ്ഡിതനായ ഒ.എൻ.കൃഷ്ണക്കുറുപ്പാണ് അച്ഛൻ. അദ്ദേഹം മകനെ ആദ്യം വിളിച്ച പേര് അപ്പു എന്നാണ്. സ്‌കൂളിൽ ചേർത്തപ്പോൾ കൃഷ്‌ണക്കുറുപ്പ് മകനു തന്റെ പിതാവിന്റെ പേരിട്ടു. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് എന്നാണു പൂർണമായ പേര്. ആ പേരു ചുരുങ്ങിയാണ് ഒഎൻവി ആയത്.

ഒഎൻവിയുടെ എട്ടാം വയസ്സിൽ മദ്രാസിൽ ചികിത്സയ്ക്കു പോയതാണ് അച്ഛൻ. പിന്നീടു തിരിച്ചുവന്നില്ല. ഒരു മൺകുടത്തിൽ അസ്ഥിശകലങ്ങളായാണു തന്റെ പ്രിയപ്പെട്ട അച്ഛൻ തിരിച്ചുവന്നതെന്നു കവി പറഞ്ഞിട്ടുണ്ട്.

ഒ.എൻ.വി. കുറുപ്പ്

പിന്നീടാണ്, അമ്മ ലക്ഷ്‌മിക്കുട്ടിയമ്മയുടെ നാടായ ചവറയിലേക്കു ചേക്കേറിയത്. ചകിരിക്കുഴികളും നെല്ല് വിളഞ്ഞുകിടക്കുന്ന വയലുകളും കലപ്പയും കൊയ്ത്തുപാട്ടുമൊക്കെ ആ എട്ടു വയസ്സുകാരന്റെ മുൻപിൽ മറ്റൊരു ലോകം തുറന്നുവച്ചു. 1946ൽ പതിനഞ്ചാം വയസ്സിൽ മുന്നോട്ട് എന്ന കവിതയിലൂടെ കാൽവയ്‌പ്. സ്വരാജ്യം എന്ന വാരികയിലാണു കവിത അച്ചടിച്ചു വന്നത്. 1949ൽ പുരോഗമന സാഹിത്യ സമ്മേളനത്തിന്റെ ഭാഗമായി കൊല്ലത്തു നടന്ന കവിതാ മത്സരത്തിൽ അരിവാളും രാക്കുയിലും എന്ന കവിതയ്‌ക്കു ലഭിച്ചതു ചങ്ങമ്പുഴയുടെ പേരിലുള്ള സ്വർണമെഡലാണ്. എന്നാൽ പണമില്ലാത്തതിനാൽ സ്വർണം വാങ്ങാൻ പറ്റിയില്ല അനിയാ എന്ന് സംഘാടകരിലൊരാളായ പൊൻകുന്നം വർക്കി പറഞ്ഞു. തുടർന്ന്, വിശിഷ്ടാതിഥിയായ കെ.എ.അബ്ബാസ് നൽകിയ സ്വർണമെഡൽ ഒഴിച്ചുള്ള കവറും ആദരവുമാണ് ഒഎൻവി ഏറ്റുവാങ്ങിയത്. അതേവർഷംതന്നെ ‘പൊരുതുന്ന സൗന്ദര്യം’ എന്ന കവിതാ സമാഹാരം പുറത്തിറങ്ങി.

ADVERTISEMENT

തുടർന്നങ്ങോട്ട്, മലയാളി മനസ്സിനെ തൊട്ടുരുമ്മിനിൽക്കുന്ന എത്രയോ കവിതകൾ. മയിൽപ്പീലി, ഒരു തുള്ളിവെളിച്ചം, അഗ്നിശലഭങ്ങൾ, അക്ഷരം, കറുത്ത പക്ഷിയുടെ പാട്ട്, ഉപ്പ്, ഭൂമിക്ക് ഒരു ചരമഗീതം, മൃഗയ, അപരാഹ്നം, തോന്ന്യാക്ഷരങ്ങൾ, സ്വയംവരം, ഉജ്‌ജയിനി എന്നിങ്ങനെ കവിതയുടെ നറുനിലാവ് പൊഴിഞ്ഞുകൊണ്ടേയിരുന്നു.

