ഇരുപതാം നൂറ്റാണ്ടിന് ചിന്താപരമായി ഒട്ടേറെ സംഭാവനകൾ നൽകിയ അമേരിക്കൻ എഴുത്തുകാരനാണ് ഏണസ്റ്റ് ഹെമിങ്‌വേ. ആത്മസംയമനവും സദാചാരശുദ്ധിയും സഹിഷ്ണുതയുമാണ് പരമനന്മയെന്ന് വിശ്വസിച്ചിരുന്ന ഹെമിങ്‌വേ മരണത്തിന്റെയും യുദ്ധങ്ങളുടെയും കഥകളാണ് ഏറെ എഴുതിയത്. പുലിറ്റ്സർ പ്രൈസും നൊബേൽ പ്രൈസും നേടിയ ഹെമിങ്‌വേ 1899

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുപതാം നൂറ്റാണ്ടിന് ചിന്താപരമായി ഒട്ടേറെ സംഭാവനകൾ നൽകിയ അമേരിക്കൻ എഴുത്തുകാരനാണ് ഏണസ്റ്റ് ഹെമിങ്‌വേ. ആത്മസംയമനവും സദാചാരശുദ്ധിയും സഹിഷ്ണുതയുമാണ് പരമനന്മയെന്ന് വിശ്വസിച്ചിരുന്ന ഹെമിങ്‌വേ മരണത്തിന്റെയും യുദ്ധങ്ങളുടെയും കഥകളാണ് ഏറെ എഴുതിയത്.

ADVERTISEMENT

പുലിറ്റ്സർ പ്രൈസും നൊബേൽ പ്രൈസും നേടിയ ഹെമിങ്‌വേ 1899 ജൂലൈ 21ന് ഇല്ലിനോയ്‌യിലെ ഓക്പാർക്കിലാണ് ജനിച്ചത്. 

യാഥാസ്ഥിതിക കുടുംബവും ഗ്രാമ പശ്ചാത്തലവുമായിരുന്നു അദ്ദേഹത്തിന്റേത്. ധാരാളം വായിക്കുന്ന പ്രകൃതക്കാരനായിരുന്ന ഏണസ്റ്റ് സ്കൂൾ മാസികയിൽ ലേഖനങ്ങളും കഥകളും എഴുതിത്തുടങ്ങി. ഒന്നാം ലോകമഹായുദ്ധത്തിൽ സൈനികനാകാൻ ആഗ്രഹിച്ചെങ്കിലും കാഴ്ച മോശമായതിനാൽ കഴിഞ്ഞില്ല. റെഡ് ക്രോസിൽ ചേർന്ന് ആംബുലൻസ് ഡ്രൈവറായി അദ്ദേഹം ഇറ്റലിയിൽ യുദ്ധമുഖത്തെത്തി. ജർമൻ മുന്നണിയിലും പിന്നീട് ഇറ്റാലിയൻ മേഖലയിലും എത്തിയ യുവാവായ ഹെമിങ്‌വേക്ക്‌ ഓസ്ട്രിയൻ ആക്രമണങ്ങളിൽ മാരകമായി പരുക്കേറ്റു. അമേരിക്കയിൽ തിരിച്ചെത്തിയ അദ്ദേഹത്തിന്റെ ശ്രദ്ധ പത്രപ്രവർത്തന രംഗത്തേക്ക് തിരിഞ്ഞു. 1936-37 കാലഘട്ടത്തിൽ സ്പെയിനിലെത്തി അവിടത്തെ റിപ്പോർട്ടറായി പ്രവർത്തിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്തും അദ്ദേഹം യുദ്ധകാര്യലേഖകനായി പ്രവർത്തിച്ചു.

ADVERTISEMENT

ലോക മഹായുദ്ധങ്ങളും സ്പാ‍നിഷ് അഭ്യന്തര സമരവും അദ്ദേഹത്തിന്റെ വീക്ഷണത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. പിന്നീട്‌ അദ്ദേഹം കഥാകാരനായി മാറുകയായിരുന്നു. പുലിറ്റ്സർ സമ്മാനവും നോബൽ സമ്മാനവും അദ്ദേഹത്തെ തേടിയെത്തി. ഹെമിങ്‌വേക്ക്‌ ലോകപ്രശസ്തി നേടിക്കൊടുത്ത കൃതിയാണ് ദി ഓൾഡ് മാൻ ആൻഡ് ദ് സീ (The Oldman and the Sea). ഈ കൃതിയാണ് അദ്ദേഹത്തെ പുലിറ്റ്സർ സമ്മാനത്തിന്  അർഹനാക്കിയത്. ദ് സൺ ഓൾസോ റൈസസ് (The Sun Also Rises), എ ഫേർ‌വെൽ ടു ആംസ് (A Farewell to Arms), ടു ഹാവ് ആൻഡ് ഹാവ് നോട്ട് (To Have and Have Not) എന്നീ നോവലുകളും ദ് ഫിഫ്ത് കോളം (The Fifth Coulmn) എന്ന നാടകവും അദ്ദേഹത്തിന്റെ ശ്രദ്ധേയ കൃതികളാണ്.

ADVERTISEMENT

യുദ്ധത്തിൽ മുട്ടിനു പരുക്കേറ്റ അദ്ദേഹം ആശുപത്രിയിലാവുകയും തന്നെ ശുശ്രൂഷിച്ച നഴ്സുമായി പ്രണയത്തിലാവുകയും ചെയ്തു. ഇത് ‘ഫെയർവെൽ ടു ആംസ്’ എന്ന പ്രശസ്തമായ കൃതിക്കു കാരണമായി. അമേരിക്കയിൽ തിരിച്ചെത്തിയ അദ്ദേഹം പിന്നീട് മറ്റൊരു സ്ത്രീയുമായി വിവാഹിതനായി പാരിസ്, കാനഡ, ഇറ്റലി, സ്പെയിൻ എന്നീ സ്ഥലങ്ങളിൽ താമസിച്ചു. മൂന്നു തവണ വിവാഹം കഴിച്ച ഹെമിങ്‌വേ തന്റെ ജീവിതത്തിൽ ഏകാകിയായിരിക്കുവാൻ ഇഷ്ടപ്പെട്ടു.

രണ്ടു മാസം കൊണ്ട് എഴുതിയ ‘കിഴവനും കടലും’ (ഓൾഡ് മാൻ ആന്റ് ദ് സീ) എന്ന കൃതി അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയർത്തി. മരണം അടുത്തെത്തിയതു പോലെയായിരുന്നു അവസാന കാലത്തെ പെരുമാറ്റം. ഭാര്യയുമായി നായാട്ടിനുപോയ ഹെമിങ്‌വേയ്ക്കു പരുക്കേറ്റു. വിഷാദരോഗിയായ അദ്ദേഹം 61–ാം വയസ്സിൽ സ്വയം വെടിവച്ചു മരിച്ചു.

English Summary: American novelist Ernest Hemingway