അവസാനത്തെ ഉറക്കം എഴുത്തുകാരിക്കരികിൽ; അനുവദിച്ച് സഭാധികൃതർ
ആരാധനാപാത്രത്തിന്റെ ശവക്കല്ലറയ്ക്കരികെ അന്ത്യ വിശ്രമം വേണമെന്ന ആഗ്രഹവുമായി അപേക്ഷക്കത്ത്. നിരന്തരമായ ആത്മഹത്യാ ശ്രമങ്ങൾക്കൊടുവിൽ ചുട്ടു പഴുത്ത ഓവനു തല വച്ചു മുപ്പതാം വയസ്സിൽമരണത്തിനു കീഴടങ്ങിയ എഴുത്തുകാരി സിൽവിയ പ്ലാത്തിന്റെ ആരാധികയാണു വിചിത്രമായ ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നത്. പ്ലാത്തിന്റെ

ആരാധനാപാത്രത്തിന്റെ ശവക്കല്ലറയ്ക്കരികെ അന്ത്യവിശ്രമം വേണമെന്ന ആഗ്രഹവുമായി അപേക്ഷക്കത്ത്. നിരന്തരമായ ആത്മഹത്യാ ശ്രമങ്ങൾക്കൊടുവിൽ, ചുട്ടു പഴുത്ത അവ്‌നിൽ തല വച്ചു മുപ്പതാം വയസ്സിൽ ജീവനൊടുക്കിയ എഴുത്തുകാരി സിൽവിയ പ്ലാത്തിന്റെ ആരാധികയാണു വിചിത്രമായ ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നത്. പ്ലാത്തിന്റെ കല്ലറയുള്ള ഇംഗ്ലണ്ടിലെ യോർക്ക്ഷർ സെന്റ് തോമസ് ഇടവക സെമിത്തേരിയിൽ മരണശേഷം തന്നെയും മറവു ചെയ്യണമെന്നാണ് അഭ്യർഥന. അപൂർവമായ അപേക്ഷ പരിഗണിച്ച്, സഭാ അധികാരികൾ അതിനു പച്ചക്കൊടി കാണിച്ചതോടെ ജീവിതത്തിലും സാഹിത്യത്തിലും പിറക്കാൻപോകുന്നതു പുതിയ കഥയും ചരിത്രവും.
ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ റിപ്പോർട്ട് പ്രകാരം, അപേക്ഷ സമർപ്പിച്ചത് ഓക്സ്ഫർഡ്ഷർ നിവാസിയായ 44 കാരിയാണ്. സ്വകാര്യത കണക്കിലെടുത്ത് സഭ ഇവരുടെ പേരും വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടില്ല. ‘സമർപ്പിതയും ഉത്തമയുമായ ക്രിസ്ത്യാനി’ എന്നു സ്വയം പരിചയപ്പെടുത്തിയ വിശ്വാസി എന്നുമാത്രമാണ് ഇവരെപ്പറ്റിയുള്ള വിവരണം.
പ്ലാത്തിനൊപ്പം മറവു ചെയ്യപ്പെടുമ്പോൾ ശിലാലിഖിതമായി തന്റെ പ്രിയപ്പെട്ട നോവലിലെ വാചകം കൂടി ചേർക്കണമെന്നും കത്തിലുണ്ട്. എന്നാൽ പ്ലാത്തിന്റെ ഒരേയൊരു നോവലായ ബെൽ ജാറിലേതല്ല ആ സ്മാരകലിഖിതം. വിക്ടോറിയൻ കാലഘട്ടത്തിലെ എഴുത്തുകാരി ഷാർലറ്റ് ബ്രോണ്ടിയുടെ ‘ജെയിൻ ഐർ’ എന്ന വിഖ്യാത നോവലിലെ സംഭാഷണശകലം. കൂട്ടുകാരിയായ ഹെലൻ ബേൺസിന്റെ കല്ലറയിൽ കഥാനായിക ജെയിൻ കുറിച്ചിട്ട വാക്കുകൾ: ‘ഞാൻ ഉയിർത്തെഴുന്നേൽക്കും.’
ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരിയാരെന്നുള്ള ചോദ്യത്തിനും അപേക്ഷകയ്ക്ക് ഉത്തരമുണ്ട്, ഷാർലറ്റ് ബ്രോണ്ടി! എന്നാൽ നിത്യവിശ്രമത്തിന് ബ്രോണ്ടിയുടെ വിശ്രമസ്ഥലം തിരഞ്ഞെടുക്കാത്തതിനു കാരണം പ്ലാത്തുമായുള്ള സവിശേഷ ആത്മബന്ധം. ‘വർഷങ്ങൾക്കു മുൻപു ഞാൻ അമ്മയോടൊപ്പം ഹെപ്റ്റൻസ്റ്റോളിലുള്ള പ്ലാത്തിന്റെ കല്ലറ കാണാനെത്തിയിരുന്നു. വീട്ടിലേക്കുള്ള അവസാന ബസ് പിടിക്കാനുള്ള തിരക്കിൽ അധിക സമയം അവിടെ ചെലവഴിക്കാനായില്ല. പക്ഷേ മടങ്ങിപ്പോരുമ്പോൾ മനസ്സിൽ നിർവചിക്കാനാകാത്ത പ്രശാന്തത കടന്നു കൂടിയിരുന്നു. അന്നെടുത്ത തീരുമാനമാണിത്...’
കുടുംബത്തിനും സുഹൃത്തുക്കൾക്കും തന്റെ ജീവിതാഭിലാഷം ഉൾക്കൊള്ളാനാകുമെന്നും സാഹിത്യത്തോടും എഴുത്തുകാരോടുമുള്ള താല്പര്യം പ്രിയപ്പെട്ടവർക്കു മനസ്സിലാകുമെന്നുമുള്ള പ്രതീക്ഷയിലാണ് അപേക്ഷക.
സഭാനിയമങ്ങളനുസരിച്ച് ഇടവകാംഗങ്ങൾക്കു മാത്രമാണ് ഓരോ ഇടവകയുടെയും സെമിത്തേരിയിൽ അന്ത്യവിശ്രമത്തിന് അനുവാദമുള്ളത്. അപൂർവമായി മറ്റ് അഭ്യർഥനകളും പരിഗണിക്കാറുണ്ട്. എന്നാൽ 300 ലധികം കിലോമീറ്റർ ദൂരെ നിന്ന് ഇത്തരമൊരു അപേക്ഷ തന്റെ പൗരോഹിത്യ ജീവിതത്തിൽ ആദ്യമാണെന്നു പറയുന്നു, ഇടവക വികാരി റവ. കാരൻ മാർഷൽ.
അനുകൂലമായ മറുപടി നൽകിയെങ്കിലും കൂടുതൽ അപേക്ഷകൾ എത്തുമോയെന്ന ആശങ്കയും അധികൃതർക്കുണ്ട്. 450 ലധികം കല്ലറകൾ കൂടി ഉൾക്കൊള്ളാനുള്ള സ്ഥലം സെന്റ് തോമസ് സെമിത്തേരിയിലുണ്ടെന്നാണ് ഇടവക റജിസ്റ്റർ അനുസരിച്ചുള്ള വിവരം. പ്രിയ എഴുത്തുകാരിക്കരികെ വിശ്രമിക്കണമെന്ന മോഹവുമായി ഇനിയും അപേക്ഷകർ എത്തുമോയെന്നറിയാൻ കാത്തിരിക്കണം.
English Summary : Church allows fan of poet Sylvia Plath to be buried alongside her 'literary heroine' in Yorkshire graveyard