പണ്ഡിതനും സുഹൃത്തും ട്രെയിനിൽ യാത്ര ചെയ്യുകയാണ്. താൻ നിർമിച്ച പ്ലാസ്റ്റിക് പക്ഷികളെ വിൽക്കാൻ ഒരു പെൺകുട്ടി അവരുടെ സമീപമെത്തി. 50 രൂപയാണ് അവൾ പറഞ്ഞ വില. പണ്ഡിതൻ 10 രൂപയാണ് അതിനു വിലയിട്ടത്. അവൾ കെഞ്ചിപ്പറഞ്ഞെങ്കിലും അയാൾ ഒരു രൂപപോലും കൂടുതൽ നൽകാൻ തയാറായില്ല. അവസാനം 10 രൂപയ്ക്കു പക്ഷിയെ നൽകി ദയനീയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പണ്ഡിതനും സുഹൃത്തും ട്രെയിനിൽ യാത്ര ചെയ്യുകയാണ്. താൻ നിർമിച്ച പ്ലാസ്റ്റിക് പക്ഷികളെ വിൽക്കാൻ ഒരു പെൺകുട്ടി അവരുടെ സമീപമെത്തി. 50 രൂപയാണ് അവൾ പറഞ്ഞ വില. പണ്ഡിതൻ 10 രൂപയാണ് അതിനു വിലയിട്ടത്. അവൾ കെഞ്ചിപ്പറഞ്ഞെങ്കിലും അയാൾ ഒരു രൂപപോലും കൂടുതൽ നൽകാൻ തയാറായില്ല. അവസാനം 10 രൂപയ്ക്കു പക്ഷിയെ നൽകി ദയനീയ മുഖത്തോടെ അവൾ നിന്നു. സുഹൃത്ത് പണ്ഡിതനോടു പറഞ്ഞു: ‘നിങ്ങൾ അത്ര വിലകുറച്ചു വാങ്ങിയതു ശരിയായില്ല’. പണ്ഡിതൻ: ഞാൻ ഭീഷണിപ്പെടുത്തി വാങ്ങിയതല്ലല്ലോ. നഷ്ടമാണെങ്കിൽ എന്തിനാണ് എനിക്കു നൽകിയത്? ആ പെൺകുട്ടി സങ്കടമിഴികളോടെ ഒരിക്കൽക്കൂടി അയാളെ നോക്കി.

എല്ലാവർക്കും രണ്ടുതരം ജീവിതങ്ങളുണ്ട് – അനാഛാദനം ചെയ്യുന്ന ജീവിതവും ആവരണം ചെയ്തിരിക്കുന്ന ജീവിതവും. മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കുന്ന ജീവിതം അഹംബോധവും ആത്മാഭിമാനവും അന്തസ്സും കൊണ്ട് അലങ്കരിച്ചതാണ്. ആരെയും കാണിക്കാതെ മറച്ചുവച്ചിരിക്കുന്ന ജീവിതം ദാരിദ്ര്യവും ദുരിതവും കൊണ്ട് പൊള്ളലേറ്റതായിരിക്കും. ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിലും അഭിമാനം വിറ്റു ജീവിക്കാൻ ആർക്കും ആഗ്രഹമുണ്ടാകില്ല. 

ADVERTISEMENT

ഒരാളുടെ നിവൃത്തികേടിനു വിലയിടുന്നതിനെക്കാൾ വലിയ ഹീനകൃത്യം വേറെയില്ല. ധനികനോടു വിലപേശുന്നവൻ അയാളുടെ ലാഭവിഹിതത്തിൽ നിന്നാണു പിടിച്ചുവാങ്ങുന്നത്. ദരിദ്രനോടു ലാഭക്കച്ചവടം നടത്തുന്നവർ അവന്റെ മുതൽമുടക്കിനെയാണ് അവഹേളിക്കുന്നത്. നിസ്സഹായത മുതലെടുത്തു സമ്പാദിക്കുന്ന ഒരു ചില്ലിക്കാശും വളർച്ച നൽകില്ല.

English Summary : What does it mean to exploit the poor?