വിസ്മയ മോഹന്‍ലാലിന്റെ 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് ' എന്ന കവിതാ സമാഹാരത്തിന് ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി യില്‍ നിന്ന് നിറഞ്ഞ അഭിനന്ദനം. കവിതകളുടെയും ചിത്രങ്ങളുടെയും സര്‍ഗ്ഗാത്മകവും സചേതനവുമായ പ്രയാണം എന്നാണ് വിസ്മയയുടെ പുസ്തകത്തെ അമിതാഭ് ബച്ചന്‍ വിശേഷിപ്പിച്ചത്.പ്രതിഭ പാരമ്പര്യമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിസ്മയ മോഹന്‍ലാലിന്റെ 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് ' എന്ന കവിതാ സമാഹാരത്തിന് ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി യില്‍ നിന്ന് നിറഞ്ഞ അഭിനന്ദനം. കവിതകളുടെയും ചിത്രങ്ങളുടെയും സര്‍ഗ്ഗാത്മകവും സചേതനവുമായ പ്രയാണം എന്നാണ് വിസ്മയയുടെ പുസ്തകത്തെ അമിതാഭ് ബച്ചന്‍ വിശേഷിപ്പിച്ചത്.പ്രതിഭ പാരമ്പര്യമായി കിട്ടുന്നതാണെന്നും ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു. 

പിതാവ് മോഹന്‍ലാലാണ് മകളുടെ പുസ്തകം അമിതാഭ് ബച്ചന് സമ്മാനിച്ചത്. ബച്ചന്റെ നല്ല വാക്കുകള്‍ക്ക് മോഹന്‍ലാല്‍ ട്വിറ്ററില്‍ നന്ദി പ്രകടിപ്പിച്ചു. ഒരു പിതാവെന്ന നിലയില്‍ തനിക്ക് ഏറ്റവും അഭിമാനമേകിയ നിമിഷമെന്നാണ് ബച്ചന്റെ അഭിനന്ദനത്തെ മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്. 'മായക്ക്' ലഭിക്കാവുന്ന ഏറ്റവും വലിയ അഭിനന്ദനവും അനുഗ്രഹവുമാണ് അഭിനയ കുലപതിയുടെ വാക്കുകളെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. 

ADVERTISEMENT

പെന്‍ഗ്വിന്‍ ബുക്‌സാണ് പ്രണയദിനത്തില്‍ വിസ്മയയുടെ പുസ്തകം പുറത്തിറക്കിയത്. ഇടനേരങ്ങളില്‍ പലപ്പോഴായി കുറിച്ചിട്ട ലളിതമായ കവിതകള്‍ ചിത്രങ്ങളും ചേര്‍ത്ത് പുസ്തകരൂപത്തില്‍ പുറത്തിറങ്ങുകയായിരുന്നു. അനിയത്തിയിലെ എഴുത്തുകാരിയെ കണ്ടെത്തിയതിന്റെ ക്രെഡിറ്റ് ചേട്ടന്‍ പ്രണവ് മോഹന്‍ലാലിനാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനിയത്തി നോട്ട് പുസ്തകത്തില്‍ കുറിച്ച് തുടങ്ങിയ കവിതകള്‍ അവിചാരിതമായി വായിക്കാനിടയായ പ്രണവാണ് അതിലൊരു പുസ്തകത്തിന്റെ സാധ്യതയുണ്ടെന്ന് പറഞ്ഞത്. പിന്തുണയുമായി മാതാപിതാക്കളും എത്തിയതോടെ കവിതകള്‍ക്ക് അച്ചടി മഷി പുരണ്ടു. 

ഒഴുക്കിനു നിയന്ത്രണങ്ങളില്ലാത്ത, യാത്രയെന്നും ലക്ഷ്യമെന്നും വേര്‍തിരിവില്ലാത്ത മാനുഷിക വികാരനദിയിലൂടെയുള്ള പ്രവാഹമെന്നാണ് പെന്‍ഗ്വിന്‍ ബുക്‌സ് പുസ്തകത്തെ വിശേഷിപ്പിക്കുന്നത്. 

ADVERTISEMENT

English Summary : Amitabh Bachchan lauds Mohanlal's daughter Vismaya for her new book