പൊന്നരിവാളമ്പിളിയിൽ...

വിപ്ലവമണ്ണിൽ ചവിട്ടിനിന്നുള്ള പഠനകാലം. മുദ്രാവാക്യങ്ങളുടെയും സമരങ്ങളുടെയും ചൂടുമായാണ് ആ കാലം നീങ്ങിയത്. കവിയും മാറിനിന്നിരുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ട ഘട്ടത്തിൽ എം.എൻ.ഗോവിന്ദൻ നായരെ രഹസ്യമായി ഒളിത്താവളത്തിലെത്തിക്കേണ്ടതിന്റെ ചുമതലക്കാരിലൊരാളായിരുന്നു ഒഎൻവി. വള്ളത്തിലായിരുന്നു യാത്ര. അതിനിടയിൽ എംഎൻ പറഞ്ഞു: ‘നിങ്ങളൊരു കവിയല്ലേ, ഇപ്പോൾ പെട്ടെന്നൊരു പാട്ടെഴുതി പാടൂ’. അഷ്ടമുടി കായലിലെ നിലാവുള്ള ആ രാത്രിയിൽ ഒഎൻവി കുറിച്ചിട്ട വരികൾ ഇങ്ങനെയായിരുന്നു.

‘പൊന്നരിവാളമ്പിളിയിൽ

ADVERTISEMENT

കണ്ണെറിയുന്നോളേ...’

വള്ളത്തിലുള്ള യാത്രയിൽ ഒഎൻവി എഴുതിയ ഈ വരികൾ എങ്ങനെ മലയാളികൾ നെഞ്ചിലേറ്റിയ നാടകഗാനമായി മാറിയെന്ന് പ്രഭാവർമയുടെ ‘തന്ത്രീ ലയ സമന്വിതം’ എന്ന പുസ്തകത്തിൽ വിശദമായി പറയുന്നുണ്ട്. വൈക്കം ചന്ദ്രശേഖരൻ നായർ പത്രാധിപരായ ‘കേരള’ത്തിൽ ‘ഇരുളിൽനിന്നൊരു ഗാനം’ എന്ന തലക്കെട്ടോടെ ആദ്യം ഇതു പ്രസിദ്ധീകരിച്ചു.

ഒഎൻവി എസ്എൻ കോളജ് യൂണിയൻ ഭാരവാഹിയായിരിക്കെ യൂണിയൻ ഉദ്ഘാടനത്തിനു കൊണ്ടുവന്നത് എകെജിയെ ആയിരുന്നു. പിന്നീട്, എകെജിക്ക് കോളജ് അങ്കണത്തിൽ സ്വീകരണം നൽകിയപ്പോൾ പൊന്നരിവാളമ്പിളിയിൽ എന്ന പാട്ട് വീണ്ടും മുഴങ്ങി. ഈണമിട്ട് ആ കവിത അന്നു ചൊല്ലിയ ആളുടെ പേര് ദേവരാജൻ എന്നായിരുന്നു. സാക്ഷാൽ ദേവരാജൻ മാസ്റ്റർ. സഹപാഠിയായിരുന്ന ദേവരാജനായിരുന്നു ആദ്യകാലത്ത് ഒഎൻവിയുടെ എല്ലാ കവിതകൾക്കും ഈണമിട്ടത്.

അൻപതുകളിലെ നാടകഗാനങ്ങൾ കേരള സമൂഹത്തിൽ വരുത്തിയ വൈകാരിക സ്വാധീനം ചെറുതല്ല. അതിനു പങ്കുവഹിച്ചവരിൽ മുൻനിരയിലാണ് ഒഎൻവി. മലയാളിയുടെ സാമൂഹികബോധത്തിൽ വിപ്ലവമായി പെയ്യുകയായിരുന്നു ‘പൊന്നരിവാളമ്പിളിയിൽ’ എന്ന ഗാനം. 1952ൽ പുറത്തു വന്ന കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി’ എന്ന നാടകത്തിൽ ഉൾപ്പെടുത്തിയ ആ ഗാനം മലയാളിയുടെ മനസ്സിൽ കൂടുകെട്ടി. ചവറ തട്ടാശേരിയിലെ സുദർശൻ തിയറ്ററിൽവച്ചായിരുന്നു ഒഎൻവിയുടെ ആദ്യ നാടകഗാനങ്ങളുടെയെല്ലാം അരങ്ങേറ്റം. 1954ൽ സർവേക്കല്ല് എന്ന നാടകത്തിലെ ‘വള്ളിക്കുടിലിൻ’, മുടിയനായ പുത്രനിലെ ‘ചില്ലിമുളം കാടുകളിൽ’, ‘അമ്പിളി അമ്മാവാ’ തുടങ്ങി എക്കാലത്തെയും ഹിറ്റുകൾ. പിന്നീട്, കാളിദാസ കലാകേന്ദ്രമെന്ന നാടക സമിതി ആദ്യമായി അരങ്ങിലെത്തിച്ച വൈക്കത്തിന്റെ ഡോക്ടർ എന്ന നാടകത്തിലെ ‘മധുരിക്കും ഓർമകളെ’ എന്ന ഗാനം അദ്ദേഹത്തിന്റെ പ്രശസ്തിയേറ്റി. കൊയ്തിരുന്ന വയലുകൾ കർഷകർക്ക് അന്യാധീനമായ കാലത്തു മാനവികതയ്ക്കായി നിലകൊണ്ട കവിയുടെ പ്രതിഷേധ സ്വരം അക്ഷരാർഥത്തിൽ മണ്ണിന്റെ കാവ്യശാസ്ത്രംതന്നെയായി മാറി.

ഒ.എൻ.വി. കുറുപ്പ്

ആത്മാവിൽ മുട്ടിവിളിച്ചതുപോലെ...

മലയാളത്തിൽ ഒട്ടേറെ സംഗീതസംവിധായകർക്കുവേണ്ടി ഒഎൻവി ഗാനങ്ങൾ എഴുതി. ഇരുനൂറിൽപ്പരം ചലച്ചിത്രങ്ങൾക്ക് അദ്ദേഹം ഗാനരചന നിർവഹിച്ചു. 1955ൽ കാലം മാറുന്നു എന്ന സിനിമയിലെ ‘ആ മലർപ്പൊയ്കയിൽ’ എന്ന പാട്ടോടുകൂടിയാണ് അദ്ദേഹത്തിന്റെ സിനിമാഗാനരചന തുടങ്ങിയത്. ഒടുവിലെഴുതിയത് 2015ൽ കാംബോജി എന്ന സിനിമയ്ക്കും.

ബാബുരാജ്, ദക്ഷിണാമൂർത്തി, എം.ബി.ശ്രീനിവാസൻ, കെ.രാഘവൻ തുടങ്ങി എം.കെ.അർജുനൻ, ശ്യാം, സലിൽ ചൗധരി, ഇളയരാജ, ബോംബെ രവി, രവീന്ദ്രൻ, ജോൺസൺ, ഔസേപ്പച്ചൻ, എം.ജി.രാധാകൃഷ്‌ണൻ, മോഹൻ സിതാര, ശരത്, വിദ്യാസാഗർ, എം.ജയചന്ദ്രൻ എന്നിങ്ങനെ ഒരുപിടി സംഗീതസംവിധായകരുടെ ഈണങ്ങളിൽ മലയാളി ഒഎൻവിയെ കേട്ടു, ഏറ്റുപാടി. ഒരേസമയം കാൽപനികവും ക്ലാസിക്കലുമായ ആ ഭാവഗീതങ്ങളൊക്കെയും കേരളത്തിന്റെ സംഗീതാസ്വാദനത്തിനു ശ്രുതി ചേർത്തു. ഒഎൻവിയെ കുറിച്ചുള്ള ഓർമകൾക്കു മരണമില്ല. ഒരു നറുപുഷ്പമായി ഹ‍ൃദയത്തിൻ മധുപാത്രം നിറയ്ക്കുന്ന അദ്ദേഹത്തിന്റെ കാവ്യസംഗീതം എക്കാലവും മനസ്സിൽ കൊണ്ടുനടക്കും മലയാളികൾ.

English Summary : Remembering legendary Malayalam poet ONV Kurup

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT